Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിപ്ലവകൃഷി

വിപ്ലവകൃഷി

text_fields
bookmark_border
Karles
cancel

സ്വാതന്ത്ര്യദാഹത്തെ ശമിപ്പിക്കാൻ സ്വാതന്ത്ര്യം അല്ലാതെ മറ്റൊരു മരുന്നില്ല. എന്നാൽ, സ്വാതന്ത്ര്യം വൺവേ ട്രാഫിക്കാണ്​ യൂറോപ്പിൽ. കിട്ടാനുള്ളതാണെങ്കിൽ അവകാശം. കൊടുക്കാനുള്ളതാണെങ്കിൽ ചോദിക്കുന്നത്​ കൊടിയ അപരാധവും. ഇത്തരത്തിലുള്ള വൺവേ സ്വാതന്ത്ര്യവാദി രാഷ്​​ട്രങ്ങളുടെ ചുഴിയിൽ​പെട്ടുഴലുന്ന ഒരു കൊച്ചു ഭൂപ്രദേശമാണ്​  വടക്കുകിഴക്കൻ ​സ്​പെയിനി​ലെ കാറ്റലോണിയ. കാറ്റലൻ സംസ്​കാരത്തി​​െൻറ വേരുകൾ തേടുന്നത്​ ഇന്ത്യയിൽ ദ്രാവിഡ സംസ്​കാരത്തി​​​​െൻറ അടിയാധാരം തിരയുന്നതിനു തുല്യമാണ്​. രുചിയേറിയ ഭാഷയും ഭക്ഷണവും മനോഹരമായ ഭൂപ്രകൃതിയും സംസ്​കാരവുമൊക്കെ ഒത്തുചേർന്ന പ്രദേശം. ക്രിസ്​തുവിനു മു​ന്നേ തുടങ്ങുന്ന ചരിത്രപാരമ്പര്യത്തിൽ സ്വാതന്ത്ര്യദാഹം എന്നും മുന്തിനിന്നിരുന്നു. എന്നാൽ, അതിനു​വേണ്ടി പ്രക്ഷോഭം നടത്തി ഫലത്തോടടുക്കു​േമ്പാൾ ​പ്രീണിപ്പിച്ചും പ്രകോപിപ്പിച്ചും വശത്താക്കാൻ നോക്കുന്നവർക്ക്​ വഴങ്ങിക്കൊടുക്കുകയാണ്​ വിധിവശാൽ കാറ്റലന്മാർ ചെയ്​തുവന്നത്. 1922ൽ ആദ്യ രാഷ്​ട്രീയപാർട്ടി നിലവിൽവന്നു, ഫ്രാ​െങ്ക മാസിയയുടെ നേതൃത്വത്തിൽ. കാറ്റലൻ സ്​റ്റേറ്റ്​ എന്ന സ്വപ്​നനാമം തന്നെയാണ്​ അതിനു നൽകിയത്​.1931ൽ മറ്റുചില പാർട്ടികളെയും ചേർത്ത്​ ഇടതു റിപ്പബ്ലിക്കന്മാരുടെ മുന്നണിയുണ്ടാക്കി. അന്നു നടന്ന തദ്ദേശ സ്​ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുന്നണി നാടകീയജയം നേടി. അന്നു തുടങ്ങിയതാണ്​ ഒരു കാറ്റലൻ റിപ്പബ്ലിക്കിനു വേണ്ടിയുള്ള ജനാധിപത്യ മുന്നേറ്റം. എന്നാൽ, സ്​പെയിൻ വിട്ടില്ല. ഒടുവിൽ നേതൃത്വവുമായി നടന്ന ചർച്ചക്കൊടുവിൽ പരിമിത സ്വയംഭരണാവകാശത്തിന്മേൽ തീർപ്പാക്കി. എന്നാൽ 1938ൽ സ്വേഛാധിപതിയായ ഫ്രാൻസിസ്​കോ ഫ്രാ​േങ്കായുടെ കാലത്ത്​ ആ അവകാശവും കവർന്നെന്നു ചരിത്രം. 1975ൽ അയാളുടെ കഥ കഴിയേണ്ടി വന്നു ഒരു വിമോചനത്തിന്​. 

വീണ്ടും വിപ്ലവവിത്തുകൾ മുളപ്പിക്കാനുള്ള ശ്രമത്തിനു നാ​െമ്പടുക്കാൻ തന്നെ വൈകി. ഒടുവിൽ 2006ൽ സ്വയംഭരണത്തിനു വേണ്ടിയുള്ള പ്രക്ഷോഭം പിന്നെയും മുളപൊട്ടി വളർന്നു. സ്​പെയിനും വിടാൻ തയാറുണ്ടായിരുന്നില്ല. 2014 നവംബർ ഒമ്പതിന്​ സ്വതന്ത്ര കാറ്റലോണിയക്കു വേണ്ടിയുള്ള ഹിതപരിശോധന പ്രഖ്യാപിച്ചു. എന്നാൽ, അത്​ ഭരണഘടനാവിരുദ്ധമെന്നു വിധിച്ചു സ്​പാനിഷ്​ ഭരണഘടന കോടതി. എങ്കിൽ ഹിതപരിശോധനയില്ല,​ വെറുതെ ജനാഭിപ്രായമറിയുന്നേയുള്ളൂവെന്നായി കാറ്റലന്മാർ. അതിനും സ്​​പെയിൻ വഴങ്ങിയില്ല. എന്നാൽ, അവർ ഹിതപരിശാധനയുമായി മുന്നോട്ടുപോയപ്പോൾ വോട്ടുശതമാനം 35 മാത്ര​േമ ഒത്തുള്ളൂ. അതോടെ അന്നത്തെ കാറ്റലോണിയൻ പ്രസിഡൻറ്​ ആർതർ മാസ്​ അടുത്ത സെപ്​റ്റംബറിൽ പിന്നെയും റഫറണ്ടം പ്രഖ്യാപിച്ചു. അതിലും ജനം സ്വാതന്ത്ര്യത്തിന്​ വോട്ടു ചെയ്​തു. ജയിച്ചുകയറിയ പാർലമ​െൻറ്​ 2015 നവംബറിൽതന്നെ സ്വതന്ത്ര സ്​റ്റേറ്റിനു​ വേണ്ടിയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ആ തുടർച്ചയി​ലേക്കാണ്​ സ്വാതന്ത്ര്യം സ്വപ്​നം കണ്ടു വളർന്ന കാർലെസ്​ പോജ്​ഡെമോണി കാസമജോ എന്ന 53 കാരൻ ഗിരോനയിലെ മേയർ സ്​ഥാനത്തുനിന്ന്​ കാറ്റലോണിയൻ പ്രസിഡൻറുപദത്തിലെത്തുന്നത്​.

Charles-Puigdemont

‘വിപ്ലവം വിതച്ചാൽ സ്വാതന്ത്ര്യം കൊയ്യാം’ എന്നാണ്​ കാർലെസ്​ അനുയായികളെ പഠിപ്പിച്ച മുദ്രാവാക്യം. സ്​പാനിഷ്​ രാജാവിനെതിരെ പൂർവപിതാക്കൾ തുടങ്ങിവെച്ച വിപ്ലവം ഇതുവരെ കൊയ്​തെടുക്കാൻ കഴിയാതെ പോകുന്നതുകണ്ട്​ പഠിക്കാൻ നേരമില്ലാതെ സമരപാതയിലേക്ക്​ ഇറങ്ങിത്തിരിച്ച കൗമാരമാണ്​ കാർലെസി​​േൻറത്​. 1962ൽ ഗിരോനക്കു സമീപമുള്ള ആമിർ ഗ്രാമത്തിലായിരുന്നു ജനനം. അച്ഛൻ ബേക്കറി നടത്തിപ്പുകാരൻ. കത്തോലിക്ക ചർച്ച്​ നടത്തിയിരുന്ന ബോർഡിങ്​ സ്​കൂളിലായിരുന്നു വിദ്യാഭ്യാസം തുടങ്ങിയത്​. പഠനമാധ്യമം സ്​പാനിഷ്​ ഭാഷയായിരുന്നെങ്കിലും വീട്ടിലും കൂട്ടുകാർക്കിടയിലുമൊക്കെ കാറ്റലോണിയൻതന്നെ സംസാരിക്കണമെന്നായിരുന്നു നിർബന്ധം. സ്​കൂൾ കഴിഞ്ഞു കോളജ്​ പടി കയറിയത്​ അതു പോലെ ഇറങ്ങി. അവിടെയും തെരഞ്ഞെടുത്തത്​ കാറ്റലന്മാരുടെ തത്ത്വശാസ്​ത്രം. 16ാം വയസ്സിൽ ​പ്രാദേശികദിനപ​ത്രമായ ‘ഡയറി ഡി ഗിരോണ’യുടെ ലോക്കൽ ലേഖകനായിരുന്നു. മുഴുസമയ പത്രപ്രവർത്തകനാകാൻ പാതിവഴിയിൽ ബിരുദപഠനം നിർത്തി. ‘എൽ പുൺട്​’ ദിനപത്രത്തിൽ പിന്നീട്​ വർഷങ്ങൾ നീണ്ട ജോലി. 1988ൽ അതി​​െൻറ ചീഫ്​ എഡിറ്ററായി. അതിനൊപ്പം ‘കാറ്റലോണിയ ടുഡേ’ എന്ന ഇംഗ്ലീഷ്​ മാഗസിനും പുറത്തിറക്കി. പത്രപ്രവർത്തനത്തിലൂടെ ത​​െൻറ സമരോത്സുകത മറ്റുള്ളവരിലേക്കു പകർന്നുകൊടുക്കാനായിരുന്നു ശ്രമം. 2006ൽ കാറ്റലന്മാർ പുതിയ ഹിതപരിശോധനക്ക്​ ഇറങ്ങിത്തിരിക്കു​േമ്പാൾ കാർലെസും രാഷ്​ട്രീയത്തിലിറങ്ങി. തെരഞ്ഞെടുപ്പ്​ സഖ്യത്തെ കാറ്റലൻ സ്വാതന്ത്ര്യ പ്രസ്​ഥാനമായിത്തന്നെ അദ്ദേഹം മാറ്റിയെടുത്തു. മാധ്യമരംഗത്തെ പരിചയം വെച്ച്​ സംഘടനക്ക്​ ഒരു വാർത്താ ഏജൻസി തുടങ്ങുകയായിരുന്നു ആദ്യം​. അങ്ങനെ ജനപ്രീതി സ്വയം പടുത്തുയർത്തി. 

അഞ്ചുവർഷം കഴിഞ്ഞ​േപ്പാൾ അതി​​െൻറ ഫലമെടുത്തു. 2011ൽ ഗിരോന പ്രവിശ്യ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ച്​ മേയറായി. ഇൗ അധികാരസ്​ഥാനം വെച്ച്​ സ്വാതന്ത്ര്യപ്രക്ഷോഭം വിപുലപ്പെടുത്തായിരുന്നു കാർലെസി​​െൻറ പരിപാടി. സ്​പെയിനിൽനിന്നു സ്വതന്ത്രമായി നിൽക്കാൻ ആഗ്രഹിക്കുന്ന മുനിസിപ്പാലിറ്റികളെ ഒരുമിച്ചുചേർത്തുണ്ടാക്കിയ അസോസിയേഷ​​െൻറ ചെയർമാൻ സ്​ഥാനം കൈവന്നു. അതി​​െൻറ ബലത്തിലാണ്​ കഴിഞ്ഞ വർഷം ജനുവരി 10ന് കാറ്റലോണിയയുടെ പ്രസിഡൻറായിത്തീരുന്നത്​. എന്നാൽ, മുൻ പ്രസിഡൻറിൽനിന്നു വ്യത്യസ്​തനായി സ്​പെയിനിനോടു കൂറുപുലർത്തി സത്യപ്രതിജ്ഞ ചെയ്യാൻ അദ്ദേഹം തയാറായില്ല. ഫെലിപ്​ ആറാമൻ രാജാവിനു വഴങ്ങിയാൽ പിന്നെ സ്വാതന്ത്ര്യവാദത്തിന്​ എന്തർഥം എന്നായിരുന്നു കാർലെസ്​ ലൈൻ. അതോടെ സ്​പെയിനുമായി തുടങ്ങിയ നേർക്കുനേർ യുദ്ധം ഇൗ ഒക്​ടോബർ ഒന്നിന്​ സ്വാതന്ത്ര്യത്തിനായുള്ള ഹിതപരിശോധന പ്രഖ്യാപനത്തോടെ കൊടുമയിലെത്തി. സ്​പെയിൻ ഭരണകൂടം കോടതികളെ പിടിച്ച്​ സ്വാതന്ത്ര്യമോഹം ഭരണഘടനലംഘനമായി ചിത്രീകരിച്ച്​ സായുധ അടിച്ചമർത്തലിനൊരു​െമ്പടു​േമ്പാൾ അതിലെ കാപട്യം തുറന്നുകാട്ടി യൂറോപ്യൻ യൂനിയനെ കൂട്ടി കാര്യസാധ്യത്തിനാകുമോ എന്നാണ്​ കാർലെസി​​െൻറ നോട്ടം. എന്നാൽ, ജനാധിപത്യം എന്നാൽ​ വോട്ടിങ്​ മാത്രമല്ല, നിയമാനുസൃതമായ ചില ഗാരണ്ടികളോടു കൂടിയ വോട്ടു മാത്രമേ ജനാധിപത്യപരമാകൂ എന്നാണ്​ സ്​പെയി​​െൻറ പുതിയ തത്ത്വശാസ്​ത്രം. എന്നാൽ, അടിച്ചമർത്തലിലേക്കു നീങ്ങു​ന്ന സ്​പെയിനി​​െൻറ കാപട്യം ലോകത്തിനു മുന്നിൽ തുറന്നുകാട്ടി സ്വാതന്ത്ര്യത്തിനു വേണ്ടി വിട്ടുവീഴ്​ചയില്ലാത്ത നിലപാടിലാണ്​ കാർലെസ്​. ഇതുവരെ ചാണ്ടി മുറുകു​േമ്പാൾ തൊമ്മൻ അയയുന്നതായിരുന്നു സ്​ഥിതി. എന്നാൽ, വെറുമൊരു തൊമ്മിയാകാൻ ഇല്ലെന്നു കാർലെസ്​ വാശിപിടിച്ചതോടെ ഇത്തവണ ആര്​ അയയും എന്നാണ്​ യൂറോപ്പും ലോകവും ഉത്​കണ്​ഠയോടെ ഉറ്റുനോക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cataloniaarticlemalayalam newsCharles Puigdemontpain
News Summary - Revolution - Article
Next Story