പാപക്കറ പോക്കാൻ പട്ടത്താനം
text_fieldsഅധികാരത്തിെൻറ ചാട്ടവാർ ചിലപ്പോൾ നിരപരാധികളുടെ ദേഹത്തും പതിയാറുണ്ട്. തന്മൂലമുണ്ടാകുന്ന പാപവും ശാപവും പശ്ചാത്താപവും പ്രായശ്ചിത്തവും പാടിപ്പറഞ്ഞുതീർക്കുന്ന പ്രവണതയാണ് പണ്ടേ കണ്ടുവരുന്നത്. മാതൃകാപുരുഷനായിരുന്ന ശ്രീരാമൻ ധർമപത്നിയെ ലോകമര്യാദയുടെ പേരിൽ കാട്ടിലുപേക്ഷിച്ചപ്പോൾ വാല്മീകിയാശ്രമത്തിൽ വളർന്ന ലവനും കുശനും രാമായണകഥ പാടിയാണ് വേദനകളെ വേദാന്തമാക്കിയത്. മുനികണ്ഠത്തിൽ ചത്ത പാമ്പിനെ ചാർത്തിയതിെൻറ പേരിൽ മരണഭയം നേരിട്ട പരീക്ഷിത്ത് മഹാരാജാവ് ശ്രീമഹാഭാഗവതം സപ്താഹമായി ചൊല്ലിക്കേട്ടതുകൊണ്ടാണ് മനോവേദനയിൽ നീറാതെ മരണംവരിച്ചത്. വിഷംതീണ്ടി അപമൃത്യുവിന് ഇരയായ അച്ഛെൻറ ആത്മശാന്തിക്കുവേണ്ടിയാണ് ജനമേജയൻ ശ്രീമദ്ദേവീമഹാഭാഗവതം നവാഹം നടത്തിയത്. ഇൗ ഗ്രന്ഥത്തിലെ ഒന്നാമത്തെ അധ്യായത്തിലെ പത്താമത്തെ േശ്ലാകം ശ്രദ്ധിക്കുക:
ദേവീ ഭാഗവതാഖ്യം വെ-
ണ്മഴു കിട്ടുംവരെയ്ക്കുമേ
പാപക്കാടിൻ കൊടും മുള്ളാൽ
ക്ലേശം മർത്ത്യർക്കുവന്നിടൂ.
സാമൂഹികനീതിക്കുവേണ്ടി പോരാടി വീരമൃത്യുവരിച്ച നായകരും നായികമാരും തെയ്യമായി മാറി തോറ്റംചൊല്ലിയും ഉരിയാടിയും ജനങ്ങളിലേക്ക് ഇറങ്ങിവരുന്നത് പാപത്തെ ഭസ്മമാക്കാനാണ്. തെയ്യമെന്ന അനുഷ്ഠാനത്തിന് സംഘകാലത്തോളം പഴക്കമുണ്ടെന്ന് ഡോ. കെ.കെ.എൻ. കുറുപ്പ് സമർഥിച്ചിട്ടുണ്ട്. മുച്ചിലോട്ട് ഭഗവതിയുടെ ഉൽപത്തി പുരാവൃത്തത്തിൽ പറയുന്നത് പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ വിദുഷിയായ ഒരു ബ്രാഹ്മണ കന്യക പണ്ഡിതസഭയിൽ ഉന്നയിക്കപ്പെട്ട ജീവിതത്തിലെ ഏറ്റവും വലിയസുഖം എന്താണെന്നും ഏറ്റവും വലിയ വേദനയെന്താണെന്നും ഉള്ള ചോദ്യങ്ങൾക്ക് ‘രതിസുഖമെന്നും പ്രസവവേദനയെന്നും’ ഉത്തരം നൽകി പണ്ഡിതശ്രേഷ്ഠരെ മുട്ടുകുത്തിച്ചുവെന്നാണ്. ഇതിൽ ഇളിഭ്യരായ പുരുഷമേധാവികൾ, സ്വന്തം അനുഭവത്തിൽ നിന്നുമാത്രമേ ഇൗ മറുപടി പറയാൻ കഴിയുകയുള്ളൂ. അതുകൊണ്ട്, വിദുഷിയുടെ കന്യകാത്വത്തിൽ സംശയമുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. ഇതിൽ മനംനൊന്ത അവർ ആത്മാഹുതി ചെയ്തു. പിന്നീട്, അവർ െതയ്യമായി മുച്ചിലോട്ടുകാവുകളിൽ കെട്ടിയാടപ്പെട്ടു. അതുപോലെ അയിത്തത്തിനെതിരെ വാദിച്ച് ബ്രാഹ്മണ പണ്ഡിതനെ നിശ്ശബ്ദനാക്കിയ അലങ്കാരനെന്ന പുലയ യുവാവിനെ വരേണ്യഅനുയായികൾ തീയിലിട്ട് ചുട്ടു. അദ്ദേഹം പൊട്ടൻ തെയ്യമായി ഇന്നും ജനങ്ങളിൽ വിജ്ഞാനം വിളമ്പുന്നു.
ഇൗ പരിസരത്തിലാണ് ഉത്തര കേരളത്തിൽ പൂരക്കളിയെന്ന കലാകായിക പാണ്ഡിത്യവേദി ഉയിർകൊണ്ടത്. പട്ടത്താനത്തിെൻറ തനതുരൂപമാണ് പൂരക്കളി സദസ്സ്. വാല്യക്കാരുടെ പാേട്ടാടുകൂടിയ കായിക കലാനൃത്ത പ്രകടനവും പാണ്ഡിത്യത്തിെൻറ മാറ്റുരക്കുന്ന മറത്തുകളിയും ചേർന്നതാണ് പൂരക്കളിയെങ്കിൽ കായികമേനി കാണിക്കുന്ന ചതുരംഗപ്പടയോടുകൂടിയ നഗരപ്രദക്ഷിണവും പാണ്ഡിത്യമത്സരം നടക്കുന്ന വിദ്വൽസദസ്സും കോർത്തതാണ് പട്ടത്താനം. പൂരക്കളി കാവുകളിൽ നടക്കുേമ്പാൾ പട്ടത്താനം ക്ഷേത്രങ്ങളിൽ നടക്കുന്നു. ഉത്തരകേരളത്തിലെ നവോത്ഥാന നായകരുടെ വേര് പൂരക്കളിയിലാണ്. ജാതിഭേദത്തിനും വിഗ്രഹാരാധനക്കും എതിരെ പോരാടിയ വാഗ്ഭടാനന്ദ സ്വാമികളുടെ ഗുരുസ് ഥാനീയനായ പൊന്മഠത്തിൽ കൃഷ്ണസ്വാമികളും ഗുണ്ടർട്ടിെൻറ ഗുരുനാഥനായ ഉൗരാച്ചേരി ഗുരുക്കളും പൂരക്കളി പ്രസ്ഥാനത്തിെൻറ സംഭാവനയാണ്. ഇവർ പട്ടത്താനത്തിലെ പതിനെട്ടര കവികളെ അനുസ്മരിപ്പിക്കുന്നു. കാവുകളിൽ പൂരക്കളി നടക്കുന്ന വേളയിൽതന്നെ ചിറക്കൽ കോലത്തിരി രാജവംശത്തിെൻറ കീഴിൽ വടേശ്വരം മഹാദേവക്ഷേത്രത്തിൽ കുംഭമാസത്തിലെ അശ്വതി പട്ടത്താനവും കടലായി ശ്രീകൃഷ്ണക്ഷേത്രത്തിൽ മേടമാസത്തിലെ രോഹിണി പട്ടത്താനവും കൊണ്ടാടിയിരുന്നു. ഇതുപോലെ വർഷത്തിൽ രണ്ട് പട്ടത്താനം കുറ്റിപ്രം പാറയിൽ ശ്രീപരദേവതാ ശിവക്ഷേത്രത്തിലും പുറമേരി കാരാട്ട് മഹാവിഷ്ണുക്ഷേത്രത്തിലും വെച്ച് കടത്തനാട് പോർളാതിരി രാജവംശം നടത്തിയിരുന്നു.
സാമൂതിരി സ്വരൂപാംഗമായിരുന്ന പി.സി.എം. രാജ രചിച്ച ‘സാമൂതിരിമാർ’ എന്ന ഗ്രന്ഥത്തിൽ പട്ടത്താനത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: ‘സാമൂതിരിമാർ സാഹിത്യാഭിവൃദ്ധിക്കുവേണ്ടി ചെയ്ത സൽകർമങ്ങളിൽ സുപ്രധാനമായി പരിഗണിക്കുന്നത് കോഴിക്കോട് തളി ക്ഷേത്രത്തിലെ പട്ടത്താനമാണ്. ശിവാങ്കൾ സ്വാമിയാരുടെ ഉപദേശമനുസരിച്ചായിരുന്നു ഇത് ഏർപ്പെടുത്തിയത് (പുറം 91). തളിപ്പറമ്പ് പെരിഞ്ചല്ലൂർ ഗ്രാമത്തിലെ കോൾക്കുന്നത്ത് ശിവാങ്കളാണ് പട്ടത്താനം നടത്താൻ സാമൂതിരിയെ ഉപദേശിച്ചത് എന്ന വസ്തുതയിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത് പട്ടത്താനം ഉത്തര കേരളത്തിൽ നിന്ന് െതക്കോേട്ടക്ക് നീങ്ങിയതാണെന്നാണ്. തിരുവിതാംകൂറിൽ ഒാരോ ആറുവർഷം കൂടുേമ്പാഴും നിർവഹിക്കുന്ന മന്ത്രസത്രമാണ് മുറജപം. മാർത്താണ്ഡവർമ മഹാരാജാവിെൻറ കാലത്താണ് മുറജപം ഗംഭീരമായി നടന്നത്. നിരവധി യുദ്ധങ്ങൾ നടത്തിയപ്പോൾ ചെയ്തുകൂട്ടിയ പാപങ്ങളുടെ പരിഹാരാർഥമാണ് മുറജപം നടത്തിയിരുന്നത്. പട്ടത്താനത്തിന് സമാനമായ മുറജപം രൂപംകൊണ്ടതും വടക്കൻ കാറ്റേറ്റിട്ടാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. തിരുവിതാംകൂർ രാജകുടുംബത്തിലേക്ക് പലപ്പോഴായി ദത്തുപോയത് ചിറക്കൽ കോലത്തിരി രാജവംശത്തിൽനിന്നാണ്. ദത്തുപുത്രിയോടൊപ്പം ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും തിരുവിതാംകൂറിലേക്കെത്തിയതാവാം. തിരുവിതാംകൂർ രാജവംശത്തിെൻറ കുലദേവത മാടായിക്കാവിലമ്മയാണ്. മൂഷികവംശത്തിെൻറ ആസ്ഥാനമായിരുന്ന ഏഴിമലയുടെ അയൽപ്രദേശമായ മാടായിപ്പാറയിലാണ് മാടായിക്കാവ് സ്ഥിതിചെയ്യുന്നത്.
മദമാത്സര്യങ്ങൾ നിമിത്തം പാപങ്ങൾ ചെയ്തുകൂട്ടുന്നത് അറിവില്ലായ്മകൊണ്ടാണ്. ആരോഗ്യകരമായ അറിവുൽപാദനം എന്ന ഒറ്റമൂലി മാത്രമേ ഇതിന് മറുമരുന്നായുള്ളൂ. വേദം, വേദാന്തം, മീമാംസ, വ്യാകരണം തുടങ്ങിയ ശാസ്ത്രങ്ങളിലെ അഭ്യാസമിഴിവിനാണ് ഒരുകാലത്ത് പട്ടത്താനം പ്രാധാന്യം നൽകിയിരുന്നത്. ഭാഷാപഠനം എന്നും നവീകരിച്ചുകൊണ്ടിരിക്കണം. അത് കാലികപ്രാധാന്യമുള്ളതാണ്. കാലത്തിെൻറ മാറ്റത്തിനനുസരിച്ച് പുതിയ പുതിയ ശാസ്ത്രശാഖകളിലും പടനം നടത്തേണ്ടതുണ്ട്. പരമ്പരാഗത അറിവുകൾ അയവിറക്കുന്നതിലൂടെ ചരിത്രാപഗ്രഥനമാണ് നടക്കുന്നത്. സാമ്പ്രദായിക പഠനങ്ങളും പുരോഗമന പഠനങ്ങളും ചരിത്രത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട്. പട്ടത്താനത്തിെൻറ ആവിർഭാവം എവിടെവെച്ചായാലും ശരി അതിനെ ശക്തമായി പരിപാലിച്ചതും വളർത്തിയതും സാമൂതിരി സ്വരൂപമാണ്. മനസ്സിനും ശരീരത്തിനും ബുദ്ധിക്കും ഒരുപോലെ വെളിച്ചമേകുന്ന രേവതിപട്ടത്താനം അർഥവത്തായി ആഘോഷിക്കുന്നതിന് വാക്കിൽ മിതത്വവും പ്രവൃത്തിയിൽ ഒൗചിത്യവും പുലർത്തുന്ന ഇപ്പോഴത്തെ സാമൂതിരി രാജാവ് കെ.സി. ഉണ്ണിയനുജൻ രാജ എല്ലാ ഉൽപതിഷ്ണുക്കൾക്കും മാർഗദർശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
