Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബാങ്ക്...

ബാങ്ക് ദേശസാത്​കരണത്തി​െൻറ  പിന്‍നടത്തം

text_fields
bookmark_border
ബാങ്ക് ദേശസാത്​കരണത്തി​െൻറ  പിന്‍നടത്തം
cancel

സ്വതന്ത്ര ഇന്ത്യയില്‍ 1969 ജൂലൈ 19​​​െൻറ ബാങ്ക് ദേശസാത്​കരണ പ്രഖ്യാപനം സാമ്പത്തിക രംഗത്തു മാത്രമല്ല, സാമൂഹിക-രാഷ്​ട്രീയ രംഗത്തും വലിയ അനുരണനങ്ങളുണ്ടാക്കി. ടാറ്റ, ബിര്‍ള തുടങ്ങിയ സ്വകാര്യ മുതലാളിമാര്‍ കൈയടക്കിവെച്ച 14 പ്രധാന ബാങ്കുകളെ ഒരു ഓര്‍ഡിനന്‍സിലൂടെ ഇന്ദിര ഗാന്ധി സര്‍ക്കാർ ഉടമസ്ഥതയിലാക്കി. ജനങ്ങളുടെ നിക്ഷേപം സമാഹരിക്കപ്പെടുന്ന വിഭവകേന്ദ്രമെന്ന നിലയില്‍ ബാങ്കുകളുടെ വിശ്വാസ്യത വർധിപ്പിക്കാന്‍ ഇത്​ ഇടയാക്കി. കേന്ദ്രീകരിക്കപ്പെടുന്ന ധനവിഭവത്തി​​​െൻറ വികേന്ദ്രീകൃത വിന്യാസത്തിനും അത്​ കളമൊരുക്കി. ഗ്രാമങ്ങളിലേക്ക് കടന്ന ബാങ്ക്​ ശാഖകള്‍ കാര്‍ഷിക, ചെറുകിട വായ്പകൾക്ക്​ വിഹിതം നീക്കിവെച്ചതോടെ, ഗ്രാമീണമേഖലയുടെ വികസനപ്രക്രിയക്ക് തുടക്കംകുറിക്കാനായി. 1980ല്‍ എട്ടു സ്വകാര്യ ബാങ്കുകളെക്കൂടി ദേശസാത്​കരിച്ച്​ ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളുടെ ആധിപത്യം വീണ്ടും ഉറപ്പിച്ചു. മാത്രവുമല്ല, ദേശസാത്​കരണചിന്തകളുടെ ശക്തമായ സ്വാധീനം മൂലം, അവശേഷിച്ച സ്വകാര്യബാങ്കുകള്‍ക്കുപോലും സാമൂഹികനീതിയുടെ വഴിയിൽ സഞ്ചരിക്കേണ്ടിവന്നു. ജനങ്ങളുടെ നിക്ഷേപത്തിന് സര്‍ക്കാര്‍ ഗാരൻറി ലഭ്യമായതോടെ ബാങ്ക്​ ശാഖകളില്‍ നിക്ഷേപങ്ങള്‍ കുമിഞ്ഞുകൂടി. 1969ല്‍ കേവലം 4800 കോടി രൂപയായിരുന്നു ജനങ്ങളുടെ ബാങ്ക്​ നിക്ഷേപം. ആകെ ബാങ്ക്​ വായ്പയാകട്ടെ, 3400 കോടി രൂപയും! ബാങ്കുകളെ ജനകീയമാക്കിയതി​​​െൻറകൂടി ഫലമായിട്ടാണ് 2018 മാര്‍ച്ചിലെ കണക്കുപ്രകാരം ബാങ്ക് നിക്ഷേപം 114 ലക്ഷം കോടി രൂപയിലും ബാങ്ക് വായ്പ 84 ലക്ഷം കോടി രൂപയിലും എത്തിനില്‍ക്കുന്നത്. എന്നാല്‍, 1991ലെ നവലിബറല്‍ ആശയങ്ങൾ, കേവലം സാമ്പത്തിക നയമെന്നതിലപ്പുറം രാഷ്​ട്രഘടനയുടെ പൊളിച്ചെഴുത്താണ് വിഭാവനം ചെയ്തത്. ഒന്നാം നരസിംഹം കമ്മിറ്റി ബാങ്കിങ്​ നയങ്ങളുടെ പിന്‍നടത്തത്തിന് ആഹ്വാനം ചെയ്തു.

ജനസേവനത്തിനും സാമൂഹികനീതിക്കും പകരം, മുന്തിയ ലാഭവും നിക്ഷിപ്തതാല്‍പര്യങ്ങളും മുഖമുദ്രയായി. ഗ്രാമീണശാഖകൾ വൻതോതിൽ അടച്ചുപൂട്ടി. പൊതുമേഖല ബാങ്കുകളില്‍ 49 ശതമാനം സ്വകാര്യ മൂലധനവും 20 ശതമാനം വിദേശ ഓഹരി പങ്കാളിത്തവും അനുവദിച്ചു. സ്വകാര്യ ബാങ്കുകളിലാകട്ടെ, 74 ശതമാനം വരെ ഉപാധികളില്ലാത്ത വിദേശ ഓഹരിപങ്കാളിത്തമാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം മൂലം അനുവദിച്ചിട്ടുള്ളത്. പുതുതായി അനുവദിച്ചുനല്‍കിയ പേമ​​െൻറ്​ ബാങ്കുകൾ, സ്മോള്‍ ബാങ്കുകള്‍ എന്നിവയെല്ലാം സ്വകാര്യ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ക്രീമിലെയര്‍ ഇടപാടുകാര്‍ക്ക് വിശിഷ്​ട സേവനം എന്നതായിരിക്കുന്നു നവലിബറല്‍ കാലത്തെ ബാങ്കിങ്​ സിലബസ്. പെരുകുന്ന സർവിസ് ചാർജുകള്‍ മാത്രമല്ല, നേര്‍ക്കണ്ണുകൊണ്ട് തിരിച്ചറിയാനാകാത്ത തിന്മകളുടെ ചതിക്കുഴികളാണ് സാർവത്രികമായിക്കൊണ്ടിരിക്കുന്നത്.  

ദേശസാത്കരണ സന്ദേശം ഉള്‍ക്കൊണ്ട് ബാങ്ക്​ വായ്പകള്‍ ചെറുകിട ഇടത്തരം സംരംഭങ്ങളിലൂടെ അസംഖ്യം കരങ്ങളില്‍ എത്തിച്ചപ്പോള്‍ തൊഴില്‍ സംരംഭങ്ങളുണ്ടാക്കാനും നാടി​​​െൻറ ഉല്‍പാദനം വര്‍ധിപ്പിക്കാനും സമ്പദ്​വ്യവസ്ഥയില്‍ ഉത്തേജനമുണ്ടാക്കാനും സാധിച്ചിരുന്നു. എന്നാല്‍, ബാങ്കുകളുടെ മനോഭാവത്തില്‍ വന്ന മാറ്റങ്ങളുടെ ഫലമായി ബാങ്ക്​ വായ്പകളിലെ സിംഹഭാഗവും നല്‍കിവരുന്നത് വന്‍കിട കുത്തകകള്‍ക്കും കോർപറേറ്റുകള്‍ക്കുമാണ്. ഒരു സാധാരണക്കാരന് 10 ലക്ഷം രൂപയുടെ വായ്പ ലഭിക്കാന്‍ ഒട്ടേറെ നൂലാമാലകളും കടമ്പകളും അഭിമുഖീകരിക്കേണ്ടി വരുന്നതാണ് നിത്യാനുഭവം. അന്നേരമാണ് പഞ്ചാബ് നാഷനല്‍ ബാങ്കി​​​െൻറ മുംബൈ ശാഖയില്‍നിന്ന് നീരവ് മോദിയെന്ന കോർപറേറ്റിന് 13,000 കോടി രൂപയുടെ വായ്പസൗകര്യം വളരെ എളുപ്പത്തില്‍ ലഭ്യമാകുന്നത്. ഇന്ത്യയിലെ ആകെ ബാങ്ക്​ വായ്പയിലെ 53 ശതമാനം തുകയും 500 കോടി രൂപയില്‍ കൂടുതല്‍ തുക വായ്പയെടുത്തവര്‍ക്കാണെന്നറിയുമ്പോൾ, ബാങ്കുകളുടെ സമ്പന്ന പക്ഷപാതിത്വം വ്യക്തമാവും. അഞ്ചു കോടി രൂപക്കു താഴെയുള്ളവര്‍ക്ക് നല്‍കിയതാകട്ടെ കേവലം ഒമ്പതു ശതമാനം മാത്രം! കോർപറേറ്റുകള്‍ക്ക് ഭരണാധികാരകേന്ദ്രങ്ങളിലുള്ള വഴിവിട്ട സ്വാധീനം മൂലമാണ് അവര്‍ക്ക് വർധിച്ച അളവില്‍ വായ്പകള്‍ ലഭ്യമാകുന്നത്. തന്മൂലംതന്നെ അവര്‍ വായ്പകള്‍ മന$പൂർവം തിരിച്ചടക്കാതിരിക്കുകയും ചെയ്യുന്നു. ഇത്തരം കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളാൻ സമ്മർദമുണ്ടാകുന്നതി​​​െൻറ പരിണതഫലമായിട്ടാണ് ബാങ്കുകള്‍ക്ക് നഷ്​ടത്തിലേക്ക് കൂപ്പുകുത്തേണ്ടി വരുന്നത്. 

2014ലെ ബാങ്ക് കിട്ടാക്കടം 2.92 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ, 2018ല്‍ അത് 9.30 ലക്ഷം കോടി രൂപയിലേക്ക്​ കുതിച്ചു. 2014ല്‍ വിവിധ ബാങ്കുകള്‍ എഴുതിത്തള്ളിയ തുക 25,424 കോടി രൂപയായിരുന്നു. എന്നാല്‍, 2018ലെ തുക ഞെട്ടലുണ്ടാക്കുന്നതാണ്​; 1,44,093 കോടി രൂപ! ബാങ്ക് കിട്ടാക്കടത്തി​​​െൻറ 73.3 ശതമാനം തുകയും കോർപറേറ്റ് ഇടപാടുകാരുടേതാണെന്ന റിസർവ്​ ബാങ്കി​​​െൻറ സാക്ഷ്യപ്പെടുത്തല്‍  ശ്രദ്ധേയമാണ്. തല്‍ഫലമായിട്ടാണ് ബാങ്കുകള്‍ക്ക് ഇക്കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും തുടര്‍ച്ചയായി നഷ്​ടം സംഭവിച്ചതെന്നു കാണാം. 2016ല്‍ 17,992 കോടി രൂപയും 2017ല്‍ 11,388 കോടി രൂപയും 2018ല്‍ 85,364 കോടി രൂപയും ബാങ്കിങ്​ സംവിധാനത്തിന് നഷ്​ടമുണ്ടായെന്നത് ദേശസാത്​കരണനയത്തെ തള്ളിപ്പറഞ്ഞ നയത്തിനു നല്‍കേണ്ടി വരുന്ന വിലയാണ്. കഴുത്തറുപ്പന്‍ സർവിസ്​ ചാർജുകളും പിഴപ്പലിശകളും വന്‍തോതില്‍ ഈടാക്കി, ബാങ്കുകളുടെ പ്രവര്‍ത്തനലാഭം വര്‍ധിച്ച സാഹചര്യത്തില്‍പോലും നഷ്​ടം സംഭവിക്കുന്നത് ആശ്ചര്യകരമാണ്. ബാങ്കുകള്‍ നാടി​​​െൻറ നട്ടെല്ലാണ്; ജനസമ്പാദ്യത്തി​​​െൻറ അമൂല്യ കലവറയാണ്. ഈ അക്ഷയപാത്രത്തെയാണ് പൊതു ഉടമസ്ഥതയില്‍നിന്ന് അടര്‍ത്തിമാറ്റി സ്വകാര്യ-വിദേശ കുത്തകകള്‍ക്ക് കൈമാറാന്‍ ശ്രമിക്കുന്നത്.

ആകെ ബാങ്ക്​ വായ്പകളിലെ പകുതി തുകയെങ്കിലും ചെറുകിട-ഇടത്തരം ഇടപാടുകാര്‍ക്ക് നല്‍കണമെന്ന കര്‍ശന നിബന്ധന വരുത്തിയാല്‍തന്നെ, ഇന്നത്തെ രൂക്ഷമായ ബാങ്ക് പ്രതിസന്ധിക്ക് ശമനമുണ്ടാക്കാനാകും. ഇത് നാടി​​​െൻറ അനൗപചാരിക മേഖലയുടെ (Informal Sector) ഉണർവിന് വഴിയൊരുക്കുകയും സമ്പദ്​വ്യവസ്ഥയുടെ ഉത്തേജനം യാഥാർഥ്യമാക്കുകയും ചെയ്യും.എന്നാല്‍, ഭരണാധികാരികള്‍ ആ ദിശയില്‍ ചിന്തിക്കുന്നില്ലെന്നു മാത്രമല്ല, ബാങ്കിങ്​ പരിഷ്​കരണനീക്കങ്ങള്‍ തീവ്രമാക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യന്‍ ധനകാര്യമേഖലയില്‍ വന്‍പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഒന്നാണ് പാര്‍ലമ​​െൻറ്​ പരിഗണനയിലിരിക്കുന്ന Financial Resolution and Deposit Insurance (FRDI) ബിൽ.

2008ലെ ലോക സാമ്പത്തിക കുഴപ്പത്തില്‍നിന്ന് ഇന്ത്യക്ക് അതിജീവനം സാധ്യമാക്കിയത് ധനകാര്യമേഖലയുടെ പൊതുമേഖല സ്വഭാവം മാത്രമാണ്. പ്രസ്തുത ബിൽ നിയമമായാല്‍ ഇത്തരം എല്ലാ നന്മകളും ജനകീയതയും നിഷ്കാസിതമാകുമെന്നത് തീര്‍ച്ചയാണ്. ബാങ്ക്​  നിക്ഷേപത്തിന് ഗാരൻറി നല്‍കുന്ന DICGC (Deposit Insurance Credit Guarantee Corporation) എന്ന റിസർവ്​ ബാങ്ക് സ്ഥാപനത്തെ പിരിച്ചുവിടുമെന്നാണ് ബില്ലില്‍ പറഞ്ഞിരിക്കുന്നത്. ബാങ്കുകള്‍ക്ക് കിട്ടാക്കടം മൂലമോ മറ്റോ തകര്‍ച്ച സംഭവിച്ചാൽ, ആയതി​​​െൻറ നഷ്​ടം നികത്തേണ്ടത്, ബാങ്ക് നിക്ഷേപകരെന്നാണ് ‘ബെയില്‍ ഇൻ’ എന്ന വകുപ്പിലൂടെ ബിൽ വ്യക്തമാക്കുന്നത്. ബില്ലില്‍ വിഭാവനം ചെയ്യുന്ന Financial Resolution Corporation (FRC)എന്ന സ്ഥാപനം, അമിതാധികാരങ്ങള്‍ കൈയാളുന്ന ഒരു ഏകാധിപത്യ സ്ഥാപനമാണ്. ഏതു ധനകാര്യ സ്ഥാപനത്തി​​​െൻറയും ഭരണാധികാരം ഏറ്റെടുക്കാനും പരസ്പരം ലയിപ്പിക്കാന്‍ ഉത്തരവിടാനും പാപ്പരെന്ന് പ്രഖ്യാപിച്ച് ലിക്വിഡേറ്റ് ചെയ്യാനും എഫ്​.ആർ.സിക്ക് അധികാരമുണ്ടായിരിക്കും. ഈ സ്ഥാപനത്തിന് പാര്‍ലമ​​െൻറി​നോടുപോലും ഉത്തരവാദിത്തമില്ല. ബാങ്ക്​ ലയനം, സ്വകാര്യവത്​കരണം, കോർപറേറ്റ് താല്‍പര്യം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറി​​​െൻറ ഇംഗിതം സാക്ഷാത്​കരിക്കാനുള്ള സാഹചര്യം ഒരുക്കുകയെന്നതാണ് എഫ്.ആർ.ഡി.​െഎ ബില്ലി​​​െൻറ അന്തിമലക്ഷ്യം. ബാങ്കുകളെ കൂട്ടിച്ചേര്‍ത്ത് വലിയ ബാങ്കുകളാക്കി അവയെ കുത്തകകളുടെ കൈയിലെത്തിക്കുന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യയിലെ ബാങ്ക് പരിഷ്​കരണങ്ങള്‍ നീങ്ങുന്നത്​. അഥവാ പൊതുമേഖലാ വിമുക്ത ബാങ്കിങ്​ ഭാരതം കെട്ടിപ്പടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ആവിഷ്​കരിക്കുന്ന സാമ്പത്തികനയത്തി​​​െൻറ കാതല്‍. 1969ലെ ബാങ്ക്​ ദേശസാത്​കരണത്തെ എതിര്‍ത്തിരുന്ന രാഷ്​ട്രീയ ശക്തിയാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാറിനെ നയിക്കുന്നത് എന്നറിയുമ്പോള്‍ സമകാലീന സംഭവവികാസങ്ങളൊന്നും യാദൃച്ഛികമല്ലെന്ന് ബോധ്യമാകും. 

(ലേഖകൻ ബാങ്ക്​ എംപ്ലോയീസ്​ ഫെഡറേഷൻ ഒാഫ്​ ഇന്ത്യ സംസ്​ഥാന പ്രസിഡൻറാണ്​)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newseconomicsBank Nationalization
News Summary - Return From Bank Nationalization - Article
Next Story