Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅമിത ധനാർത്തിയുടെ...

അമിത ധനാർത്തിയുടെ അന്ത്യം 

text_fields
bookmark_border
അമിത ധനാർത്തിയുടെ അന്ത്യം 
cancel

വീ​ണ്ടും ഉ​ജ്ജ്വ​ല മാ​തൃ​ക കാ​ഴ്​​ച​വെ​ച്ച പാ​ക്​ നീ​തി​പീ​ഠം മു​ഴു​വ​ൻ ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ളു​ടെ​യും അ​ഭി​ന​ന്ദ​ന​മ​ർ​ഹി​ക്കു​ന്നു. ന​വാ​സ്​ ശ​രീ​ഫി​നെ​പോ​ലൊ​രു അ​തി​കാ​യ​നെ സ്​​പ​ർ​ശി​ക്കാ​നു​ള്ള ച​ങ്കൂ​റ്റ​വും ആ​ർ​ജ​വ​വും കോ​ട​തി പ്ര​ക​ടി​പ്പി​ക്കാ​നി​ട​യി​ല്ലെ​ന്ന കോ​ള​മി​സ്​​റ്റു​ക​ളു​ടെ  പ്ര​വ​ച​ന​ങ്ങ​ളെ പ​തി​രാ​ക്കു​ന്ന വി​ധി പ്ര​സ്​​താ​വ​മാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്​​ച പാ​ക്​ സു​പ്രീം​കോ​ട​തി  പു​റ​ത്തു​വി​ട്ട​ത്. ക​ള്ള​പ്പ​ണ​വും അ​ഴി​മ​തി​യും വ​ഴി ആ​സ്​​തി​ക​ൾ കു​ന്നു​കൂ​ട്ടി​യ പ്ര​ധാ​ന​മ​ന്ത്രി, ആ ​പ​ദ​വി​ക്ക്​ മാ​ത്ര​മ​ല്ല പാ​ർ​ല​മ​െൻറം​ഗ​മാ​യി തു​ട​രാ​ൻ​പോ​ലും യോ​ഗ്യ​ന​ല്ലെ​ന്ന വി​ധി ന്യാ​യാ​ല​യ​ത്തി​‍​െൻറ അ​മി​ത സ​ക്രി​യ​ത​യു​ടെ സൂ​ച​ന​ക​ള​ല്ല ന​ൽ​കി​യ​ത്. അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ വ​മ്പ​ൻ​സ്രാ​വു​ക​ളെ​പ്പോ​ലും കു​രു​ക്കാ​നു​ള്ള ന്യാ​യ​നി​ഷ്​​ഠമായ സ​ക്രി​യ​ത പ​ര​മോ​ന്ന​ത നീ​തി​പീ​ഠം നി​ല​നി​ർ​ത്തു​മെ​ന്ന  പ്ര​ത്യാ​ശ​യു​ടെ പ്ര​കാ​ശമാണ് അത്​ നൽകിയത്​.

രാ​ഷ്​​ട്രീ​യ മോ​ഹം താ​ലോ​ലി​ക്കു​ന്ന ജ​ന​റ​ൽ​മാ​രു​ടെ​യും അ​മി​താ​ധി​കാ​രി​യാ​യി വാ​ഴു​ന്ന  പ്ര​സി​ഡ​ൻ​റി​​െൻറ​യും നി​ത്യ​ഭീ​ഷ​ണി​ക​ളി​ൽ​നി​ന്ന്​ പാ​ക്​ ജ​നാ​ധി​പ​ത്യ​ത്തെ സം​ര​ക്ഷി​ച്ച​തി​​െൻറ  വീ​ര​ക​ഥ​ക​ൾ പ​റ​യാ​നു​ണ്ട്​ ക​ഴി​ഞ്ഞ​ദി​വ​സം രാ​ജി​വെ​ച്ച ശ​രീ​ഫി​ന്. മു​ശ​ർ​റ​ഫി​​െൻറ  അ​ട്ടി​മ​റി​യു​ടെ​യും രാ​ഷ്​​ട്രീ​യ പ​ക​പോ​ക്ക​ലി​​െൻറ​യും ഇ​ര​യാ​യി മാ​തൃ​രാ​ജ്യ​ത്തു​നി​ന്ന്​  നാ​ടു​ക​ട​ത്ത​പ്പെ​ട്ട​തി​​െൻറ​യും കാ​രാ​ഗൃ​ഹ​വാ​സ​മ​നു​ഷ്​​ഠി​ച്ച​തി​​െൻറ​യും മ​ധു​ര​പ്ര​തി​കാ​ര​മെ​ന്നോ​ണം  തി​രി​ച്ചെ​ത്തി ജ​ന​കീ​യാ​ടി​ത്ത​റ വി​പു​ല​മാ​ക്കു​ന്ന​തി​ലും അ​ദ്ദേ​ഹം വി​സ്​​മ​യ​ക​ര​മാ​യ വൈ​ഭ​വം പ്ര​ക​ട​മാ​ക്കു​ക​യും ചെ​യ്​​തു. ക​ഴി​ഞ്ഞ ര​ണ്ട്​ ഉൗ​ഴ​ത്തി​ലും അ​ധി​കാ​ര കാ​ലാ​വ​ധി തി​ക​​ക്കാ​ൻ  ക​ഴി​യാ​തെ രാ​ഷ്​​ട്രീ​യ വ​ന​വാ​സ​ത്തി​ന്​ നി​ർ​ബ​ന്ധി​ത​നാ​യ ശ​രീ​ഫി​നെ ഇ​ത്ത​വ​ണ വീ​ഴ്​​ത്തി​യ​ത്​  സു​പ്രീം​കോ​ട​തി​യാ​യി​രു​ന്നു.

പാനമ രേഖകൾ പകർന്ന നടുക്കങ്ങൾ
അമേരിക്കയുടെ സന്നദ്ധ സംഘടനയായ ഇൻറർനാഷനൽ കൺസോർട്യം ഒാഫ്​ ഇൻവെസ്​റ്റിഗേറ്റിവ്​ ജേണലിസം (​െഎ.സി.​െഎ.സി.​െജ) ആണ്​ ‘പാനമ രേഖകൾ’ക്ക്​ ആ പേര്​ നൽകിയത്​. ലോകത്തെ ഏറ്റവും നിഗൂഢ കമ്പനിയായ മൊസാക്​ ഫൊൻസെകയുടെ രേഖകളാണ്​ പാനമ പേപ്പറിലൂടെ ചോർന്നത്​. 
ലോകത്തെ വമ്പൻ സ്രാവുകൾക്ക്​ കള്ളപ്പണം നിക്ഷേപിക്കാൻ സൗകര്യം നൽകുന്ന ഇൗ കമ്പനിയുടെ രേഖകൾ ഉപയോഗിച്ച്​ ശരീഫ്​ ലണ്ടനിൽ നാല്​ ആഡംബര ഫ്ലാറ്റുകളായിരുന്നു സ്വന്തമാക്കിയത്​. 

ലോകമെമ്പാടുമുള്ള കായികതാരങ്ങൾ, സിനിമ പ്രതിനിധികൾ, രാഷ്​ട്രീയ നേതാക്കൾ തുടങ്ങിയവരുടെ പേരുകൾ പാനമ പേപ്പറുകൾ പുറ​ത്തുവി​െട്ടങ്കിലും അവ ഏറ്റവും കടുത്ത തുടർ പ്രകമ്പനങ്ങൾ ഉണ്ടാക്കിയത്​ പാകിസ്​താനിലായിരുന്നു. ശരീഫി​​െൻറ കള്ളപ്പണ നീക്കങ്ങൾക്കെതിരെ സുപ്രീംകോടതിയിൽ നിയമയുദ്ധം തുടങ്ങിയതോടെ സംയുക്​ത അന്വേഷണ സമിതി (ജെ.​െഎ.ടി) നിലവിൽ വന്നു. ജെ.​െഎ.ടിയുടെ അന്വേഷണത്തിൽ പാനമ രേഖകളിലെ വെളിപ്പെടുത്തൽ വാസ്​തവങ്ങളാണെന്ന്​ സ്​ഥാപിക്കുന്ന തെളിവുകൾ ലഭിച്ചതോടെ ശരീഫി​​െൻറ ദിനങ്ങൾ എണ്ണപ്പെട്ടതായി പ്രവചിക്കപ്പെട്ടു. 

ജെ.​െഎ.ടി ശിപാർശകൾ മുഖവിലക്കെടുത്തായിരുന്നു സുപ്രീംകോടതി ഇന്നലെ അയോഗ്യത ഉത്തരവുമായി പാക്​ രാഷ്​ട്രീയത്തിലെ പുതിയ ശുദ്ധികലശത്തിന്​ തുടക്കംകുറിച്ചത്. ശരീഫി​​െൻറ മകൾ മർയം, പുത്രന്മാരായ ഹസൻ, ഹുസൈൻ തുടങ്ങിയവരും അനധികൃത സമ്പാദന പാതകളിൽ ബഹുദൂരം സഞ്ചരിച്ചതായി സൂചനയുണ്ട്​. അന്വേഷണ റിപ്പോർട്ട്​ വന്ന ഉടൻ രാജി നൽകി രാഷ്​ട്രീയ മാന്യത തെളിയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ച ശരീഫ്​ പ്രതിപക്ഷത്തി​​െൻറ പഴയ പരിഹാസത്തെ വീണ്ടും ഒാർമിപ്പിക്കുകയായിരുന്നു. നവാസ്​ ഇൗസ്​ നോട്ട്​ സോ ശരീഫ്​ (ശരീഫ്​ അത്ര വിശുദ്ധനല്ല) എന്ന പഴിയെ ബേനസീർ, ആസിഫലി സർദാരി തുടങ്ങിയ വൻ രാഷ്​ട്രീയ കുടുംബങ്ങളുടെ അഴിമതി ചൂണ്ടിക്കാട്ടി നേരിടുകയായിരുന്നു ശരീഫും അദ്ദേഹം നയിക്കുന്ന മുസ്​ലിം ലീഗും.

നിത്യവും കബളിപ്പിക്കപ്പെടുന്ന ജനത
അവിഹിത സമ്പാദ്യങ്ങളുടെ പേരിൽ കുരുക്കിലായ ശരീഫി​​െൻറ രാഷ്​ട്രീയ ജീവിതത്തി​ന്​ കോടതിവിധി അന്ത്യം കുറിക്കുമോ എന്ന ചോദ്യം പ്രസക്തിയർഹിക്കുന്നു. എന്നാൽ, മുറിവേറ്റ ശരീഫ്​ കൂടുതൽ  ആപൽക്കാരി ആയേക്കാമെന്ന്​ നിരീക്ഷകർ മുന്നറിയിപ്പ്​ നൽകുന്നു. അഴികൾക്ക് പിന്നിലിരുന്ന്​  ലാലു പ്രസാദ്​ യാദവ്​ ബീഹാർ രാഷ്​ട്രീയത്തി​​െൻറ ഗതി നിർണയിച്ച രീതിയിൽ ഉരുക്കുമിൽ  വ്യവസായി കൂടിയായ ശരീഫ്​ പുതിയ അടവുകളുടെ മാന്ത്രിക ചെപ്പുകൾ തുറന്നെന്നുവരാം.ഏതായാലും നിത്യവും കബളിപ്പിക്കപ്പെടാൻ തന്നെയാകും പാക്​ ജനതയുടെ വിധി. അയൂബ്​ ഖാൻ മുതൽ മുശർറഫ്​വരെയുള്ള ജനറൽമാർ ജനാധിപത്യത്തെ കശാപ്പ്​ ചെയ്​തപ്പോൾ  ജനാധിപത്യവാദികളിൽ പ്രതീക്ഷയർപ്പിച്ച ജനങ്ങളെ ബേനസീർ, ശരീഫ്​ തുടങ്ങിയ  ജനായത്തവാദികൾ പിന്നിലിരുന്ന്​ പാലം വലിച്ചതി​​െൻറ കഥകളാണ്​ ആധുനിക പാക്​ രാഷ്​ ട്രീയത്തിന്​ പറയാനുള്ളത്​.

അവിഹിത ധനത്തി​​െൻറ പ്രഭാവത്തിന്​ പനമ രേഖകളും സുപ്രീംകോടതി വിധിയും അന്ത്യം  കുറിക്കുമെന്ന്​ പാക്​ ജനത വിശ്വസിക്കുന്നു. എന്നാൽ, ജനാധിപത്യം സൃഷ്​ടിക്കുന്ന ദുർവാശി നിറഞ്ഞ മത്സരങ്ങളിൽ വിജയക്കൊടി നാട്ടാൻ രാഷ്​ട്രീയ ഭാഗ്യാന്വേഷികൾക്ക്​ ഇനിയും  പണവും ആസ്​തികളും ആവശ്യമാകാതിരിക്കില്ല. അപ്പോൾ നിയമ വ്യവസ്​ഥകൾ കാറ്റിൽ  പറത്തിയും ധാർമികതയെ നിലംപരിശാക്കിയുമുള്ള ധനാഗമ മാർഗങ്ങൾ രാഷ്​ട്ര നായകർക്ക്​  പോലും വിശുദ്ധമായി ഭവിക്കും. അക്കൗണ്ടബിലിറ്റിക്ക്​ പ്രഥമ സ്​ഥാനം നൽകുന്ന ഭരണ  രീതികൾക്ക്​ മാത്രമെ കൊള്ളരുതായ്​മയുടെ ദുർഭൂതങ്ങളിൽ നിന്ന്​ പാക്​ രാഷ്​ട്രീയത്തിന്​ മുക്തി സമ്മാനിക്കാനാകൂ.

Show Full Article
TAGS:nawaz sharif prime minister world news malayalam news 
News Summary - resigned pakistan prime minister nawaz sharif -world news
Next Story