Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right...

സ്വതന്ത്രാധികാരമില്ലാത്ത റിസർവ് ബാങ്കും സാമ്പത്തിക നയവും

text_fields
bookmark_border
സ്വതന്ത്രാധികാരമില്ലാത്ത റിസർവ് ബാങ്കും സാമ്പത്തിക നയവും
cancel

റിസർവ് ബാങ്ക് ഗവർണർ പദവിയിൽനിന്ന്​ രാജിവെക്കാനുള്ള ഉർജിത് പട്ടേലി​​​െൻറ തീരുമാനം വലിയതോതിലുള്ള രാഷ്​ട്രീ യ ചർച്ചകൾക്ക് വഴിവെച്ചില്ല. ഉർജിത് പട്ടേലി​​​െൻറ രാജിക്ക് കാരണമായി പറയപ്പെടുന്ന കാരണം, റിസർവ് ബാങ്ക് സൂക്ഷിച ്ചിരിക്കുന്ന കരുതൽധനം സർക്കാറിന് ​െചലവഴിക്കാൻ നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നും അതിനോടുള്ള വിയോജിപ്പുകൊണ്ട ാണ് രാജി എന്നതാണ്. എന്നാൽ, ഉർജിത് പട്ടേൽ സർക്കാറി​​​െൻറ എല്ലാ നയങ്ങളെയും പിന്തുണച്ചിരിക്കുന്ന ആളാണ്. രഘുറാം രാ ജൻ റിസർവ് ബാങ്ക്​ ഗവർണർ ആയിരുന്ന കാലത്ത് നോട്ടുനിരോധനത്തെക്കുറിച്ചുള്ള അദ്ദേഹത്തി​​​െൻറ അഭിപ്രായം പ്രധാനമന ്ത്രിയുടെ കാര്യാലയം ആരാഞ്ഞിരുന്നുവെന്നും എന്നാൽ, അത് പ്രായോഗികമല്ല എന്ന് താൻ മറുപടി കൊടുത്തതായി രാജൻ ത​​​െൻറ പുസ്തകത്തിൽ പറയുന്നുണ്ട്.

അന്നത്തെ ഡെപ്യൂട്ടി ഗവർണറായിരുന്ന ഉർജിത് പട്ടേലിനെ ഇതിനെക്കുറിച്ച് പഠിക്കാൻ അവശ്യപ്പെട്ടിരുന്നുവെന്നും രാജൻ ത​​​െൻറ പുസ്തകത്തിൽ പറയുന്നുണ്ട്. അതോടൊപ്പം തന്നെ എടുത്തുപറയുന്ന ഒരുകാര്യം താൻ ഗവർണറായിരുന്ന സമയത്ത് ഇത്തരം ഒരു ചർച്ച ബാങ്കി​​​െൻറ സുപ്രധാന ചർച്ചകളിലൊന്നും ഉണ്ടായില്ല എന്നതാണ്. എന്നാൽ, രാജ​​​െൻറ ഗവർണർ പദവി ഒഴിഞ്ഞ 64ാം ദിവസം സർക്കാർ നോട്ടുനിരോധനം നടപ്പാക്കി. അതായത്, ഉർജിത് പട്ടേൽ പ്രധാനമന്ത്രിയുടെ കാര്യാലയവുമായി ബന്ധപ്പെട്ട് സമാന്തരമായി നോട്ടുനിരോധനത്തിന് വേണ്ടി പ്രവർത്തിച്ചുവെന്ന് പറയേണ്ടിവരും.

നോട്ടുനിരോധനത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണറു​േടതായി വന്ന എല്ലാ വിശദീകരണങ്ങളും പ്രധാനമന്ത്രി നോട്ടു നിരോധിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തി​​​െൻറ ആവർത്തനം തന്നെയായിരുന്നു. നോട്ട് നിരോധത്തിന് ഒരു സാമ്പത്തിക വിശദീകരണം നൽകാൻ പട്ടേലിന് കഴിഞ്ഞില്ല. നോട്ടുനിരോധനത്തെ തുടർന്ന് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് റിസർവ് ബാങ്കാണ്. സർക്കാറി​​​െൻറ രാഷ്​ട്രീയ തീരുമാനത്തിന് അനുസരിച്ച് ഉത്തരവുകൾ ഇരിക്കേണ്ട അവസ്ഥ ഒരു ഘട്ടത്തിൽ ബാങ്കി​​​െൻറ പരമാധികാരത്തെ തന്നെ ചോദ്യംചെയ്യുന്ന അവസ്ഥയിൽ എത്തിയിരുന്നു. റിസർവ് ബാങ്കിനെ പ്രധാമന്ത്രിയുടെ കാര്യാലയത്തി​​​െൻറ കീഴിൽ കൊണ്ടുവന്നു എന്നതാണ് നോട്ടുനിരോധനത്തി​​​െൻറ ഏറ്റവും വലിയ രാഷ്​ട്രീയ നേട്ടം. നാളിതുവരെ റിസർവ് ബാങ്കിന് രാജ്യത്തെ നാണയ വ്യവസ്ഥയെ നിയന്ത്രിക്കുന്നതിനുള്ള സ്വതന്ത്രാധികാരം ഉണ്ടായിരുന്നു. എന്നാൽ, ബി.ജെ.പി സർക്കാർ മോണിറ്ററി പോളിസി കമ്മിറ്റി എന്നപേരിൽ സമാന്തരമായ ഒരു അധികാരകേന്ദ്രം റിസർവ് ബാങ്കിനുള്ളിൽ പ്രതിഷ്​ഠിച്ചു. ഇത്തരം സമാന്തര സംവിധാനത്തെ കൊണ്ടുവന്നിട്ടും നയപരമായി മാറ്റമൊന്നും ബാങ്കിൽ കൊണ്ടുവരാൻ കഴിഞ്ഞില്ല. മാത്രവുമല്ല ഇതുകൂടാതെ, റിസർവ് ബാങ്കിൽ സ്വതന്ത്രാധികാരമുള്ള ഡയറക്ടർമാരെ നിയമിക്കുകയും ചെയ്തു. ഫലത്തിൽ റിസർവ് ബാങ്കി​​​െൻറ പണനിയന്ത്രണത്തിൽ ഊന്നിയുള്ള സാമ്പത്തിക ഇടപെടലുകൾക്ക് പ്രസ്​ക്തി നഷ്​ടപ്പെടുത്തി എന്നതാണ് നോട്ടുനിരോധനം കൊണ്ടുള്ള നേട്ടം. അതായത് വിളനിയന്ത്രണം പോലെയുള്ള സുപ്രധാന നടപടികൾ സ്വീകരിക്കാനുള്ള ബാങ്കി​​​െൻറ കഴിവിനെതന്നെയാണ് തകർക്കുന്നത്.
നാളിതുവരെ പണനിയന്ത്രണം കൊണ്ടുവരുന്നത് റിസർവ് ബാങ്കി​​​െൻറ അധികാര പരിധിയിൽ വരുന്നതാണ്. മാത്രമല്ല, അത്തരം തീരുമാനങ്ങൾ രാജ്യത്തെ സാമ്പത്തിക നയത്തി​​​െൻറ ഭാഗമായിട്ടാണ് നടപ്പാക്കുന്നത്. എന്നാൽ, സർക്കാറി​​​െൻറ ദൈനംദിന പ്രവർത്തനത്തിനായി റിസർവ് ബാങ്കിലെ നിക്ഷേപം പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നത് ഇതാദ്യമായിട്ടാണ്.

റിസർവ് ബാങ്കി​​​െൻറ കരുതൽ ശേഖരത്തിലുള്ള 3.6 ലക്ഷം കോടി രൂപ സർക്കാറിന് ചെലവഴിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സർക്കാർ നടപടി നടപ്പാക്കണമെങ്കിൽ റിസർവ് ബാങ്ക് നിയമത്തിലെ വകുപ്പുപ്രകാരം കേന്ദ്ര സർക്കാറിന് റിസർവ് ബാങ്കിനോട് ഉത്തരവിടാനുള്ള അവകാശമുണ്ട്. ഈ നിയമം എടുത്ത്​ പ്രയോഗിക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ, ഇതിനെതിരെ എതിർപ്പുകൾ ഉണ്ടായതിനെത്തുടർന്ന്​ പിന്നാക്കം മാറിയ സർക്കാർ ഈ എതിർപ്പുകളെ മറികടക്കാൻ മുൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന ബിമൽ ജലാ​​​െൻറ നേതൃത്യത്തിൽ ഒരു സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. സമിതിയുടെ ഉദ്ദേശ്യം തന്നെ എത്രമാത്രം കരുതൽ ധനം റിസർവ് ബാങ്കിൽ സൂക്ഷിക്കാം എന്നതിനിനെക്കുറിച്ച് ഒരു മാനദണ്ഡം ഉണ്ടാകുക എന്നതാണ്.

ഫലത്തിൽ റിസർവ് ബാങ്ക് നിയമത്തിലെ ഏഴാം വകുപ്പി​​​െൻറ പ്രയോഗം കൂടിയാണിത്. ഇതി​​​െൻറ മറുവശം കൂടി കാണേണ്ടതുണ്ട്. കാരണം, സർക്കാർ ഏതെങ്കിലും തരത്തിലുള്ള വികസനപ്രവർത്തനത്തിനല്ല ഇത്തരത്തിൽ കരുതൽധനം ഉപയോഗിക്കുന്നത്. പകരം, ദൈനംദിന സർക്കാർ ​െചലവുകൾക്കാണ്. മാത്രമല്ല, രാജ്യത്ത്​ വിലവർധന നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയാതെ വരുന്ന ഒരു രാജ്യത്ത് പലപ്പോഴും റിസർവ് ബാങ്കിനെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ റിസർവ് ബാങ്കി​​​െൻറ കരുതൽ ശേഖരത്തിൽനിന്നും പണം ആവശ്യപ്പെടുന്നതും ബാങ്കി​​​െൻറ സ്വതന്ത്രാധികാരത്തിൽ ഇടപെടുന്നതും പണനിയന്ത്രണത്തിലും വിനിമയത്തിലും ഉണ്ടായിരുന്ന സ്വതന്ത്ര ഇടപെടലുകൾ ഇല്ലാതാക്കും. തെരഞ്ഞെടുപ്പ് രാഷ്​ട്രീയത്തി​​​െൻറ ഭാഗമായി ഇത്തരം നയപരമായ തീരുമാനങ്ങൾ മാറുന്നതോടെ റിസർവ് ബാങ്ക് കേവലം ഒരു സർക്കാർ ട്രഷറിയായി ചുരുക്കപ്പെടും. ഭാവിയിൽ റിസർവ് ബാങ്ക് കേന്ദ്രീകൃതമായ സാമ്പത്തിക നയത്തിന് വിലക്കുകൾ ഉണ്ടാകുകയും ചെയ്യും.

(ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസിലെ അസിസ്​റ്റൻറ്​ പ്രഫസർ ആണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlereserve bankmalayalam newsEconomic Policy
News Summary - Reserve Bank And Economic Policy - Article
Next Story