Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇൗ ധീരശബ്​ദങ്ങൾ...

ഇൗ ധീരശബ്​ദങ്ങൾ തിരിച്ചറിയുക

text_fields
bookmark_border
ഇൗ ധീരശബ്​ദങ്ങൾ തിരിച്ചറിയുക
cancel

വ്യാസൻ പറഞ്ഞതുപോലെ, കാലത്തിൽനിന്ന് സുഖമെല്ലാം വാർന്നുപോയിക്കൊണ്ടിരിക്കയാൽ ജീവിതം ദാരുണമായിരിക്കുന്നു. ഇന്നലത്തേക്കാൾ ഇന്ന് പാപം കൂടിയിരിക്കുന്നു. ഇന്നത്തേക്കാൾ നാളെ അത് പെരുകും. അങ്ങനെ ഭൂമിയുടെ യൗവനം മുഴുവൻ ചോർന്നുപോയിക്കൊണ്ടിരിക്കുന്നു. അതിനാൽ മനുഷ്യനീതിയെ എങ്ങനെ സംരക്ഷിക്കാമെന്നതാണ്, ചിന്തിക്കുന്നവ​െൻറ ഉദ്വിഗ്നത. ആർത്തിപ്പണ്ടാരങ്ങളായി എല്ലാം വെട്ടിപ്പിടിക്കാൻ ഒരുെമ്പട്ടുനിൽക്കുന്നവരും അവരുടെ ഇരകളും തമ്മിലുള്ള ഇൗ സംഘട്ടനത്തിൽ എന്തിനായിരിക്കും പ്രാധാന്യം?

ഇവിടെയാണ് ദൈനംദിന പ്രശ്നവിചാരങ്ങൾ വിശകലനം ചെയ്തപ്പോൾ ഒാരോ ശരാശരിക്കാര​െൻറയും കഷ്ടപ്പാടുകളിൽ വേദനിക്കുകയും അവക്കാധാരമായ കാരണങ്ങളോട് ആത്മാർഥമായി പ്രതികരിക്കുകയും ചെയ്യുന്ന പല ഹൃദയങ്ങളുടെയും ‘തിളനില’ അനുഭവപ്പെട്ടത്. അധികാരമോഹം, അഴിമതി, വർഗീയത, സ്വാർഥത എന്നിവ ഗ്രസിച്ചിരിക്കുന്ന സമൂഹത്തിൽ താന്തോന്നികളാേയാ തൻകാര്യക്കാരായോ ആടിത്തിമിർക്കുന്നവരുടെ കൂട്ടത്തിൽനിന്നും വേറിട്ടുനിന്ന് കാലികമായ ചോദ്യങ്ങളുന്നയിക്കാനും പരിഹാരങ്ങൾ തേടാനും ശ്രമിക്കുന്ന ധീരശബ്ദങ്ങളായിരുന്നു മാധ്യമം ലിറ്റററി ഫെസ്റ്റിൽ തുഞ്ചൻപറമ്പിൽ മുഴങ്ങിയത്.

കുറേ കാലങ്ങളായി നമുക്ക് പറയാൻ വേദികളോ കേൾക്കാൻ കേൾവിക്കാരോ ഉണ്ടായിരുന്നില്ല. ഉള്ള വേദികളിൽ അട്ടഹാസങ്ങളും ആർപ്പുവിളികളുമാണ് ഉയർന്നുകേട്ടത്. അവിടെയൊക്കെ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരുന്നത് നമ്മുടെ സ്വത്വവും സംസ്കാരവും ആദർശങ്ങളും ആവിഷ്കാര സ്വാതന്ത്ര്യങ്ങളുമായിരുന്നു.
ഞങ്ങൾക്കിഷ്ടമുള്ളതേ പറയാവൂ, ഞങ്ങൾക്കിഷ്ടമുള്ളപോലെ മാത്രമേ പ്രവർത്തിക്കാവൂ, ഞങ്ങൾക്കിഷ്ടമുള്ളതേ ഭക്ഷിക്കാവൂ എന്ന ഫാഷിസ്റ്റ് നീക്കമാണ് രാജ്യത്ത്. ഞങ്ങൾക്കിഷ്ടമുള്ളത് പറയുമെന്നും പ്രവർത്തിക്കുമെന്നും ഭക്ഷിക്കുമെന്നും പറയാനുള്ള തേൻറടത്തിനുവേണ്ടിയുള്ള പോരാട്ടത്തി​െൻറ തുടക്കം കുറിക്കാൻ മാധ്യമം ഫെസ്റ്റിന് കഴിഞ്ഞു. പ്രകൃതിസ്നേഹവും വിജ്ഞാനവും ആത്മധൈര്യമുള്ളവർക്ക് ഇരുട്ട് പരത്തുന്ന ശക്തികളോട് പൊരുതാനാവുമെന്നും സ്നേഹവും സഹിഷ്ണുതയും ആയുധമാക്കി എല്ലാ ആവിഷ്കാരങ്ങളിലൂടെയും പ്രതിരോധത്തി​െൻറ കോട്ടകൾ തീർക്കാനാവണമെന്നും എഴുത്തച്ഛ​െൻറ മണ്ണിൽ  മുഴങ്ങിക്കൊണ്ടിരുന്നു.

കാമ്പസുകൾ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിൽപോലും ഭരണകൂടത്തി​െൻറ ചെയ്തികളെ ചോദ്യം ചെയ്യുകയും ഫാഷിസ്റ്റ് നീക്കത്തിനെതിരെ തെരുവിലിറങ്ങുകയും ചെയ്തിരുന്ന വിദ്യാർഥി കൂട്ടായ്മ അതേ പേരുകളിൽ നിലനിൽക്കുന്നുണ്ടെങ്കിലും അവരുടെ ലക്ഷ്യം മറ്റെ
ന്തൊക്കെയോ (?) ആയി മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കാമ്പസ് രാഷ്ട്രീയം നിരോധിച്ച് മുതലാളിത്തത്തി​െൻറ ശക്തമായ കരങ്ങൾ കാമ്പസുകളുടെ കഴുത്തിൽ പിടിമുറുക്കി. സ്വകാര്യ മുതലാളിമാർ വിദ്യാഭ്യാസ മുതലാളിമാരുടെ വേഷം കെട്ടിയാടാൻ തുടങ്ങിയിട്ട് ഏതാണ്ട് ഒന്നര പതിറ്റാണ്ടോളമായി. ഒരുതരം ഗുണ്ടായിസ മനോഭാവമാണ് പല കാമ്പസ് മുതലാളിമാർക്കും. എത്ര കുഞ്ഞുങ്ങളുടെ ജീവനാണ് ഇൗ ഭീകരവാദികൾ നശിപ്പിച്ചുകളഞ്ഞതെന്നോർത്തുനോക്കൂ.

തേൻറയും മറ്റുള്ളവരുടെയും വേദന ഒന്നാണെന്ന തിരിച്ചറിവുണ്ടാകണമെങ്കിൽ ചിന്താശീലമുണ്ടാകണം. ദേശദ്രോഹികൾ ദേശീയവാദികളാകുന്ന കാഴ്ചയാണിന്നെന്ന തിരിച്ചറിവുണ്ടാകണം. കാമ്പസുകൾ െഎക്യപ്പെടലി​െൻറ വേദിയുണ്ടാക്കണം. തളച്ചിടാൻ ശ്രമിക്കുന്ന ശക്തികളോട് ഞങ്ങൾ അടിമകളല്ലെന്ന് ഉച്ചത്തിൽ പറയാനുള്ള ത്രാണിയുണ്ടാവണം. വിദ്യാർഥി സമൂഹത്തിൻറ വൻ സദസ്സിൽ നടന്ന ചർച്ചക്ക് ചൂരും ചൊടിയുമുണ്ടായത് ആശക്ക് വഴിതരുന്നു.
അപഹാസ്യമായ സംഭവങ്ങളുടെ അനിവാര്യ ദുരന്തമായ മൂല്യച്യുതിക്കെതിരെ ഉണർവോടെ നടത്തിയ പ്രതിരോധ ചിന്തകൾ ചർച്ചക്ക് മിഴിവേകി.

1963 ഡിസംബർ 27, 28, 29 തീയതികളിൽ കോട്ടയത്ത് കൂടിയ ജനാധിപത്യവേദി വാർഷികത്തിൽ ‘വർഗീയത’, ‘അഴിമതി’, ‘അധികാരം’ എന്നീ വിഷയങ്ങളിൽ നടന്ന ചർച്ചയും ഇപ്പോൾ തുഞ്ചൻപറമ്പിൽ നടന്ന ചർച്ചയും ഏകദേശ രൂപമായിരുന്നു. ചർച്ചകൾ നടക്കുന്നുവെന്നല്ലാതെ പരിഹാരങ്ങളുമുണ്ടാകുന്നില്ല എന്ന് വരുന്നത് നിരാശജനകമാണ്. എം.ഗോവിന്ദനും സി.ജെ. തോമസും മുണ്ടശ്ശേരിയും തകഴിയും ഉറൂബും എസ്.കെ. പൊറ്റെക്കാട്ടും പി. ഭാസ്കരനും ഇടശ്ശേരിയും വി.ടിയും എൻ.പി. മുഹമ്മദും കൊടുങ്ങല്ലൂരും സി.വിയും കാരൂരും പൊൻകുന്നം വർക്കിയും എൻ. ദാമോദരനുമടങ്ങുന്നവരായിരുന്നു അന്ന് ചർച്ച നയിച്ചത്. അവരുടെ ശിഷ്യഗണങ്ങളാണ് ഇന്ന് തുഞ്ചൻപറമ്പിൽ പല വേദികളിലായി പല വിഷയങ്ങളിൽ സംസാരിച്ചത്.

ആവിഷ്കാരങ്ങൾ മരണത്തിലേക്കുവരെ നയിക്കാനാവുമെന്ന മുന്നറിയിപ്പായിരുന്നു സച്ചിദാനന്ദേൻറത്. ചിന്തിക്കുന്ന തലച്ചോറിനെയാണ് എന്നും ഏകാധിപതികൾ ഭയപ്പെട്ടതെന്നും എതിരെ വരുന്ന വാളിനേക്കാൾ കേൾക്കാൻ ഒരാളുള്ളതാണ് ഫാഷിസ്റ്റുകളുടെ ഭയമെന്നുമുള്ള േസതുവി​െൻറ അഭിപ്രായവും ഭരണകൂടം ജനതയെ കൊള്ളയടിക്കുന്നത് ദേശാഭിമാനത്തെ ഒാർമിപ്പിച്ചുകൊണ്ടാണെന്നും മറ്റൊന്നും അഭിമാനിക്കാനില്ലാത്തവർക്കാണ് ദേശാഭിമാനം നുരഞ്ഞുപൊന്തുന്നതെന്നുമുള്ള അഭിപ്രായങ്ങൾ ഹർഷാരവത്തോടെയാണ് തിങ്ങിനിറഞ്ഞ സദസ്സ് സ്വീകരിച്ചത്. ജനാധിപത്യ വേദിയുടെ സമ്മേളനശേഷം മൂന്നര പതിറ്റാണ്ടുകഴിഞ്ഞുണ്ടായ മാധ്യമം ഫെസ്റ്റ് നടക്കുേമ്പാൾ ഏകാധിപത്യം അന്നത്തേതിനേക്കാൾ അനേക മടങ്ങ് വർധിച്ചിരിക്കുന്നുവെന്ന വസ്തുത ചിന്തിക്കുന്നവ​െൻറ ഉദ്വിഗ്നത തന്നെയാണ്. അതെന്തായാലും ആവിഷ്കാരത്തി​െൻറ സ്വാതന്ത്ര്യമില്ലായ്മയനുഭവിക്കുന്ന എഴുത്തുകാരുടെ തിളച്ചുമറിയുന്ന മനോവികാരം രേഖെപ്പടുത്താനും ഭയന്നോടാതെയും ആത്മവിശ്വാസത്തോടെയും വിവേകത്തോടെയും ഇരുളടഞ്ഞ ലോകത്തുനിന്നും പ്രകാശമുള്ള ലോകത്തേക്ക് പ്രയാണമാരംഭിക്കാനും പ്രതിജ്ഞ പുതുക്കിയുള്ള സംഭാഷണങ്ങൾ സദസ്സിന് ആഹ്ലാദവും മനസ്സിന് സുഖാനുഭൂതിയുമുണ്ടാക്കി.

ദുശ്ശാസനാൽ വസ്ത്രാക്ഷേപം ചെയ്യപ്പെടുന്ന ദ്രൗപദി, ധീരരായ ത​െൻറ അഞ്ചു ഭർത്താക്കന്മാരോട് സഹായമഭ്യർഥിക്കുേമ്പാൾ, നിസ്സഹായരായി തലതാഴ്ത്തിയിരിക്കുന്ന ആണുങ്ങളുടെ ചിത്രം മനസ്സിനെ വരിഞ്ഞുമുറുക്കുന്ന സംഭാഷണങ്ങൾ കേട്ട് എഴുത്തച്ഛ​െൻറ മണൽത്തരികൾ നാണിച്ചുനിന്നു. ‘‘മാരനെയല്ല, മണാളനെയല്ല, മാനം കാക്കുമൊരാങ്ങളയേ’’ (ഒ.എൻ.വി) തിരയുന്ന സ്ത്രീയുടെ നിസ്സഹായമുഖം സദസ്സിൽ പലരെയും അസ്വസ്ഥരാക്കി. സ്ത്രീയെ ആക്ഷേപിക്കുന്ന സിനിമകളിൽ ഇനി അഭിനയിക്കില്ലെന്നു പറഞ്ഞ നടനും നടിയും കേൾക്കേ ചോദിക്കെട്ട, സമൂഹത്തെ പരിഹസിക്കുന്ന ദൃശ്യമാധ്യമങ്ങളുടെ പ്രശ്നപങ്കിലമായ സീരിയലുകളെ എന്തുകൊണ്ടെതിർക്കുന്നില്ല?

‘‘രാഷ്ട്രം അത്യുഗ്രമായ സംഘർഷങ്ങളിൽപെടുേമ്പാൾ പ്രത്യേകിച്ചും കലാകാരനും സാഹിത്യകാരനും അതിൽനിന്നൊഴിഞ്ഞുനിൽക്കാനാവില്ല. രാഷ്ട്രീയകക്ഷികൾക്കുപോലും വഴികാട്ടികളാവാൻ അവർക്ക് കഴിയണം. ‘രാഷ്ട്രീയം വേണമോ, വേണ്ടയോ?’ ‘കക്ഷിയിൽ ചേരണമോ വേണ്ടയോ’? ‘പ്രത്യയശാസ്ത്രത്തിനപ്പുറത്തോ ഇപ്പുറത്തോ?’ തുടങ്ങിയ ചപല വാദഗതികൾ ഉന്നയിച്ചും അതിനുത്തരം പറഞ്ഞും മലയാള സാഹിത്യകാരന്മാർ ഒേട്ടറെ സമയം പാഴാക്കിയിട്ടുണ്ട്. ഇൗ നില തുടരുന്നപക്ഷം, രാഷ്ട്രീയം അധികാരം കൈയാളുന്നവരുടെയും കൈയാളാൻ കൊതിക്കുന്നവരുടെയും കസർത്തും കള്ളക്കളിയുമായിട്ട് അധഃപതിക്കും. ഇൗ ദുരന്തം ഒഴിവാക്കാൻ സാഹിത്യകാരന്മാർക്ക് നിശ്ചയമായും ചുമതലയുണ്ട്’’ ^സി.ജെ. തോമസി​െൻറ വാചകങ്ങൾ ഇന്നും പ്രസക്തമാണ്.

Show Full Article
TAGS:madhyamam lit fest 
News Summary - recognize these sound
Next Story