Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവനിത ലീഗിന്​ ലഭിച്ച...

വനിത ലീഗിന്​ ലഭിച്ച അംഗീകാരം

text_fields
bookmark_border
Adv.Noorbina rasheed
cancel

മുസ്​ലിംലീഗ്​ കാൽ നൂറ്റാണ്ടിന​ു ശേഷം വീണ്ടും വനിതയെ മത്സരിപ്പിക്കുകയാണ്​?

പാർട്ടിയുമായി അഗാധബന്ധമാണുള്ളത്​. കർമം ചെയ്യുന്നത്​ വിലയിരുത്തപ്പെടും. എന്തെങ്കിലും തിരിച്ചു​കിട്ടണമെന്ന ആഗ്രഹത്തോടെയല്ല പ്രവർത്തിച്ചിട്ടുള്ളത്​. പാർട്ടി അധ്യക്ഷൻ പാണക്കാട്​ ഹൈദരലി തങ്ങൾ പ്രഖ്യാപിക്കുന്നതിന്​ മുമ്പ്​ ആരു​ം തന്നോട്​ സ്​ഥാനാർഥിയാകുമെന്ന്​ പറഞ്ഞിരുന്നില്ല. തങ്ങൾ പ്രഖ്യാപിച്ച ഉടൻ ദൈവത്തെ സ്​തുതിച്ചു. വനിത ലീഗിനെ മാതൃസംഘടന അംഗീകരിച്ചിരിക്കുന്നു. കഴിവുകൾ ബോധ്യപ്പെട്ടതി​​െൻറ അടിസ്​ഥാനത്തിലാണ്​ പാർട്ടിയുടെ തീരുമാനമെന്നും മനസ്സിലാക്കുന്നു.

ഗ്രൗണ്ട്​തലത്തിൽ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമല്ലെന്ന ആക്ഷേപമുണ്ടല്ലോ

അങ്ങനെ ആർക്കും പറയാനാകില്ല. വനിത ലീഗ്​ മാതൃസംഘടനയിൽനിന്ന്​ വേറിട്ടുനിന്ന കാലം മുതൽ അതി​​െൻറ പ്രവർത്തകയാണ്​ ഞാൻ. അക്കാലത്ത്​ സിറ്റി വനിതലീഗ്​ സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ടാണ്​ തുടക്കം. ജില്ല, സംസ്​ഥാനതലങ്ങളിൽ വനിത ലീഗിനെ ഉയർത്തിക്കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്​. '96ൽ സംസ്​ഥാന വനിതലീഗി​​െൻറ സ്​ഥാപക ജന. സെക്രട്ടറിയായി. 2015ൽ ദേശീയ ജന.സെക്രട്ടറിയായപ്പോഴും സംസ്​ഥാന ഭാരവാഹിത്വം മൂന്നുവർഷം തുടർന്നു. '95ൽ കോഴിക്കോട്​ കോർപറേഷനിലെ പള്ളിക്കണ്ടി വാർഡിലും 2000ൽ ഇടിയങ്ങര വാർഡിലും മത്സരിച്ച്​ കൗൺസിലറായിട്ടുണ്ട്​. അപ്പോഴൊക്കെ താഴെതട്ടിലുള്ള പ്രവർത്തകരുടെ വികാരമറിഞ്ഞാണ്​ പ്രവർത്തിച്ചത്​. എന്നെ സംബന്ധിച്ച്​ അങ്ങനെയൊരു അതൃപ്​തി ആർക്കും ഉണ്ടാകില്ല.

വനിത സ്​ഥാനാർഥിയെന്ന നിലയിൽ സമുദായത്തിനകത്തുനിന്ന്​ എതിർപ്പുണ്ടാകുമെന്ന്​ ആശങ്കയുണ്ടോ

എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ്​ മുസ്​ലിം ലീഗ്​ വനിത സ്​ഥാനാർഥിയെ നിർത്തിയതെന്നാണ്​ ഞാൻ മനസ്സിലാക്കുന്നത്​. ഞാൻ ദൈവഭയമുള്ള വ്യക്​തിയാണ്​. എ​​െൻറ ജീവിതം തുറന്ന പുസ്​തകമാണ്​. തെറ്റു ചെയ്​താൽ ദൈവത്തോട്​ മറുപടി പറയേണ്ടിവരുമെന്ന ബോധ്യവുമുണ്ട്​. എ​​െൻറ പ്രവർത്തനങ്ങൾ വിലയിരുത്തു​േമ്പാൾ അത്തരം ആശങ്കകൾ അസ്​ഥാനത്താണ്​. എല്ലാ വിഭാഗങ്ങളുടെയും പിന്തുണയു​ണ്ടാകുമെന്ന വിശ്വാസം മാത്രമേയുള്ളൂ.

കൂടുതൽ സ്​ത്രീകൾക്ക്​ പാർലമെൻററി രംഗത്ത്​ അവസരം നൽകണമെന്ന്​ അഭിപ്രായമുണ്ടോ

സംഘടന രംഗത്ത്​ വനിതകൾക്ക്​ പാർട്ടി അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്​. രാഷ്​​്ട്രീയകാര്യ സമിതിയിൽ താനടക്കം അഞ്ചു വനിതകൾ അംഗങ്ങളാണ്​. പാർലമെൻററി രംഗത്തും ഈ പരിഗണന ആവശ്യമാണ്​. ഇക്കാര്യം പാർട്ടിയുടെ ഔദ്യോഗികവേദിയിൽ ഞാൻ എക്കാലത്തും ഉയർത്തിക്കാട്ടാറുണ്ട്​.

നിയമസഭ സാമാജികയായാൽ?

അഭിഭാഷകയെന്ന നിലയിൽ ഒരേസമയം തൊഴിൽ, രാഷ്​ട്രീയം, കുടുംബം എന്നിവ സമന്വയിപ്പിച്ചാണ്​ എ​​െൻറ ജീവിതം. ഏതു​ മേഖലയിലുള്ളവരുടെയും പ്രശ്​നങ്ങൾ സംബന്ധിച്ച്​ വ്യക്​തമായ ബോധ്യമുണ്ട്​. അഭിഭാഷകയുടെ റോളിൽ നിരവധി കുടുംബപ്രശ്​നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്​. സ്​ത്രീകൾക്ക്​ സുരക്ഷിതത്വ ബോധം ഉറപ്പാക്കുന്നതിൽ പ്രത്യേക പരിഗണന ഉണ്ടാകണമെന്ന്​ താൽപര്യമുണ്ട്​. അതിനാവശ്യമായ ബില്ലുകളും നിയമനിർമാണങ്ങളുമുണ്ടാകു​േമ്പാൾ ത​​േൻറതായ സംഭാവന അർപ്പിക്കാൻ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സ്​ത്രീ ശാക്തീകരണം സാധ്യമാകൂ എന്നതിനാൽ ആ മേഖലക്കും പ്രാമുഖ്യം നൽകും.

സോഷ്യൽ മീഡിയ കാലത്ത്​ പുതിയ തലമുറയെ എങ്ങനെ അഭിമുഖീകരിക്കും. പ്രചാരണത്തിൽ നവീന ആശയങ്ങളുണ്ടാകുമോ

- സോഷ്യൽമീഡിയ ഇടപെടലുകളിൽ ഞാൻ അൽപം പിന്നിലാണ്​. ഗ്രൗണ്ടിൽ ഇറങ്ങി ജനങ്ങളുമായി സംവദിക്കുകയാണ്​ രീതി. വോട്ട്​ ചോദിക്കുന്നതും അങ്ങനെയായിരിക്കും. എങ്കിലും പുതിയ തലമുറയെ സോഷ്യൽ മീഡിയയിലൂടെയും അഭിമുഖീകരിക്കും.

എതിർസ്​ഥാനാർഥിയെ എങ്ങനെ കാണുന്നു

എതിരാളി എങ്ങനെയുള്ള ആ​ളാണെന്ന്​ ഞാൻ നോക്കുന്നില്ല. ആശയങ്ങൾ തമ്മിലാണ്​ മത്സരം.

താങ്കൾ വിജയിക്കുകയും യു.ഡി.എഫ്​ അധികാരത്തിലേറുകയും ചെയ്​താൽ ലീഗിൽനിന്ന്​ ഒരു വനിത മന്ത്രിയെ പ്രതീക്ഷിക്കാമോ

ഞാൻ ഒന്നും തേടിപ്പോയിട്ടില്ല. അത്തരം ആഗ്രഹങ്ങൾ വെച്ചുപുലർത്താറുമില്ല. ആത്​മാർഥതയോടെ കർമം ചെയ്​താൽ അംഗീകാരം തേടിവരുമെന്ന്​ വിശ്വസിക്കുന്നു. അത്രയേ സ്വപ്​നമുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:noorbina rasheedWomen Leaguemuslim league
News Summary - Recognition for the Women League
Next Story