രാം മന്ദിർ അല്ല രവിദാസ് മന്ദിർ
text_fields‘സവാൽ ഹമാരീ ആസ്താ കാ’ (ചോദ്യം ഞങ്ങളുെട വിശ്വാസത്തിേൻറതാണ്) ‘മന്ദിർ വഹീ ബനായേംഗെ’ (ക്ഷേത്രം അവിടെതന്നെ നിർമിക്കും) എന്ന് മൂന്നു പതിറ്റാണ്ടിലേറെയായി സംഘ്പരിവാർ രാജ്യവ ്യാപകമായി മുഴക്കിക്കൊണ്ടിരുന്ന മുദ്രാവാക്യം കഴിഞ്ഞ ബുധനാഴ്ച ഡൽഹിയിലെ തെരുവുകള ിൽ വീണ്ടും മുഴങ്ങി. എന്നാൽ, ഇക്കുറി ഡൽഹിയിലൊഴുകിയെത്തിയ ജനലക്ഷങ്ങളുടെ കണ്ഠങ്ങളി ൽനിന്ന് ആ മുദ്രാവാക്യമുയർന്നത് സംഘ്പരിവാറിനെതിരായിരുന്നു. സംഘ്പരിവാർ ഇൗ മുദ് രാവാക്യം മുഴക്കിയത് അയോധ്യയിൽ ബാബരി മസ്ജിദ് പൊളിച്ചിടത്ത് രാം മന്ദിർ നിർമിക്കാ നായിരുെന്നങ്കിൽ ഡൽഹിയിലെ സമരക്കാർ അത് മുഴക്കിയത് സംഘ്പരിവാറിെൻറ നിയന്ത്രണത് തിലുള്ള ഡൽഹി വികസന അതോറിറ്റി രവിദാസ് മന്ദിർ പൊളിച്ചിടത്ത് അത് പുനർനിർമിക്കാന ായിരുന്നു. ഡൽഹിക്കു പുറമെ ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽനിന്നുമെത്തിയ രവിദാസിെൻറ അനുയായികളായ ദലിതുകൾ തലസ്ഥാനനഗരിയെ പിടിച്ചുകുലുക്കി. രാവിലെ റാലിക്കെത്തിയ സമരക്കാരിൽ പലരും പിരിഞ്ഞുപോകാതെ തുഗ്ലക്കാബാദിൽ മന്ദിർ പൊളിച്ച സ്ഥാനത്ത് രവിദാസിെൻറ വിഗ്രഹം സ്ഥാപിക്കാനായി വൈകീട്ട് നടത്തിയ മാർച്ച് അക്രമാസക്തമായതോടെ പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. പ്രതിഷേധ റാലിക്കു നേതൃത്വം നൽകിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അടക്കം നൂറോളം പേരെ അറസ്റ്റ് ചെയ്താണ് ഡൽഹി പൊലീസ് പ്രതിഷേധം അടിച്ചമർത്തിയത്. പൊലീസ് സ്റ്റേഷൻ താൽക്കാലിക കോടതിയാക്കി അവിടേക്ക് ജഡ്ജിയെ കൊണ്ടുവന്ന് വിചാരണ നടത്തി റിമാൻഡ് ചെയ്യിച്ചാണ് അറസ്റ്റിലായവരെ ജയിലിലേക്കു മാറ്റിയത്.
രവിദാസിൻെറ ഭൂമിയിൽ സംഘ്പരിവാർ അജണ്ട
മൃഗങ്ങളുടെ തോലുരിഞ്ഞ് ഉൗറക്കിട്ട് തോൽപാത്രങ്ങളുണ്ടാക്കിയിരുന്ന വാരാണസിയിലെ ചമാർ കുടുംബത്തിൽ ജനിച്ച രവിദാസ് 15ഉം 16ഉം നൂറ്റാണ്ടുകളിലെ ഭക്തിപ്രസ്ഥാനത്തിെൻറ മുൻനിരയിലേക്കുയരുകയായിരുന്നു. ഡൽഹി ഭരിച്ച സികന്ദർ ലോധി രവിദാസിെൻറ പാണ്ഡിത്യവും പ്രാഗല്ഭ്യവും മാനിച്ച് ആറു നൂറ്റാണ്ട് മുമ്പ് അദ്ദേഹത്തിന് ആശ്രമത്തിനായി നൽകിയ ഭൂമിയാണ് ദക്ഷിണ ഡൽഹിയിലെ തുഗ്ലക്കാബാദിൽ പിൽക്കാലത്ത് രവിദാസ് മന്ദിറായി രൂപാന്തരപ്പെട്ടത്. ആദ്യകാലത്ത് രവിദാസ് മന്ദിർ എന്നല്ല, രവിദാസ്ഘർ എന്നാണ് ആസ്ഥാനത്തിന് പറഞ്ഞിരുന്നതെന്ന് ദലിത് പത്രപ്രവർത്തകനായ ദിലീപ് മണ്ഡൽ പറയുന്നു. ദലിത് പ്രസ്ഥാനങ്ങളുടെ ശബ്ദാവലിയിൽ ഇല്ലാതിരുന്ന മന്ദിറും പൂജയുമെല്ലാം സംഘ്പരിവാർ സ്വാധീനഫലമായി വന്നുചേർന്നതാണെന്നും അംബേദ്കറും രവിദാസുമെല്ലാം ഇത്തരം പ്രയോഗങ്ങൾക്കെതിരായിരുന്നുവെന്നും അദ്ദേഹം പറയുന്നു. രവിദാസിെൻറ അനുയായികൾ പിൽക്കാലത്ത് രവിദാസികൾ എന്നറിയപ്പെട്ടു. ബഹുജൻ രാഷ്ട്രീയത്തെ ഭിന്നിപ്പിക്കാനുള്ള സംഘ്പരിവാർ അജണ്ടയിലേക്കാണ് ഉത്തരേന്ത്യയിലെ ബഹുജൻ മുന്നേറ്റത്തെയും ദലിത് രാഷ്ട്രീയത്തെയും സൂക്ഷ്മമായി വിലയിരുത്തുന്ന സഞ്ജീവ് മാഥൂർ വിരൽചൂണ്ടുന്നത്.
കോടതി ഒന്ന്; മന്ദിർ രണ്ട്
അനുകൂല വിധി വാങ്ങി അയോധ്യയിൽ മന്ദിർ നിർമാണത്തിനായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ തിരക്കു കൂട്ടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ആറു നൂറ്റാണ്ട് പഴക്കമുള്ള രവിദാസ് മന്ദിർ പൊളിച്ചുനീക്കാനുള്ള വിധി അതേ സുപ്രീംകോടതിയിൽനിന്ന് ബി.ജെ.പിയുടെ നഗരവികസന മന്ത്രാലയം നേടിയെടുത്തത്. ആഗസ്റ്റ് 10ന് രവിദാസ് മന്ദിർ പൊളിച്ചുനീക്കി അത് കൊണ്ടുനടത്തുകയായിരുന്ന ഗുരു രവിദാസ് ജയന്തി സമാരോഹ് സമിതിയിൽനിന്നു സ്ഥലം ഡൽഹി വികസന അതോറിറ്റി ഏറ്റെടുത്തു. അവിടംകൊണ്ടും നിൽക്കാതെ അതിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾക്കെതിരെയും കേന്ദ്രസർക്കാറിെൻറ അറ്റോണി ജനറൽ സുപ്രീംകോടതിക്കു മുന്നിൽ ആവലാതിയുമായെത്തി. മന്ദിർ പൊളിച്ചുനീക്കിയതിനെതിരെ 18 സംഘടനകൾ സമരരംഗത്തുണ്ടെന്നും പഞ്ചാബ്, ഹരിയാന, ഡൽഹി സർക്കാറുകളോട് ക്രമസമാധാനനില സംരക്ഷിക്കാൻ ആവശ്യപ്പെടണമെന്നും അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു. എല്ലാം രാഷ്ട്രീയമായി കാണരുതെന്നും സുപ്രീംകോടതി ഉത്തരവുകൾക്ക് രാഷ്ട്രീയ നിറം നൽകാൻ ഭൂമിയിലൊരാൾക്കും കഴിയില്ലെന്നും ഒാർമിപ്പിച്ച ജസ്റ്റിസ് അരുൺ മിശ്ര രവിദാസ് മന്ദിർ പൊളിച്ചതിനെതിരെ പ്രക്ഷോഭവും ധർണയുമായി ആരെങ്കിലും ഇറങ്ങിയാൽ അവർക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി.
എന്നാൽ, ആറു നൂറ്റാണ്ടുകളായി അഭിമാനമായി കൊണ്ടുനടക്കുന്ന രവിദാസ് ഘർ എന്ന രവിദാസ് മന്ദിർ പൊളിച്ചുനീക്കിയതിനെതിരായ രോഷത്തെ ഇൗ മുന്നറിയിപ്പുകൊണ്ട് അടക്കിനിർത്താൻ സുപ്രീംകോടതിക്കായില്ല. കോടതിയലക്ഷ്യ നടപടിയെ ഭയക്കാതെ പൊളിച്ചുനീക്കിയ സ്ഥാനത്ത് രവിദാസ് മന്ദിർ പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ആദ്യപ്രക്ഷോഭത്തിന് ഭരണകൂടത്തെ ഞെട്ടിക്കുന്ന പ്രതികരണമാണ് ദലിതുകളുടെ ഭാഗത്തുനിന്നുണ്ടായത്. എല്ലാറ്റിനുമുപരി വിശ്വാസമാണ് വലുതെന്ന് പഠിപ്പിച്ചത് ബി.ജെ.പിയും ആർ.എസ്.എസുമാണെന്നും അതുപോലെ ഞങ്ങൾ ഞങ്ങളുടെ ക്ഷേത്രമുണ്ടാക്കാനുള്ള പോരാട്ടത്തിലാണെന്നും ചന്ദ്രശേഖർ ആസാദ് പറയുേമ്പാൾ രവിദാസ് മന്ദിരമുണ്ടാക്കാതെ രാം മന്ദിരമുണ്ടാക്കാൻ പറ്റില്ലെന്ന് പ്രക്ഷോഭകാരികൾ വിളിച്ചുപറയുന്നുണ്ടായിരുന്നു.
600 വർഷം മുമ്പ് രവിദാസിന് കൈമാറുകയും അദ്ദേഹത്തിെൻറ അനുയായികൾ സ്വന്തം ആചാര്യെൻറ സ്ഥലമായി കരുതുകയും ചെയ്യുന്ന ഭൂമി സ്വാതന്ത്ര്യത്തിനുശേഷമുണ്ടായ ഡൽഹി വികസന അതോറിറ്റിയുടേതായി തീർപ്പുകൽപിക്കുന്നത് ഉദ്യോഗതലങ്ങളിലും കോടതികളിലും മനുവാദി മനഃസ്ഥിതിക്കാർക്ക് ആധിപത്യമുള്ളതുകൊണ്ടാണെന്നാണ് ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽനിന്ന് ഡൽഹിയിൽ പ്രക്ഷോഭത്തിനു വന്ന അഭിഭാഷകനായ ഒാം മാഥൂർ പറഞ്ഞത്.
മാധ്യമങ്ങളുടെ തൊട്ടുകൂടായ്മ
തുഗ്ലക്കാബാദില്‍ രവിദാസ് മന്ദിര്‍ പൊളിച്ചുനീക്കിയ സ്ഥലത്തേക്കു പോകാന്‍ തുനിഞ്ഞ ദലിത് സമരക്കാരെ പൊലീസ് തടഞ്ഞതാണ് കുഴപ്പങ്ങള്‍ക്ക് തുടക്കമിട്ടത്. സമരക്കാര്‍ രണ്ട് മോട്ടോര്‍ സൈക്കിളുകള്‍ കത്തിക്കുകയും കാറുകളും പൊലീസ് വാഹനവും തകര്‍ക്കുകയും ചെയ്തുവെന്ന് പൊലീസ് ആരോപിക്കുേമ്പാൾ സമരം പൊളിക്കാനായി സംഘ്പരിവാർ ആസൂത്രണം ചെയ്തതാണ് ഇൗ അക്രമമെന്നാണ് റാലിയുടെ സംഘാടകനായ ഭീം ആർമി നേതാവ് ഹിമാൻഷു വാല്മീകി പറഞ്ഞത്.
സമരത്തിൽ സംഭവിച്ചത് എന്താണെന്ന് വിശദീകരിക്കാനും ഭാവിപരിപാടികൾ അറിയിക്കാനുമാണ് ഭീം ആർമി നേതാക്കൾ ന്യൂഡൽഹി വനിത പ്രസ്ക്ലബിൽ വെള്ളിയാഴ്ച വൈകീട്ട് വാർത്തസമ്മേളനം വിളിച്ചത്. എന്നാൽ, വാർത്തസമ്മേളനത്തിന് മണിക്കൂറുകൾക്കുമുമ്പ് അനുമതി നിഷേധിച്ചതായി വനിത പ്രസ്ക്ലബ് ഭീം ആർമിയെ അറിയിച്ചു. തുടർന്ന് വനിത പ്രസ്ക്ലബിന് പുറത്താണ് ഭീം ആർമി നേതാക്കൾ മാധ്യമങ്ങേളാട് സംസാരിച്ചത്.
ദലിതുകൾക്കായി പ്രവർത്തിക്കുന്ന സാമൂഹിക സംഘടനയായ ഭീം ആർമി രാഷ്ട്രീയപാർട്ടിയാണെന്ന തെറ്റായ കാരണം ചൂണ്ടിക്കാട്ടിയാണ് അനുവദിച്ച അനുമതി റദ്ദാക്കിയതെന്ന് ഭീം ആർമി നേതാവായ കമൽ സിങ് വാലിയ പറഞ്ഞു. ദലിത് ബഹുജൻ വിഭാഗങ്ങളുടെ ശബ്ദമുയരുന്നതും അവർ ശാക്തീകരിക്കപ്പെടുന്നതും സർക്കാറിനെപ്പോലെ മാധ്യമസ്ഥാപനങ്ങളും ഇഷ്ടപ്പെടുന്നില്ലെന്നും ഹിമാൻഷു കൂട്ടിച്ചേർത്തു. ഇതുകൊണ്ടൊന്നും രവിദാസ് മന്ദിറിനായുള്ള പോരാട്ടം അവസാനിക്കില്ലെന്നും പത്തു നാൾക്കകം പുനർനിർമാണത്തിനുള്ള നടപടി തുടങ്ങിയിെല്ലങ്കിൽ ഭാരത് ബന്ദ് നടത്തുമെന്നും ഹിമാൻഷു വ്യക്തമാക്കി.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
