Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതമിഴകത്ത്​...

തമിഴകത്ത്​ സംഘ്​പരിവാറി​െൻറ തുറുപ്പുശീട്ടായി​ 'സ്​റ്റൈൽ മന്നൻ'

text_fields
bookmark_border
തമിഴകത്ത്​ സംഘ്​പരിവാറി​െൻറ തുറുപ്പുശീട്ടായി​ സ്​റ്റൈൽ മന്നൻ
cancel
camera_alt

തമിഴ്​ സിനിമാതാരം രജനികാന്ത്​ ചെന്നൈയിൽ വാർത്തസമ്മേളനത്തിൽ

ഒടുവിൽ സംഘ്​പരിവാർ കേന്ദ്രങ്ങളുടെ കടുത്ത സമ്മർദത്തി​െൻറ ഫലമായി സൂപ്പർസ്​റ്റാറായ രജനികാന്ത്​ സജീവ രാഷ്​ട്രീയത്തിലിറങ്ങുന്നു. തമിഴക രാഷ്​ട്രീയത്തിൽ അത്ഭുതങ്ങൾ നടക്കു​െമന്ന്​ പ്രവചിച്ചാണ് താരത്തി​െൻറ രംഗപ്രവേശം. നിലവിലെ സാഹചര്യത്തിൽ സ്വന്തംനിലക്ക്​ ഒരു സീറ്റ്​ പോലും നേടാനുള്ള കരുത്ത്​ ബി.ജെ.പിക്ക്​ ഇല്ല. പാർട്ടിയെ നയിക്കാൻ കെൽപുറ്റ നേതാവും സംസ്​ഥാനത്തില്ല. 2014ലെ ലോക്​സഭ തെരഞ്ഞെടുപ്പിലും 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കിയെങ്കിലും ബി.ജെ.പിക്ക്​ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ജയലളിതയുടെയും കരുണാനിധിയുടെയും അഭാവത്തിൽ ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ രജനികാന്തിനെ തുറുപ്പുശീട്ടായി ഇറക്കി തമിഴകം പിടിക്കാനാണ്​ സംഘ്​പരിവാർ നീക്കം. 'പഞ്ച്​' ഡയലോഗുകളിലൂടെ തമിഴകരാഷ്​ട്രീയത്തിൽ സാന്നിധ്യമറിയിച്ചിരുന്ന രജനി ഇപ്പോൾ നേരിട്ട്​ കളത്തിലിറങ്ങാനിരിക്കുകയാണ്​.

1970കളുടെ തുടക്കത്തിൽ ഡി.എം.കെയെ പിളർത്തി അണ്ണാ ഡി.എം.കെ രൂപവത്​കരിച്ച്​ രംഗത്തിറങ്ങിയ 'മക്കൾ തിലകം' എം.ജി.രാമചന്ദ്രൻ 1977ലെ നിയമസഭതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയതും 1980 കളുടെ തുടക്കത്തിൽ 'തെലുഗുദേശം' രൂപവത്​കരിച്ച്​ എൻ.ടി. രാമറാവു ഒരു വർഷത്തിനകം കോൺഗ്രസിനെ തോൽപിച്ച്​ സർക്കാർ രൂപവത്​കരിച്ചതുമാണ്​ രജനികാന്തിന്​ പ്രചോദനമാവുന്നത്​. പ്രായം എഴുപതിലേക്ക്​ കട​െന്നങ്കിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴക മണ്ണിൽനിന്ന്​ ദ്രാവിഡശക്തികളെ തുരത്താൻ തലൈവർക്ക്​ മാത്രമേ കഴിയൂ എന്നാണ്​ ആരാധകരുടെ വിശ്വാസം. എന്നാൽ, തെരഞ്ഞെടുപ്പിന്​ അഞ്ചുമാസം മാത്രം ബാക്കിനിൽ​െക്ക രാഷ്​ട്രീയപാർട്ടിയായി രജിസ്​റ്റർ ചെയ്​ത്​ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നത്​ കടുത്ത വെല്ലുവിളിയാണ്​. ആരാധകരുടെ കൂട്ടായ്​മയെ ' രജനി മക്കൾ മൺറ'മാക്കി മാറ്റി 80 ശതമാനം ബൂത്ത്​ കമ്മിറ്റികൾ രൂപവത്​കരിച്ചെങ്കിലും ജില്ല-സംസ്​ഥാന കമ്മിറ്റികളായിട്ടില്ല. രണ്ട്​ കോഒാഡിനേറ്റർമാരെ മാത്രമാണിപ്പോൾ നേതൃതലത്തിൽ നിയോഗിച്ചത്​.

രാഷ്​ട്രീയപ്രവർത്തന പരിചയമില്ലാത്ത ആരാധകരെ പാർട്ടി കേഡർമാരാക്കി മാറ്റേണ്ടതുണ്ട്​. 234 നിയമസഭ മണ്ഡലങ്ങളിലും മത്സരിക്കാൻ ജനസ്വാധീനമുള്ള സ്​ഥാനാർഥികളെ കണ്ടെത്താൻ പോലും ഇപ്പോഴത്തെ നിലയിൽ പ്രയാസമാണ്​. ആരോഗ്യപ്രശ്​നങ്ങൾ കാരണം രാഷ്​ട്രീയത്തിലിറങ്ങാനുള്ള തീരുമാനത്തിൽനിന്ന്​ രജനി പിൻവാങ്ങുമെന്നാണ്​ ദ്രാവിഡ കക്ഷികളും മറ്റു രാഷ്​ട്രീയകേന്ദ്രങ്ങളും കരുതിയിരുന്നത്​. വൃക്ക മാറ്റിവെക്കൽ ശസ്​ത്രക്രിയക്കു വിധേയനായ രജനികാന്തിനോട്​ വിശ്രമത്തിൽ കഴിയാനാണ്​ ഡോക്​ടർമാർ ആവശ്യപ്പെട്ടത്​. എന്നാൽ, ഏവരിലും ആശ്ചര്യമുണർത്തിയാണ്​ സ്​റ്റൈൽ മന്ന​െൻറ പാർട്ടി പ്രഖ്യാപനം ഉണ്ടായത്​. ഇതിനുപിന്നിൽ ഉന്നത ആർ.എസ്​.എസ്​-സംഘ്​പരിവാർ കേന്ദ്രങ്ങളുടെ സമ്മർദമുണ്ടെന്നാണ്​ പറയപ്പെടുന്നത്​.

തമിഴ്​നാട്ടിൽ രാഷ്​ട്രീയത്തിലും ഭരണത്തിലും കാതലായ മാറ്റം വരുത്തുകയാണ്​ ത​െൻറ ലക്ഷ്യമെന്ന്​ രജനികാന്ത്​ പറയുന്നു. 'ആത്മീയ രാഷ്​ട്രീയം' എന്ന സങ്കീർണ ഫോർമുലയുമായാണ്​ രജനിയുടെ വരവ്​. ജാതി-മത സൗഹാർദമാണ്​ ഉദ്ദേശിക്കുന്നതെന്ന്​ രജനി മൺറം ഭാരവാഹികൾ പറയുന്നുണ്ടെങ്കിലും ആത്മീയതയിൽനിന്ന്​ മതത്തെ വേർപ്പെടുത്താനാവില്ലെന്നാണ്​ പ്രതിപക്ഷ കക്ഷികളുടെ നിലപാട്​.

രജനികാന്തി​െൻറ രംഗപ്രവേശനം തമിഴക മുന്നണി രാഷ്​ട്രീയത്തിൽ ധ്രുവീകരണത്തിനും കാരണമാവും. ഭരണമാറ്റമെന്ന മുദ്രാവാക്യം അണ്ണാ ഡി.എം.കെയെയാണ്​ ഏറെ അലോസരപ്പെടുത്തുന്നത്​. തങ്ങളെ കൈവിട്ട്​​ രജനികാന്തിനെ കൂട്ടുപിടിച്ച്​ ബി.ജെ.പി മൂന്നാം മുന്നണിയായി മത്സരിച്ചേക്കു​മോയെന്നാണ്​ അണ്ണാ ഡി.എം.കെയുടെ ആശങ്ക. രജനി കാന്തി​െൻറ പാർട്ടി തനിച്ചു മത്സരിച്ചാലും അണ്ണാ ഡി.എം.കെയുടെ വോട്ടുബാങ്കിൽ ചോർച്ചയുണ്ടാവുമെന്നാണ്​ പൊതുവായ വിലയിരുത്തൽ.

ചെന്നൈയിൽ ഇൗയിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ പ​െങ്കടുത്ത പരിപാടിയിൽ അണ്ണാ ഡി.എം.കെ നേതാക്കളായ ഒ. പന്നീർസെൽവവും എടപ്പാടി പളനിസാമിയും ബി.ജെ.പിയുമായി സഖ്യം തുടരുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മറുപടി പ്രസംഗം നടത്തിയ അമിത്​ ഷാ സഖ്യത്തെക്കുറിച്ച്​ പരാമർശം നടത്താതിരുന്നത്​​ ശ്രദ്ധിക്കപ്പെട്ടു. അണ്ണാ ഡി.എം.കെ സർക്കാറിന്​ കേന്ദ്ര സർക്കാറി​െൻറ മുഴുവൻ പിന്തുണയും ഉണ്ടാവുമെന്ന്​ മാത്രമാണ്​ അമിത്​ഷാ പ്രസ്​താവിച്ചത്​. ഇതിന്​ രണ്ടാഴ്​ച മുമ്പ്​ ആർ.എസ്​.എസ്​ സൈദ്ധാന്തികനും 'തുഗ്ലക്​' തമിഴ്​ വാരികയുടെ പത്രാധിപരുമായ എസ്​. ഗുരുമൂർത്തി രജനികാന്തിനെ സന്ദർശിച്ച്​ സുദീർഘമായ ചർച്ച നടത്തിയിരുന്നു. പിന്നീട്​ അമിത്​ ഷായെയും ഗുരുമൂർത്തി കണ്ടു. എം.ജി.ആറിനും ജയലളിതക്കും ശേഷം തമിഴകത്തിൽ 'കരിഷ്​മ'യുള്ള നേതാവാണ്​ രജനികാന്തെന്നും ഡി.എം.കെയാണ്​ മുഖ്യശത്രുവെന്നും ഇതിനായി ബി.ജെ.പി-അണ്ണാ ഡി.എം.കെ കക്ഷികളോടൊപ്പം രജനികാന്തി​െൻറ പാർട്ടി അണിനിരക്കണമെന്നുമാണ്​ ഗുരുമൂർത്തിയുടെ അഭിപ്രായം. ഡിജിറ്റൽ കാമ്പയിനിലൂടെ രജനികാന്തിന്​ ഇപ്പോഴത്തെ പ്രശ്​നങ്ങൾ മറികടക്കാനാവുമെന്നും ഗുരുമൂർത്തി വിശ്വസിക്കുന്നു.

ബി.ജെ.പി-സംഘ്​പരിവാർ കേന്ദ്രങ്ങളിൽ ബുദ്ധിജീവിയായി അറിയപ്പെട്ടിരുന്ന ആർ. അർജുനമൂർത്തിയെയും 'ഗാന്ധീയ മക്കൾ ഇയക്കം' സംഘടനയുടെ പ്രസിഡൻറും പ്രഭാഷകനുമായ തമിഴരുവി മണിയനെയും രജനികാന്ത്​ നേതൃപദവിയിൽ നിയമിച്ചതും ശ്രദ്ധേയമാണ്​. ബി.ജെ.പി തമിഴ്​നാട്​ ഘടകം 'അറിവുസാർ പിരിവ്​' (ബൗദ്ധിക വിഭാഗം) പ്രസിഡൻറായിരുന്നു അർജുന മൂർത്തി. തമിഴ്​നാട്​ ബി.ജെ.പി നേതൃത്വത്തിന്​ രാജിക്കത്ത്​ നൽകിയ ശേഷമാണ്​ രജനിയോടൊപ്പം ചേർന്നത്. ദ്രാവിഡകക്ഷികളെ നിരന്തരം വിമർശിക്കുന്ന ഇരുവരെയും സംഘടനയുടെ തലപ്പത്ത്​ പ്രതിഷ്​ഠിച്ചതോടെ രജനികാന്തി​െൻറ 'ആത്മീയ രാഷ്​ട്രീയനയം' വ്യക്തമാണെന്നാണ്​ നിരീക്ഷകരുടെ അഭിപ്രായം.

ഭാവിയിൽ അണ്ണാ ഡി.എം.കെയെ കൈവിട്ട്​ ബി.ജെ.പി രജനിയുടെ പാർട്ടിയുമായി സഖ്യത്തിലേർപ്പെടുമോയെന്നാണ്​ തമിഴകം ഉറ്റുനോക്കുന്നത്​. രജനികാന്തി​െൻറ രാഷ്​ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്​ത ബി.ജെ.പി നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യസാധ്യത തള്ളിക്കളയാനാവില്ലെന്ന്​ പറയുന്നു. ദലിത്​- ന്യൂനപക്ഷ വോട്ടുകളാണ്​ ഡി.എം.കെ സഖ്യത്തി​െൻറ പിൻബലം. ഇൗ നിലയിൽ ഭൂരിപക്ഷ ഹൈന്ദവ വോട്ടുകളുടെ ഏകീകരണമാണ്​ ബി.ജെ.പി ലക്ഷ്യമിടുന്നത്​. ദലിത്​ സമൂഹത്തിൽ രജനിക്ക്​ പിന്തുണയുള്ളതും അനുകൂലഘടകമാണെന്ന്​ ഇവർ കരുതുന്നു.

ബി.ജെ.പി, അണ്ണാ ഡി.എം.കെ കക്ഷികളും രജനികാന്തി​െൻറ പാർട്ടിയും ഒന്നിച്ചുനീങ്ങിയാൽ ഡി.എം.കെയുടെ നില പരുങ്ങലിലാവും. എന്നാൽ 'രജനി ഫാക്​ടർ' തങ്ങളുടെ വിജയസാധ്യതക്ക്​ തടസ്സമാവില്ലെന്നാണ്​ ഡി.എം.കെ മുന്നണി നേതാക്കൾ അഭിപ്രായപ്പെട്ടത്​. രജനികാന്തും കമൽഹാസനും ഒന്നിച്ചുനീങ്ങി ദ്രാവിഡ കക്ഷികൾക്ക്​ ബദലാവുകയെന്ന ആശയവും ഉയർന്നിട്ടുണ്ട്​. എന്നാൽ, ആശയാദർശങ്ങളിലെ വൈരുധ്യം ഇതിന്​ തടസ്സമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajinikanthtamilnadu politics
News Summary - rajinikanth entering to politics
Next Story