Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightരാജസ്​ഥാനിൽ പൗരാവകാശ...

രാജസ്​ഥാനിൽ പൗരാവകാശ പ്രചാരണവുമായി​ പീപ്​ൾസ്​ വാച്ച്​

text_fields
bookmark_border
രാജസ്​ഥാനിൽ പൗരാവകാശ പ്രചാരണവുമായി​ പീപ്​ൾസ്​ വാച്ച്​
cancel

ഡിസംബർ ഏഴിന്​ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കുന്ന രാജസ്​ഥാനിൽ നിർണായകമായ സാമൂഹികവിഷയങ്ങൾ രാഷ്​ട്രീയ പാർട്ടികൾക്ക്​ മുമ്പാകെ വെക്കാൻ പൗരാവകാശ പ്രവർത്തകർ മുന്നിട്ടിറങ്ങുന്നു. പ്രമുഖ സാമൂഹികപ്രവർത്തകയും മഗ്​സാസെ അവാർഡ്​ ജേതാവുമായ അരുണ റോയിയുടെ നേതൃത്വത്തിലാണ്​ ‘ജനനിഗ്രണി അഭിയാൻ’ (ജനജാഗ്രത പ്രചാരണം) എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചത്​. പാർട്ടികളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തണമെന്നതാണ്​ പ്രധാന ആവശ്യം.

സംസ്​ഥാനത്തെ നൂറുകണക്കിന്​ സംഘടനകളുടെ ​െഎക്യവേദിയായ ‘സൂചന ഇവം റോസ്​ഗാർ അധികാർ അഭിയാൻ രാജസ്​ഥാൻ’ എന്ന സംഘടനയുടെ ഭാഗമായാണ്​ ആക്​ടിവിസ്​റ്റുകൾ നൂതന കർമപരിപാടികളുമായി രംഗത്തുവന്നത്​. പാർശ്വവത്​കരിക്കപ്പെടുന്നവർക്കുവേണ്ടിയും സാമൂഹികഘടന ശക്​തിപ്പെടുത്തുന്നതിനുമാണ്​ സംഘടന പ്രവർത്തിച്ചുവരുന്നത്​.
സംസ്​ഥാനത്ത്​ തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം നിലവിൽ വന്നുകഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട്​ വിവിധ രാഷ്​ട്രീയ പാർട്ടികൾ ജാഗ്രത പുല​ർത്തുന്നുണ്ടോ എന്ന്​ ഇൗ ‘പീപ്​ൾസ്​ വാച്ച്’​ നിരീക്ഷിക്കും. തെരഞ്ഞെടുപ്പ്​ കാലത്ത്​ ജയ്​പൂരിൽ ജനങ്ങളുടെ പരാതികൾ കേൾക്കൽ പരിപാടിയും 15 ദിവസം നീളുന്ന ധർണയും സംഘടിപ്പിക്കുന്നുണ്ട്​. ജനങ്ങളുടെ ആശയാഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുന്ന തെരഞ്ഞെടുപ്പ്​ പ്രകടനപത്രിക രാഷ്​ട്രീയ പാർട്ടികൾ ഉൾക്കൊള്ളണമെന്നും ‘പീപ്​ൾസ്​ വാച്ച്’​ ആവശ്യപ്പെടുന്നു.

പ്രാദേശികമായ സാമൂഹിക വിഷയങ്ങൾ കണ്ടെത്തി ഒാരോ ദിവസങ്ങളിലായി അവയിൽ ജനങ്ങളുടെ പ്രതികരണങ്ങൾ ആരായും. സംസ്​ഥാനത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ ​ചെറിയ പദയാത്രകൾ ഇതിനകം നടത്തിവരുന്നുണ്ട്​. ദലിത്​, സ്​ത്രീ വിഷയങ്ങൾക്ക്​ പ്രത്യേകം ശ്രദ്ധകൊടുത്തുകൊണ്ടാണ്​ പ്രചാരണപരിപാടികൾ മുന്നോട്ടുപോകുന്നത്​. ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനം, ഭരണനിർവഹണത്തിലെ സുതാര്യത, അസംഘടിത തൊഴിലാളികളുടെ അവകാശങ്ങൾ, തൊഴിലില്ലായ്​മ, ഗിരിവർഗക്കാരുടെ ജീവിത സാഹചര്യം, കാർഷിക വിദ്യാഭ്യാസ മേഖലയിലെ പ്രശ്​നങ്ങൾ, സാമൂഹിക സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ബോധവത്​കരണ പരിപാടികൾ നടന്നുവരുകയാണ്​.

രാജസ്​ഥാനിൽ സ്​ത്രീകൾക്കെതിരായ വിവേചനം വർധിച്ചുവരുന്നത്​ പൗരാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ചില നയങ്ങൾ പ്രഖ്യാപിച്ചുവെന്നല്ലാതെ സ്​ത്രീകളുടെ അവസ്​ഥ ഇപ്പോഴും ദയനീയമാണെന്ന്​ പി.യു.സി.എൽ പ്രസിഡൻറ്​ കവിത ശ്രീവാസ്​തവ വിശദീകരണങ്ങൾ നൽകിയാണ്​ ഇൗയിടെ വ്യക്​തമാക്കിയത്​. പീപ്​ൾസ്​ വാച്ചിന്​ സാധാരണക്കാരിൽനിന്ന്​ നല്ല പിന്തുണയാണ്​ ലഭിച്ചുവരുന്നതെന്നത്​ ശുഭോദർക്കമാണ്​. ജനസമ്പർക്ക പരിപാടികളിൽ ഭവനരഹിതരായ സ്​ത്രീകൾ പ​െങ്കടുക്കുന്നു. സ്വന്തം കുടുംബത്തിൽനിന്നും ഭർത്താവിൽനിന്നും ന്യായമായ അവകാശങ്ങൾ ലഭിക്കുന്നില്ലെന്ന്​ അവർ പരാതിപ്പെടുന്നു. ലോ ​േഫ്ലാർ ബസുകൾ ഒാടിക്കാൻ സ്​ത്രീകളെ അനുവദിക്കണമെന്നും അവർക്ക്​ ഡ്രൈവിങ്​ ലൈസൻസ്​ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നും മറ്റും പരിപാടികളിൽ ആവശ്യമുയരുന്നുണ്ട്​.

പ്രചാരണ പരിപാടികളിൽ മുസ്​ലിം സ്​ത്രീകൾ ധാരാളമായി പ​െങ്കടുക്കുന്നത്​ കാണാനായി. മുസ്​ലിം ജനവാസ കേന്ദ്രങ്ങളിലെ അടിസ്​ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും മറ്റുമുള്ള ആവശ്യങ്ങൾ ദേശീയ മുസ്​ലിം വനിത സൊസൈറ്റിയുടെ നിഷാത്​ ഹുസൈൻ പല പരിപാടികളിലും ആവശ്യപ്പെട്ടിട്ടുണ്ട്​. രാജസ്​ഥാനിലെ സ്​ത്രീ ജനസംഖ്യ 3.5 കോടിയാണെങ്കിൽ, നിയമസഭയിലെ 200 അംഗങ്ങളിൽ 27 പേർ മാത്രമാണ്​ വനിതകൾ. സംസ്​ഥാനത്തുനിന്ന്​ ലോക്​സഭയിലോ രാജ്യസഭയിലോ വനിതാ പ്രാതിനിധ്യമില്ല. സ്​ഥാനാർഥികൾക്ക്​ എട്ടാംക്ലാസ്​ വിദ്യാഭ്യാസയോഗ്യത നിർബന്ധമാക്കിയതിനാൽ തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളുടെ ഭരണനിർവഹണ രംഗത്തും സ്​ത്രീകളുടെ എണ്ണം കുറവാണ്​.

പീപ്​ൾസ്​ വാച്ചി​​െൻറ പ്രചാരണ പരിപാടികളിൽ ആക്​ടിവിസ്​റ്റുകൾക്കും അക്കാദമീഷ്യർക്കും പുറമെ പൊതുജനങ്ങളുടെ നല്ല പങ്കാളിത്തമുണ്ടായത്​ പൗരാവകാശ സംഘടനകൾക്ക്​ പ്രചോദനമായിട്ടുണ്ട്​. അവർ ഉന്നയിക്കുന്ന വിഷയങ്ങൾ വിവിധ രാഷ്​ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ്​ വാഗ്​ദാനങ്ങളിൽ ഉൾപ്പെടുത്തുമെന്ന്​ പ്രതീക്ഷിക്കാം.

Show Full Article
TAGS:Rajasthan Election People Watch Malayalam Article 
News Summary - Rajasthan Election People Watch -Malayalam Article
Next Story