Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightരാജസ്ഥാെൻറ വിചാരധാര

രാജസ്ഥാെൻറ വിചാരധാര

text_fields
bookmark_border
രാജസ്ഥാെൻറ വിചാരധാര
cancel

മൂന്നു രൂപക്ക് ഒരു കി.ഗ്രാം സവാള. പാലിന് ലിറ്ററിന് 18 രൂപ. മലയാളികൾ മാത്രമല്ല, വടക്കേന്ത്യൻ നഗരവാസികളും അതുകേട് ടാൽ നെറ്റിചുളിക്കും. രാജസ്ഥാനിലെ പാടങ്ങളിൽ വിയർപ്പൊഴുക്കുന്ന കർഷക​​​​െൻറ ജീവിതത്തെക്കുറിച്ചും പ്രാരാബ്​ധ ത്തെക്കുറിച്ചും ഏകദേശ ചിത്രം കിട്ടാൻ സവാളയുടെ ഇൗ വില അറിഞ്ഞാൽ മതി. കർഷകന് കിട്ടുന്ന മൂന്നു രൂപയുടെ പത്തിരട്ടി കൊടുത്താൽപോലും ചിലപ്പോൾ നഗരവാസിക്കും ഇതര സംസ്ഥാനക്കാർക്കുമൊന്നും സവാള കിട്ടിയെന്നു വരില്ല. ഇടനിലക്കാർ കൊള്ളലാഭം ഉൗറ്റുന്നതിന് കർഷകൻ എന്തു പിഴച്ചു? കർഷക​​​​െൻറ ഇൗ നിലവിളി രാജസ്ഥാനിൽ നിന്നു മാത്രമല്ല ഉയരുന്നത്.

വിസ്തൃതിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാനിൽ തെരഞ്ഞെടുപ്പു കാലത്ത് ഏറ്റവും കൂടുതൽ സംസാര വിഷ യമാകേണ്ടത് കാർഷിക മേഖലയിലെ പ്രശ്നങ്ങളാണ്. ഏഴു കോടിയിൽപരം ജനസംഖ്യയും 4.7 കോടി വോട്ടർമാരുമുള്ള രാജസ്ഥാ​​​െൻറ മൂന്നിൽ രണ്ടും ഗ്രാമങ്ങളാണ്. വിളയുടെ വിലത്തകർച്ച മൂലം നിരവധി കർഷക മരണങ്ങൾ നടന്നു. കാർഷിക മേഖലയുടെ അധോഗതിക്ക് അനുബന്ധമായി തൊഴിലില്ലായ്മ പെരുകുന്നു. സംസ്ഥാനം വലുതാണെങ്കിലും തൊഴിലില്ലായ്മയിൽ അഞ്ചാം സ്ഥാനത്താണ് രാജസ്ഥ ാൻ. 12.3 ശതമാനം പേർ

തൊഴിൽരഹിതരെന്നാണ് കണക്ക്. ആൾവാറിൽ അടുത്തിടെ നാലു യുവാക്കൾ ട്രെയിനിനു മുന്നിൽ ചാടി മരിച് ചത് തൊഴിൽതേടി അലഞ്ഞതിനൊടുവിലായിരുന്നു. 50,000 കോടി രൂപ വരെയുള്ള വായ്പകൾ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വസുന ്ധര രാജെ പ്രഖ്യാപിച്ചത്, രണ്ടാഴ്ച നീണ്ട കർഷക പ്രക്ഷോഭത്തിനൊടുവിലായിരുന്നു.

കാർഷിക മേഖലയിലെ പ്രതിസന്ധിയും തൊഴിലില്ലായ്മയുടെ രൂക്ഷതയും പ്രധാന പാർട്ടികളായ ബി.ജെ.പിക്കും കോൺഗ്രസിനും ബോധ്യമുണ്ട്. അതുകൊണ്ടാണ് പ്രകടന പത്രികയിൽ വമ്പൻ വാഗ്ദാനങ്ങളുള്ളത്. പ്രതിമാസ തൊഴിൽരഹിത വേതനമായി 3500 രൂപയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ചുവർഷം കൊണ്ട് കാർഷിക, തൊഴിൽ പ്രതിസന്ധി വഷളാക്കിയത് അധികാരത്തിലിരിക്കുന്ന ബി.െജ.പിയാണെങ്കിലും, രണ്ടാമൂഴം കിട്ടിയാൽ ഒത്തിരിയേറെ ചെയ്യുമെന്നാണ് മുഖ്യമന്ത്രി വസുന്ധര രാജെ പുറത്തിറക്കിയ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നത്. തൊഴിലില്ലായ്മ വേതനം 5000 രൂപ നൽകും. സ്വകാര്യ മേഖലയിൽ 50 ലക്ഷവും സർക്കാർ സർവിസിൽ 30,000വും തൊഴിൽ പ്രതിവർഷം ലഭ്യമാക്കുമെന്ന വാഗ്ദാനവുമുണ്ട്. വിദ്യാഭ്യാസം നേടിയ മക്കൾ ജോലിയൊന്നും കിട്ടാതെ വീട്ടിലിരിക്കുേമ്പാൾ നിങ്ങൾക്കെന്തിന് വോട്ടു ചെയ്യണമെന്ന് ബാർമറിലെ സ്ത്രീകൾ മുഖ്യമന്ത്രി വസുന്ധരയോട് കയർത്തതിൽനിന്ന് തെരഞ്ഞെടുപ്പു കളം മനസ്സിലാക്കിയതിനെ തുടർന്നുള്ള പ്രലോഭനം കൂടിയാണത്.

സാമൂഹികാവസ്ഥ വെച്ചുനോക്കിയാൽ രാജസ്ഥാനിൽ ഏറെ ചർച്ചചെയ്യേണ്ട മറ്റൊരു വിഷയം ആൾക്കൂട്ട​ക്കൊലകളാണ്. അതു നടന്ന ആൾവാറിൽ മാത്രമല്ല, സംസ്ഥാനത്താകെ ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിത ബോധത്തി​​​െൻറ ഉൾഭയം തങ്ങിനിൽക്കുന്നു. ചെയ്യാത്ത തെറ്റിനും പശുവി​​​െൻറ പേരിലും തച്ചുകൊല്ലപ്പെടാമെന്ന പേടി ന്യൂനപക്ഷ മേഖലകളിൽ തളംകെട്ടി നിൽപ്പുണ്ട്. പക്ഷേ, ഏറെ ഗൗരവത്തോടെ കാണേണ്ട ഇൗ വിഷയത്തോട് മുഖംതിരിച്ചു നിൽക്കുകയാണ് പാർട്ടികൾ. ഇക്കാര്യത്തിൽ ബി.ജെ.പിയുടെ മനോഭാവം ധിക്കാരമാണെങ്കിൽ, കോൺഗ്രസ് പരമാവധി അവഗണിച്ചു കളയുകയാണ്. ആൾക്കൂട്ട​ക്കൊലയെക്കുറിച്ച്​ പറഞ്ഞ് ന്യൂനപക്ഷങ്ങളുടെ പക്ഷത്താണ് കോൺഗ്രസ് നിൽക്കുന്നതെന്നു വന്നാൽ ഹിന്ദുവോട്ട് എതിരാകുമോ എന്നാണ് ഉൾഭയം. 10 ശതമാനത്തോളം വരുന്ന ന്യൂനപക്ഷങ്ങളുടെ വോട്ട് മറ്റെവിടെയും പോകില്ലെന്നിരിക്കേ, അവരെക്കുറിച്ചു പറഞ്ഞ് 90 ശതമാനത്തിൽനിന്ന് കിട്ടാൻ സാധ്യതയുള്ള വോട്ട്​ കളയണോ? കോൺഗ്രസി​​​െൻറ പക്ഷത്തുനിന്ന് ന്യൂനപക്ഷ സൗഹാർദ വാക്കുകൾ വീണുകിട്ടിയാൽ ഉപയോഗപ്പെടുത്താൻ തക്കംപാർത്തിരിക്കുകയായിരുന്നു ബി.ജെ.പി.

എന്നിട്ടും രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ ജാതിവർഗീയതയുടെ കാറ്റ് മുെമ്പത്തേക്കാൾ ശക്തമായി വീശുകതന്നെ ചെയ്തു. അതു വീശുന്നു​െണ്ടന്ന് ഉറപ്പു വരുത്തേണ്ടത് ബി.ജെ.പിയുടെ ആവശ്യമായിരുന്നു. കർഷക ക്ഷേമത്തി​​​െൻറ വായ്ത്താരി മുഴക്കാനില്ല. യുവാക്കൾക്ക് തൊഴിൽ നൽകിയതി​​​െൻറ കണക്കു നിരത്താനില്ല. വെള്ളവും വൈദ്യുതിയുമൊക്കെ പ്രശ്നവിഷയങ്ങളായി നിൽക്കുന്നു. അഞ്ചു വർഷത്തിനിടയിൽ 100 കോടി രൂപ സർക്കാർ മുതൽ മുടക്കിയ പുതിയ വികസന പദ്ധതികളൊന്നും ഉണ്ടായില്ല. ആരവല്ലി മലനിരകൾ കുത്തിമറിക്കുന്നതി​​​െൻറ അഴിമതി ആരോപണങ്ങൾ വേണ്ടത്ര സർക്കാർ നേരിടുന്നുമുണ്ട്. ജനവും സർക്കാറും തമ്മിലുള്ള അകൽച്ച വല്ലാതെയുണ്ടെന്ന ആക്ഷേപം നേരിടുകയാണ് മുഖ്യമന്ത്രി വസുന്ധര രാജെ. ഇതിനെല്ലാമിടയിൽ വോട്ടറെ എളുപ്പം പിടിച്ചുനിർത്താൻ കഴിയുന്ന കാവിക്കാറ്റ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവർ ഉയർത്തിവിട്ടു. ഹനുമാൻ ദലിതനാണെന്ന വാദമുയർന്നു. ‘അലി’ക്കെതിരെയും ‘ബജ്റംഗ്ബലി’ക്കു വേണ്ടിയും മുദ്രാവാക്യങ്ങൾ ഉയർന്നു. അയോധ്യയും രാമക്ഷേത്രവും കടന്നുവന്നു. പ്രാദേശികമായ ജാതിവർഗീയ ചേരുവകൾ പുറമെ.

അനായാസം ഭരണം പിടിക്കാമെന്ന് തുടക്കത്തിൽ അമിതവിശ്വാസം കാട്ടിയ കോൺഗ്രസ് ഇതിനെല്ലാമിടയിൽ, ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയെന്ന സമാശ്വാസത്തിലേക്ക് ഒതുക്കിയാണ് പ്രചാരണരംഗത്ത് കൊടിതാഴ്ത്തിയത്. എണ്ണയിട്ട യന്ത്രംപോലെ ബി.ജെ.പി പ്രവർത്തിച്ചപ്പോൾ, അതിനൊത്ത് താഴെത്തട്ടിൽ പ്രവർത്തനം നടത്താൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസം കോൺഗ്രസ് നേതാക്കൾക്കില്ല. ജയിച്ചാൽ സച്ചിൻ പൈലറ്റോ, അശോക് ഗെഹ്​ലോേട്ടാ മുഖ്യമന്ത്രിയെന്ന ആശയക്കുഴപ്പം വോട്ടർമാരിൽ ബാക്കിവെച്ച തീരുമാനങ്ങൾ, പരസ്പരം പാരവെപ്പുകൾക്ക് ഇടയാക്കുമോ എന്ന സന്ദേഹം അവശേഷിപ്പിക്കുന്നു. ഭരണചേരിയിലെ പോര് തെരഞ്ഞെടുപ്പുകാലത്ത് ഒരു പുതിയ പാർട്ടിയുടെ പിറവിക്കുതന്നെ കാരണമാക്കി. ഭരണമില്ലാതിരുന്നിട്ടു കൂടി റിബൽ ശല്യമില്ലാതാക്കാൻ കോൺഗ്രസിന്​ കഴിഞ്ഞില്ല. അങ്ങനെ ബി.െജ.പിയുടെയും കോൺഗ്രസി​​​െൻറയുമായി അമ്പതോളം റിബലുകൾ അതാതു പാർട്ടികൾക്കു വെല്ലുവിളി ഉയർത്തി നിൽക്കുന്നു.

വിശാല പ്രതിപക്ഷ സഖ്യമെന്ന ദേശീയ കാഴ്ചപ്പാട് കോൺഗ്രസിന് രാജസ്ഥാനിൽ ഉണ്ടാകാതെ വന്നപ്പോൾ മുക്കോണ മത്സരത്തിലൂടെ കോൺഗ്രസി​​​െൻറ സാധ്യതകൾ ദുർബലപ്പെടുത്തുന്ന മണ്ഡലങ്ങൾ പലതായി. സി.പി.എമ്മും ബി.എസ്.പിയും അവരവരുടെ ശക്തി തെളിയിക്കാൻ കോൺഗ്രസിനോടും ബി.ജെ.പിയോടും ഒരുപോലെ പടവെട്ടുന്നു. ഇതെല്ലാം കഴിച്ചാൽ 199 മണ്ഡലങ്ങളിൽ 130 സീറ്റിലാണ് ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തെര​െഞ്ഞടുപ്പിൽ 21 സീറ്റുമാത്രം കിട്ടിയ കോൺഗ്രസിന് കേവല ഭൂരിപക്ഷത്തിലേക്ക് കുതിക്കാൻ അതി​​​െൻറ നാലിരട്ടി സീറ്റുകൾ കൂടി സ്വന്തംനിലക്ക് കിട്ടണം. ഭരണവിരുദ്ധ വികാരത്തി​​​െൻറ ശക്തി അതിലേറെയുണ്ട്. പക്ഷേ, ജാതിവർഗീയ ചലനങ്ങളെ ഭരണവിരുദ്ധ വികാരം അതിജീവിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. സാമൂഹികാവസ്ഥ വെച്ചുനോക്കിയാൽ അഞ്ചുവർഷം ഭരിച്ച ബി.ജെ.പി ഇതിനകം തോറ്റുപോയിരിക്കുന്നു. അതുകൊണ്ട് കോൺഗ്രസ് ജയിക്കുമോ എന്നാണ് ഡിസംബർ 11ലെ ഫലം പറഞ്ഞുതരുക.

വസുന്ധര രാജെ (മുഖ്യമന്ത്രി)
‘സർക്കാർ നിങ്ങളുടെ വീട്ടുപടിക്കൽ’ എന്നതായിരുന്നു അഞ്ചു വർഷത്തെ മുദ്രാവാക്യം. പ്രചാരണത്തേക്കാൾ പ്രവർത്തനത്തിലാണ് ശ്രദ്ധിച്ചത്. അതുവഴിയുള്ള അഞ്ചുവട്ടത്തെ ഭരണനേട്ടം ഒരു പോരായ്മയാവില്ല എന്നാണ് കരുതുന്നത്. വികസനത്തെക്കുറിച്ച് ഒന്നും പറയാനില്ലാത്ത കോൺഗ്രസ് വിഭാഗീയ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ഉയർത്തി. വിമർശിച്ചതുകൊണ്ട്​ മാത്രം കാര്യമില്ല, എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് ജനങ്ങളോട് അവർ പറയണം. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ കർഷകർക്കും യുവാക്കൾക്കുമായി കൂടുതൽ ചെയ്യും.

അശോക് ഗെഹ്​ലോട്ട് (മുൻ മുഖ്യമന്ത്രി)
രാജസ്ഥാനിലെ ബി.ജെ.പി സർക്കാറി​​െൻറ പ്രവർത്തനനേട്ടം ഉയർത്തിക്കാണിക്കാൻ ഇല്ലാത്തതുകൊണ്ടാണ് പ്രധാനമന്ത്രി ന​േരന്ദ്ര മോദി പ്രചാരണ യോഗങ്ങളിൽ കോൺഗ്രസ് നേതാക്കളെ കടന്നാക്രമിക്കുന്നത്. സംസ്ഥാന സർക്കാറിനെതിരെ ജനരോഷം ശക്തമാണ്. കർഷകർ കടുത്ത അമർഷത്തിൽ. ജനകീയ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാൻ പോകുന്നുവെന്ന് മോദി ഒരു യോഗത്തിലും പറഞ്ഞുകണ്ടില്ല. കോൺഗ്രസിനെ ആക്രമിച്ചതുകൊണ്ട് ജനം നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരമാവില്ല. അതുകൊണ്ട് മോ ദിയുടെ പ്രസംഗം വലിയ ചലനമൊന്നും ഉണ്ടാക്കാൻ പോകുന്നില്ല. രാജസ്ഥാനിലെ വോട്ടർമാർ ഇതിനകം കാര്യങ്ങൾ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.

അമ്റാ റാം (സി.പി.എം എം.എൽ.എ)
ബി.ജെ.പിയും കോൺഗ്രസും ഒരു നാണയത്തി​​െൻറ രണ്ടു പുറങ്ങൾ മാത്രം. കർഷകരെയും സാധാരണക്കാരെയും അവർ അവഗണിക്കുകയാണ്. കോർപറേറ്റ് താൽപര്യങ്ങളാണ് വസുന്ധര രാജെ സർക്കാർ നടപ്പാക്കുന്നത്. കർഷക​​​െൻറ പ്രശ്നങ്ങൾക്ക് പരിഹാരമില്ല. വലിയ അഴിമതിയാണ് നടക്കുന്നത്. സർക്കാർ ജനങ്ങളിൽനിന്ന് ഏറെ അകലെയാണ്. ബി.ജെ.പി വിരുദ്ധ വോ ട്ടുകൾ സി.പി.എമ്മും ഒപ്പമുള്ള ആറു കക്ഷികളും ചേർന്ന് ഭിന്നിപ്പിക്കുന്നു എന്നുപറയുന്നതിൽ കഴമ്പില്ല. ഞങ്ങൾക്ക് ശക്തിയുള്ള സ്ഥലങ്ങളിൽ മത്സരിക്കുന്നു. ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കുകയാണ് ആദ്യലക്ഷ്യം. അതിനുതക്ക വിധത്തിൽ മറ്റിടങ്ങളിൽ നിലപാട് സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlerajasthanmalayalam news
News Summary - Rajasthan - Article
Next Story