Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവൈ​ദ്യു​തി...

വൈ​ദ്യു​തി അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ

text_fields
bookmark_border
വൈ​ദ്യു​തി അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ
cancel

ജൂൺ 26 ദേശീയ വൈദ്യുതി സുരക്ഷാ ദിനമാണ്. അന്ന് മുതൽ ജൂലൈ മൂന്ന് വരെ രാജ്യം വൈദ്യുതി സുരക്ഷാ വാരമായി ആചരിക്കുന്നു. വൈദ്യുതിയെക്കുറിച്ച് ശാസ്ത്രീയമായ അറിവുണ്ടാകുന്നതിന് മുൻപ് തന്നെ അത് ഏൽപ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് മനുഷ്യർക്ക് അറിവുണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നു. ക്രിസ്തുവിന് 2500 വർഷങ്ങൾക്ക് മുൻപുള്ള പുരാതന ഈജിപ്ഷ്യൻ ലിഖിതങ്ങളിൽ ‘ഇലക്ട്രിക് കാറ്റ് ഫിഷ്‘ (വൈദ്യുതി മത്സ്യം) ഏൽപ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.

വൈദ്യുതി ഒരു നല്ല മിത്രമാണ്; എന്നാൽ അശ്രദ്ധമായ ഉപയോഗം അതിനെ വലിയൊരു ശത്രുവാക്കി മാറ്റും. അമിത ആത്മവിശ്വാസം, അവബോധമില്ലായ്മ, കൈകാര്യം ചെയ്യുമ്പോഴുള്ള അശ്രദ്ധ എന്നിവയാണ് അപകടങ്ങൾക്ക് പ്രധാന കാരണം. സമീപകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ അഗ്നിബാധകൾ നിരവധി ജീവനുകൾ കവരുകയും വലിയ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തിട്ടുണ്ട്. കടുത്ത ചൂടും വൈദ്യുത സംവിധാനങ്ങളിലെ അമിത ലോഡും ഇത്തരം അപകടങ്ങളുടെ സാധ്യത വർധിപ്പിക്കുന്നതായി സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.

‘‘ഇന്നത്തെ അവബോധം, നാളത്തെ പ്രതിരോധം - വൈദ്യുത ഷോർട്ട് സർക്യൂട്ടുകളിൽ നിന്നുള്ള അഗ്നിബാധകൾ തടയാൻ നമുക്ക് ഒരുമിക്കാം’’ എന്നതാണ് ഈ വർഷത്തെ സുരക്ഷാ വാരാചരണ പ്രമേയം. കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിലുണ്ടായ മാരകമായ വൈദ്യുത അപകടങ്ങളുടെ വാർഷിക സംഖ്യ 200 നും 300 നും ഇടയിലാണ്; ശരാശരി 234. 2024-25 ൽ ദേശീയതലത്തിൽ ഇത് 6342 ആയിരുന്നു. ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ് (1357). തൊട്ടുപിന്നിൽ ഉത്തർപ്രദേശും (1308) കർണാടകയുമുണ്ട് (543). എന്നാൽ വിസ്തൃതിയിൽ വളരെ ചെറിയ സംസ്ഥാനമായ കേരളത്തിൽ ഇത് 241 ആണ് എന്നത് ഗൗരവതരമാണ്.വൈദ്യുതാപകടങ്ങൾ കുറക്കുന്നതിനായി സർക്കാർ ‘ഇ-സേഫ്’ എന്ന പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. വൈദ്യുത സുരക്ഷാ ബോധവൽക്കരണത്തിലൂടെ പ്രസരണ-വിതരണ ലൈനുകളിലും ഗാർഹിക മേഖലയിലും ഉണ്ടാകുന്ന അപകടങ്ങൾ കുറക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ പാ​ലി​ക്കേ​ണ്ട​ പൊ​തു​നി​ർ​ദ്ദേ​ശ​ങ്ങ​ൾ

  • ശ​രി​യാ​യ രീ​തി​യി​ൽ എ​ർ​ത്തി​ങ് ചെ​യ്യു​ക.
  • വ​യ​റി​ങ്ങി​ലോ ഉ​പ​ക​ര​ണ​ങ്ങ​ളി​ലോ ഉ​ണ്ടാ​കാ​നി​ട​യു​ള്ള വൈ​ദ്യു​ത ലീ​ക്കേ​ജ് മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ എ​ർ​ത്ത് ലീ​ക്കേ​ജ് സ​ർ​ക്യൂ​ട്ട് ബ്രേ​ക്ക​ർ നി​ർ​ബ​ന്ധ​മാ​യും സ്ഥാ​പി​ക്കു​ക.
  • ലൈ​സ​ൻ​സും പ്രാ​യോ​ഗി​ക പ​രി​ച​യ​വു​മു​ള്ള വി​ദ​ഗ്ദ്ധ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് മാ​ത്രം വ​യ​റി​ങ് ജോ​ലി​ക​ൾ ചെ​യ്യി​ക്കു​ക.
  • ഒ​രു പ്ല​ഗ് സോ​ക്ക​റ്റി​ൽ ഒ​രു ഉ​പ​ക​ര​ണം മാ​ത്രം ഘ​ടി​പ്പി​ക്കു​ക. പ്ല​ഗ് സോ​ക്ക​റ്റു​ക​ൾ​ക്ക് സ്വി​ച്ചു​ക​ൾ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​താ​ണ്.
  • പ്ല​ഗ് പി​ൻ ഇ​ടു​മ്പോ​ഴും ഊ​രു​മ്പോ​ഴും സ്വി​ച്ച് ഓ​ഫ് ആ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. വ​യ​റി​ൽ പി​ടി​ച്ച് പ്ല​ഗ് വ​ലി​ച്ചൂ​രാ​തി​രി​ക്കു​ക.
  • ന​ന​ഞ്ഞ കൈ​ക​ൾ കൊ​ണ്ട് സ്വി​ച്ചു​ക​ളോ മ​റ്റ് വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ളോ പ്ര​വ​ർ​ത്തി​പ്പി​ക്ക​രു​ത്.
  • ക​ൺ​സീ​ൽ​ഡ് വ​യ​റി​ങ് ചെ​യ്യു​മ്പോ​ൾ വ​യ​റു​ക​ൾ കോ​ൺ​ക്രീ​റ്റു​മാ​യോ സി​മ​ന്റ് പ്ലാ​സ്റ്റ​റു​മാ​യോ നേ​രി​ട്ട് സ​മ്പ​ർ​ക്ക​ത്തി​ൽ വ​രാ​ത്ത രീ​തി​യി​ൽ പൈ​പ്പു​ക​ൾ​ക്കു​ള്ളി​ലൂ​ടെ മാ​ത്രം ന​ൽ​കു​ക.
  • വൈ​ദ്യു​ത വ​യ​റി​ങ്ങി​ലോ ഉ​പ​ക​ര​ണ​ങ്ങ​ളി​ലോ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യും വി​ച്ഛേ​ദി​ക്കു​ക.
  • വ​യ​റി​ങ്ങി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മ്പോ​ഴോ കൂ​ടു​ത​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ക്കു​മ്പോ​ഴോ സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ നി​ന്ന് മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങു​ക.
  • വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ഗു​ണ​മേ​ന്മ ഉ​റ​പ്പു​വ​രു​ത്തു​ക. വി​ല​കു​റ​ഞ്ഞ​തും നി​ല​വാ​ര​മി​ല്ലാ​ത്ത​തു​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.
  • കു​ട്ടി​ക​ൾ​ക്ക് കൈ​യെ​ത്തു​ന്ന ഉ​യ​ര​ത്തി​ൽ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്ക​രു​ത്.
  • താ​ൽ​ക്കാ​ലി​ക ലൈ​റ്റു​ക​ളും വ​യ​റു​ക​ളും മ​റ്റ് ഇ​രു​മ്പ് തൂ​ണു​ക​ളി​ലോ, ചു​മ​രി​ലോ, കൂ​ര​യി​ലോ ത​ട്ടു​ന്ന രീ​തി​യി​ൽ അ​പ​ക​ട​ക​ര​മാ​യി സ്ഥാ​പി​ക്ക​രു​ത്.
  • വൈ​ദ്യു​ത ലൈ​നു​ക​ൾ​ക്ക് സ​മീ​പം പ​ട്ടം പ​റ​ത്ത​രു​ത്.
  • ലൈ​നു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള മ​ര​ങ്ങ​ളി​ൽ നി​ന്ന് ഇ​രു​മ്പു​തോ​ട്ടി പോ​ലു​ള്ള ലോ​ഹ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് കാ​യ്ക​നി​ക​ൾ പ​റി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്.
  • വൈ​ദ്യു​തി മൂ​ല​മു​ള്ള തീ​പി​ടു​ത്ത​മു​ണ്ടാ​യാ​ൽ തീ ​അ​ണ​ക്കാ​ൻ വെ​ള്ള​മൊ​ഴി​ക്ക​രു​ത്; പ​ക​രം ഉ​ണ​ങ്ങി​യ മ​ണ്ണ്, ഡ്രൈ ​പൗ​ഡ​ർ ടൈ​പ്പ് അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക.

(ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെ റിട്ടയേർഡ് സൂപ്രണ്ടും എൻജിനീയറുമാണ് ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electrical AccidentsElectrical IssueKSEB
News Summary - precuations to prevent electrical disasters from recurring
Next Story