Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവേനൽച്ചൂടിനെ നേരിടാൻ...

വേനൽച്ചൂടിനെ നേരിടാൻ തയാറെടുക്കാം 

text_fields
bookmark_border
വേനൽച്ചൂടിനെ നേരിടാൻ തയാറെടുക്കാം 
cancel

വേനൽക്കാലത്തി​​​െൻറ ആരംഭത്തിൽതന്നെ കേരളം കടുത്ത വരൾച്ചയുടെ പിടിയിലകപ്പെട്ടിരിക്കുകയാണ്​. രാത്രിയും പകലും ഒരുപോലെ ചുട്ടുപൊള്ളുന്നു. ജലാശയങ്ങൾ വറ്റിവരളുന്നു. പല ജില്ലകളിലും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടു​ തുടങ്ങി. വേനൽമഴ ലഭിച്ചില്ലെങ്കിൽ കൊടിയ ദുരിതകാലമായിരിക്കും സംസ്ഥാനത്തെ കാത്തിരിക്കുന്നത്​.രാജ്യത്ത്​ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമാണ്​ കേരളം. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി കടുത്ത ഉഷ്​ണം അനുഭവിക്കുന്ന പ്രദേശമായി നമ്മുടെ നാട്​ മാറിയിരിക്കുന്നു. 2016ൽ ഇൗ നൂറ്റാണ്ടിലെത്തന്നെ ഏറ്റവും കടുത്ത വേനൽച്ചൂടാണ്​ കേരളം അനുഭവിച്ചത്​. നഗരവത്​കരണം, വ്യാപകമായ വൃക്ഷ നശീകരണം, ഇടിച്ചുനിരത്തിയ കുന്നുകൾ, മണ്ണിട്ട്​ മൂടിയ ജലാശയങ്ങളും നീർച്ചോലകളും എന്നിവയൊക്കെ കാലാവസ്ഥ വ്യതിയാനങ്ങൾക്കും കൊടുംചൂടിനും കാരണമായിട്ടുണ്ട്​. പൊള്ളുന്ന വെയിൽ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും വിളനാശത്തിനും കാരണമാകുന്നതോടൊപ്പംതന്നെ പുതിയ പകർച്ചവ്യാധികൾക്കും അതിഗുരുതരമായ സൂര്യാതപം പോലുള്ള പ്രശ്​നങ്ങൾക്കും ഇടയാക്കാം.

പ്രശ്​നസാധ്യത കൂടിയവർ
ചൂടി​​​െൻറ പ്രശ്​നങ്ങൾ കൂടുതൽ ബാധിക്കുന്നത്​ വയോജനങ്ങൾ, കുട്ടികൾ, ഹൃ​ദ്രോഗം പോലുള്ള ആരോഗ്യപ്രശ്​നമുള്ളവർ, ദീർഘകാല രോഗങ്ങൾ ഉള്ളവർ തുടങ്ങിയവരെയാണ്​. തുറസ്സായ സ്ഥലങ്ങളിൽ പണിയെടുക്കുന്ന നിർമാണത്തൊഴിലാളികൾ, കർഷകർ, കർഷക തൊഴിലാളികൾ, റോഡ്​ പണിക്കാർ തുടങ്ങിയവർക്കും കനത്ത വേനൽച്ചൂടി​​​െൻറ പ്രശ്​നങ്ങൾ നേരിടേണ്ടി വരാറുണ്ട്​. അമിത ചൂടിനെ തുടർന്ന്​ ഉണ്ടാകുന്ന ഏറ്റവും സാധാരണ പ്രശ്​നം ക്ഷീണവും തളർച്ചയുമാണ്​. നിർജലീകരണവും അതോടൊപ്പമുള്ള ലവണ നഷ്​ടവുമാണ്​ ക്ഷീണമുണ്ടാക്കുന്നത്​. സൂര്യാതപത്തെ തുടർന്ന്​ ചർമത്തിലും പല അസ്വസ്ഥതകളുണ്ടാകാം. ചർമത്തിന്​ ​ചുവപ്പ്​ നിറം ഉണ്ടാകുക, വേദന, പുകച്ചിൽ, നീര്​, കുമിളകൾ ഉണ്ടാകുക തുടങ്ങിയവയൊക്കെ സൂര്യാതപമേറ്റതി​​​െൻറ ലക്ഷണങ്ങളാണ്​. ചൂടിനെ തുടർന്നുണ്ടാകുന്ന ജലനഷ്​ടം പരിഹരിക്കുകയും എന്നാൽ, ലവണങ്ങളുടെ കുറവ്​ നികത്താതിരിക്കുകയും ചെയ്യു​േമ്പാൾ കൈകാലുകളിലെ പേശികൾ കോച്ചിവലിച്ച്​ അമിതവേദന ഉണ്ടാകാൻ ഇടയുണ്ട്​. ഹീറ്റ്​ ക്രാംപ്​സ്​ എന്ന ഇൗ പ്രശ്​നം നിർമാണ തൊഴിലാളികളിലും കായികപരിശീലനം നടത്തുന്നവരിലും അടച്ചിട്ട വാഹനങ്ങളിൽ ഏറെനേരം ഇരിക്കേണ്ടി വരുന്നവരിലും സാധാരണയാണ്​.

എന്താണ്​ സൂര്യാതപം?
കൊടുംവേനലിൽ ഉണ്ടാകാവുന്ന ഏറ്റവും ഗുരുതരമായ അത്യാഹിതമാണ്​ സൂര്യാതപം. ഒരുകാലത്ത്​ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഇൗ പ്രശ്​നം വേനൽ കനത്തതോടെ കേരളത്തിലും റിപ്പോർട്ട്​ ചെയ്​തു​ തുടങ്ങിയിരിക്കുന്നു. കഠിനമായ ചൂടിനെ തുടർന്ന്​ ആന്തരിക താപനില ക്രമാതീതമായി ഉയരു​േമ്പാൾ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലാകുന്നതാണ്​ സൂര്യാതപത്തിന്​ കാരണം. ശാരീരിക താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടു​േമ്പാഴാണ്​ ഹൃദയം, കരൾ, തലച്ചോർ, വൃക്കകൾ, ശ്വാസകോശം എന്നീ ആന്തരാവയവങ്ങളുടെ പ്രവർത്തനം തകരാറിലാകുന്നത്​. സൂര്യാതപം മൂലമുള്ള മരണകാരണവും ഇതുതന്നെയാണ്​.

കൊടുംവെയിലത്ത്​ ബോധരഹിതനായി തൊലിയെല്ലാം കരിവാളിച്ച്​ ഒരാൾ കിടക്കുകയാണെങ്കിൽ സൂര്യാതപമെന്ന്​ സംശയിക്കാം. തലച്ചോറി​​​െൻറ പ്രവർത്തന മാന്ദ്യമാണ്​ സൂര്യാതപത്തി​​​െൻറ പ്രധാന ലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങിയ അസ്വസ്ഥതകളിൽ ആരംഭിച്ച്​ പിന്നീട്​ ഗാഢമായ അബോധാവസ്ഥക്കും അപസ്​മാര ചേഷ്​ടകൾക്കും കാരണമാകാം. വൃദ്ധജനങ്ങളിൽ താപാഘാതത്തെ തുടർന്ന്​ ചർമം ഉണങ്ങി വരണ്ടിരിക്കും. എന്നാൽ, തുറസ്സായ സ്ഥലങ്ങളിൽ അത്യധ്വാനത്തെ തുടർന്ന്​ സൂര്യാതപം ഉണ്ടായവരിൽ ശരീരം വിയർത്ത്​ നനഞ്ഞിരിക്കും. സൂര്യാതപമേറ്റ വ്യക്തിക്ക്​ ഉടൻ ശരീരം തണുപ്പിക്കുന്നതിന്​ തീവ്രപരിചരണം നൽകിയില്ലെങ്കിൽ മരണസാധ്യത 60^75 ശതമാനം വരെയാകാം.

സൂര്യാതപത്തിൽനിന്ന്​ രക്ഷ​െപ്പട്ടവർക്കുപോലും പിന്നീട്​ ഒാർമക്കുറവ്​, നാഡിഞരമ്പുകളുടെ തളർച്ച, വൃക്കതകരാറുകൾ എന്നിവ ഉണ്ടാകാനിടയുണ്ട്​. സൂര്യാതപമേറ്റ വ്യക്തിയെ ഉടൻതന്നെ തണലുള്ള സ്ഥലത്തേക്ക്​ മാറ്റണം. വസ്​ത്രങ്ങളെല്ലാം അഴിച്ചുമാറ്റി ദേഹം തണുത്ത വെള്ളംകൊണ്ട്​ തുടർച്ചയായി തുടക്കണം. വെള്ളത്തിൽ മുക്കിയ കട്ടിയുള്ള കോട്ടൺ ഷീറ്റുകൊണ്ട്​ ദേഹം പൊതിയാവുന്നതാണ്​. ​െഎസ്​ കട്ടകൾ കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നതും​ ശരീര താപനില കുറക്കാൻ സഹായിക്കും. ശക്തിയായി വീശുകയും ഫാൻകൊണ്ട്​ ശരീരം തണുപ്പിക്കുകയും ചെയ്യാവുന്നതാണ്​. കൈകാലുകൾ തിരുമ്മിക്കൊടുക്കുന്നത്​ രക്തക്കുഴലുകൾ വികസിക്കാനും താപനഷ്​ടത്തെ പ്രോത്സാഹിപ്പിക്കാനും ഉപകരിക്കും. സൂര്യാതപമേറ്റയാളെ എത്രയുംവേഗം ആംബുലൻസിൽ തീവ്രപരിചരണ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കണം.

ആശുപത്രികൾ സുസജ്ജമാകണം
ഹൃദയാഘാതം പോലെയും സ്​ട്രോക്ക്​ പോലെയും അടിയന്തര തീവ്രപരിചരണം ലഭ്യമാക്കേണ്ട അത്യാഹിതമാണ്​ സൂര്യാതപം പോലെയുള്ള അമിത ചൂടി​​​െൻറ പ്രശ്​നങ്ങൾ. താലൂക്കുതലം മുതലുള്ള ആശുപത്രികളിൽ സൂര്യാതപമേറ്റവർക്ക്​ ആവശ്യമായ തീവ്രപരിചരണം ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ ക്രമീകരിക്കേണ്ടതുണ്ട്​. പെ​െട്ടന്ന്​ ശരീരം തണുപ്പിക്കാൻ ആവശ്യമായ ​െഎസ്​ ടബ്ബുകൾ, ​െഎസ്​ പാക്ക്​, കൂളിങ്​ ബ്ലാങ്കറ്റുകൾ എന്നിവ ലഭ്യമാക്കണം. രോഗിക്ക്​ ആവശ്യമായി വരാവുന്ന ​െഎ.വി ഫ്ലൂയിഡ്​, മരുന്നുകൾ, രക്തഘടകങ്ങളായ പ്ലേറ്റ്​ലറ്റുകൾ, പ്ലാസ്​മ എന്നിവയൊക്കെ സംഭരിച്ചുവെക്കേണ്ടതുണ്ട്​. നമുക്ക്​ ഇപ്പോഴും താരതമ്യേന അപരിചിതമാണ്​ സൂര്യാതപം പോലെയുള്ള ചൂടി​​​െൻറ പ്രശ്​നങ്ങൾ. 
പൊതുജനങ്ങൾക്കും നിർമാണ തൊഴിലാളികൾക്കും കാർഷിക മേഖലയിലുള്ളവർക്കും സൂര്യാതപത്തെക്കുറിച്ചും നൽകേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ചും ആവശ്യമായ ​അവബോ
ധം നൽകണം. ഡോക്​ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും സൂര്യാതപത്തി​​​െൻറ പ്രശ്​നങ്ങൾ കൈകാര്യം ചെയ്യാൻ ആവശ്യമായ പ്രായോഗിക പരിശീലനം നൽകണം.

വേനൽച്ചൂടിനെ നേരിടാം

  • ദിവസവും രണ്ട്​ ലിറ്റർ വെള്ള​െമങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങവെള്ളം എന്നിവ ഉപ്പിട്ട്​ കുടിക്കാം. കൃത്രിമ ശീതളപാനീയങ്ങൾ ഒഴിവാക്കണം.
  • പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. മാംസാഹാരം മിതമാക്കണം.
  • രാവിലെ 11 മുതൽ വൈകീട്ട്​ മൂന്നുവരെയുള്ള വെയിൽ നേരിട്ട്​ ഏൽക്കാതിരിക്കുക.​ വെയിലത്ത്​ ഇറങ്ങു​േമ്പാൾ കുട ഉപയോഗിക്കണം.
  • നട്ടുച്ച നേരത്തുള്ള ജാഥകൾ, പ്രകടനങ്ങൾ എന്നിവ ഒഴിവാക്കണം.
  • കാർ വെയിലത്ത്​ പാർക്ക്​ ചെയ്​ത്​ ഗ്ലാസുമിട്ട്​ അതിനുള്ളിൽ ഇരിക്കരുത്​. കുട്ടികളെയും പ്രായമേറിയവരെയും കാറിലിരുത്തി പുറത്ത്​ പോകരുത്​.
  • നൈലോൺ, പോളിസ്​റ്റർ വസ്​ത്രങ്ങൾ ഒഴിവാക്കുക. അയഞ്ഞ കോട്ടൺ വസ്​ത്രങ്ങളാണ്​ നല്ലത്​.
  • പ്രായമേറിയവർ, കുട്ടികൾ, മറ്റു​ ദീർഘകാല ആരോഗ്യപ്രശ്​നങ്ങൾ ഉള്ളവർ എന്നിവർക്ക്​ പ്രത്യേക ശ്രദ്ധയും പരിചരണവും നൽകണം.

(കൊല്ലം ഗവ. മെഡിക്കൽ കോളജ്​ മെഡിസിൻ വിഭാഗം പ്രഫസറും വകുപ്പ്​ മേധാവിയുമാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:precautionsMalayalam ArticleBun Bun
News Summary - Precautions of Bun Bun -Malayalam Article
Next Story