Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്രണബ്​ മാറി...

പ്രണബ്​ മാറി കോവിന്ദ്​ വരു​േമ്പാൾ 

text_fields
bookmark_border
പ്രണബ്​ മാറി കോവിന്ദ്​ വരു​േമ്പാൾ 
cancel

ഇക്കഴിഞ്ഞ മാർച്ചിൽ ഇന്ത്യ ടുഡേ കോൺ​​ക്ലേവിൽ പ​െങ്കടുത്ത്​ സ്​ഥാനമൊഴിയുന്ന രാഷ്​ട്രപതി പ്രണബ്​ മുഖർജി പറഞ്ഞു: ‘‘ഇന്ത്യാചരിത്രം നമ്മെ പഠിപ്പിക്കുന്നത്​, ഒന്നിച്ചാൽ നിലനിൽക്കാമെന്നും ഭിന്നിച്ചാൽ ശിഥിലമാകുമെന്നുമാണ്​. ​െഎക്യത്തോടെ നിൽക്കാനാവാതിരുന്നപ്പോഴൊക്കെ എങ്ങ​െന നാം തകർന്നു​െവന്നും ഒന്നിച്ചു പ്രവർത്തിച്ചപ്പോൾ എങ്ങനെ നാം അത്ഭുതങ്ങൾ നേടിയെടുത്തുവെന്നും ഭൂതകാലം പറഞ്ഞുതരുന്നുണ്ട്​. 1942ൽ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ ക്വിറ്റ്​ ഇന്ത്യ പ്രമേയം പാസാക്കി, അഞ്ചുവർഷത്തിനകം, ബ്രിട്ടീഷുകാർ നമുക്ക്​ സ്വാതന്ത്ര്യം നൽകാൻ നിർബന്ധിതരായി എന്നോർക്കുക... മതത്തി​​​െൻറ, ജാതിയുടെ, രാഷ്​ട്രീയത്തി​​​െൻറ പേരിൽ നമ്മൾ നാട്ടുകാർ തമ്മിലടിച്ചാൽ ആഗ്രഹിക്കുന്ന പുരോഗതി കൈവരിക്കുക അസാധ്യമായിരിക്കും.’’ 

ഇന്ത്യൻ രാഷ്​ട്രീയത്തിലെ പരിണതപ്രജ്ഞനായ നേതാവി​​​െൻറ ശബ്​ദംകൂടിയായിരുന്നു അത്​. ഏതെങ്കിലും ഒരു പാർട്ടിയുടെ നോമിനിയായോ പിന്തുണയോ​ടുകൂടിയോ ആണ്​ രാഷ്​ട്രപതി തെരഞ്ഞെടുക്ക​െപ്പടുന്നത്​. എന്നാൽ, തെര​ഞ്ഞെടുപ്പിനുശേഷം അദ്ദേഹം രാജ്യ​ത്തി​​​െൻറ പൗരസഞ്ചയത്തിനു മുന്നിൽ ഒന്നാമനായി നടക്കേണ്ടതാണ്​. രാജ്യം നിർണായക സന്ധിയിലൂടെ കടന്നുപോകു​േമ്പാൾ, സന്ദിഗ്​ധതകളിൽ വഴിമുട്ടി നിൽക്കു​േമ്പാൾ റെയ്​സിന കുന്നിലെ ശബ്​ദത്തിന്​, ചലനത്തിന്​ എല്ലാവരും ​കണ്ണും കാതുമയക്കാറുണ്ട്​. നരേന്ദ്ര മോദിയുടെ ഭരണകാലത്തും സംഘ്​പരിവാറി​​​െൻറ ആൾക്കൂട്ട​ തല്ലിക്കൊലകൾ ആവർത്തിക്കുകയാണെന്നു വന്നപ്പോൾ രാഷ്​ട്രപതി ആവർത്തിച്ചു നൽകിയ മുന്നറിയിപ്പുകൾ ഉദാഹരണം. ഇങ്ങനെ നിയമനം നൽകുന്നവരുടെ റബർസ്​റ്റാമ്പായി മാറാതെ, ഇരിക്കുന്ന സ്​ഥാനത്തെ മാനിച്ച്​ രാജ്യത്തിന്​ ആശ്വാസവും ആത്​മവിശ്വാസവും നൽകാൻ രാഷ്​ട്രീയ​മണ്ഡലത്തിലെ പ്രവൃത്തിപരിചയം ഏറെ ഉതകും. പ്രതിഭ പേരിൽ മാത്രമൊതുങ്ങിയ മുൻഗാമിക്കുശേഷം വന്ന പ്രണബിൽ ഇതാവോളം ഉണ്ടായിരുന്നു. സംഭവബഹുലമായ കഴിഞ്ഞ അഞ്ചുവർഷ കാലയളവിലെ പ്രണബ്​ മുഖർജിയുടെ പ്രവർത്തനത്തെക്കുറിച്ച്​ അഭിപ്രായഭിന്നതയുള്ളവർപോലും ആ പദവിയിലെ അദ്ദേഹത്തി​​​െൻറ ചേർച്ച അംഗീകരിക്കും. 

51 വർഷത്തെ പൊതുജീവിതത്തിൽ ദേശീയരാഷ്​ട്രീയത്തി​​​െൻറ കർമമണ്ഡലങ്ങളിലെല്ലാം ഒരു കൈ നോക്കിയാണ്​ പ്രണബ്​ പ്രഥമപൗര​​​െൻറ പദത്തിലെത്തുന്നത്​. 37 വർഷം പാർലമ​​െൻറ്​ അംഗമായി, അതിൽ 22 കൊല്ലവും ഒമ്പതു മാസവും കേന്ദ്രമന്ത്രിയായി വിരാജിച്ചു. നാലു പ്രധാനമന്ത്രിമാരുടെ കൂടെ പ്രവർത്തിച്ചു. ഇന്ദിര ഗാന്ധി വധിക്കപ്പെട്ടപ്പോൾ കോൺഗ്രസ്​ നേതാക്കൾ മുതൽ അണികൾ വരെ കണ്ടുവെച്ച ആദ്യപേര്​ പ്രണബി​​േൻറതായിരുന്നു എന്നതു വെറും ശ്രുതിയല്ല. അന്നു രാജീവി​​​െൻറ വിസ്​മയോദയമുണ്ടായിരുന്നില്ലെങ്കിൽ പ്രണബി​​​െൻറ, കോൺഗ്രസി​​​െൻറ, ഇന്ത്യയുടെതന്നെ ചരിത്രം മറ്റൊരു ദിശയിൽ നീങ്ങിയേനെ. നാഴികക്കല്ലെന്നു പറയാവുന്ന പ്രകടനമൊന്നുമില്ലെങ്കിലും പ്രസിഡൻറ്​ പദത്തി​​​െൻറ മർമമറിഞ്ഞു പ്രവർത്തിക്കുന്നതിൽ ദേശീയരാഷ്​ട്രീയത്തിലെ ഏറ്റവും തലയെടുപ്പുള്ള ഇൗ നേതാവ്​ വിജയിച്ചുവെന്നു പറയാം. രാഷ്​ട്രീയത്തിലെ ദീർഘകാല പരിചയം അദ്ദേഹത്തിന്​ പ്രതിപക്ഷ പാർട്ടികളിൽപോലും പ്രീതി നേടിക്കൊടുത്തു. 2012ലെ രാഷ്​ട്രപതി ​െതരഞ്ഞെടുപ്പിൽ എൻ.ഡി.എക്കാരുടെ ക്രോസ്​ വോട്ടുകൾ അദ്ദേഹം നേടിയത്​ ഇൗ സൗഹൃദത്തിലൂടെയായിരുന്നു. ഭരണനിർവഹണസ്​ഥാപനങ്ങളുടെ അകവും പുറവും നന്നായറിയാവുന്ന, പാരമ്പര്യത്തിൽ മേൽതട്ടിൽ നിൽക്കു​േമ്പാഴും ഇന്ത്യൻ രാഷ്​ട്രീയത്തിലെ ഏറ്റവും അടിത്തട്ടിലെയും അടിയൊഴുക്കറിയാവുന്ന നേതാവായതി​​​െൻറ മികവ്​ പ്രണബിന്​ കാലെടുത്തുവെച്ച പദവിയിലൊക്കെ തുണയായിട്ടുണ്ട്​. രാജ്യത്ത്​ വ്യാപകമാകുന്ന അസഹിഷ്​ണുതക്കെതിരെ, പാർലമ​​െൻറി​​​െൻറ സ്​തംഭനാവസ്​ഥക്കെതിരെ, ബഹുസ്വര ജനാധിപത്യത്തി​​​െൻറ സംരക്ഷണത്തിനു വേണ്ടിയൊക്കെ ഉള്ളിലുള്ളതു തുറന്നുപറയാൻ രാഷ്​ട്രപതിക്ക്​ കരുത്ത്​ ലഭിച്ചത്​ നെടുനാളത്തെ ഇൗ പാരമ്പര്യത്തിൽനിന്നു തന്നെ. 

പ്രണബി​​​​െൻറ പ്രവൃത്തിപരിചയവുമായി പിൻഗാമി താരതമ്യം അർഹിക്കുന്നില്ലെന്നുതന്നെ പറയാം. പ്രതിഭയെയോ പ്രണബിനെയോ ആരെയാകും പ്രസിഡൻറ്​ പദത്തിൽ രാം നാഥ്​ കോവിന്ദ്​ പിന്തുടരുകയെന്ന്​ രാഷ്​ട്രീയനിരീക്ഷകർ ചോദിച്ചു തുടങ്ങിയിട്ടുണ്ട്​. മതേതര രാജ്യത്തി​​​െൻറ അമരക്കാര​െനന്ന ഭരണഘടനാദത്തമായ അധികാരത്തിലും തുടർപ്രവർത്തനത്തിലുമായിരിക്കുമോ അദ്ദേഹം തുടരുക, അതോ ആർ.എസ്​.എസ്​ അംഗത്വവുമായി കാവിപ്പടയാളിയായി എത്തുന്ന അദ്ദേഹം സംഘ്​പരിവാറി​​​െൻറ ഹിന്ദുരാഷ്​ട്രത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കുമോ എന്നാണ്​ അവർ ഉറ്റുനോക്കുന്നത്​. സംഘക്കൂറ്​ അദ്ദേഹം തുറന്നു പറയുകയും ബിഹാർ ഗവർണറായിരിക്കെ അത്​ തെളിയിച്ചുകൊടുക്കുകയും ചെയ്​ത മുന്നനുഭവത്തിൽനിന്ന്​ ഇന്ത്യൻ രാഷ്​ട്രീയത്തെ കാവിവത്​കരിക്കാനുള്ള ഉദ്യമത്തിനുള്ള ഒത്താശ പ്രസിഡൻറിൽനിന്ന്​ ഭരണകക്ഷി പ്രതീക്ഷിക്കാതിരിക്കില്ല. കുടിയിരുത്തിയവരോടുള്ള കൂറ്​ പ്രകടിപ്പിക്കാൻതന്നെയാവും അ​​േതക്കുറിച്ച്​ അഭിമാനപൂർവം സംസാരിച്ചിട്ടുള്ള അദ്ദേഹം തയാറാകുക. അങ്ങനെ വരു​േമ്പാൾ പശ്ചിമ ബംഗാൾ, കേരളം, തമിഴ്​നാട്​, കർണാടക എന്നിങ്ങനെ ചുരുങ്ങിവരുന്ന ബി.ജെ.പിയിതര ഭരണകൂടങ്ങൾക്ക്​ കേന്ദ്രഭീഷണിയുടെ ഉറക്കമൊഴിയാത്ത നാളുകളായിരിക്കുമെന്ന രാഷ്​ട്രീയപ്രവചനത്തെ മോദികാല ഇന്ത്യൻ അനുഭവംവെച്ച്​ തള്ളിക്കളയാനാവില്ല. രാഷ്​ട്രപതിഭവ​​​െൻറ ​മതേതരമൂല്യങ്ങൾ ഏതുകാലത്തും സംരക്ഷിക്കപ്പെട്ടുപോന്നതാണ്​. എന്നാൽ, ഇന്ത്യൻ ബഹുസ്വരതയെ താങ്ങിനിർത്താനുള്ള ബാധ്യതയൊന്നും അധികാരകേന്ദ്രങ്ങൾക്കില്ലെന്ന ധാർഷ്​ട്യമാണ്​ സംഘ്​പരിവാർ ഇപ്പോൾ പ്രകടിപ്പിച്ചുപോരുന്നത്​. ഇക്കഴിഞ്ഞ ഇഫ്​താറിന്​ രാഷ്​ട്രപതിഭവനിൽ വിരുന്നൊരുക്കി കാത്തിരുന്ന പ്രണബ്​ മുഖർജിയെ പ്രധാനമന്ത്രിയും മന്ത്രിമാരും മുതിർന്ന ബി.​െജ.പി നേതാക്കളും നിരാശപ്പെടുത്തിയത്​ ഭാവിയിലേക്കുള്ള വ്യക്​തമായ സൂചനയാണ്​. രാജ്യത്തെ മതന്യൂനപക്ഷ​ങ്ങളോട്​, അവരുടെ ആഘോഷങ്ങളോട്​, ആവലാതികളോട്​ രാഷ്​ട്രപതി ഭവ​​​െൻറ സമീപനത്തിൽ സാരഥിയുടെ മാറ്റത്തോടെ വന്നുചേരുന്നതെന്താവും എന്നത്​ നിരീക്ഷകരുടെ കൗതുകവിഷയമാണ്​. 

സംഘ്​പരിവാറി​​​െൻറ ആൾക്കൂട്ട അതിക്രമങ്ങൾ സ്വന്തം പ്രധാനമന്ത്രിയെതന്നെ ലോകത്തിനു മുന്നിൽ നാണംകെടുത്തുന്ന നാളുകളാണ്​ മോദി ഭരണകാലത്തു കണ്ടത​്​. മോദിക്കുതന്നെ ഇതിനെതിരെ മൂന്നു വട്ടം വെടിയുതിർക്കേണ്ടിവന്നു. രാഷ്​ട്രപതിയിൽനിന്നും ഇക്കാര്യത്തിൽ അസ്വാസ്​ഥ്യത്തിൽനിന്നുളവായ മുന്നറിയിപ്പി​​​െൻറ പ്രസ്​താവനകൾ വന്നു. ബി.ജെ.പിയുടെ ഹി​ന്ദുരാഷ്​​ട്ര സ്വപ്​നങ്ങളിൽ സന്ദേഹമൊന്നുമില്ലാത്തയാ​ളാണെന്ന്​ കോവിന്ദ്​ നേരത്തേതന്നെ വ്യക്​തമാക്കിയതാണ്​. എന്നിരിക്കെ, പുതിയ സാഹചര്യത്തിൽ സംഘ്​പരിവാർ അനുദിനം വഷളാക്കിക്കൊണ്ടിരിക്കുന്ന സാമൂഹികാന്തരീക്ഷത്തിൽ വർഗീയ, ധ്രുവീകരണ നിലപാടുകൾക്കെതിരെ രാഷ്​ട്രപതിഭവനിൽനിന്നു വല്ലതും പ്രതീക്ഷിക്കാനാവുമോ? പശുഭീകരതയുടെയും വർഗീയതയുടെയും പേരിൽ സാധാരണക്കാരും പൊതുപ്രവർത്തകരുമടക്കം ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയെയും ഭരണകൂടത്തെയും മറികടന്ന്​, അല്ലെങ്കിൽ അവരെ ഉണർത്തുന്നൊരു വിരലോ വ​ാക്കോ പ്രസിഡൻറിൽനിന്നുയരുമോ എന്ന്​ ഇനി രാജ്യവും ലോകവും ഉറ്റുനോക്കും. 

സംഭവബഹുലമായ പാർലമ​​െൻറി​​​െൻറ മൺസൂൺ സെഷൻ കാലത്താണ്​ രാഷ്​ട്രപതിയുടെ അരങ്ങേറ്റം. ഇൗ സെഷനിലും വർഷാവസാനത്തെ ശീതകാല സമ്മേളനത്തിലുമായി രാജ്യത്തി​​​െൻറ ഗതി നിർണയിച്ചേക്കാവുന്ന സുപ്രധാനമായ ബില്ലുകൾ വരുന്നുണ്ട്​. രാജ്യത്തി​​​െൻറ സാമ്പത്തിക, സാമൂഹിക മേഖലകളിൽ കടുത്ത പ്രതിസന്ധിയുണ്ടാക്കിയ കാലിക്കശാപ്പ്​ നിയന്ത്രണനിയമം നടപ്പാക്കുന്നത്​ സുപ്രീംകോടതി സ്​റ്റേ ചെയ്​തിരിക്കുകയാണ്​. ഇക്കാര്യത്തിൽ കൂടുതൽ പഠനത്തിനുശേഷം പരിഷ്​കരിച്ച വിജ്ഞാപനത്തിന്​ കേന്ദ്രം സമയം ചോദിച്ചിട്ടുണ്ട്​. ഇതടക്കമുള്ള പുതിയ നിയമനിർമാണങ്ങൾക്കുള്ള ഒരുക്കത്തിലാണ്​ കേന്ദ്രം. ആധാറുമായി ബന്ധപ്പെട്ട്​ കേന്ദ്രത്തിന്​ കൂടുതൽ വ്യക്​തതയുള്ള നിയമങ്ങളും ചട്ടങ്ങളും ആവിഷ്​കരിക്കേണ്ടതുണ്ട്​. രാജ്യത്തെ പുരാതന ചരിത്രസ്​മാരകങ്ങളെയും പുരാവസ്​തുകേന്ദ്രങ്ങളെയും സംബന്ധിച്ച ​നിയമഭേദഗതിക്കൊരുങ്ങുകയാണ്​ മൺസൂൺ സെഷനിൽ ഗവൺമ​​െൻറ്​. മുസ്​ലിം, ക്രൈസ്​തവ ചരിത്രശേഷിപ്പുകളെ മാറ്റി നിർത്തി, ഹിന്ദുസ്​മാരകങ്ങളുടെയും ക്ഷേത്രങ്ങളുടെയും സംരക്ഷണത്തിന്​ ഉൗന്നൽ നൽകുന്നതായിരിക്കും ഇതെന്ന്​ സൂചനകൾ വന്നുകഴിഞ്ഞു. താജ്​മഹലി​െന തഴഞ്ഞുകൊണ്ടുള്ള യു.പി നിയമസഭയുടെ ബജറ്റ്​ ബി.ജെ.പിയുടെ ഭാവിപരിപാടിയിലേക്ക്​ വിരൽചൂണ്ടുന്നുണ്ട്​. ഇങ്ങനെ നിരവധി ബില്ലുകളും നിയമനിർമാണങ്ങളും അടുത്ത രണ്ടു വർഷത്തിനകം ചു​െട്ടടുക്കാനുള്ള നെ​േട്ടാട്ടത്തിൽ കേന്ദ്രത്തെ സഹായിക്കാനുള്ള മുഖ്യബാധ്യത രാഷ്​ട്രപതിഭവനുണ്ട്​. സംവാദങ്ങൾക്കും ചർച്ചകൾക്കും മുൻഗണന നൽകുന്ന മുൻഗാമിയുടെ രീതി കോവിന്ദി​​​െൻറ ഇതുവരെയുള്ള പ്രകടനം വെച്ച്​ പൊതുവെ പ്രതീക്ഷിക്കപ്പെടുന്നില്ല. 

കെ.ആർ. നാരായണനുശേഷം രാഷ​​്ട്രപതിസ്​ഥാനമേറുന്ന രണ്ടാമത്തെ ദലിതനാണ്​ രാം നാഥ്​ കോവിന്ദ്​. പ്രതിപക്ഷത്തെ ആശയക്കുഴപ്പത്തിലാക്കി മുതലെടുക്കാൻ മോദി^അമിത്​ ഷാ കൂട്ടുകെട്ട്​ ആഘോഷപൂർവം അദ്ദേഹത്തി​​​െൻറ ദലിത്​സ്വത്വം കൊണ്ടാടിയിട്ടുമുണ്ട്​. രാഷ്​ട്രപതിസ്​ഥാനത്ത്​ സമുദായവും ജാതിയുമൊക്കെ നോക്കി നിയമനം നടത്തിയതുകൊണ്ട്​ ബന്ധപ്പെട്ട സമുദായ​ത്തിനോ ജാതിക്കോ ​നേട്ടമൊന്നുമുണ്ടായിട്ടില്ലെന്നും ആ കരുക്കളൊന്നും പിന്നീടുള്ള തെരഞ്ഞെടുപ്പിൽ​ ​േകന്ദ്രം ഭരിക്കുന്നവർക്ക്​ ഉപകാരപ്പെട്ടില്ലെന്നും മുൻ രാഷ്​ട്രപതിമാരുടെ അനുഭവങ്ങൾ വ്യക്​തമാക്കിത്തരുന്നുണ്ട്​. അതൊക്കെ മറച്ചുവെച്ചായിരുന്നു ബി.ജെ.പിയുടെ ദലിത്​ രാഷ്​ട്രപതി സ്​ഥാനാർഥി കൊണ്ടാട്ടം. ദലിതുകളും മുസ്​ലിംകളടക്കമുള്ള പിന്നാക്ക സമുദായങ്ങളും ആഴത്തിൽ മുറിപ്പെട്ടു നിൽക്കുന്ന പശ്ചാത്തലത്തിലാണ്​ രാജ്യത്തെ രണ്ടാം ദലിത്​ രാഷ്​ട്രപതിയുടെ വരവ്​. ഗുജറാത്തിൽ ജിഗ്​നേഷ്​ മേവാനിയും ഉത്തർപ്രദേശിൽ ചന്ദ്രശേഖർ ആസാദും ​​ഉയർത്തിയ ദലിത്​ വിമോചനസന്ദേശങ്ങൾ രാജ്യത്തി​​​െൻറ ഉള്ളുണർത്തുന്ന നാളുകളാണിത്​. അതിനുമു​േമ്പ രോഹിത്​ വെമുലയുടെ രക്​തസാക്ഷ്യവും മുഹമ്മദ്​ നജീബി​​​െൻറ തിരോധാനവും പിറകിൽ രാജ്യത്ത്​ തുടർച്ചയായി നടന്ന ഗോരക്ഷക ഗുണ്ടകളുടെ മുസ്​ലിം, ദലിത്​ ഉന്മൂലന നീക്കങ്ങളും പുതിയൊരു പിന്നാക്ക^ദലിത്​ മുന്നേറ്റത്തിനുള്ള ഉണർവുകളിലേക്ക്​ ബന്ധ​പ്പെട്ട വിഭാഗങ്ങ​െള നയിച്ചുകൊണ്ടിക്കുന്ന പുതിയ സാമൂഹികാന്തരീക്ഷമാണ്​ ഇന്ത്യയിലുള്ളത്​. അതിനെ നേരിടാൻ സ്​​​റ്റേറ്റ്​ സുസജ്ജതയുടെ വഴികൾ തേടിക്കൊണ്ടിരിക്കുന്നുമുണ്ട്​. ഇക്കണ്ട വിഷയങ്ങളിൽ അവസാനം രാജ്യം ഉറ്റുനോക്കുന്ന കേന്ദ്രങ്ങളിലൊന്ന്​ രാഷ്​ട്രപതി ഭവൻ തന്നെ. അപ്പോൾ ദലിത്​സ്വത്വത്തി​​​െൻറ മികവിൽ മികച്ച ഭൂരിപക്ഷം നേടിയ പ്രഥമപൗരൻ ആർക്കൊപ്പം നിൽക്കും എന്നത്​ ആകാംക്ഷയുയർത്തുന്നുണ്ട്​. 

ഇങ്ങനെ ജനാധിപത്യ, മതനിരപേക്ഷ, ബഹുസ്വര ഇന്ത്യ നേരിടുന്ന ആപത്​കരമായ പരീക്ഷണങ്ങളുടെ കാറ്റിലും കോളിലുമാണ്​ രാം നാഥ്​ കോവിന്ദി​​​െൻറ വരവ്​. ഇതിനൊക്കെ പരിഹാരമെന്ന ബാധ്യതയുടെ ഭാരം അദ്ദേഹം ഏറ്റെടുക്കുമോ അതോ, ഭരണകൂടം ഏൽപിച്ച പ്രാഥമികബാധ്യതയിൽ അദ്ദേഹം സമാശ്വാസമടയുമോ എന്നാണ്​ ഇനിയറിയേണ്ടത്​.

Show Full Article
TAGS:indian president pranab mukharji Ramnath kovind india news malayalam news 
News Summary - pranab changed to kovind - article
Next Story