Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightക്രമസമാധാനപാലനം...

ക്രമസമാധാനപാലനം കുത്തകയാകു​േമ്പാൾ

text_fields
bookmark_border
ക്രമസമാധാനപാലനം കുത്തകയാകു​േമ്പാൾ
cancel
camera_alt??? ??????, ??.??. ????
ഉത്തർപ്രദേശ്​ പൊലീസിലെ അടുത്തവട്ടം റിക്രൂട്ട്​മ​െൻറി​​െൻറയും ​പ്രമോഷൻ നടപടികളുടെയും വാർത്തകൾ വന്നുകൊണ ്ടിരിക്കുകയാണ്​. കോൺ​സ്​റ്റബിൾ, ഫയർമാൻ, ജയിൽ വാർഡൻ എന്നീ തസ്​തികകളിൽ 51,216 ഒഴിവുകളാണുള്ളത്​. പൊലീസ്​ സേനയിൽ ​ൈവവിധ്യം ഉണ്ടായിരിക്കുക, അതായത്​ എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം ലഭിക്കുക എന്നത്​ അടിസ്​ഥാനപരമായ കാര്യമാണ്​. എന്നാൽ, യു.പി പൊലീസിൽ അതില്ല എന്നതാണ്​ വസ്​തുത.

യു.പിയിൽ മുസ്​ലിം ​െഎ.പി.എസ്​ ഉദ്യോഗസ്​ഥരുടെ എണ്ണം അവരുടെ ജനസംഖ്യയുമായി തുലനംചെയ്യ​ു​േമ്പാൾ ആനുപാതികമല്ല. മൊത്തം പൊലീസ്​ സേനയിലും അന്വേഷണ ഏജൻസികളിലും അർധസൈനിക വിഭാഗങ്ങളിലുമെല്ലാം സ്​ഥിതി ദയനീയമാണ്​. 2010 ജനുവരിയിൽ, മരിക്കുന്നതിന്​ മാസങ്ങൾക്കുമു​മ്പ്​, ഉമർ ഖാലിദിയുമായി അഭിമുഖം നടത്തിയത്​ ഒാർമവരുന്നു. രാജ്യത്തെ ഇൻറലിജൻസ്​ ഏജൻസികളിലും അർധസൈനിക വിഭാഗത്തിലും ജനസംഖ്യയിലെ വൈവിധ്യമില്ല എന്നതായിരുന്നു അതി​​െൻറ രത്​നച്ചുരുക്കം. പിന്നീട്​ അമേരിക്കയിലെ മസാചൂസറ്റ്​സ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ടെക്​നോളജിയുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന ഖാലിദി ഇന്ത്യൻ മുസ്​ലിംകളുടെ സാമൂഹിക, സാമ്പത്തിക അവസ്​ഥയെക്കുറിച്ച്​ ധാരാളം എഴുതിയിട്ടുണ്ട്​. സ്വതന്ത്ര ഇന്ത്യയി​ലേതിനേക്കാൾ സൈന്യത്തിലും പൊലീസിലും ന്യൂനപക്ഷത്തിന്​ പ്രാതിനിധ്യമുണ്ടായിരുന്നത്​ കൊ​േളാണിയൽ ഭരണത്തിലായിരുന്നുവെന്ന്​ അദ്ദേഹം സമർഥിക്കുന്നു. അസമിൽ 30 ശതമാനം മുസ്​ലിംകൾ ഉണ്ടായിട്ടും അസം റൈഫിൾസിൽ വിരലിലെണ്ണാവുന്ന മുസ്​ലിംകളേ ഉള്ളൂ. വിദേശികളായ നേപ്പാളി ഗൂർഖകൾക്കുവരെ അർധസൈനിക വിഭാഗത്തിൽ പ്രാതിനിധ്യമുണ്ടുതാനും.

കൊളോണിയൽ ഇന്ത്യയിലെ പൊലീസ്​ സംവിധാനം സ്വതന്ത്ര ഇന്ത്യയിലേക്ക്​ മാറിയപ്പോഴുള്ള വൈരുധ്യം ഉമർ ഖാലിദി ചൂണ്ടിക്കാട്ടുന്നുണ്ട്​. 1947 ജൂൺ 30ന്​ ഇന്ത്യൻ പൊലീസിൽ ഉണ്ടായിരുന്ന 516 ഒാഫിസർമാരിൽ 323 പേർ യൂറോപ്യന്മാരും 63 പേർ മുസ്​ലിംകളും 130 പേർ ഹിന്ദുക്കളും മറ്റുള്ളവരുമായിരുന്നു. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ്​ പൊലീസ്​ ഉദ്യോഗസ്​ഥർ നിർബന്ധിത റിട്ടയർമ​െൻറും നഷ്​ടപരിഹാരവും വാങ്ങി. മുസ്​ലിം ഒാഫിസർമാരാക​െട്ട പാകിസ്​താനിലേക്കും പോയി. പഞ്ചാബ്​, ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ളവർ സാമുദായികമായി വിഭജിക്കപ്പെട്ടു. 1947​​െൻറ തുടക്കത്തിൽ പഞ്ചാബിൽനിന്നുള്ള പൊലീസുകാരുടെ എണ്ണം 35,457 ആയിരുന്നു. സിന്ധ്​, വടക്കുകിഴക്കൻ പാകിസ്​താൻ എന്നിവിടങ്ങളിൽനിന്നുള്ള ഹിന്ദു പൊലീസ്​ ഒാഫിസർമാർ ഇന്ത്യയിലേക്കു​ പോന്നു. മറ്റു പ്രവിശ്യകളിൽനിന്നുള്ള മുസ്​ലിം പൊലീസുകാരെ പാകിസ്​താനിലേക്ക്​ പോകാൻ അനുവദിച്ചു. ഇതി​​െൻറ ഫലമായി വടക്കൻ പ്രിൻസ്​ലി സംസ്​ഥാനങ്ങളിൽ പൊലീസുകാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്​ വന്നു. ബോംബെ, മദ്രാസ്​, ഒറീസ തുടങ്ങിയ സംസ്​ഥാനങ്ങളിലും ഒരളവുവരെ ഇമ്മട്ടിലായിരുന്നു സ്​ഥിതി.

പൊലീസിൽനിന്ന്​ മുസ്​ലിംകളെ അകറ്റിനിർത്തുന്നതിന്​ വർഷങ്ങളുടെ പഴക്കമുണ്ടെന്ന്​ ഖാലിദി ചൂണ്ടിക്കാട്ടുന്നു. ‘‘1969ലെ ദേശീയോദ്​ഗ്രഥന കൗൺസിൽ യോഗത്തിൽ മുസ്​ലിംകളെ പൊലീസിലേക്ക്​ കൂടുതൽ റിക്രൂട്ട്​ ചെയ്യണമെന്ന്​ അന്നത്തെ ആഭ്യന്തരമന്ത്രി വൈ.ബി. ചവാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഭാരതീയ ജനസംഘം അതിനെ എതിർത്തു. ഇതുവഴി ഒരു ദുരന്തം ക്ഷണിച്ചുവരുത്തുകയാണെന്നാണ്​ അവർ സമർഥിച്ചത്.​’’

രാജ്യത്തെ സുരക്ഷാസേനയിലെ വംശ, മത ഘടകങ്ങളെക്കുറിച്ച്​ ഖാലിദി ഇങ്ങനെ പറയുന്നു: ‘‘ഇൻഫൻററി റജിമ​െൻറുകൾ ഇപ്പോഴും രൂപവത്​കരിക്കുന്നത്​ പഞ്ചാബ്​, ഹരിയാന, ഹിമാചൽപ്രദേശ്​, പശ്ചിമ ഉത്തർപ്രദേശ്​ തുടങ്ങിയ സംസ്​ഥാനങ്ങളിലെ യുദ്ധവൈദഗ്​ധ്യമുള്ള സമുദായങ്ങളെ കണക്കിലെടുത്താണ്​. ഹിന്ദു, സിഖ്​, ഗൂർഖ എന്നീ വിഭാഗങ്ങൾക്കാണ്​ ഇതിൽ പ്രാതിനിധ്യം. ജവാന്മാരിൽ മുസ്​ലിം പൊലീസുകാരുടെ എണ്ണം വളരെ കുറവാണ്​. ഒാഫിസർമാരുടെ എണ്ണം പറയുകയും വേണ്ട. ദലിതുകളുടെ കാര്യവും പരിതാപകരമാണ്​. ക്രിസ്​ത്യാനികൾ ഒാഫിസർ റാങ്കിൽ ധാരാളമുണ്ട്​. സി.ആർ.പി.എഫി​​െൻറ ദ്രുതകർമസേനയിൽ മുസ്​ലിംകൾക്ക്​ നല്ല പ്രാതിനിധ്യമുണ്ട്​. എന്നാൽ, പൊലീസ്​ ഒാഫിസർമാരിലാക​െട്ട മുസ്​ലിംകൾ നന്നേ കുറവും.’’

‘കാക്കിയും ഇന്ത്യയിലെ വംശീയ സംഘർഷവും’ എന്ന പുസ്​തകത്തിൽ ഗുജറാത്ത്​ പൊലീസി​​െൻറ അവസ്​ഥ ഖാലിദി വിവരിക്കുന്നു. സംസ്​ഥാനത്ത്​ മുസ്​ലിം പൊലീസുകാർ 6.2 ശതമാനം മാത്രമാണെന്ന്​ ഉയർന്ന പൊലീസ്​ ഒാഫിസറും എഴുത്തുകാരനുമായ വി.എൻ. റായിയെ ഉദ്ധരിച്ച്​ പുസ്​തകത്തിൽ വിശദീകരിക്കുന്നു. നൂറുകണക്കിന്​ പൊലീസ്​ ഒാഫിസർമാർ ഗുജറാത്തിൽ ഉള്ളപ്പോൾ മുസ്​ലിംകളുടെ എണ്ണം 65 മാത്രമാണ്​. ഇവരിൽ ആർ.കെ. ഖാദിരി അഹ്​മദാബാദിൽ അസിസ്​റ്റൻറ്​ പൊലീസ്​ കമീഷണറായിരുന്നു. ദേശീയ പൊലീസ്​ അക്കാദമിയുടെ കണക്കനുസരിച്ച്​ 136 ​െഎ.പി.എസ്​ ഒാഫിസർമാരിൽ അഞ്ചുപേർ മാത്രമാണ്​ മുസ്​ലിംകളെന്നും ഖാലിദി വ്യക്​തമാക്കുന്നു.

രാജ്യത്ത്​ പൊലീസ്​ സേനയിൽ മുസ്​ലിംകളുടെ പ്രാതിനിധ്യം നാൾക്കുനാൾ കുറഞ്ഞുവരുകയാണ്​. ആശങ്കപ്പെടേണ്ട കാര്യമാണിത്​. ഇതേക്കുറിച്ച്​ രാജ്യം ഭരിക്കുന്നവർ മൗനംപാലിക്കുകയാണ്ന്യൂ. നപക്ഷങ്ങൾക്കുവേണ്ടി കോച്ചിങ്​ സ​െൻററുകൾ തുടങ്ങിയാൽ മാത്രം പോരാ, റിക്രൂട്ട്​മ​െൻറുകളിലെ സുതാര്യത ഉറപ്പുവരുത്തേണ്ടതുണ്ട്​. നിയമനത്തിൽ തള്ളിപ്പോകുന്നതി​​െൻറ കാരണം അറിയേണ്ടതുണ്ട്​. ഭാവിയിൽ സുരക്ഷാപാലനം വലതുപക്ഷത്തി​​െൻറ കൈകളിൽ മാത്രമാവുമോ എന്നാണ്​ ഭയ​പ്പെടേണ്ടത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsUP police
News Summary - up police- india news
Next Story