Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right‘പോൾ ടു പെട്രോൾ’;...

‘പോൾ ടു പെട്രോൾ’; എണ്ണക്കൊള്ളയുടെയും നികുതി ഭീകരതയുടെയും ഇന്ത്യൻ ഗാഥ

text_fields
bookmark_border
‘പോൾ ടു പെട്രോൾ’; എണ്ണക്കൊള്ളയുടെയും നികുതി ഭീകരതയുടെയും ഇന്ത്യൻ ഗാഥ
cancel
കേ​ര​ള​മു​ൾ​പ്പെ​ടെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ പൂ​ർ​ത്തി​യാ​യ​തോ​ടെ ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് മോദി സ​ർ​ക്കാ​ർ. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് മൂ​ന്ന് രൂ​പ വ​ർ​ധി​പ്പി​ച്ച​പ്പോ​ൾ, സി.​എ​ൻ.​ജി​ക്ക് ര​ണ്ട് രൂ​പ കൂ​ട്ടി. കേ​ര​ള​ത്തി​ൽ ഇ​നി മു​ത​ൽ പെ​ട്രോ​ളി​നും ഡീ​സ​ലിനും ലി​റ്റ​റി​ന് യ​ഥാ​ക്ര​മം 109 ​രൂ​പ​യും 97 രൂ​പ​യും ന​ൽ​കണം. നാ​ല് വ​ർ​ഷ​ത്തി​നു​ശേ​ഷ​മുള്ള വ​ലി​യ വ​ർ​ധ​ന​വിന് അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കപ്പുറം രാഷ്ട്രീയമാനങ്ങളുമുണ്ട്. മുൻകാലങ്ങളിലും തെരഞ്ഞെടുപ്പാനന്തരം ഇത്തരത്തിൽ എണ്ണ വിലകൂട്ടിയ അനുഭവം രാജ്യത്തുണ്ട്. തികഞ്ഞ ജനവഞ്ചനയിലധിഷ്ഠിതമായ ഭരണകൂടത്തിന്റെ എണ്ണ നയത്തിന്റെ പൊള്ളത്തരങ്ങളിലൂടെ...

തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല ക​ൺ​കെ​ട്ടു​വി​ദ്യ

2018 ഏ​പ്രി​ൽ ആ​റ്. ബി.​ജെ.​പി​യു​ടെ 38ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​​ത്തോ​ട​നു​ബ​ന്ധി​ച്ച് മും​ബൈ​യി​ൽ മ​ഹാ​റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​ണ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​തൊ​ട്ട​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​നൊ​രു​ങ്ങാ​ൻ അ​ണി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത​ശേ​ഷം അ​​ദ്ദേ​ഹം വ​ലി​യൊ​രു പ്ര​ഖ്യാ​പ​നം ന​ട​ത്തി: ഇ​​​ന്ധ​​​ന​​​വി​​​ല സ​​​മീ​​​പ ഭാ​​​വി​​​യി​​​ൽ​​ത​​​ന്നെ ജി.​​​എ​​​സ്.​​​ടി​​​ക്ക്​ കീ​​​ഴി​​​ൽ​ കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നും അ​​​തു​​​വ​​​ഴി പെ​​​ട്രോ​​​ളി​​ന്റെ​യും ഡീ​​​സ​​​ലി​ന്റെ​​യും വി​​​ല ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ക്കാ​​​നാ​​​കു​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ആ ​മ​ഹാ​പ്ര​ഖ്യാ​പ​നം! സ്വാ​ഭാ​വി​ക​മാ​യും അ​തൊ​രു വ​ലി​യ വാ​ർ​ത്ത​യാ​യി ആ​ഘോ​ഷി​ക്ക​പ്പെ​ട്ടു.

അ​മി​ത് ഷാ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നൊ​രു രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​മു​ണ്ടാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ അ​ന്ന് ഒ​രു ലി​റ്റ​ർ പെ​​ട്രോ​ളി​ന് 79 രൂ​പ​യാ​ണ് വി​ല. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല ബാ​ര​ലി​ന് 69 ഡോ​ള​റും. അ​ഞ്ച് വ​ർ​ഷം മു​മ്പ്, ​ക്രൂ​ഡ് ഓ​യി​ൽ വി​ല 100 ക​ട​ന്ന​പ്പോ​ൾ പോ​ലും കേ​ര​ള​ത്തി​ൽ 62 രൂ​പ​ മ​തി ലി​റ്റ​ർ പെ​ട്രോ​ളി​ന്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ എ​ണ്ണ വി​ല​യ്ക്ക​നു​സൃ​ത​മാ​യി എ​ണ്ണ വി​ല കൂ​ടു​ക​യും കു​റ​യു​ക​യും ചെ​യ്യു​മെ​ന്നാ​ണ​ല്ലോ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്റെ എ​ണ്ണ ന​യം. പ​ക്ഷേ, അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഇ​ത്ര​മേ​ൽ കു​റ​വു​വ​ന്നി​ട്ടും എ​ന്തു​കൊ​ണ്ട് സാ​ധാ​ര​ണ​ക്കാ​ര​ന് അ​തി​ന്റെ ഗു​ണം ല​ഭി​ക്കു​ന്നി​ല്ല എ​ന്ന ചോ​ദ്യം വ്യാ​പ​ക​മാ​യി രാ​ജ്യ​ത്തെ​ങ്ങും ഉ​യ​ർ​ന്നു; ന​വ​സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​തി​ന്റെ അ​നു​ര​ണ​ന​ങ്ങ​ളു​ണ്ടാ​യി. സ്വാ​ഭാ​വി​ക​മാ​യും അ​തൊ​രു പ്ര​ക്ഷോ​ഭ​മാ​യി രൂ​പ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. ആ ​സ​മ​യം, കേ​ന്ദ്ര​സ​ർ​ക്കാ​റും ബി.​ജെ.​പി​യും ക​ണ്ടു​പി​ടി​ച്ചൊ​രു ‘ക്യാ​പ്സൂ​ൾ’ ആ​യി​രു​ന്നു ജി.​എ​സ്.​ടി. രാ​ജ്യ​ത്ത് ഒ​റ്റ നി​കു​തി ന​യം അ​ഥ​വാ, ജി.​എ​സ്.​ടി ന​ട​പ്പാ​ക്കി​യ​ത് ഇ​തേ ബി.​ജെ.​പി​യാ​ണ്. എ​ന്നി​ട്ടും കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു​വേ​ണ്ടി, പെ​ട്രോ​ളി​നെ​യും ഡീ​സ​ലി​നെ​യും ജി.​എ​സ്.​ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി അ​തി​നെ സ്വ​ത​ന്ത്ര​മാ​ക്കി വി​ടു​ക​യാ​യി​രു​ന്ന​ല്ലോ. ആ ‘​തെ​റ്റ്’ തി​രു​ത്തു​മെ​ന്നാ​ണ് അ​മി​ത് ഷാ ​പ്ര​ഖ്യാ​പി​ച്ച​ത്.

ക​ർ​ണാ​ട​ക​യി​ൽ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ കാ​ലം കൂ​ടി​യാ​യി​രു​ന്നു അ​ത്. അ​തു​വ​രെ​യും ദി​നം​പ്ര​തി ഇ​ന്ധ​ന വി​ല കൂ​ടി​ക്കൊ​ണ്ടി​രു​ന്ന പ്ര​വ​ണ​ത ആ ​ദി​വ​സ​ത്തോ​ടെ അ​വ​സാ​നി​ച്ചു. ഒ​രു​മാ​സ​ത്തി​നു​ശേ​ഷം, വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​യു​ട​ൻ ഇ​ന്ധ​ന​വി​ല​യി​ൽ കു​തി​പ്പ് വീ​ണ്ടും തു​ട​ങ്ങി. ഈ ​സ​മ​യ​മാ​യ​പ്പോ​ഴേ​ക്കും എ​ല്ലാ​വ​രും ജി.​എ​സ്.​ടി ക​ഥ​യെ​ല്ലാം മ​റ​ന്നി​രു​ന്നു. പ​ക്ഷേ, ഒ​​​രു മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തെ അ​തോ​ർ​മി​പ്പി​ച്ച​​പ്പോ​​​ൾ അ​​​മി​​​ത്​ ഷാ ​​​വ​​​ല്ലാ​​​തെ ക്ഷു​​​ഭി​​​ത​​​നാ​​​യി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്​ പ്ര​​​ചാ​​​ര​​​ണ കാ​​​ല​​​ത്ത്​ ഇ​​​ന്ധ​​​ന​​​വി​​​ല മാ​​​റ്റ​​​മി​​​ല്ലാ​​​തെ നി​​​ർ​​​ത്തി​​​യ​​​തി​​ന്റെ ര​​​ഹ​​​സ്യ​​​മാ​​​ണ്​ ആ ​​​മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ത​​​മാ​​​ശ രൂ​​​പേ​​​ണ ചോ​​​ദി​​​ച്ച​​​ത്. വി​​​ശ്വാ​​​സ​​​വോ​​​ട്ടി​​​ന്​ നി​​​മി​​​ഷ​​​ങ്ങ​​​ൾ​​​ക്ക്​ മു​​​മ്പ്, മ​​​റ്റു ​​മാ​​​ർ​​​ഗ​​​മി​​​ല്ലാ​​​തെ യെ​​​ദി​​​യൂ​​​ര​​​പ്പ​​​ക്ക്​ രാ​​​ജി​​​വെ​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം വി​​​ശ​​​ദീ​​​ക​​​രി​​​ച്ച ആ ​​​വാ​​​ർ​​​ത്ത​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​േ​​​മ്പാ​​​ൾ രാ​​​ജ്യ​​​ത്ത്​ എ​​​ണ്ണ​​​വി​​​ല സ​​​ർ​​​വ​​​കാ​​​ല റെ​​​ക്കോ​​​ഡി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്​ സ​​​മ​​​യ​​​ത്ത്, എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ​ മൂ​​​ന്നാ​​​ഴ്​​​​ച​​​യോ​​​ളം പി​​​ടി​​​ച്ചു​​​നി​​​ർ​​​ത്തി​​​യ സ​ർ​ക്കാ​ർ പി​ന്നീ​ട് തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ​​​ത്താം ദി​​​വ​​​സ​​​വും വി​​​ല വ​​​ർ​​​ധി​​​പ്പി​ച്ചു. അ​പ്പോ​ഴേ​ക്കും കേ​ര​ള​ത്തി​ൽ പെ​ട്രോ​ൾ വി​ല 82 രൂ​പ​യാ​യി​രു​ന്നു.

ആ​ഗോ​ള വി​പ​ണി​യി​ലെ എ​ണ്ണ വി​പ​ണി​യി​ലെ പ്ര​വ​ണ​ത​ക​ളാ​ണ് എ​ണ്ണ വി​ല നി​ർ​ണ​യ​ത്തി​ന്റെ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ന്നാ​ണ് പ​റ​യാ​റു​ള്ള​തെ​ങ്കി​ലും, എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തും ഇ​ന്ത്യ​യി​ൽ എ​ണ്ണ വി​ല​യി​ൽ ഒ​രു മാ​റ്റ​വു​മു​ണ്ടാ​കാ​റി​ല്ല. ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ വി​ല കു​തി​ച്ചു​ക​യ​റി​യാ​ൽ​പോ​ലും ഇ​വി​ടെ എ​ണ്ണ വി​ല കു​റ​ക്കി​ല്ല. 2021 ന​വം​ബ​റി​ൽ ദീ​പാ​വ​ലി സ​മ്മാ​ന​മെ​ന്ന പേ​രി​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും യ​ഥാ​ക്ര​മം 10 രൂ​പ​യും അ​ഞ്ച് രൂ​പ​യും കു​റ​ച്ച സ​ന്ദ​ർ​ഭം ഓ​ർ​ക്കു​ക. കോ​​​വി​​​ഡും ലോ​​​ക്​​​​ഡൗ​​​ണു​​​മെ​​​ല്ലാം ഏ​​​ൽ​​​പി​​​ച്ച ക​​​ന​​​ത്ത പ്ര​​​ഹ​​​ര​​​ത്തി​​​​നു​​​പു​​​റ​​​മെ, ഇ​​​ന്ധ​​​ന​​​വി​​​ല​​​യും കു​​​തി​​​ച്ചു​​​ക​​​യ​​​റി​​​യ​​​തോ​​​ടെ ക​​​ടു​​​ത്ത ദു​​​രി​​​ത​​​ത്തി​​​ലാ​​​യ ജ​​​ന​​​ങ്ങ​​​ൾ പ​​​ര​​​സ്യ​​പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​തും വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ ബി.​​​ജെ.​​​പി​​​ക്ക്​ തി​​​രി​​​ച്ച​​​ടി നേ​​​രി​​​ട്ട​​​തു​െ​​​മാ​​​ക്കെ​​​യാ​​​ണ്​ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​​യി എ​​​ണ്ണ​​വി​​​ല കു​​​റ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​റി​​​നെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്. ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ യു.​​​പി അ​​​ട​​​ക്ക​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​യ​​​മ​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​ക​യാ​യി​രു​ന്നു. പൊ​​​ള്ളു​​​ന്ന ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ ന​​​ട്ടം​തി​​​രി​​​യു​​​ന്ന ജ​​​ന​​​ങ്ങ​​​ളെ വോ​​​ട്ടി​​​നു​ സ​​​മീ​​​പി​​​ക്കു​​​ക അ​​​ത്ര എ​​​ളു​​​പ്പ​​​മാ​​​കി​​​ല്ലെ​​​ന്നു മ​ന​സ്സി​ലാ​ക്കി​യാ​യി​രു​ന്നു ഈ ​നി​കു​തി ഇ​ള​വ്. ഏ​താ​നും മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ, യു​ക്രെ​യി​ൻ-​റ​ഷ്യ യു​ദ്ധ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഗോ​ള വി​പ​ണി​യി​ൽ ക്രൂ​ഡ് ഒ​യി​ൽ വി​ല 120 ഡോ​ള​റി​ലെ​ത്തി​യ​പ്പോ​ഴും സ​ർ​ക്കാ​ർ അ​ന​ങ്ങി​യി​ല്ല. പ്ര​ത്യ​ക്ഷ​യു​ദ്ധം ന​ട​ന്ന ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലും വി​വി​ധ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ധ​ന​വി​ല​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളി​ല്ലാ​തെ തു​ട​ർ​ന്നു.

ഇ​പ്പോ​ഴ​ത്തെ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​ക്ക് പി​ന്നി​ലും ഈ ‘​ഇ​ല​ക്ഷ​ൻ ഫാ​ക്ട​ർ’ കാ​ണാം. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ആ​ഗോ​ള വി​പ​ണി​യി​ലെ എ​ണ്ണ വി​ല വ​ർ​ധ​ന​യാ​ണ് ഇ​പ്പോ​ൾ മൂ​ന്ന് രൂ​പ വീ​തം ലി​റ്റ​റി​ന് വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​യ​തെ​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ദം. നോ​ക്കൂ, ക്രൂ​ഡ് ഓ​യി​ൽ വി​ല ബാ​ര​ലി​ന് 122 ഡോ​ള​റി​ലെ​ത്തി​യ​പ്പോ​ൾ രാ​ജ്യ​ത്തെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു. ആ ​സ​മ​യം വി​ല വ​ർ​ധി​പ്പി​ച്ച​തേ​യി​ല്ല; പ​ക​രം, 10 രൂ​പ നി​കു​തി കു​റ​ച്ച് വി​ല വ​ർ​ധ​ന​മൂ​ലം എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്ക് ലാ​ഭ​ത്തി​ലു​ണ്ടാ​കു​ന്ന ഇ​ടി​വ് നി​ക​ത്താ​ൻ ഒ​ത്താ​ശ ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പു​ത്സ​വം ക​ഴി​​ഞ്ഞ​പ്പോ​ഴേ​ക്കും പ​ശ്ചി​മേ​ഷ്യ സം​ഘ​ർ​ഷ​ത്തി​നും കു​റ​വ് വ​ന്നി​രു​ന്നു. എ​ണ്ണ വി​ല 100 ഡോ​ള​റി​ലേ​ക്ക് ചു​രു​ങ്ങു​ക​യും ചെ​യ്ത​താ​ണ്. എ​ന്നി​ട്ടും വി​ല വ​ർ​ധി​ച്ചു. ഇ​താ​ണ് എ​ണ്ണ​ക്ക​ണ​ക്കി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല ക​ൺ​കെ​ട്ടു​വി​ദ്യ.

വ്യാ​ജ വാ​ദ​ങ്ങ​ൾ, വി​ക​ല ന്യാ​യ​ങ്ങ​ൾ

എ​ണ്ണ വി​ല വ​ർ​ധ​ന​വി​നെ തു​ട​ർ​ന്ന്, വി​വി​ധ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ, പ്ര​തി​രോ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത് കേ​ന്ദ്ര​മ​ന്ത്രി​മാ​ർ ത​ന്നെ​യാ​ണ്. ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ വി​ല​വ​ർ​ധി​പ്പി​ക്കു​ന്നു​​വെ​ന്നാ​യി​രു​ന്ന​ല്ലോ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ആ​ദ്യ​വാ​ദം. ഇ​പ്പോ​ൾ അ​ത് ഒ​ന്നു​കൂ​ടി പ​രി​ഷ്‍ക​രി​ച്ചി​രി​ക്കു​ന്നു: അ​മേ​രി​ക്ക​യ​ട​ക്ക​മു​ള്ള സാ​മ്പ​ത്തി​ക ശ​ക്തി​ക​ൾ എ​ണ്ണ വി​ല കു​ത്ത​നെ കൂ​ട്ടി​യ​പ്പോ​ൾ ഇ​വി​ടെ നാ​മ​മാ​ത്ര​മാ​യി കേ​വ​ലം മൂ​ന്ന് ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം സാ​ധൂ​ക​രി​ക്കാ​ൻ, വി​വി​ധ രാ​ജ്യ​ങ്ങ​ൾ എ​ണ്ണ വി​ല​യി​ൽ എ​ത്ര ശ​ത​മാ​ന​മാ​ണ് പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ല​കൂ​ട്ടി​യ​തെ​ന്ന് വി​വ​രി​ക്കു​ന്ന ചാ​ർ​ട്ടു​ക​ളും ന​ൽ​കി​യി​രി​ക്കു​ന്നു. ഡേ​റ്റ പ​രി​ശോ​ധി​ക്കു​മ്പോ​ൾ സം​ഗ​തി ശ​രി​യാ​ണ്. എ​ണ്ണ ഉ​ൽ​പാ​ദ​ന രാ​ജ്യ​മാ​യ യു.​എ.​ഇ​യി​ൽ 52 ശ​ത​മാ​ന​മാ​ണ് പെ​ട്രോ​ളി​ന് വി​ല വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്! യു.​എ​സി​ലും (44 ശ​ത.) ബ്രി​ട്ട​നി​ലു​മൊ​ക്കെ (19 ശ​ത.) വ​ൻ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു നോ​ക്കൂ: ബം​ഗ്ലാ​ദേ​ശി​ൽ 16, ശ്രീ​ല​ങ്ക​യി​ലും നേ​പ്പാ​ളി​ലും 38 ശ​ത​മാ​നം വീ​ത​മാ​ണ് വ​ർ​ധ​ന. ഇ​ന്ത്യ​യി​ൽ കേ​വ​ലം മൂ​ന്ന് ശ​ത​മാ​ന​വും! അ​പ്പോ​ൾ ന​മ്മു​ടെ സ​ർ​ക്കാ​റ​ല്ലേ ഭേ​ദം.

വാ​സ്ത​വ​ത്തി​ൽ ഇ​തൊ​രു വ്യാ​ജ​വാ​ദ​വും വി​ക​ല ന്യാ​യ​വു​മാ​ണ്. ഒ​ന്നാ​മ​താ​യി, ഒ​രൊ​റ്റ സം​ഭ​വ​ത്തി​ന്റെ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ത്ര​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള വി​ല​ക​ൾ താ​ര​ത​മ്യം ചെ​യ്യു​ന്ന​തി​ൽ അ​സാം​ഗ​ത്യ​മു​ണ്ട്. അ​ത് അ​ശാ​സ്ത്രീ​യ​വു​മാ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, യു.​എ.​ഇ​യു​ടെ കാ​ര്യം ത​ന്നെ​യെ​ടു​ക്കാം. അ​വി​ടെ പ​ത്ത് വ​ർ​ഷം മു​മ്പ് 2.1 ദി​ർ​ഹം ആ​യി​രു​ന്നു ലി​റ്റ​ർ പെ​ട്രോ​ൾ വി​ല. യു​ദ്ധം തു​ട​ങ്ങും​വ​രെ​യും നേ​രി​യ വ്യ​തി​യാ​ന​മാ​ണ് ഇ​തി​ലു​ണ്ടാ​യ​ത്. യു​ദ്ധം തു​ട​ങ്ങി​യ​പ്പോ​ൾ അ​വ​ർ ഏ​താ​ണ്ട് മൂ​ന്ന​ര ദി​ർ​ഹ​മി​ലേ​ക്ക് ഉ​യ​ർ​ത്തി. അ​ഥ​വാ, പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ പെ​ട്രോ​ൾ വി​ല വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത് ഏ​ക​ദേ​ശം ഒ​ന്ന​ര ദി​ർ​ഹം ആ​ണ്. ബം​ഗ്ലാ​ദേ​ശി​​ന്റെ​യും പാ​കി​സ്താ​ന്റെ​യും ശ്രീ​ല​ങ്ക​യു​ടെ​യു​​മെ​ല്ലാം കാ​ര്യ​മെ​ടു​ത്താ​ൽ ഇ​തു​ത​ന്നെ​യാ​ണ് സ്ഥി​തി. ബം​ഗ്ലാ​ദേ​ശി​ൽ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ പെ​ട്രോ​ൾ വി​ല​യി​ലു​ണ്ടാ​യി​രി​ക്കു​ന്ന വ​ർ​ധ​ന 25 രൂ​പ​യി​ൽ താ​ഴെ​യാ​ണ്. ഇ​ന്ത്യ​യി​ല​ത് 58 രൂ​പ (ന്യൂ​ഡ​ൽ​ഹി​യി​ലെ ക​ണ​ക്ക്) വ​രും. അ​പ്പോ​ൾ ചു​രു​ങ്ങി​യ ഇ​ട​വേ​ള ക​ണ​ക്കാ​ക്കി എ​ണ്ണ​വി​ല താ​ര​ത​മ്യം ചെ​യ്തു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ന്യാ​യീ​ക​ര​ണം തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ൽ മാ​ത്ര​മാ​ണ്. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ത്തി​ന് മു​മ്പു​ത​ന്നെ ഇ​ന്ത്യ​യി​ൽ എ​ണ്ണ​ക്കൊ​ള്ള ആ​രം​ഭി​ച്ചി​ട്ടു​ണ്ട് എ​ന്ന​താ​ണ് വ​സ്തു​ത.

2011ൽ, ​​​​​ര​​​​​ണ്ടാം യു.​​​​​പി.​​​​​എ സ​​​​​ർ​​​​​ക്കാ​​​​​ർ ഇ​​​​​ന്ധ​​​​​ന​​വി​​​​​ല ​​​നി​​​​​യ​​​​​ന്ത്ര​​​​​ണാ​​​​​ധി​​​​​കാ​​​​​രം എ​​​​​ണ്ണ​​​​​ക്ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്ക്​ തീ​​​​​റെ​​​​​ഴു​​​​​തി​​​​​യ​​​​​തോ​​​​​ടെ​​​​യാ​​​​ണ്​ കൊള്ളയുടെ തു​ട​ക്കം. ആ​​​​​ഗോ​​​​​ള​ വി​​​​​പ​​​​​ണി​​​​​യി​​​​​ൽ ഉ​​​​​ണ്ടാ​​​​​കു​​​​​ന്ന ഏ​​​​​റ്റ​​​​​ക്കു​​​​​റ​​​​​ച്ചി​​​​​ലു​​​​​ക​​​​​ൾ വി​​​​​ല​​​​​യി​​​​​ൽ പ്ര​​​​​തി​​​​​ഫ​​​​​ലി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു അ​​​ന്ന്​ സ​ർ​ക്കാ​റി​ന്റെ ന്യാ​യം. ആ​ഗോ​ള വി​പ​ണി​യി​ൽ വി​ല​കൂ​ടു​മ്പോ​ൾ വി​ല​കൂ​ടു​ന്ന​ത​ല്ലാ​തെ കു​റ​യു​ന്ന​ത് ഒ​രി​ക്ക​ൽ​പോ​ലും ക​ണ്ടി​ല്ല. വി​പ​ണി​യി​ൽ വി​ല​കു​റ​യു​മ്പോ​ൾ ഇ​വി​ടെ വി​ല കൂ​ടാ​തി​രി​ക്കാ​ൻ എ​ക്സൈ​സ് നി​കു​തി​യും മ​റ്റും കൂ​ട്ടു​ക​യാ​യി​രു​ന്നു സ​ർ​ക്കാ​ർ. മോ​ദി സ​ർ​ക്കാ​റി​ന്റെ ആ​ദ്യ ഏ​ഴ് വ​ർ​ഷ​വും ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ വി​ല കു​റ​യു​ക ത​ന്നെ​യാ​യി​രു​ന്നു; ഇ​ക്കാ​ല​യ​ള​വി​നി​ട​യി​ൽ പ​ത്ത് ത​വ​ണ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ക്സൈ​സ് തീ​രു​വ വ​ർ​ധി​പ്പി​ച്ച​ത്. 2013ൽ, ​അ​സം​സ്കൃ​ത എ​ണ്ണ ബാ​ര​ലി​ന് വി​ല 124 ഡോ​ള​റാ​യി​രു​ന്ന​പ്പോ​ൾ ഇ​ന്ത്യ​യി​ൽ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 75 രൂ​പ​യി​ൽ (കേ​ര​ള​ത്തി​ൽ) താ​ഴെ​യാ​യി​രു​ന്നു. ഇ​പ്പോ​ൾ 105 ഡോ​ള​റി​ലെ​ത്തി​യ​പ്പോ​ൾ വി​ല ചെ​ന്നു​നി​ൽ​ക്കു​ന്ന​ത് 109 രൂ​പ​യി​ലാ​ണ്. നി​കു​തി​യി​ലു​ണ്ടാ​കു​ന്ന സ്വാ​ഭാ​വി​ക വ​ള​ർ​ച്ച​യും രൂ​പ-​ഡോ​ള​ർ വി​നി​മ​യ വ്യ​ത്യാ​സ​വു​മെ​ല്ലാം ക​ണ​ക്കാ​ക്കി​യാ​ൽ​പോ​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ള്ള ഒ​ഴി​വാ​ക്കു​ക​യാ​ണെ​ങ്കി​ൽ 80 രൂ​പ​യി​ൽ താ​ഴെ മാ​​ത്ര​മാ​യി​രി​ക്കും എ​ണ്ണ വി​ല. അ​ത് ആ​ദ്യ​മേ 105 രൂ​പ​യി​ലെ​ത്തി നി​ൽ​ക്കു​ന്നു​വെ​ന്ന​റി​യു​മ്പോ​ഴാ​ണ്, ഈ ​ഇ​ന്ധ​ന​ക്കൊ​ള്ള​യു​ടെ ആ​ഘാ​തം ന​മു​ക്ക് ബോ​ധ്യ​മാ​വു​ക. എ​ന്തു​കൊ​ണ്ട്, മ​റ്റു രാ​ജ്യ​ങ്ങ​ൾ വി​ല​കൂ​ട്ടി​യ​പ്പോ​ൾ ഇ​ന്ത്യ​യി​ൽ അ​ത് സം​ഭ​വി​ച്ചി​ല്ല എ​ന്ന​തി​ന്റെ​കൂ​ടി ഉ​ത്ത​രം ഈ ​ക​ണ​ക്കു​ക​ളി​ൽ ഒ​ളി​ഞ്ഞു​കി​ട​പ്പു​ണ്ട്.

ഇ​ര​ട്ട​ഭാ​രം പേ​റു​ന്ന മ​ല​യാ​ളി

2021 ന​വം​ബ​റി​ൽ പെ​ട്രോ​ളി​ന്റെ​യും ഡീ​സ​ലി​ന്റെ​യും എ​ക്സൈ​സ് തീ​രു​വ കേ​ന്ദ്ര​സ​ർ​ക്കാ​ർ കു​റ​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ൽ മ​റ്റൊ​രു വി​വാ​ദം അ​ര​ങ്ങേ​റി. പെ​ട്രോ​ളി​ന് 10 രൂ​പ​യും ഡീ​സ​ലി​ന് അ​ഞ്ചു രൂ​പ​യു​മാ​യി​രു​ന്നു കേ​ന്ദ്രം കു​റ​ച്ച​ത്. തു​ട​ർ​ന്ന്, സം​സ്ഥാ​ന​ങ്ങ​ളോ​ട് സം​സ്ഥാ​ന നി​കു​തി കു​റ​ക്കാ​ൻ കേ​ന്ദ്രം നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ബി.​ജെ.​പി ഭ​രി​ക്കു​ന്ന ഏ​താ​നും സം​സ്ഥാ​ന​ങ്ങ​ളും ത​മി​ഴ്നാ​ട് പോ​ലു​ള്ള ചി​ല പ്ര​തി​പ​ക്ഷ സം​സ്ഥാ​ന​ങ്ങ​ളും അ​തം​ഗീ​ക​രി​ച്ചെ​ങ്കി​ലും കേ​ര​ള​ത്തി​ൽ ഇ​ട​തു​സ​ർ​ക്കാ​ർ നി​കു​തി കു​റ​ക്കാ​ൻ ത​യാ​​റാ​യി​ല്ല. അ​തി​ന് ധ​ന​കാ​ര്യ​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ചി​ല ന്യാ​യ​ങ്ങ​ൾ നി​ര​ത്തു​ക​യും ചെ​യ്തു. ആ ​വാ​ദ​ങ്ങ​ൾ ഇ​ങ്ങ​നെ സം​​ഗ്ര​ഹി​ക്കാം: ഒ​​​ന്ന്, കേ​​​ന്ദ്രം എ​​​ക്​​​​സൈ​​​സ്​ തീ​​​രു​​​വ കു​​​റ​​​​ക്കു​​മ്പോ​​​ൾ ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി സം​​​സ്ഥാ​​​ത്തും കു​​​റ​​​വ്​ വ​​​രു​ന്നു​ണ്ട്. അ​തി​ന്റെ ഗു​ണ​ഫ​ലം സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭി​ക്കും. ര​​​ണ്ട്, നേ​​​ര​​​ത്തേ കോ​​​വി​​​ഡി​െ​​​ൻ​​​റ​​​യും മ​​​റ്റും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന തീ​​​രു​​​വ കൂ​​​ട്ടി​​​യ ഇ​​​ട​​​ങ്ങ​​​ളി​​​ലാ​​​ണി​​​പ്പോ​​​ൾ കു​​​റ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്, കേ​​​ര​​​ള​​​ത്തി​​​ൽ ഇ​ട​തു സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് ഒ​​​രി​​​ക്ക​​​ൽ​​​പോ​​​ലും കൂ​​​ട്ടി​​​യി​​​ട്ടി​​​ല്ല, അ​​​തി​​​നാ​​​ൽ കു​​​റ​​​​ക്കേ​​​ണ്ട​​​തു​​​മി​​​ല്ല.

പെ​​​ട്രോ​​​ളി​​​യം ഉ​​​ൽ​​​പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​നി​​​യ​​​ന്ത്ര​​​ണാ​​​ധി​​​കാ​​​രം ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക്​ വി​​​ട്ടു​​​ന​​​ൽ​​​കി​​​യ​​​തു മു​​​ത​​​ൽ മു​​​ൻ യു.​​​ഡി.​​​എ​​​ഫ്​ സ​​​ർ​​​ക്കാ​​​ർ ഡ​​​സ​​​നി​​​ല​​​ധി​​​കം ത​​​വ​​​ണ നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത​​​ട​​​ക്കം മ​​​ന്ത്രി​​ വേ​റെ​യും ന്യാ​യ​ങ്ങ​ൾ നി​ര​ത്തി. അ​തെ​ല്ലാം മു​​​ഖ​​​വി​​​ല​​​ക്കെ​​​ടു​​​ത്താ​​​ൽ​​​പോ​​​ലും, വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ക​​​ടു​​​ത്ത ‘നി​​​കു​​​തി ഭീ​​​ക​​​ര​​​ത’​​​ക്കി​​​ട​​​യി​​​ലാ​​​ണ്​ ജ​​​ന​​​ങ്ങ​​​ൾ ജീ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്ന യാ​​​ഥാ​​​ർ​​​ഥ്യം അ​വി​ടെ​ത്ത​ന്നെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. തൊ​ട്ടു​മു​മ്പ​ത്തെ ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​ർ അ​​​ന്യാ​​​യ​​​മാ​​​യി നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ച്ചു​​​വെ​​​ന്ന്​ പ​​​റ​​​ഞ്ഞ മ​​​ന്ത്രി, ആ ‘​​​അ​​​ന്യാ​​​യം’ അ​ങ്ങ​നെ​ത്ത​ന്നെ തു​ട​രു​ന്നു​​വെ​ന്ന വ​സ്തു​ത ബോ​ധ​പൂ​ർ​വം മ​റ​ച്ചു​വെ​ക്കു​ക​യും ചെ​യ്തു. ചു​രു​ക്ക​ത്തി​ൽ, അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലേ​തി​നേ​ക്കാ​ൾ മ​ല​യാ​ളി​ക്ക് അ​ധി​കം പ​ണം ഇ​ന്ധ​ന​ത്തി​ന് ന​ൽ​കേ​ണ്ടി​വ​ന്നു. 2023 ഏ​പ്രി​ൽ മു​ത​ൽ ഇ​ന്ധ​ന​ത്തി​ന് സാ​മൂ​ഹി​ക സു​ര​ക്ഷാ സെ​സി​ന്റെ ഭാ​ഗ​മാ​യി ര​ണ്ടു​രൂ​പ​കൂ​ടി വ​ർ​ധി​പ്പി​ച്ചു.

ര​ണ്ട് കാ​ര്യ​ങ്ങ​ൾ നാം ​സ​മ്മ​തി​ച്ചേ തീ​രു: ദ​ക്ഷി​ണേ​ഷ്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ന്ധ​ന വി​ല​യു​ള്ള രാ​ജ്യം ഇ​ന്ത്യ​യാ​ണ്; ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ന്ധ​ന നി​കു​തി ന​ൽ​കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്ന് ന​മ്മു​ടെ കേ​ര​ള​വും. പെ​ട്രോ​ൾ ലി​റ്റ​റി​ന് 30.08 ശ​ത​മാ​ന​വും ഡീ​സ​ലി​ന് 22.76 ശ​ത​മാ​ന​വു​മാ​ണ് സം​സ്ഥാ​ന വി​ൽ​പ​ന നി​കു​തി. ഇ​തി​നു​പു​റ​മെ, ഒ​രു രൂ​പ അ​ധി​ക നി​കു​തി​യും ര​ണ്ടു​രൂ​പ സാ​മൂ​ഹി​ക സു​ര​ക്ഷ​ക്കാ​യു​ള്ള പെ​ൻ​ഷ​ൻ വി​ഹി​ത​വു​മു​ണ്ട്. മ​റ്റൊ​ര​ർ​ഥ​ത്തി​ൽ, ഇ​പ്പോ​ഴ​ത്തെ വി​ല​വ​ർ​ധ​ന​യി​ൽ മാ​ത്രം ഓ​രോ ലി​റ്റ​ർ പെ​ട്രോ​ളി​നും മ​ല​യാ​ളി അ​ധി​ക​മാ​യി 25 പൈ​സ ന​ൽ​ക​ണം. ഇ​ങ്ങ​നെ വ​രു​മ്പോ​ൾ പ്ര​തി​വ​ർ​ഷം നി​കു​തി​യി​ന​ത്തി​ൽ മാ​ത്രം 450 കോ​ടി രൂ​പ കേ​ര​ള​ത്തി​ന് അ​ധി​ക​മാ​യി ല​ഭി​ക്കും. ഇ​ന്ധ​ന വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​ൻ പു​തി​യ സ​ർ​ക്കാ​റി​ന്റെ മു​ന്നി​ൽ ര​ണ്ട് മാ​ർ​ഗ​ങ്ങ​ളു​ണ്ട്: ഒ​ന്നു​കി​ൽ, വ​ർ​ധ​ന​യി​ലൂ​ടെ സ​ർ​ക്കാ​റി​ന് ല​ഭി​ക്കു​ന്ന അ​ധി​ക നി​കു​തി വേ​ണ്ടെ​ന്നു​വെ​ക്കാം. അ​ത​ല്ലെ​ങ്കി​ൽ സെ​സ് ഒ​ഴി​വാ​ക്കാം. ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച ന​ട​ക്കു​ന്നു​വെ​ന്നാ​ണ് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞ​ത്. അ​ക്കാ​ര്യ​ത്തി​ലു​ള്ള തീ​രു​മാ​ന​മെ​ന്തെ​ന്ന് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല​റി​യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Modi Governmentelectionslawsuitfalsepalm oil policyFuel price hike
News Summary - ‘Pol to Petrol’; The Indian saga of oil theft and tax terrorism
Next Story