Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനൂറ്​...

നൂറ്​ ഗ്രഹങ്ങൾക്കൊപ്പം പ്ലൂ​േട്ടാ തിരിച്ചുവരുന്നു

text_fields
bookmark_border
നൂറ്​ ഗ്രഹങ്ങൾക്കൊപ്പം പ്ലൂ​േട്ടാ തിരിച്ചുവരുന്നു
cancel

സൗരയൂഥത്തിലെ ഒമ്പതാമത്തെ ഗ്രഹമായിട്ടായിരുന്നു പ്ലൂേട്ടാ ഒന്നര പതിറ്റാണ്ടു മുമ്പുവരെ അറിയപ്പെട്ടിരുന്നത്. 2006 ആഗസ്റ്റിൽ പ്ലൂേട്ടായുടെ ഗ്രഹപദവി നഷ്ടപ്പെട്ടു. ഒരു ഗ്രഹത്തി​െൻറ നിർവചനത്തി​െൻറ പരിധിയിൽ പ്ലൂേട്ടാ വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന (െഎ.എ.യു) ഇൗ പദവി എടുത്തുകളഞ്ഞത്. ഒരു ഗ്രഹത്തിനുണ്ടായിരിക്കേണ്ട സവിശേഷതകളിൽ പലതും പ്ലൂേട്ടാക്കില്ലായിരുന്നു. അതോടെ പ്ലൂേട്ടാ ‘കുള്ളൻ ഗ്രഹ’ങ്ങളുടെ ഗണത്തിലായി. െഎ.എ.യുവി​െൻറ ഇൗ തീരുമാനം ലോകത്ത് വലിയ ചർച്ചയായി. സ്കൂൾ പാഠപുസ്തകങ്ങളിലടക്കം വലിയ തിരുത്തുകൾക്ക് ഇത്  കാരണമാവുകയും ചെയ്തു. പിന്നെ പിന്നെ പ്ലൂേട്ടായെ നാം മറന്നു.

വർഷങ്ങൾക്കുശേഷം ജനപ്രിയ ശാസ്ത്രരംഗത്ത് കെട്ടടങ്ങിയ ഇൗ ചർച്ച വീണ്ടും സജീവമായിരിക്കുന്നു. ശാസ്ത്രലോകത്തുനിന്ന് പുതിയൊരു വാർത്ത വന്നിരിക്കുന്നു: പ്ലൂേട്ടാ അതി​െൻറ ഗ്രഹപദവി തിരിച്ചുപിടിക്കാൻ പോകുന്നു. ഗ്രഹത്തി​െൻറ നിർവചനം പുതുക്കാനുള്ള ശ്രമത്തിലാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ. ഇവർ മുന്നോട്ടുവെക്കുന്ന നിർവചനം െഎ.എ.യു അംഗീകരിച്ചാൽ പ്ലൂേട്ടാ ഒരു വ്യാഴവട്ടക്കാലത്തിനുശേഷം വീണ്ടുമൊരു ഗ്രഹമായി സൂര്യനെ വലംവെക്കും. രസകരമായ കാര്യം ഇതല്ല. പുതിയ  നിർവചനപ്രകാരം പ്ലൂേട്ടാ മാത്രമാകില്ല ഗ്രഹമാവുക; ചുരുങ്ങിയത് മറ്റു നൂറ് ‘കുള്ളൻ’മാർ കൂടി പിന്നീട് ഗ്രഹമായി അറിയപ്പെടും. അങ്ങനെ സംഭവിച്ചാൽ, ഇനിയങ്ങോട്ട് സൗരയൂഥത്തിെല ഗ്രഹങ്ങളുടെ എണ്ണം 110ലെത്തും!

അമേരിക്കയിലെ ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ ഗവേഷകനായ കിർബി റുണിയനെ പരിചയപ്പെടുക. പ്ലൂേട്ടായെക്കുറിച്ച് പഠിക്കാൻ 2006ൽ നാസ വിക്ഷേപിച്ച ന്യൂ ഹൊറൈസൻ ദൗത്യത്തി​െൻറ ആസൂത്രകരിൽ പ്രധാനിയാണിദ്ദേഹം. കിർബി റുണിയനും സംഘവുമാണ് ഇപ്പോൾ പ്ലൂേട്ടാക്ക് ഗ്രഹപദവി നൽകണമെന്ന വാദവുമായി രംഗത്തെത്തിയിട്ടുള്ളത്. ന്യൂ ഹൊറൈസൻ ഇപ്പോൾ പ്ലൂേട്ടായുടെ ഭ്രമണപഥത്തിലുണ്ട്. ഇൗ കൃത്രിമോപഗ്രഹം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽകൂടിയാണ് അദ്ദേഹം ത​െൻറ വാദങ്ങൾ മുന്നോട്ടുവെക്കുന്നത്. മാർച്ച് 20ന്  ടെക്സസിൽ ആരംഭിച്ച 48ാമത് ലൂനാർ പ്ലാനറ്ററി സയൻസ് കോൺഫറൻസിൽ അദ്ദേഹം ഇതുസംബന്ധിച്ച ഒരു പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി.

ഗ്രഹത്തി​െൻറ ‘ഭൂമിശാസ്ത്ര’ മാനദണ്ഡങ്ങളാണ് അദ്ദേഹം പ്രധാനമായും ഇതിൽ വിശകലന വിധേയമാക്കിയത്. ഇൗ പ്രബന്ധം അംഗീകരിക്കപ്പെട്ടാൽ, ഗ്രഹത്തിന് നൽകിയിരിക്കുന്ന നിർവചനം പൊളിച്ചെഴുതേണ്ടിവരും. അതോടെ പ്ലൂേട്ടാക്ക് അതി​െൻറ നഷ്ടപ്രതാപം വീണ്ടെടുക്കാം. വ്യാഴത്തി​െൻറ ഉപഗ്രഹമായ ഒയ്റോപ, നെപ്റ്റ്യൂണിനപ്പുറം സൂര്യെന വലംവെക്കുന്ന സിറസ് (ആദ്യം ഇത് ക്ഷുദ്രഗ്രഹമായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് കുള്ളൻ ഗ്രഹത്തി​െൻറ പദവി നൽകി) തുടങ്ങി സൗരയൂഥത്തിൽ ഏറെ പഠനങ്ങൾക്ക് വിധേയമായ ഖഗോള വസ്തുക്കളും പ്ലൂേട്ടാക്കൊപ്പം ഗ്രഹപദവിയിലെത്തും. ഒരുപക്ഷേ, ചന്ദ്രനും ‘പ്രമോഷൻ’ ലഭിച്ചേക്കാം. അപ്പോൾ ഉപഗ്രഹമില്ലാത്ത ഗ്രഹമായി നമ്മുടെ ഭൂമി മാറും!

കിർബി റുണിയനും സംഘവും ഗ്രഹത്തിന് നൽകിയ നിർവചനത്തെക്കുറിച്ച് പറയുന്നതിന് മുമ്പ് പ്ലൂേട്ടാക്ക് ഗ്രഹപദവി നഷ്ടമായ പശ്ചാത്തലം ചെറുതായി വിശദീകരിക്കേണ്ടതുണ്ട്. 2006ൽ െഎ.എ.യു പാസാക്കിയ പ്രമേയമനുസരിച്ച്  സൗരയൂഥത്തിലെ ഒരു വസ്തുഗ്രഹമായി പരിഗണിക്കപ്പെടണമെങ്കിൽ മൂന്ന് മാനദണ്ഡങ്ങൾ പാലിക്കപ്പെടണം. ഒന്ന്, ആ വസ്തു സൂര്യനെ ചുറ്റുന്നതായിരിക്കണം. രണ്ട്, സ്വന്തം ഗുരുത്വബലത്തിൽ നിലനിൽക്കത്തക്ക ഭാരവും സ്ഥിരമായ ആകൃതിയും കൈവരിച്ചിരിക്കണം. മൂന്ന്, സമീപ വസ്തുക്കളെ ഒഴിവാക്കി സ്വന്തമായി ഭ്രമണപഥം ഉണ്ടായിരിക്കണം. ഇൗ മൂന്നിൽ ആദ്യ രണ്ടും പ്ലൂേട്ടാ പാലിച്ചിരുന്നു. മൂന്നാമേത്തതിലായിരുന്നു പ്രശ്നം. സൗരയൂഥത്തിൽ പ്ലൂേട്ടായുടെ പരിക്രമണമേഖലയാണ് യഥാർഥത്തിൽ ഇതിന് കാരണം. സൗരയൂഥത്തിൽ നെപ്റ്റ്യൂൺ ഗ്രഹത്തിന് അപ്പുറം കുയ്പർ വലയം എന്ന പേരിൽ ഒരു മേഖലയുണ്ട്. ഒരു വലയരൂപത്തിൽ നിലയുറപ്പിച്ചിട്ടുള്ള ചെറുവസ്തുക്കളുടെ ശേഖരമാണ് കുയ്പർ ബെൽറ്റ്. ഇൗ വലയത്തിനുള്ളിലാണ് പ്ലൂേട്ടാ. നേരത്തേ പരാമർശിച്ച സിറസും ഇവിടെ തന്നെയാണ്. സൗരയൂഥ രൂപവത്കരണത്തി​െൻറ അവശിഷ്ടങ്ങളാണ് ഇൗ ‘കുഞ്ഞുഗ്രഹങ്ങൾ’ എന്നാണ് കരുതുന്നത്. പ്ലൂേട്ടായുെട ഭ്രമണപഥത്തിലേക്ക് ചില സന്ദർഭങ്ങളിൽ കുയ്പർ വലയത്തിലെ മറ്റു വസ്തുക്കളും കടന്നുവരും. മറ്റൊരർഥത്തിൽ ഒന്നിലധികം വസ്തുക്കൾ ഒരേ ഭ്രമണപഥം പങ്കിടുന്നു. ഇങ്ങനെ പങ്കിടുന്ന വസ്തുക്കളിൽ നേരിയ ഭാരക്കൂടുതൽ മാത്രമാണ് പ്ലൂേട്ടാക്കുള്ളത് എന്നതിനാൽ അതിന് മാത്രമായി ഗ്രഹപദവി നൽകാനാവില്ലെന്നായിരുന്നു െഎ.എ.യു സ്വീകരിച്ച നിലപാട്.

ഗ്രഹപദവി മാനദണ്ഡങ്ങളുടെ മുൻഗണനാക്രമം മാറ്റിപ്പണിയുകയാണ് ഇപ്പോൾ കിർബി റുണിയൻ. അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രധാനമായും വസ്തുവി​െൻറ ഭൗതിക സവിശേഷതകളിലാണ്. അഗ്നിപർവതം പോലുള്ള ‘ഭൗമ’പ്രവർത്തനങ്ങൾ സജീമായുള്ള മുഴുവൻ സൗരയൂഥ വസ്തുക്കളെയും അദ്ദേഹം ഗ്രഹപദവിയിലേക്ക് പരിഗണിക്കുന്നുണ്ട്. ഒരിക്കലും അണുസംയോജനത്തിന് വിധേയമായിട്ടില്ലാത്തതും ഗോളാകൃതിയിലേക്ക് മാറാൻ കഴിയുന്നതരത്തിൽ സ്വന്തം നിലയിൽ ഗുരുത്വാകർഷണ ബലമുള്ളതുമായ മുഴുവൻ സൗരയൂഥ വസ്തുക്കളും ഗ്രഹം തന്നെയാണെന്ന് അദ്ദേഹം പറയുന്നു. മറ്റൊരർഥത്തിൽ, ഗോളാകൃതിയിലുള്ളതും എന്നാൽ, സമീപ ഗ്രഹങ്ങളിൽനിന്നും മറ്റുമുള്ള ഗുരുത്വാകർഷണ ബലത്തി​െൻറ ഫലമായി മധ്യരേഖ തള്ളിനിൽക്കുന്നതുമായ ഖഗോളവസ്തുക്കളെയാണ് അദ്ദേഹം ഗ്രഹം എന്നു വിളിക്കുന്നത്. ചുരുക്കത്തിൽ, ചലനരീതിയല്ല, മറിച്ച് വസ്തുവി​െൻറ ആന്തരിക സവിശേഷതകളും പ്രവർത്തനങ്ങളുമാണ് ഗ്രഹമാനദണ്ഡങ്ങളിൽ ഒന്നാമത് വരേണ്ടത്. ഇൗ മാനദണ്ഡം പൂർണമായും പ്ലൂേട്ടാ പാലിക്കുന്നുണ്ട്. സിറെസിലെ അഗ്നിപർവത പ്രവർത്തനങ്ങളും പ്ലൂേട്ടായുടെ സവിശേഷമായ ഉപരിതലവും ഒയ്റോപയിലെ കടലുമെല്ലാം ഇതിനകം തന്നെ ശാസ്ത്രലോകത്തിന് ബോധ്യപ്പെട്ടിട്ടുള്ളതാണ്.

ന്യൂ ഹൊറൈസൺ നൽകിയ വിവരങ്ങളാണ് പുതിയ നിർവചനം നൽകാൻ ഇൗ ശാസ്ത്രസംഘത്തെ പ്രേരിപ്പിച്ചത്. ഗ്രഹചലനങ്ങളല്ല, ഗ്രഹങ്ങളുെട ആന്തരിക പ്രവർത്തനങ്ങളാണ് പഠനവിധേയമാക്കേണ്ടത്. ക്ഷുദ്ര ഗ്രഹങ്ങളുമായും മറ്റും ഭ്രമണപഥം പങ്കുവെക്കുന്ന വസ്തുക്കളെ സാേങ്കതികമായി ഗ്രഹപദവിയിൽനിന്ന് ഒഴിവാക്കിയാൽ നെപ്റ്റ്യൂണി​െൻറയും വ്യാഴത്തി​െൻറയുമെല്ലാം ഭാവി അപകടത്തിലാകുമെന്ന് ഇവർ പറയുന്നു. ഭൂമിയും ആ അർഥത്തിൽ അത്ര സുരക്ഷിതമല്ലത്രെ. ഭൂമിയെ ലക്ഷ്യമിട്ട് പലപ്പോഴും ക്ഷുദ്രഗ്രഹങ്ങൾ വരാറുണ്ടല്ലോ.  ചിലപ്പോൾ അവ ഭൂമിയുടെ ഭ്രമണപഥത്തിലൂടെ തന്നെ സഞ്ചരിച്ചാലും െഎ.എ.യുവി​െൻറ നിലവിലെ മാനദണ്ഡങ്ങളെ ലംഘിക്കും. ഗ്രഹപഠനത്തിന് ഏറ്റവും സഹായകമാവുക അവയുടെ ‘ഭൗമ’ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലുള്ള വർഗീകരണത്തിലൂടെയായിരിക്കുമെന്നും ഇൗ പ്രബന്ധം സമർഥിക്കുന്നുണ്ട്.

ഇൗ പ്രബന്ധം അംഗീകരിക്കപ്പെട്ടാൽ, സൗരയൂഥത്തിൽ 110 ഗ്രഹങ്ങളാകുമെന്ന് പറഞ്ഞല്ലോ. ഇത്രയും ഗ്രഹങ്ങളെ വിദ്യാർഥികളും മറ്റും എങ്ങനെ ഒാർത്തിരിക്കുമെന്ന് ചോദിക്കുന്നവരുണ്ട്. അതിനും ഇവർക്ക് കൃത്യമായ ഉത്തരമുണ്ട്. എന്തിന് ഇങ്ങനെ കഷ്ടപ്പെട്ട് അവയുടെ പേരുകൾ കാണാതെ പഠിക്കണം? ഗ്രഹങ്ങളുടെ എണ്ണം നൂറ് കവിഞ്ഞാലും നാം പ്രധാനമായും പഠനവിധേയമാക്കുന്നവയുടെ എണ്ണം രണ്ട് ഡസനിൽ താഴെ മാത്രമായിരിക്കും. അത്രയും പേരുകൾ ഒാർത്താൽ മതിയാകും. ആവർത്തനപട്ടികയിലെ 118 മൂലകങ്ങളുടെ പേര് എത്ര പേർക്ക് മനഃപാഠമാണ്? 88 നക്ഷത്രരാശികളുടെ പേര് നമുക്ക് കൃത്യമായി കാണാതെ പറയാനികില്ലല്ലോ. അവയൊന്നും പ്രപഞ്ച വിജ്ഞാനീയത്തിൽ സൃഷ്ടിക്കാത്ത പ്രതിസന്ധി, ഇൗ നൂറ് ഗ്രഹങ്ങളിൽനിന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം.

അസ്ട്രോണമി മാഗസിൻ അസോസിേയറ്റ് എഡിറ്ററാണ് ലേഖിക

Show Full Article
TAGS:planets pluo returns 
News Summary - pluto returns with 100s of planet
Next Story