പ്ലസ് വൺ സീറ്റുകൾ: മന്ത്രി പറയുന്നത്ര ചെറുതല്ല, എണ്ണത്തിലെ അന്തരം
text_fieldsപ്ലസ് വൺ ക്ലാസുകളിലേക്കുള്ള അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുകയാണല്ലോ. മുൻ വർഷങ്ങളിലേതുപോലെ പ്രവേശനം ലഭിക്കാതെ അലോട്ട്മെൻറിൽ പുറത്താക്കപ്പെട്ടവരുടെ പരാതികളുടെ ബഹളം ആരംഭിക്കുകയായി. മാധ്യമങ്ങളിലെ സ്ഥിരം ചർച്ചകൾക്കും മുറവിളികൾക്കുമപ്പുറം വിഷയം നിയമസഭയിൽ അടിയന്തര പ്രമേയത്തിനും ഇടയാക്കിയിരിക്കുന്നു എന്നതാണ് ഇൗ വർഷത്തെ പ്രത്യേകത. കാര്യത്തിെൻറ ഗൗരവം ഉൾക്കൊണ്ടുതന്നെയാണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും നിയമസഭയിൽ പ്രതികരിച്ചത് എന്നാണ് അക്കാദമിക സമൂഹം കരുതിയത്. സീറ്റുകളുടെ എണ്ണത്തിൽ ജില്ലകൾക്കിടയിൽ നിലനിൽക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും സീറ്റില്ലാത്തതിെൻറ പേരിൽ ആരുടെയും പ്ലസ് വൺ പഠനം മുടങ്ങില്ല എന്ന മന്ത്രി സി. രവീന്ദ്രനാഥിെൻറ ഉറപ്പും വിദ്യാർഥികൾ പ്രതീക്ഷയോടെയാണ് കണ്ടത്.
പേക്ഷ, എല്ലാവർക്കും പ്രവേശനം ലഭിക്കത്തക്കവിധം സീറ്റുകൾ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി, പോളിടെക്നിക്കുകളിലായി ഉള്ളതിനാൽ പുതിയ ബാച്ചുകൾ ആവശ്യമില്ലെന്നുള്ള മറുപടിയും ഓരോ ജില്ലയിൽനിന്നും എസ്.എസ്.എൽ സി വിജയിച്ചവരുടെ എണ്ണവും അതത് ജില്ലകളിലെ പ്ലസ് വൺ സീറ്റുകളും വിശകലനം ചെയ്ത് നിരീക്ഷണം നടത്താതെ കേരളത്തിലെ മൊത്തത്തിലുള്ള കണക്കുമാത്രം അവതരിപ്പിച്ചതും വിദ്യാഭ്യാസ മന്ത്രി ഈ പ്രശ്നത്തിെൻറ ആഴം വേണ്ട വിധം മനസ്സിലാക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയം ജനിപ്പിക്കുന്നു.
പ്രവേശനം ലഭിക്കാത്തതിെൻറ പേരിൽ ഒരൊറ്റ കുട്ടിപോലും പുറത്തുനിൽക്കേണ്ടി വരിെല്ലന്ന് മന്ത്രി ഉറപ്പു നൽകുന്നുണ്ടെങ്കിലും മലബാറിലെ ആറു ജില്ലകളിൽ കേവലം അഞ്ചു സീറ്റുകൾ വീതം വർധിപ്പിച്ചാൽ മതിയെന്ന മന്ത്രിസഭ തീരുമാനം പ്രശ്നത്തെ വളരെ ഉപരിപ്ലവമായി മാത്രമാണോ സർക്കാർ സമീപിക്കുന്നത് എന്ന് തോന്നിപ്പിക്കുന്നു. രണ്ടാമത്തെ അലോട്ട്മെൻറിെൻറ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലെയും അപേക്ഷകരുടെ എണ്ണം, മെറിറ്റ് സീറ്റുകളുടെ എണ്ണം (ഇതിൽ അൺ എയ്ഡഡും ഉൾപ്പെടും), അലോട്ട്മെൻറ് കിട്ടിയവരുടെ എണ്ണം എന്നിവ ഇേതാടൊപ്പമുള്ള പട്ടികയിൽ കൊടുക്കുന്നു.
| ജില്ല | അപേക്ഷകർ | അലോട്ട്മെൻറ് ലഭിച്ചവർ | പുറത്തുള്ളവർ |
| തിരുവനന്തപുരം | 40433 | 24542 | 15891 |
| കൊല്ലം | 37179 | 21567 | 15612 |
| പത്തനംതിട്ട | 16960 | 11404 | 5556 |
| ആലപ്പുഴ | 29761 | 18371 | 11390 |
| കോട്ടയം | 26565 | 16534 | 10031 |
| ഇടുക്കി | 14798 | 9052 | 5746 |
| ഏറണാകുളം | 42188 | 23996 | 18192 |
| തൃശൂർ | 42866 | 25345 | 17521 |
| പാലക്കാട് | 46393 | 23641 | 22752 |
| കോഴിക്കോട് | 49091 | 27383 | 21708 |
| മലപ്പുറം | 81895 | 39987 | 41908 |
| വയനാട് | 12353 | 7858 | 4495 |
| കണ്ണുർ | 36951 | 25050 | 11901 |
| കാസർകോട് | 19176 | 12675 | 6501 |
ഈ പട്ടിക പ്രകാരം പത്തനംതിട്ട ജില്ലയിൽ അപേക്ഷ നൽകിയവരിൽ 67 ശതമാനം പേർക്കും രണ്ടാമത്തെ അലോട്ട്മെൻറിൽ പ്രവേശനം ലഭിച്ചപ്പോൾ മലപ്പുറത്ത് കേവലം 48 പേർക്ക് മാത്രമാണ് സീറ്റ് കിട്ടിയത്. മറ്റു ജില്ലകളുടെ കൂടി ശതമാനം താരതമ്യം ചെയ്താൽ ഹയർ സെക്കൻഡറി അനുവദിക്കുന്ന കാലത്ത് എത്രമാത്രം അശാസ്ത്രീയമായാണ് കോഴ്സുകൾ നൽകി
തൊട്ടടുത്ത ഗ്രാഫ് വ്യക്തമാക്കുന്നതുപോലെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് പ്രവേശനം ലഭിക്കാതെ പുറത്തു നിൽക്കുന്നവരിൽ മഹാഭൂരിപക്ഷവുമെന്ന് കാണാം. മലപ്പുറത്തുമാത്രം 41,000ൽപരം വിദ്യാർഥികൾ പ്രവേശനം ലഭിക്കാതെ പുറത്താക്കപ്പെട്ടിരിക്കുന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ മൂന്ന് ജില്ലകളിൽ നിന്നുമാത്രം പ്രവേശനം ലഭിക്കാതെ പോകുന്നവരുടെ എണ്ണം ഒരു ലക്ഷത്തോളം വരുമെന്ന കാര്യം ശ്രദ്ധിക്കപ്പെടാതെ പോകരുത്. ഈ കണക്കുകളെ മുൻനിർത്തി വേണം ഇപ്പോൾ അനുവദിച്ചിരിക്കുന്ന മാർജിനൽ വർധന 10ാംതരം പാസായ അവസാനത്തെ കുട്ടിക്കും പ്ലസ്വൺ പ്രവേശനം ലഭിക്കാൻ പര്യാപ്തമാണോയെന്ന് അന്വേഷിക്കേണ്ടത്.
മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഫസ്റ്റ് അലോട്ട്മെൻറിനുശേഷം പുറത്തുനിൽക്കുന്നവരുടെ എണ്ണം 91,011 ആണ്. ഈ വർധനയിലൂടെ ലഭിക്കുന്നത് കേവലം 9,450 സീറ്റുകൾ മാത്രം. ഇനി ബാക്കി കിടക്കുന്നത് ഇേപ്പാൾ അലോട്ട്മെൻറിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ്/കമ്യൂണിറ്റി സീറ്റുകളാണ്. പക്ഷേ, തെക്കൻ കേരളത്തിലാണ് എയ്ഡഡ് സ്ഥാപനങ്ങളിൽ ഏറെയുമെന്നതിനാൽ ഇപ്പോൾ അലോട്ട്മെൻറിൽ ഉൾപ്പെടാത്ത, മാനേജ്മെൻറ് ക്വോട്ട/ കമ്യൂണിറ്റി േക്വാട്ട ഉൾപ്പെടുത്തിയാലും മലബാറിൽ കാര്യമായ മാറ്റമുണ്ടാകില്ല. പിന്നെയുള്ളത് വി.എച്ച്.എസ്.സിയും പോളിടെക്നിക്കുകളുമാണ്. ഇതും മഹാഭൂരിപക്ഷവും തെക്കൻ കേരളത്തിലാണ്. ഈ കാരണങ്ങൾ കൊണ്ടാണ് കഴിഞ്ഞ അക്കാദമിക വർഷം പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്ന് മാത്രമായി 40,522 പേർ എവിടെയും പ്രവേശനം ലഭിക്കാതെ ഓപൺ പ്ലസ് ടു എഴുതേണ്ടിവന്നത്.
അപ്പോൾ അത്ര എളുപ്പമല്ല കാര്യങ്ങൾ എന്ന് വ്യക്തം. മന്ത്രി പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്, മുൻകാലങ്ങളിൽ തീർത്തും അശാസ്ത്രീയമായാണ് സർക്കാറുകൾ പ്ലസ് ടു അനുവദിച്ചത്. അന്നുതന്നെ ഈ വിവേചനം ചർച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. (ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത് ഇതേ അശാസ്ത്രീയ വിഭവ വിതരണമാണ്). അശാസ്ത്രീയമായി കോഴ്സുകൾ അനുവദിച്ചത് കാരണം, തെക്കൻ കേരളത്തിൽ കുട്ടികളില്ലാത്ത ബാച്ചുകൾ മലബാറിലെ ജില്ലകളിലേക്ക് പുനർവിന്യാസം നടത്തിയാൽ, സർക്കാറിന് പുതിയ സാമ്പത്തിക ബാധ്യതയില്ലാതെ, പ്രശ്നത്തിന് തെല്ലൊരു ആശ്വാസം നൽകാൻ പറ്റിയേക്കും. പേക്ഷ, അപ്പോഴും പുറത്തുനിൽക്കുന്ന പതിനായിരങ്ങളെ ഉൾക്കൊള്ളാൻ ഇത് മതിയാവില്ല. മാത്രവുമല്ല, ഇങ്ങനെവരുന്ന ബാച്ചുകൾ ഏറെയും ഹ്യുമാനിറ്റീസ് മാത്രമായിരിക്കുമെന്നതിനാൽ നിലവിൽതന്നെ ആനുപാതികമായി സയൻസ് ബാച്ചുകൾ ഇല്ലാത്ത മലബാറിൽ ശാസ്ത്രപഠനം പിറകോട്ട് പോകാനാണ് സാധ്യത.
കണക്കുകൾ വ്യക്തമായി സംസാരിക്കുന്ന യാഥാർഥ്യത്തെ അംഗീകരിച്ചുകൊണ്ട് ഈ മൂന്ന് ജില്ലകളിലും ഗവൺമെൻറ്/എയ്ഡഡ് മേഖലയിൽ പുതിയ ബാച്ചുകൾ, പ്രത്യേകിച്ച് സയൻസ് ബാച്ചുകൾ, അനുവദിക്കുകയാണ് ഏക പരിഹാരം. അതിനുള്ള സത്യസന്ധതയാണ് ജനങ്ങൾ ഈ സർക്കാറിൽനിന്ന് പ്രതീക്ഷിക്കുന്നത്. അല്ലാതെ, കേരളത്തിലെ മൊത്തക്കണക്കുകൾ പറഞ്ഞുള്ള അഭ്യാസങ്ങൾ പ്രശ്നപരിഹാരത്തിലേക്ക് നയിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
