Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവനിതാമതിൽ ഉയരുമ്പോൾ

വനിതാമതിൽ ഉയരുമ്പോൾ

text_fields
bookmark_border
വനിതാമതിൽ ഉയരുമ്പോൾ
cancel

ലോലോകമെമ്പാടുമുള്ള ജനങ്ങൾ പുതുവത്സരത്തെ സ്വാഗതംചെയ്യുന്ന ദിനമാണ് ജനുവരി ഒന്ന്. ആ ദിനത്തിലാണ് നവോത്ഥാന മ ൂല്യങ്ങൾ സംരക്ഷിക്കുന്നതിനും സ്​ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുകയെന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ചുകൊണ് ടും വനിതാമതിൽ ഉയരുന്നത്. വനിതാമതിൽ സൃഷ്​ടിക്കുന്നതിന് ഇടയായ സാഹചര്യം സ്​ത്രീ-പുരുഷ തുല്യത എന്ന ഭരണഘടന തത്ത്വ ം ഉറപ്പുവരുത്തുന്നതി​​​െൻറ ഭാഗമായി സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയാണ്. ഈ കാഴ്ചപ്പാടി​​​െൻറ അടിസ്​ഥാനത്ത ിലാണ് ശബരിമലയിൽ എല്ലാ പ്രായത്തിലും പെട്ട സ്​ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് കോടതി വിധിച്ചത്. വിധി വന്നയുടനെ അത് നടപ്പാക്കണമെന്ന് നിർദേശിച്ചവർതന്നെ അതിനെതിരായി രംഗത്തുവന്നു.

ഒരുവിഭാഗം സ്​ത്രീകളെ തെരുവിലിറക്കി കേര ളത്തിലെ സ്​ത്രീകൾ വിധിക്കെതിരാണെന്ന പ്രതീതി സൃഷ്​ടിക്കാൻ ശ്രമമുണ്ടായി. ഒപ്പം ഇതി​​​െൻറ മറവിൽ കേരളത്തി​​​െൻ റ നവോത്ഥാന പാരമ്പര്യത്തെ വെല്ലുവിളിച്ച്​ സ്​ത്രീകൾ അശുദ്ധരാണെന്ന് പ്രഖ്യാപിക്കുന്ന പ്രചാരവേലകളും ഉയർന്നുവന്നു. ഹിന്ദുമത വിഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള പ്രചാരവേലകൾ ഉയർത്തിക്കൊണ്ടുവന്നത്. ഈ സാഹചര്യത്തിലാണ് സംസ്​ഥാന സർക്കാർ ഹിന്ദുമതവിഭാഗങ്ങളിൽ നവോത്ഥാന മുദ്രാവാക്യങ്ങൾ മുന്നോട്ടുവെച്ചു പ്രവർത്തിച്ച പാരമ്പര്യമുള്ള സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിച്ചുചേർത്തത്. നവോത്ഥാന ആശയങ്ങൾക്കും സ്​ത്രീ-പുരുഷ സമത്വത്തിനും ഒപ്പമാണ് കേരളത്തിലെ സ്​ത്രീകളെന്ന് പ്രഖ്യാപിക്കേണ്ടത് നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമാണെന്ന ആശയം ഈ യോഗത്തിൽ ഉയർന്നുവന്നു. അതി​​​െൻറ അടിസ്​ഥാനത്തിൽ ഉയർന്നുവന്ന ആശയമായിരുന്നു വനിതാമതിലിേൻറത്.

ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരെയും ഇതിൽ അണിനിരത്തേണ്ടതി​​​െൻറ പ്രാധാന്യവും ഇതിനോടൊപ്പം ഉയർന്നുവന്നിരുന്നു. സ്​ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുക എന്നതും സ്​ത്രീകളുടെ ശാക്​തീകരണം സാധ്യമാക്കുക എന്നതുമാണ് സർക്കാറി​​​െൻറ നയം. അതുകൊണ്ടുതന്നെ സർക്കാറിന് ആ ആശയത്തെ പിന്തുണക്കുന്നതിൽ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. അതി​​​െൻറയടിസ്​ഥാനത്തിൽ യോഗത്തിൽ ഒരു സംഘാടക സമിതി രൂപവത്​കരിച്ചു. പിന്നീട് വനിതാ സബ് കമ്മിറ്റി രൂപവത്​കരിക്കുകയും അതി​​​െൻറ ഭാരവാഹികളെയും സംഘാടക സമിതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. തുടർന്ന് വിവിധ സംഘടനകൾ ഇതിന് പിന്തുണയുമായി രംഗത്തിറങ്ങി. ഇടതു ജനാധിപത്യ വനിതാ മുന്നണിയും ഇതോടൊപ്പം ചേർന്ന് നേതൃപരമായിത്തന്നെ ഇട​െപട്ടു.

കേരളത്തി​​​െൻറ നവോത്ഥാന ചരിത്രത്തെക്കുറിച്ച് അജ്ഞരായവർ പലവിധ വിമർശനങ്ങളുമായി ഇപ്പോൾ രംഗത്തുവരുകയാണ്. കമ്യൂണിസ്​റ്റ്​ പാർട്ടി ഇത്തരം സംഘടനകളുമായി ചേർന്നുകൊണ്ട് നവോത്ഥാന മുദ്രാവാക്യത്തിനായി പ്രവർത്തിക്കുന്നത് ശരിയല്ലെന്നതാണ് ഒരു വാദം. എന്നാൽ, കേരളത്തി​​​െൻറ നവോത്ഥാന ചരിത്രത്തിൽ കമ്യൂണിസ്​റ്റ്​ പാർട്ടി നേരിട്ടു നടത്തിയ സമരങ്ങളായിരുന്നു പാലിയം സമരവും കുട്ടംകുളം സമരവും. പാലിയം റോഡിലൂടെ എല്ലാവർക്കും പ്രവേശനം വേണമെന്ന ആവശ്യം പാലിയത്ത് ഉയർന്നപ്പോൾ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ വഴികളിലെ പ്രവേശനത്തിനായിരുന്നു കുട്ടംകുളം സമരം. ഈ സമരം കമ്യൂണിസ്​റ്റ്​ പാർട്ടി നടത്തിയത് എസ്​.എൻ.ഡി.പിയും പുലയ മഹാസഭയും പ്രജാമണ്ഡലവും ഒക്കെയായി ചേർന്നുകൊണ്ടായിരുന്നു എന്ന ചരിത്ര യാഥാർഥ്യത്തെ ഇവർ വിസ്​മരിക്കുന്നു.

വനിതാമതിൽ സംഘടിപ്പിച്ചതിലൂടെ വർഗരാഷ്​ട്രീയം ​ൈക​യൊഴിഞ്ഞ് സ്വത്വരാഷ്​ട്രീയത്തി​​​െൻറ പാതയിലേക്ക് കമ്യൂണിസ്​റ്റ്​ പാർട്ടി നീങ്ങിയെന്ന്​ വ്യാഖ്യാനിക്കുന്നവരുമുണ്ട്. ഒരു വിഭാഗത്തി​​​െൻറ പ്രശ്നം മറ്റൊരു വിഭാഗത്തിന് മനസ്സിലാക്കാനാവില്ല എന്ന കാഴ്ചപ്പാടി​​​െൻറ അടിസ്​ഥാനത്തിൽ മുന്നോട്ടുവെക്കപ്പെടുന്നതാണ് സ്വത്വരാഷ്​ട്രീയം. ഇവിടെ സ്​ത്രീകളുടെ പ്രശ്നം സജീവമായി ഏറ്റെടുക്കണമെന്ന് പറയുകയും അതിനായി പിന്തുണയുമായി എത്തുകയും ചെയ്തത് സ്​ത്രീകൾ മാത്രമല്ലെന്ന് എല്ലാവർക്കുമറിയാവുന്നതാണ്. സംഘാടക സമിതിയുടെ നേതൃത്വത്തിൽതന്നെ പുരുഷന്മാർ ഉണ്ടായിരുന്നു എന്ന വസ്​തുതയേയും മറച്ചുവെക്കുകയാണ് ഇവർ ചെയ്യുന്നത്. വർഗസമരത്തി​​​െൻറ ഭാഗമെന്ന നിലയിലാണ് സാമൂഹികമായ അവശതകളുടെ പ്രശ്നങ്ങളെ കമ്യൂണിസ്​റ്റുകാർ കാണുന്നത്. ജാതീയമായ അടിച്ചമർത്തലിനെതിരെ പൊരുതുക എന്നതും ലിംഗസമത്വത്തിനായി നിലകൊള്ളുക എന്നതും അതുകൊണ്ടുതന്നെ വർഗസമരത്തി​​​െൻറ ഭാഗംതന്നെയാണ്. സ്​ത്രീവിമോചനം സാമൂഹികവിമോചനത്തി​​​െൻറ ഭാഗംതന്നെയാണ് എന്നതാണ് കമ്യൂണിസ്​റ്റുകാരുടെ നിലപാട്.

നവോത്ഥാന മുന്നേറ്റത്തിൽ സ്​ത്രീകളുടെ പ്രശ്നങ്ങളും സജീവമായിത്തന്നെ നവോത്ഥാന നായകർ മുന്നോട്ടുവെച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും വി.ടി. ഭട്ടതിരിപ്പാടും മന്നത്ത് പത്്മനാഭനും ഇത്തരം ഇടപെടലുകൾ സജീവമായി നടത്തിയിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും നവോത്ഥാനം സജീവമായിരുന്നു. മക്​തി തങ്ങളെയും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെയും വക്കം മൗലവിയെയും പോലുള്ളവർ സ്​ത്രീവിദ്യാഭ്യാസത്തിന് നൽകിയ പ്രാധാന്യം ശ്രദ്ധേയമായിരുന്നു. ഹലീമ ബീവിയെ പോലുള്ള മുസ്​ലിം നവോത്ഥാന പ്രവർത്തകരും ഇക്കാര്യത്തിൽ വഹിച്ച പങ്ക് വിസ്​മരിക്കാനാവില്ല. അക്കമ്മ ചെറിയാനെ പോലുള്ളവരും ഈ മുദ്രാവാക്യം മുറുകെപ്പിടിച്ചവരാണ്. ഇങ്ങനെ എല്ലാ ജനവിഭാഗങ്ങളെയും സ്വാധീനിച്ചുപോയ മഹാപ്രവാഹമായിരുന്നു നവോത്ഥാനം.

സ്​ത്രീകൾക്ക് സമൂഹത്തിൽ പുരുഷനോടൊപ്പം തുല്യതയോടെ ജീവിക്കുന്നതിനുള്ള അവകാശമുണ്ട്. എല്ലാ മേഖലയിലും അത് ലഭിക്കാനുള്ള സാഹചര്യമൊരുക്കുകയെന്നത് സമൂഹത്തി​​​െൻറ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം യാഥാർഥ്യമാകണമെങ്കിൽ നമ്മുടെ ബോധമണ്ഡലത്തിലും ജീവിത വീക്ഷണത്തിലും അതിനു സമാനമായ മാറ്റങ്ങളുണ്ടാകണം. പുരുഷനൊപ്പമാണ് സ്​ത്രീ എന്ന ആത്്മവിശ്വാസം അവരിൽ രൂപപ്പെടുത്താനുമാകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newswomen wallPinarayi Vijayan
News Summary - Pinarayi Vijayan - opinion
Next Story