Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഭാരതപ്പുഴയ്​ക്ക്​...

ഭാരതപ്പുഴയ്​ക്ക്​ കാവൽനിന്നൊരാൾ

text_fields
bookmark_border
ഭാരതപ്പുഴയ്​ക്ക്​ കാവൽനിന്നൊരാൾ
cancel

പുഴയറിവുകളുടെ ഒരു വലിയ അണക്കെട്ടായിരുന്നു ഡോ .പി.എസ് പണിക്കർ. കാടും മലയും മുറിവേൽക്കുന്നിടത്തും പരിസ്ഥിതിക്ക് മേൽവിനാശത്തി​​​െൻറ കരങ്ങൾ ഉയരുന്നിടത്തും മണൽ വാരി പുഴയെ കൊല്ലു​ന്നിടത്തും മരങ്ങൾ വെട്ടിവീഴ്​ത്തു​ന്നിടത്ത​ും ത​​​െൻറ സന്തത സഹചാരിയായ ബൈക്കിൽ അദ്ദേഹം ഒരു യോദ്ധാവിനെപ്പോലെ മുൻനിരയിൽ നിന്നു. പാലക്കാട്​ ജില്ലയിൽ എവിയെും നടക്കുന്ന മനുഷ്യവകാശ ലംഘനങ്ങക്കെതിരെ അ​ദ്ദേഹത്തെപ്പോലെ നിലകൊണ്ട മറ്റൊരാൾ ഇല്ലായിരുന്നു. ഭരണകൂടത്തി​​​െൻറ അരുതായ്​മകളെ ഒാഫീസിലെത്തി ചോദ്യം ചെയ്​തിരുന്ന പണിക്കർ സാർ ഇനിയില്ല എന്നത്​ ഉൾക്കൊള്ളാൻ വിഷമം. 

ഡോ.പി.എസ് .പണിക്കർ മലമ്പുഴ ജലാശയത്തിനുമുന്നിൽ
 
1990 കളിലാണ് പണിക്കർ സാറുമായുള്ള എ​​​െൻറ സൗഹൃദം ആരംഭിക്കുന്നത്​. ഒരു പത്രക്കാരനാണെന്ന നിലയിലായിരുന്നില്ല അത്​. അന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് ജില്ലയിലെ പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കാനും അത് സർക്കാരിനെ അറിയിക്കാനുമായി ഉണ്ടാക്കിയ ജില്ലാ കളക്ടർ ചെയർമാനായ ‘പര്യാവരൺ വാഹിനി’യുടെ പ്രവർത്തകനായി ഞാൻ ചിറ്റൂർ ശോകനാശിനി പുഴയിലെ കൈയേറ്റവും, മണലെടുപ്പും റിപ്പോർട്ടു ചെയ്തിരുന്നു. ഇതിനെതിരെ ഒരു സംഘം ഭീഷണിയുമായി രംഗത്തുവന്നു. സംഭവത്തിൽ ജില്ലാ കലക്​ടർ ഇടപെട്ടു. ഈ സമയത്താണ് പണിക്കർ സാർ എന്നെ തേടിവന്നത്​. അന്ന് തുടങ്ങിയ ബന്ധം അദ്ദേഹത്തി​​​െൻറ മരണം വരെ തുടരാൻ കഴിഞ്ഞു. ‘പര്യാവരൺ വാഹിനി’യുടെ പ്രവർത്തനത്തിനുശേഷം ഭാരതപ്പുഴ സംരക്ഷണസമിതിയുടെ പ്രവർത്തകനായപ്പോൾ മാഷ് കൂടുതൽ അടുത്തു. മെലിഞ്ഞുണങ്ങി കാടായി മാറിയ ഭാരതപ്പുഴയെക്കുറിച്ച്​ പഠിക്കാൻ നെഹ്‌റു യുവ കേന്ദ്രയുടെ സഹായത്തോടെ ഒരു പുഴയറിവ് യാത്ര നടത്തിയിരുന്നു. മലമ്പുഴയുടെ ഉത്ഭവ സ്ഥാനത്തു നിന്നും ആരംഭിച്ചു പട്ടാമ്പി വരെ പുഴയിലൂടെയും, കരയിലൂടെയും നടന്നു പഠിച്ചു സർക്കാറിന്​ റിപ്പോർട്ട്​ നൽകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഏഴ് ദിവസത്തെ പഠന യാത്രസംഘത്തെ നയിക്കാനുള്ള ചുമതലയും എന്നെ ഏൽപ്പിച്ചത് പണിക്കർ സാറായിരുന്നു. യാത്ര അവസാനിച്ചതോടെ സാറുമായുള്ള ബന്ധം ദൃഢമായി. പിന്നീട് മാധ്യമത്തി​​​െൻറ റിപ്പോർട്ടറായി പാലക്കാട്ടെത്തിയപ്പോൾ മാഷ്​ ജില്ലയിലെ പരിസ്ഥിതി പ്രശ്നങ്ങളിൽ മുന്നിൽനിന്നു. ഇരുമ്പുരുക്ക് കമ്പനികൾ കഞ്ചിക്കോട്ടെ കോരയാർ മലിനീകരിക്കുന്നതിനെതിരെ, കലക്ടറേറ്റിലെ തണൽ മരം  മുറിക്കുന്നതിനെതിരെ, പ്ലാച്ചിമടയിലെ കൊക്കക്കോളക്കെതിരെ മാഷ്​ സധീരം മുന്നിൽനിന്നു. പുതുശേരിയിലെ പെപ്സിക്കെതിരെയും നടന്ന സമരങ്ങളില​ും കർഷകരുടെ അവകാശ സമരങ്ങളിലും മലമ്പുഴ ഡാമിനകത്തെയും നെല്ലിയാമ്പതിയിലെ വനഭൂമിയിലെയും കൈയേറ്റങ്ങൾക്കെതിരെയും ഒര​ു സേനാധിപനെ പോലെ മാഷുണ്ടായിരുന്നു. സമര മുഖത്തെ അരുതാത്ത പ്രവർത്തികളെ തുറന്നെതിർക്കാനും അദ്ദേഹം മടിച്ചില്ല .അത് കൂടുതൽ ശത്രുക്കളെയുണ്ടാക്കിയെങ്കിലും, അതൊന്നും മാഷ്​ വകവെച്ചില്ല.
പെസ്പി കമ്പനിക്കുമുന്നിലെ സമരത്തിനിടയില്‍
 

അവസാന കാലത്ത്​ മാഷ്​ തീരെ അവശനായിരുന്നു. എന്നിട്ടും, മരണത്തിന്​ രണ്ടു മാസം മുൻപ്  ചെറുതുരുത്തിയിൽ എൻ.എ.പി.എം നടത്തിയ പുഴകളുടെ സംരക്ഷണ സെമിനാറിലും അദ്ദേഹമെത്തി. ഭാരതപ്പുഴയുടെ വീണ്ടെടുപ്പിനായുള്ള പ്രവർത്തനങ്ങൾ സജീവമാക്കാൻ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ടു. പരിപാടി കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഷൊർണൂരിലെ ഭാരതപ്പുഴയൊന്ന് പോയി കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ഞങ്ങൾ പുഴയിലിറങ്ങി. മെലിഞ്ഞുണങ്ങിയ ഇൗ പുഴയെ വീണ്ടെടുക്കാൻ ചെറുപ്പക്കാരെ സംഘടിപ്പിക്കാൻ ഭാരതപ്പുഴ സംരക്ഷണ സമിതി മുന്നോട്ട് വരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

പ്ലാച്ചിമട സമരപ്പന്തലില്‍
 

മരിക്കുന്നതിന്‌ തലേന്ന്​ വിളിച്ചപ്പോഴും മാഷ് അതുതന്നെ പറഞ്ഞു. തന്നെപോലുള്ളവർ ഭാരതപ്പുഴ സംരക്ഷണ സമിതിയുടെ തലപ്പത്തു്  വരണമെന്നും ഉടൻ മീറ്റിങ്ങ്  വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, അതിനൊന്നും കാത്തുനിൽക്കാതെ പണിക്കർസാർ ലോക  പരിസ്ഥിതി ദിനത്തി​​​െൻറ പിറ്റേന്ന് മണ്ണും മഴയും കൈകോർക്കുന്ന നാളിൽ ഇൗ ഭൂമിയിൽനിന്നു​തന്നെ തിരിച്ചുപോയി. പക്ഷേ, അദ്ദേഹം ഏൽപ്പിച്ച ദൗത്യം ഇനിയും നമുക്ക്​ മുന്നിലുണ്ട്​. 

 

Show Full Article
TAGS:p spanikker 
News Summary - person who guarded bharatapuzha pspanikker
Next Story