Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനിലക്കില്ല, ഈ...

നിലക്കില്ല, ഈ പാട്ടി​‍െൻറ പൂങ്കാറ്റ്​

text_fields
bookmark_border
നിലക്കില്ല, ഈ പാട്ടി​‍െൻറ പൂങ്കാറ്റ്​
cancel
camera_alt

പീർമുഹമ്മദിന്‍റെ ചി​ത്രമുള്ള പഴയ മാപ്പിളപ്പാട്ട്​ കവർ പോസ്​റ്ററുകൾ

കണ്​ഠത്തില്‍ കുയിലി​െൻറ നാദവുമായി പിറന്നവനെന്ന് കവി വൈലോപ്പിള്ളി പീർ മുഹമ്മദിനെ വിശേഷിപ്പിച്ചത്​ മനസ്സറിഞ്ഞുതന്നെയാണ്​. ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിച്ച ഇശലുകൾ സമ്മാനിച്ച ഗായകനെ മലയാളികളുടെ ജനകീയ കവി ഇതിലപ്പു​റമെങ്ങനെ അടയാളപ്പെടുത്താനാണ്​. തലശ്ശേരിക്കല്യാണങ്ങളിലെ ഗാനമേളകളിലൂടെ രാവുകളെ ഹൃദയാർദ്രമാക്കി പീർ മുഹമ്മദ്​ പടിപടിയായി പാടിക്കയറിയത്​ മലബാറിലെയും മലയാളികളുടെയും ​ലോകത്തി​െൻറയും പാട്ടകങ്ങളിലേക്കാണ്​. 1950കളിൽ മുസ്​ലിം വീടുകളിൽ മാത്രം ഒതുങ്ങിനിന്ന മാപ്പിളപ്പാട്ടിനെ സമൂഹത്തി​െൻറ പൊതുധാരയിലേക്ക്​ എത്തിച്ചതിൽ പ്രധാനിയാണ്​ തലശ്ശേരിക്കാരുടെ സ്വന്തം പീർക്ക. മണലാരണ്യങ്ങളിലെ പൊടിക്കാറ്റേൽക്കു​േമ്പാഴും മലയാളികളുടെ മനസ്സിൽ മൂളിപ്പാട്ടായെങ്കിലുമെത്തുന്ന 'ഒട്ടകങ്ങൾ വരിവരി വരിയായ്, കാരക്ക മരങ്ങള്‍ നിര നിര നിരയായ്' എന്ന ഗാനം ഒരുകാലഘട്ടത്തി​െൻറ ഓർമപ്പെടുത്തലാണ്​.

എട്ടാംവയസ്സിലായിരുന്നു ആദ്യവേദി. മുഹമ്മദ് റഫിയുടെതടക്കം സിനിമാഗാനങ്ങളാണ് അക്കാലത്ത് വേദിയില്‍ പാടിയത്. 1957ലെ ആദ്യ കമ്യൂണിസ്​റ്റ്​ മന്ത്രിസഭക്ക് കോഴിക്കോട്​ ഒരുക്കിയ സ്വീകരണമേറ്റുവാങ്ങാൻ ഇ.എം.എസും ജസ്​റ്റിസ് വി.ആര്‍. കൃഷ്ണയ്യരും കെ.ആര്‍. ഗൗരിയമ്മയും അടങ്ങിയ പ്രഗല്​ഭർ വെള്ളയില്‍ കടപ്പുറത്തെ വേദിയിലെത്തി. അവരുടെ സാന്നിധ്യത്തിൽ 'ചുവപ്പേറും യവനിക പൊന്തിടുമ്പോള്‍' എന്ന ഗാനം ആലപിച്ച പീർ മുഹമ്മദെന്ന വെളുത്ത് മെല്ലിച്ച ഒമ്പതുവയസ്സുകാരന്​ ലഭിച്ച കൈയടിയിൽ അറബിക്കടലി​‍െൻറ തിരയൊച്ചപോലും ചെറുതായിരുന്നു.​ കെ.പി.എ.സിയുടെ 'സര്‍വേക്കല്ല്'നാടകത്തിനായി മേക്കപ്പിടുകയായിരുന്ന കെ.പി.എ.സി സുലോചന ഓടിയെത്തി വാരിപ്പുണര്‍ന്നത്​ ചരിത്രം.

പീർ മുഹമ്മദ്​ ആൻഡ്​​ പാർട്ടി എന്നപേരിൽ പുതിയ ട്രൂപ്പ്​ തുടങ്ങിയതോടെ വടക്ക്​ കാസർകോട്​ മുതൽ തെക്ക്​ തിരുവനന്തപുരംവരെയുള്ള വേദികളിൽ പീർ പാടിയിറങ്ങി.

എസ്​.പി. ശൈലജയും സിബല്ല സദാനന്ദനും രഞ്​ജിനിയും പ്രകാശിനിയുമെല്ലാം കൂടെ പാടാനെത്തി. ആലാപന സമയത്തെ അക്ഷരശുദ്ധിയും തെളിഞ്ഞ ശബ്​ദവും മുഖത്ത് മിന്നിമായുന്ന ഭാവപ്രകടനങ്ങളുമാണ്​ പീർ മുഹമ്മദിലെ പാട്ടുകാരനെ ജനകീയനാക്കിയത്​. സർ സയ്യിദ്​ കോളജിൽ പഠിക്ക​ു​േമ്പാൾ കാമ്പസിലെ താരമായിരുന്നു. കലാലയ രാഷ്​ട്രീയത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ തോൽപിച്ച് ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായ കഥയുമുണ്ട്​ സഹപാഠികൾക്ക്​ പറയാൻ. എന്നാല്‍, രാഷ്​ട്രീയം തട്ടകമാക്കാന്‍ പീർ മുഹമ്മദ്​ ആഗ്രഹിച്ചിരുന്നില്ല.

പി.ടി. അബ്​ദുറഹ്മാൻ, ഒ. അബ്​ദു, ഒ.വി. അബ്​ദുല്ല, സി.എച്ച്​. വെള്ളികുളങ്ങര, ഒ.എം. കരുവാരക്കുണ്ട്​ തുടങ്ങിയ രചയിതാക്കളുടെയും കെ. രാഘവൻ, എ.ടി. ഉമ്മർ, ചാന്ദ്​ പാഷ തുടങ്ങിയ സംഗീതജ്​ഞന്മാരുടെയും ഒപ്പം പ്രവർത്തിക്കാനായി. 2008ൽ ശരീരം തളർന്ന്​ കിടപ്പിലായെങ്കിലും പഴയപടിയിലേക്ക് തിരിച്ചെത്തി പാടുന്നതിനിടയിലാണ്​ വീണ്ടും അസുഖബാധിതനാവുന്നതും മരണത്തിന്​ കീഴടങ്ങിയതും. ഗാനകോകിലമെന്ന് വൈക്കം മുഹമ്മദ്​ ബഷീർ വിശേഷിപ്പിച്ച മലബാറി​െൻറ സ്വന്തം പീര്‍ക്ക നേർത്ത ഈണമായി വളപട്ടണം മന്ന ഖബർസ്​ഥാനിലെ മണ്ണിലലിയു​േമ്പാൾ ഇശലുകളുടെ കടലിരമ്പമാണ്​ ബാക്കിയാകുന്നത്​.

Show Full Article
TAGS:peer muhammad 
News Summary - peer muhammad death
Next Story