Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right‘അന്തിമ നടപടി’യുടെ...

‘അന്തിമ നടപടി’യുടെ ഭാവി സാധ്യതകൾ

text_fields
bookmark_border
‘അന്തിമ നടപടി’യുടെ ഭാവി സാധ്യതകൾ
cancel

ഒരു രാജ്യത്തി​​​െൻറ പ്രായഗണനയിൽ എഴുപതു വർഷം നിസ്സാരമാണ്. പക്ഷേ, ദുസ്സഹമായ ജീവിത സാഹചര്യങ്ങൾകൊണ്ട് പൗരജീവിത ം പൊറുതിമുട്ടുന്നതിനു സാക്ഷിയാകേണ്ടിവരുമ്പോൾ അത് തീക്ഷ്​ണമായൊരു പരീക്ഷണമാണെന്നു പറയാതെ വയ്യ! ഈജിപ്തിനും ജോ ർഡനും ലബനാനും സിറിയക്കുമിടയിൽ സ്ഥിതിചെയ്യുന്ന, ഏറ്റവും ജനസാന്ദ്രവും നയതന്ത്ര പ്രധാനവുമായ ഭൂമികയാണ് ഫലസ്​തീ ൻ. പ്രവാചക നിയോഗങ്ങൾകൊണ്ടും സവിശേഷമായ സാംസ്​കാരിക പൈതൃകം കൊണ്ടും പ്രത്യേകമായ ഫലസ്​തീൻ ഇന്ന് ദുരിതപൂർണമായൊരു യുദ്ധഭൂമിയാണ്. ഒന്നാം ലോകയുദ്ധത്തിൽ ഉസ്മാനിയ ഖിലാഫത്ത് നിലംപരിശായതോടെ തുടങ്ങിയതാണ് ഫലസ്​തീനി​​​െൻറ പതനം. ക ൊളോണിയൽ വ്യവസ്ഥയുടെ വക്താക്കളായ ഫ്രഞ്ച്​-ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളാണ് ഫലസ്​തീനിനെ ഇസ്രാ​േയലിനു ദാനമായി നൽകിയത്. ഫ്രഞ്ചു നയതന്ത്രജ്ഞനായ ഫ്രാങ്കോ പീകോയും ബ്രിട്ടീഷ് പ്രതിനിധി മാർക്ക് സൈക്കും രഹസ്യ ധാരണകളനുസരിച്ച്​ ഫലസ്​തീൻ ​െനടുകെ പിളർക്കപ്പെട്ടപ്പോൾ അന്യായമായി ഭൂമി കൈയേറിയ ഇസ്രാ​േയലിനു ഭൂമിയുടെ 55 ശതമാനം ദാനമായി പതിച്ചുകൊടുത്തു. തുടർന്നു 1948, 1967, 1973 എന്നിങ്ങനെ 2018 വരെയും ഇടക്കിടെയുണ്ടായ മനഃപൂർവം സൃഷ്​ടിക്കപ്പെട്ട യുദ്ധങ്ങളിൽ ഇസ്രാ​േയൽ ഫലസ്​തീ​​െൻറ ശിഷ്​ടഭാഗങ്ങളും കൈയേറി. ഇപ്പോൾ, വെസ്​റ്റ്​ബാങ്കിലും ഗസ്സയിലുമായി വേറിട്ടു സ്ഥിതിചെയ്യുന്ന ഫലസ്​തീൻ യഥാർഥ ഫലസ്​തീ​​​െൻറ 22 ശതമാനം മാത്രം വിസ്തീർണമുള്ള ഭൂമിയാണ്. ഇതൊന്നുകൂടി ചുരുക്കി 15 ശതമാനത്തിലൊതുക്കി ക്രമേണ ഫലസ്​തീനെ ഭൂപടത്തിൽനിന്നു മായ്ച്ചുകളയാനുള്ള തന്ത്രത്തിലാണ് കൗശലക്കാരായ’ ജാരിദ് കുശ്നറും ഡോണൾഡ് ട്രംപും മുൻകൈയെടുത്ത് ‘അന്തിമ നടപടി’(Ultimate Deal) പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കടുംകൈ കൈകെട്ടി നോക്കിനിൽക്കാനല്ലാതെ ഐക്യരാഷ്​ട്രസഭക്കോ, ലോകരാഷ്​ട്രങ്ങൾക്കോ ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നതാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്!

അവസരസമത്വവും സ്വാതന്ത്ര്യവും മേലാളരായ തങ്ങൾക്കും തങ്ങളുടെ ഇംഗിതങ്ങൾ നടപ്പാക്കുന്നവർക്കും മാത്രമേ പാടുള്ളൂവെന്നാണ് അമേരിക്ക ശഠിക്കുന്നത്. ഇസ്രാ​േയലി​​​െൻറ അക്രമങ്ങളെ ന്യായീകരിക്കുന്നതിനായി ഐക്യരാഷ്​ട്രസഭയിൽ യു.എസ് ഭരണകൂടം 48 തവണ ‘വീറ്റോ’ ഉപയോഗിച്ചുവെന്നതും ഇതി​​​െൻറ മതിയായ തെളിവാണ്. ഇതിനപവാദമായി, അമേരിക്കയും റഷ്യയും ബ്രിട്ടനും സംയുക്തമായി സമർപ്പിച്ചതും ഐകകണ്ഠ്യേന രക്ഷാസമിതി പാസാക്കിയതുമായ 242ാം നമ്പർ പ്രമേയമാണിപ്പോൾ കുശ്നറും ഡോണൾഡ് ട്രംപും തൃണവത്​ഗണിക്കുന്നത്. 1967 ലെ ‘ആറു ദിവസ’യുദ്ധത്തിനുശേഷം രക്ഷാസമിതി അംഗീകരിച്ചതാണീ കരാർ. യു.എന്നിലെ ബ്രിട്ടീഷ് സ്ഥാനപതി ലോഡ് കരാദനായിരുന്നു പ്രമേയാവതാരകൻ. പശ്ചിമേഷ്യയിൽ ഇസ്രായേലിനും അറബ് രാഷ്​ട്രങ്ങൾക്കുമിടയിൽ ശാശ്വത സമാധാനം സാധ്യമാക്കാനും ഫലസ്​തീൻ പ്രശ്നം പരിഹരിക്കാനുമായി ഈജിപ്തും ജോർഡനും ലബനാനും ഇസ്രായേലുമായി ചർച്ചയിലേർപ്പെട്ടു. 1968 മേയ് മാസത്തിൽ ഇസ്രായേൽ സ്ഥാനപതി രക്ഷാസമിതിയിൽ പ്രഖ്യാപിച്ചു: ‘നീതിയുക്തവും സുസ്ഥിരവുമായ സമാധാനം കൈവരിക്കാനായി എ​​​െൻറ ഭരണകൂടം ഈ പ്രമേയം അംഗീകരിക്കാൻ തീരുമാനിച്ചിരിക്കുന്നു. പ്രമേയത്തി​​​െൻറ ഉള്ളടക്കം അംഗീകരിക്കാൻ ഞങ്ങൾ എല്ലാ അറബ് രാഷ്​ട്രങ്ങളുടെയും സഹകരണം തേടുകയാണ്.’ തുടർന്ന്​ 1972 ൽ സിറിയയും ഈ തീരുമാനങ്ങൾ അംഗീകരിച്ചു. പിന്നീട് നടന്ന അനുരഞ്​ജന സംഭാഷണങ്ങളുടെയെല്ലാം അടിത്തറയായി സ്വീകരിക്കപ്പെട്ടത് ഐക്യരാഷ്​ട്രസഭയുടെ 242ാം നമ്പർ കരാർ തന്നെയായിരുന്നു. തദടിസ്ഥാനത്തിൽ 1979 ൽ ഈജിപ്തുമായും 1994ൽ ജോർഡനുമായും ഇസ്രാ​േയൽ കരാറുകളിൽ ഒപ്പുചാർത്തി. 1993ലും 1995ലും ഇസ്രായേൽ ഫലസ്​തീനുമായുണ്ടാക്കിയ ‘ഓസ്​ലോ’ കരാറുകൾ ഇരുരാഷ്​ട്രങ്ങൾക്കും സമാധാനത്തോടെ അയൽപക്ക രാഷ്​ട്രങ്ങളായി നിലനിൽക്കാമെന്നു തെളിയിക്കുന്നതായിരുന്നു.

1993 ആഗസ്​റ്റ്​ 20ന് നോർവേയിലെ ഓസ്​ലോയിൽ അംഗീകരിക്കപ്പെട്ട കരാർ പൂർത്തീകരിക്കാനുള്ള തുടർനടപടികൾ നടന്നതു വാഷിങ്ടണിലായിരുന്നു. പി.എൽ.ഒ ചെയർമാനായിരുന്ന യാസിർ അറഫാത്തിനും ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന ഇസ്​ഹാഖ്​റബീനും പുറമെ അമേരിക്കൻ പ്രസിഡൻറായിരുന്ന ബിൽ ക്ലിൻറനും കരാറിൽ ഒപ്പിട്ട.1995ൽ ഈജിപ്തിലെ താബയിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഫലസ്​തീൻ വിമോചന മുന്നണി (പി.എൽ.ഒ)യും ഇസ്രായേലും പരസ്പരം അംഗീകരിക്കാൻ തയാറായത് ശാശ്വത സമാധാനം കൈവരുന്നതിനുള്ള കാൽവെപ്പായി കണക്കാക്കപ്പെട്ടു. അങ്ങനെ, 1967 ലെ യുദ്ധത്തിൽ ബലമായി പിടിച്ചെടുത്ത സ്ഥലങ്ങൾ ഇസ്രായേൽ വിട്ടുകൊടുക്കണമെന്നും ഇസ്രായേലും ഫലസ്​തീനും രണ്ടു സ്വതന്ത്ര-അയൽപക്ക രാഷ്​ട്രങ്ങളായി സമാധാനത്തോടെ നിലകൊള്ളണമെന്നും തീരുമാനിക്കപ്പെട്ടു. ചർച്ചകളിൽ ഫലസ്​തീൻ ഭ്രമണബിന്ദുവായി ഉയർത്തിക്കാട്ടിയത് പുറംതള്ളപ്പെട്ട അഭയാർഥികളുടെ തിരിച്ചുവരവും കിഴക്കൻ ജറൂസലമി​​​െൻറ അവകാശവുമായിരുന്നു.

അമേരിക്ക എന്നും സയണിസ്​റ്റുകളുടെ ഇംഗിതങ്ങൾ പൂർത്തീകരിക്കാനാണ് ശ്രമിച്ചത്. ഇപ്പോൾ ട്രംപും ജാരിദ് കുശ്നറും മുന്നോട്ടുവെച്ച ‘അന്തിമ നടപടി’ വാസ്തവത്തിൽ നാളേറെയായി നെതന്യാഹു ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന പരിഹാരങ്ങളുടെ ആകത്തുകയാണ്. ജാരിദ് കുശ്നറും ജെയ്സൺ ഗ്രീൻ ബ്ലാറ്റും ഇസ്രായേലിലെ യു.എസ് അംബാസഡറായ ഡേവിഡ് ഫ്രീഡ്മാനും തീവ്ര സയണിസ്​റ്റ്​ പക്ഷപാതികളാണെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്​. ജറൂസലം ഇസ്രായേലി​​​െൻറ തലസ്ഥാനമായി പ്രഖ്യാപിക്കുക മാത്രമല്ല, യു.എസ് എംബസി 2018 മേയ് മാസത്തിൽ അവിടേക്ക് മാറ്റുകയും ചെയ്​തു. ഇത് ശക്തമായ പ്രതിഷേധത്തിനു വകവെക്കുകയും അമേരിക്കക്കു മേലാൽ ഇസ്രായേൽ -ഫലസ്​തീൻ പ്രശ്നത്തിൽ മാധ്യസ്ഥ്യം വഹിക്കാൻ അർഹതയില്ലെന്ന് പ്രസ്താവിക്കപ്പെടുകയുമുണ്ടായി. എന്നാൽ, ട്രംപിനെ വലയംചെയ്തിരിക്കുന്ന സയണി​സ്​റ്റ്​ ലോബിയെ ഇത്​ അലോസരപ്പെടുത്തുന്നില്ല. ആസ്​​ട്രേലിയ ജറൂസലമിനെ ഇസ്രായേലി​​​െൻറ തലസ്ഥാനമായി അംഗീകരിച്ചിരിക്കുന്നു. പതിയെ, മറ്റു പാശ്ചാത്യ രാഷ്​ട്രങ്ങളും തങ്ങളുടെ വഴി പിന്തുടരുമെന്നാണ്അമേരിക്ക കണക്കുകൂട്ടുന്നത്. ഫലസ്​തീനികളുടെ ഐക്യത്തിനും തുർക്കി, ഇറാൻ, റഷ്യ എന്നീ രാഷ്​ട്രങ്ങളുടെ നിർണായക പങ്കാളിത്തത്തിനും പശ്ചിമേഷ്യയിൽ സുരക്ഷയും സമാധാനവും കൈവരിക്കാനാകുമോ എന്നതാണ് നിരീക്ഷകരുടെ ചോദ്യം. പിണങ്ങിനിൽക്കുന്ന ഫലസ്​തീൻ അതോറിറ്റിയുടെ പ്രസിഡൻറ്​ മഹ്​മൂദ് അബ്ബാസും ഹമാസി​​​െൻറ നേതാവും ഗസ്സയുടെ പ്രധാനമന്ത്രി യുമായ ഇസ്മാഇൗൽ ഹനിയ്യയും യോജിച്ച് നിൽക്കുന്നുവെങ്കിൽ അത് ഭാവിയെക്കുറിച്ച്​പ്രതീക്ഷ നൽകുന്നതാണ്. നവംബർ മാസത്തിൽ തെഹ്റാനിൽ നടന്ന ‘ഇസ്​ലാമിക് യൂനിറ്റി കോൺഫറൻസി’ൽ ഇസ്മാഇൗൽ ഹനിയ്യ ഇത് സാധ്യമാക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. എന്നാൽ, ഹമാസിനെ കണ്ണിലെ കരടായി കാണുന്ന മഹ്​മൂദ് അബ്ബാസ് വഴങ്ങുമെന്ന് തോന്നുന്നില്ല. നെതന്യാഹുവാകട്ടെ, അബ്ബാസിനെ വശപ്പെടുത്തുന്നതിനുള്ള ശ്രമത്തിലുമാണ്.

സിറിയയിൽ യുദ്ധം നയിച്ചത് ഇറാനും റഷ്യയുമാണ്. സിറിയയുടെ വടക്ക്​ കുർദുകളെ നേരിടുന്നതിൽ തുർക്കിയും വിജയിച്ചിരിക്കുന്നു. ഇതൊക്കെയാണ് അമേരിക്കൻ സൈന്യത്തെ കുടിയൊഴിച്ചുപോകാൻ നിർബന്ധിതരാക്കിയത്. അമേരിക്കയുടെ പിൻമാറ്റവും തുർക്കിയും ഇറാനും തമ്മിൽ വളർന്നുവരുന്ന ബന്ധവും റഷ്യക്ക് പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സ്വാധീനവും ഫലസ്​തീനി​​​െൻറ പ്രശ്നം പരിഹരിക്കുന്നതിന് സഹായകമാകുമോ എന്ന് കാണാനിരിക്കുകയാണ്. അത് മുന്നിൽ കണ്ടുകൊണ്ടായിരിക്കാം ഇസ്മാഇൗൽ ഹനിയ്യയെ ഈ ജനുവരി അവസാനം റഷ്യയിലേക്ക് ക്ഷണിച്ചത്. മേഖലയിലെ പുതിയ നീക്കങ്ങൾ, 2019 ൽ ഫലസ്​തീനെ എങ്ങനെ ബാധിക്കുമെന്നറിയാൻ ലോകം ഉറ്റുനോക്കുകയാണ്.

Show Full Article
TAGS:palestine trump jared kushner Benjamin Netanyahu article malayalam news 
News Summary - Palestine - Article
Next Story