സാമ്പത്തികമാന്ദ്യത്തിൽ ആടിയുലയുന്ന വ്യവസായങ്ങൾക്കുമേൽ ഇടിത്തീയായി ലോക്ഡൗ ൺ. ഭാവി ഒന്നും പ്രവചിക്കാനാവാത്ത സ്ഥിതി. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വ്യവസായ മേഖലയാ യ പാലക്കാട്ടെ കഞ്ചിക്കോട്ട് പ്രതിസന്ധി ഭീകരമാണ്.
വാർഷിക വിറ്റുവരവ് 3000 കോടിക്ക് മുകളിലുള്ള ഇരുമ്പുരുക്കു വ്യവസായങ്ങൾ പൂർണമായും നിശ്ചലമായി. പ്രതിമാസം ശരാശരി 200 േ കാടി വിറ്റുവരവുണ്ടായിരുന്ന 26 യൂനിറ്റുകളാണ് അടഞ്ഞുകിടക്കുന്നത്. സംസ്ഥാനത്തിെൻറ സ് റ്റീൽ ആവശ്യത്തിെൻറ 60 ശതമാനവും നൽകുന്നത് കേരളത്തിലെ ഇരുമ്പുരുക്ക് സംരംഭങ്ങളാണ് . 50 ശതമാനവും ഉൽപാദിപ്പിക്കുന്നത് കഞ്ചിക്കോട്ടും. നിർമാണ മേഖലയിലെ അസംസ്കൃത വസ്തുക ്കളായ ടി.എം.ടി കമ്പിയടക്കം ഉൽപന്നങ്ങളുടെ സംസ്ഥാനത്തെ പ്രതിമാസ ഉപഭോഗം ലക്ഷം ടണ്ണി ന് അടുത്തായിരുന്നു. ലോക്ഡൗൺ മൂലം നഷ്ടം ഏഴായിരം കോടിക്ക് മുകളിൽവരുമെന്ന് വ്യാപ ാരികൾ പറയുന്നു.
ലോക്ഡൗണിനു മുേമ്പ പ്രതിസന്ധി ഉരുണ്ടുകൂടിയിരുന്നു. മാർച്ച് ആദ്യവാരം ഒാർഡറുകൾ കുറഞ്ഞു. തൊഴിലാളികളുടെ പലായനം തുടങ്ങി. ക്രമേണ പണലഭ്യത നിലച്ച് വിപണി സ്തംഭനാവസ്ഥയിലേക്ക് നീങ്ങി. നിർമാണ മേഖലയിലെ സ്തംഭനവും അസംസ്കൃത വസ്തുക്കൾ കൊണ്ടുവരാനുള്ള തടസ്സവുമാണ് ഇരുമ്പുരുക്ക് വ്യവസായത്തെ തളർത്തിയതെന്ന് സംരംഭകർ പറയുന്നു.
കഞ്ചിക്കോട് വ്യവസായമേഖലയിൽ ഫാബ്രിക്കേഷൻ, വെൽഡിങ് ഉൾപ്പെടെയുള്ള ജനറൽ എൻജിനീയറിങ് യൂനിറ്റുകൾ നൂറോളമുണ്ട്. സിമൻറ്, പ്ലാസ്റ്റിക്, ഹെൽത്ത് ആൻഡ് കോസ്മെറ്റിക്സ്, ഭക്ഷ്യ സംരംഭങ്ങളുമടക്കം 725ഒാളം യൂനിറ്റുകളാണ് ഇവിടെയുള്ളത്. ഇതിൽ 130ഒാളം സ്ഥാപനങ്ങൾ വൻകിട വ്യവസായങ്ങളും ബാക്കി ചെറുകിട-സൂക്ഷ്മ സംരംഭങ്ങളുമാണ്. തടസ്സമില്ലാതെ പ്രവർത്തിക്കാനായത് ഏതാനും ഭക്ഷ്യ, ആരോഗ്യ, പ്ലാസ്റ്റിക് പാക്കേജിങ് യൂനിറ്റുകൾക്കുമാത്രം. അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളുടെ ബാധ്യത കുമിഞ്ഞുകൂടുകയാണ്. കയറ്റുമതി ഒാർഡറുകൾവരെ റദ്ദാക്കപ്പെട്ടതിലൂടെ കനത്ത നഷ്ടമാണുണ്ടായത്.
തൊഴിൽ നഷ്ടം ഭീമം
കഞ്ചിക്കോട് വ്യവസായ മേഖലയിൽ മാത്രം കാൽലക്ഷത്തോളം തൊഴിലാളികളുണ്ട്. പകുതിയിലേറെയും(13,000 പേർ) അന്തർസംസ്ഥാന തൊഴിലാളികളാണ്. പൂട്ടികിടക്കുന്ന മിക്ക സ്ഥാപനങ്ങളും ശമ്പളം നൽകാനുള്ള സ്ഥിതിയിലല്ല. ലോക്ഡൗൺ പിൻവലിച്ചാലും യൂനിറ്റുകൾ പൂർവസ്ഥിതിയിലാകാൻ മാസങ്ങളെടുക്കും.
ഇരുമ്പുരുക്ക് വ്യവസായം ഗതിപിടിക്കണമെങ്കിൽ നിർമാണ മേഖല സജീവമാകണം. അത് പണലഭ്യത അടക്കം നിരവധി ഘടകങ്ങളെ ആശ്രയിച്ചുനിൽക്കുന്നതിനാൽ പുനരുജ്ജീവനത്തെകുറിച്ച് കടുത്ത ആശങ്കയുണ്ടെന്ന് വ്യവസായി ഷബീർ പറയുന്നു. ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കപ്പെടുന്നതോെട ശേഷിക്കുന്ന അന്തർസംസ്ഥാന തൊഴിലാളികളും മടങ്ങും. ഇത് നിർമാണ മേഖലയിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിലയിരുത്തലുണ്ട്.
ഭീമമായ തുക ബാങ്ക് വായ്പയെടുത്തവരാണ് ഭൂരിഭാഗം സംരംഭകരും. തിരിച്ചടവ് മുടങ്ങുകയും യൂനിറ്റുകൾ പൂട്ടുകയും ചെയ്താൽ തൊഴിൽ നഷ്ടം രൂക്ഷമാകും. വായ്പകൾക്ക് മൊറേട്ടാറിയം പ്രഖ്യാപിെച്ചങ്കിലും ഇൗ കാലയളവിലെ പലിശയും കൂട്ടുപലിശയും ഒഴിവാക്കണമെന്ന ആവശ്യം ബാങ്കുകൾ അംഗീകരിച്ചിട്ടില്ല.
ശമ്പളം മുടങ്ങാതിരിക്കാൻ സർക്കാർ സഹായം വേണമെന്ന് സംരംഭകർ പറയുന്നു. ഇ.എസ്.െഎ കോർപറേഷനിൽ 90 ദിവസംവരെ തൊഴിലാളികൾക്ക് പകുതി വേതനം നൽകാൻ വകുപ്പുണ്ട്്. ഇൗ ഇനത്തിൽ 92,000 കോടിയോളം രൂപയാണ് കോർപറേഷൻ ഫണ്ടിലുള്ളത്.
വേണം ഉത്തേജക പാേക്കജ്
ലോക്ഡൗണാനന്തരം സർക്കാറിെൻറ ഉത്തേജക പാക്കേജുകളില്ലാതെ വ്യവസായങ്ങൾ നിലനിർത്തുക ദുഷ്കരമാണെന്ന് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം ജന. സെക്രട്ടറി ആർ. കിരൺ കുമാർ പറയുന്നു. ഇരുമ്പുരുക്ക് വ്യവസായങ്ങൾക്ക് പ്രതിമാസം
അഞ്ചു മുതൽ പത്തുലക്ഷം വരെ കെ.എസ്.ഇ.ബിയിൽ ഫിക്സഡ് ചാർജ്ജ് നൽകണം. പഞ്ചാബ് സർക്കാർ ലോക്ഡൗൺ കാലയളവിലെ ഫിക്സഡ് ചാർജ്ജ് ഒഴിവാക്കിയിട്ടുണ്ട്. കേരളവും ഇൗ വഴി പിന്തുടരണം. കെ.എസ്.ഇ.ബിയിൽ അടക്കാനുള്ള കുടിശ്ശിക തുകക്ക് 18 ശതമാനം പലിശ ഇൗടാക്കുന്നതും ഒഴിവാക്കണം.
മലബാർ സിമൻറ്സ് അടക്കം ഏഴു യൂനിറ്റുകൾ കഞ്ചിക്കോട് വ്യവസായ മേഖലയിൽ മാത്രമുണ്ട്. ആയിരക്കണക്കിന് തൊഴിലാളികളാണ് ഇവയെ ആശ്രയിക്കുന്നത്. സിമൻറ് വ്യവസായം തിരിച്ചുവരാൻ മാസങ്ങൾ കാത്തിരിക്കേണ്ടിവരും. സിമൻറിനുള്ള അസംസ്കൃത വസ്തുക്കളായ ൈഫ്ലആഷ്, ക്ലിംഗർ, ജിപ്സം തുടങ്ങിയതെല്ലാം പുറത്തുനിന്നാണ് വരുന്നത്.
ഇടനാഴികൊണ്ടുമാത്രം നിലനിൽക്കില്ല
വ്യവസായങ്ങളെ നിലനിർത്താൻ സംസ്ഥാന സർക്കാർ കാര്യമായ ആലോചന നടത്തേണ്ടിവരും. ലോക്ഡൗണിനെതുടർന്നുള്ള വിശദാംശങ്ങൾ ജില്ല വ്യവസായ കേന്ദ്രങ്ങൾ വഴി ശേഖരിക്കുന്നതിനപ്പുറം സഹായ പദ്ധതികൾ സംബന്ധിച്ച് ഒരു സൂചനയുമില്ല.
മുമ്പും പ്രതിസന്ധിഘട്ടങ്ങളിൽ സർക്കാർ കാഴ്ചക്കാരായിരുന്നുവെന്ന് സംരംഭകർ കുറ്റപ്പെടുത്തുന്നു. ചെറുകിട സ്ഥാപനങ്ങള് പൂട്ടിപ്പോകുമ്പോള് പുതിയവ തമിഴ്നാട്ടിലേക്ക് പറിച്ചു നടുന്ന സാഹചര്യം കഞ്ചിക്കോട്ടുണ്ട്. ഇവിടെ ലഭിക്കുന്നതിെൻറ പത്തിലൊന്ന് വിലയ്ക്ക് ഭൂമിയും മുടങ്ങാതെ വൈദ്യുതിയും അവിടെ ലഭിക്കും. കോയമ്പത്തൂർ-കൊച്ചി വ്യവസായ ഇടനാഴിയടക്കം പ്രഖ്യാപിച്ച് സർക്കാർ മുന്നോട്ടുപോകുേമ്പാഴാണ് വ്യവസായങ്ങൾ പൂട്ടിപ്പോകുന്നത്.