Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസിക്​സറിനു വന്നു,...

സിക്​സറിനു വന്നു, ഡക്കൗട്ടായി!

text_fields
bookmark_border
mani-c-kappan
cancel

​െഎക്യജനാധിപത്യ മുന്നണിയെ സംബന്ധിച്ച്​, സിക്​സർ അടിക്കാൻ വന്ന്​ ഡക്കൗട്ടായ ഒാപ്പണിങ്​​ബാറ്റ്​സ്​മാനായി, ട ോം ജോസ്​. പാർലമ​​െൻറ്​ തെരഞ്ഞെടുപ്പിലെ വൻ വിജയത്തി​​​െൻറ പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പുകൾ ആറും ജയിക്കുമെ ന്ന്​ വിശ്വസിക്കുക മാത്രമല്ല, കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമായി പലതവണ പറയുകയും ചെയ്തതാ ണ്​. ഇടതുപക്ഷത്തിനാക​െട്ട, പാർല​െമൻറ്​ തെരഞ്ഞെടുപ്പിലെ കനത്ത ​േതാൽവിയിൽ നിന്നുള്ള തിരിച്ചുവരവുമായി. ഇൗ പാലാ വിജയം നൽകുന്ന ആത്മവിശ്വാസം ഇടതുമുന്നണിക്ക്​ അടുത്ത അഞ്ച്​ ഉപതെരഞ്ഞെടുപ്പുകളിൽ മുതൽക്കൂട്ടാണ്​.

ഇടതുമുന ്നണിയുടെ വിജയം എന്നതിനേക്കാൾ ഇതിനെ ​േജാസ്​ കെ. മാണിയുടെ പരാജയമായാണ്​ കാണേണ്ടത്​. 54 വർഷം പിതാവ്​ കെ.എം. മാണി വിജയ മുദ്രയായി കൊണ്ടുനടന്ന മണ്ഡലം പിടിച്ചുനിർത്താൻ കഴിയാതെവന്നത്​, പാർട്ടി പിടിച്ചടക്കുന്നതിൽ കാട്ടിയ അത്യാർത് തിയും പി.ജെ. ജോസഫ്​ എന്ന മുതിർന്ന നേതാവിനോടു കാട്ടിയ മര്യാദയില്ലാത്ത പെരുമാറ്റവുമാണെന്ന്​ കോൺഗ്രസിനും ​െഎക്യജനാധിപത്യമുന്നണിക്കും വിലയിരുത്താതിരിക്കാനാവില്ല. ഇത്തരം സങ്കീർണതകൾ ഉണ്ടായിട്ടുകൂടി, പാലായിലെ വിജയം കോൺഗ്രസ്​ പ്രതീക്ഷിച്ചത്​, ആ മണ്ഡലത്തിൽ മുന്നണിക്ക്​ പാരമ്പര്യമായി ഉണ്ടായിരുന്ന അപ്രമാദിത്വം നൽകിയ അമിതമായ ആത്മവിശ്വാസവും കോൺഗ്രസ്​ ഇക്കുറി ആ മണ്ഡലത്തിൽ നടത്തിയ മികവുറ്റ പ്രവർത്തനവും ആയിരുന്നു.

കേരള കോൺഗ്രസിനെക്കാളുപരിയായി കോൺഗ്രസാണ്​ ഇൗ തെര​െഞ്ഞടുപ്പ്​ നയിച്ചതെന്ന്​ യു.ഡി.എഫിലെ മറ്റു ഘടകകക്ഷികളും വിശ്വസിക്കുന്നു​. കഴിഞ്ഞ രണ്ടു ദശാബ്​ദക്കാലം കെ.എം. മാണിയുടെ ഭൂരിപക്ഷം കുറക്കാനുള്ള പ്രവർത്തനങ്ങളാണ്​ ഒാരോ തെര​െഞ്ഞടുപ്പിലും കോൺഗ്രസിലെ ‘എ’ വിഭാഗക്കാർ നടത്തിയിരുന്നതെന്നത്​ പരസ്യമായ രഹസ്യമായിരുന്നു. കോൺഗ്രസി​​​െൻറ നിസ്സഹകരണത്തെ മറികടക്കാൻ പലപ്പോഴും മറ്റുപല വഴികളും കെ.എം. മാണി തേടിയിരുന്നു എന്നതും എല്ലാവർക്കും അറിയാം. അതിനെയൊ​െക്ക മാണി സ്​പോർട്​സ്​​മാൻ സ്​പിരിറ്റോടെ കണ്ടു. എന്നാൽ, ഇക്കുറി അതിനു വിപരീതമായി കോൺഗ്രസ്​ പ്രവർത്തനത്തിൽ മുൻകൈ എടുത്തപ്പോൾ വൻ വിജയമാണ്​ കേരള കോൺഗ്രസും പ്രതീക്ഷിച്ചിരുന്നത്​. വിജയം ഉറപ്പാക്കിയ യു.ഡി.എഫ്​പ്രവർത്തകർ ടോം ജോസിനെ എം.എൽ.എ ആയി ചിത്രീകരിച്ച്​ പോസ്​റ്റർ പതിക്കുകപോലും ചെയ്​തു. അതിനാൽ, കോൺഗ്രസ്​ നേതൃത്വത്തിന്​ ഇൗ തോൽവി ഇരുട്ടടി പോലെയാണ്​​.

ജോസ്​ കെ. മാണി പാർട്ടിയെ പൈതൃകസ്വത്താക്കാനാണ്​ ശ്രമിച്ചതെന്ന ആരോപണം, മാണിയുടെ മരണം കഴിഞ്ഞ്​ നാളുകൾക്കുള്ളിൽതന്നെ ഉയർന്നതാണ്. തന്മൂലമുണ്ടായ അഭിപ്രായഭിന്നതയിൽ മാണിയുടെ രണ്ടില ചിഹ്നം പോലും നിലനിർത്താനാകാതെവന്നു, പാർട്ടിക്ക്​. മാണിയുടെ പാരമ്പര്യം നിലനിർത്താൻ ബാധ്യതയുള്ള ജോസ്​, വിഭാഗീയത കരുതിക്കൂട്ടിയുണ്ടാക്കി എതിർവിഭാഗത്തെ ഉന്മൂലനം ചെയ്യാനാണ്​ ശ്രമിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു. സാ​േങ്കതികമായി പാർട്ടി ചെയർമാ​​​െൻറ ചുമതലയുള്ള പി.ജെ. ജോസഫിനെ തെരഞ്ഞെടുപ്പു കൺവെൻഷനിൽ കൂകിവിളിച്ച്​ അപമാനിച്ചതിലും ഒരു വലിയ വിഭാഗത്തിന്​ മനോവിഷമമുണ്ടായി. പി.ജെ. ജോസഫിനെ തുടർച്ചയായി അപമാനിക്കുന്ന നിലപാട്​ ഉണ്ടായതിൽ ആ വിഭാഗം മാത്രമല്ല, ജോസ്​ കെ​. മാണിപക്ഷത്തെ അണികളിലും അമർഷം പ്രതിഫലിച്ചിട്ടുണ്ട്​.

കോൺഗ്രസും കേരള കോൺഗ്രസും തമ്മിൽ സൗഹൃദമത്സരത്തിൽ തുടരു​​േമ്പാഴും യു.ഡി.എഫി​​​െൻറ ശക്തികേന്ദ്രമായിരുന്നു പാലാ. പാലായിലെ ദൗർബല്യം മധ്യ തിരുവിതാംകൂറിലെ മിക്ക മണ്ഡലങ്ങളെയും പ്രതികൂലമായി ബാധിക്കു​െമന്നും ​െഎക്യജനാധിപത്യമുന്നണിക്ക്​ പണ്ടേ അറിവുള്ളതാണ്​. കേരളത്തിലെ വ്യക്ത്യാധിഷ്​ഠിത മണ്ഡലങ്ങളിൽ ഏറ്റവും മുന്നിലാണ്​ പാലാ. അവിടെ മാണിക്കുശേഷവും​ ഒരു തുടർച്ചയുണ്ടാകുക എന്നത്​ മുന്നണിക്കുതന്നെ പ്രാധാന്യമുള്ള കാര്യമായിരുന്നു. അതാണ്​ തെരഞ്ഞെടുപ്പിൽ മുൻ​ൈക എടുക്കാൻ കോ​ൺഗ്രസിനെ പ്രേരിപ്പിച്ച ഒരു ഘടകം. തുടർന്നു നടക്കുന്ന ഉപതെര​െഞ്ഞടുപ്പുകളിൽ ഇൗ തെരഞ്ഞെടുപ്പിലെ ഫലം നിർണായക സ്വാധീനം ചെലുത്തുമെന്ന്​ മുന്നണി ​േനതൃത്വത്തിന്​ അറിയാവുന്നതുമാണ്​.

ഇതി​ൽ ഇടതുമുന്നണി സ്ഥാനാർഥി ജയിച്ചാൽ, മനോവീര്യം തകർന്നു നിൽക്കുന്ന ഇടതുമുന്നണിക്ക്​ അത്​ ഉൗർജം നൽകുമെന്നും കോൺഗ്രസിന്​ അറിവുള്ളതാണ്​. അതുകൊണ്ടാണ്​ രണ്ടില ചിഹ്നം ലഭ്യമാക്കുന്നതിനുള്ള നിഷ്​ഫല ശ്രമങ്ങളിൽ ഉൾപ്പെടെ കേരള കോൺഗ്രസി​േനക്കാൾ താൽപര്യം കോൺഗ്രസി​​​െൻറയും ലീഗി​​​െൻറയും നേതാക്കൾ എടുത്തത്​. പക്ഷേ, ചിഹ്നവും ജോസഫും ഇല്ലെങ്കിലും ജയിക്കാമെന്ന അമിത ആത്മവിശ്വാസമാണ്​ ജോസ്​ കെ. മാണി ​പ്രകടിപ്പിച്ചത്​. അ​തുകൊണ്ടുത​െന്നയാണിത്​ ജോസ്​ കെ. മാണിയുടെ വ്യക്തിപരമായ പരാജയവും ആകുന്നത്​. ജോസി​​​െൻറ സ്വന്തം ബൂത്തിൽപോലും ഇടതുമുന്നണിക്ക്​ ലീഡുണ്ടായി എന്നതും​ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്​. പാർട്ടിയെ ഏകസ്വരത്തിൽ കൊണ്ടുപോകുന്നതിനെക്കാൾ ത​​​െൻറ അപ്രമാദിത്വം പാർട്ടിയിൽ കൊണ്ടുവരാനാണ്​ ജോസി​​​െൻറ വ്യഗ്രതയെന്ന്​ മുന്നണിയിലെ മറ്റു നേതാക്കളും വിലയിരുത്തുന്നു.

എൻ.ഡി.എയുടെ വോട്ടു കുറഞ്ഞത്​ പ്രത്യേകം ശ്രദ്ധേയമാണ്​. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലേതിൽനിന്ന്​ 6000ത്തിൽ പരം വോട്ടി​​​െൻറയും പാർലമ​​െൻറ്​ തെരഞ്ഞെടുപ്പിൽനിന്ന്​ 8000 ത്തിൽപരം വോട്ടി​​​െൻറയും കുറവുണ്ടായി എൻ.ഡി.എക്ക്​. ബി.ഡി.ജെ.എസി​​​െൻറയും ജനപക്ഷത്തി​​​െൻറയും വോട്ട്​ തനിക്കു കിട്ടിയതായി മാണി സി. കാപ്പൻതന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു. ബി.ജെ.പിയുടെ വോട്ടും വിൽപനയിലൂടെ ചോർന്നതായി ആരോപണം ഉയർന്നിരിക്കുന്നു. അടുത്ത അഞ്ച്​ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ഇൗ വിജയം ഇടതുപക്ഷത്തിന്​ വലിയ ആത്മവിശ്വാസമാകും പകരുക. അതിനെക്കാളുപരിയായി ഇൗ പരാജയം ഏൽപിച്ച ആഘാതത്തിൽ നിന്ന്​ കരകയറാൻ യു.ഡി.എഫിന്​ ബുദ്ധിമുട്ടുണ്ടാകും. യു.ഡി.എഫിന്​ പാർലമ​​െൻറ്​ തെരഞ്ഞെടുപ്പു വിജയം നൽകിയ ആത്മവിശ്വാസം ഇൗ ഉറച്ച മണ്ഡലത്തിലെ തോൽവിയോടെ തകർന്നടിഞ്ഞു. അതിലുപരിയായി, തോൽവിയുടെ വിഴുപ്പലക്കൽ ഏറക്കാലം മുന്നണിയിലുണ്ടാകും.

ആ വിഴുപ്പലക്കൽ മുന്നണിയുടെ കുറെ കാലത്തെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ അതും അടുത്ത ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കും. പാർട്ടി പിളരാതെ, മാണിയും ജോസഫുമായി അഭിപ്രായഭിന്നതയിൽ നിന്നുകൊണ്ട്​ മത്സരിച്ച 1987ലെ തെരഞ്ഞെടുപ്പിൽ മുന്നണിക്ക്​ മധ്യ തിരുവിതാംകൂറിൽ കനത്ത തിരിച്ചടിയേറ്റ ചരിത്രമുണ്ട്​. 2022ലെ നിയമസഭ തെരഞ്ഞെടുപ്പ്​ അത്തരമൊരു ചരിത്രം ആവർത്തിക്കാൻ കളമൊരുക്കുമോ എന്ന ഭയം ഇന്നല​യോടെ കോൺഗ്രസിനെയും മറ്റു ഘടകകക്ഷികളെയും ബാധിച്ചുകഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mani c kappenMalayalam ArticlePala by Electionpala election result
News Summary - Pala By Election Mani C Kappen -Malayalam Article
Next Story