Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഓൺലൈൻ വിദ്യാഭ്യാസം ...

ഓൺലൈൻ വിദ്യാഭ്യാസം  ഒരുമാസം പിന്നിടുമ്പോൾ 

text_fields
bookmark_border
online-class.jpg
cancel

കോവിഡ് 19 നിയന്ത്രണങ്ങൾ ഇല്ലാതാവുന്നതോടെ ക്ലാസ്റൂം വിദ്യാഭ്യാസം പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു സർക്കാർ. എന്നാൽ, കേരളം സാമൂഹിക വ്യാപനത്തി​​െൻറ വക്കിലെത്തി നിൽക്കുകയും രണ്ടു വർഷമെങ്കിലും കോവിഡിനൊപ്പം ജീവിക്കേണ്ടി വരുമെന്ന വിദഗ്ധാഭിപ്രായം സർക്കാർ പങ്കുവെക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ ക്ലാസ് റൂം പഠനം പൂർവസ്ഥിതിയിലെത്താൻ ഇനിയും കുറെ സമയം വേണ്ടിവരും. ക്ലാസ്റൂം ബോധനം പുനരാരംഭിച്ചാലും ഓൺലൈൻ-ഓഫ് ലൈൻ ക്ലാസുകളുടെ മിശ്രണം (Blending) നിലനിൽക്കാനും ഓൺലൈൻ പഠനത്തി​​െൻറ പ്രാധാന്യം ക്രമേണ കൂടി വരാനുമാണ് സാധ്യത. അതുകൊണ്ട് നിലവിലെ ടൈംടേബ്​ൾ കേന്ദ്രീകൃത വിക്​ടേഴ്​സ്​ മോഡൽ ചാനൽ ബോധനത്തിനപ്പുറം ഓൺലൈൻ പഠനത്തെ കുറെക്കൂടി ഗൗരവത്തോടെ സർക്കാർ സമീപിക്കേണ്ടതുണ്ട്.

നിലവിലെ പരിമിതികൾ
ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ പൊതുവിഷയങ്ങൾക്കു മാത്രമേ ചാനലിൽ ഇപ്പോൾ ക്ലാസ് ലഭിക്കുന്നുള്ളൂ. പൊതു വിദ്യാലയങ്ങളിൽതന്നെ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം കുട്ടികൾ, ഉർദു, അറബി, സംസ്കൃതം ഭാഷകൾ, തമിഴ്, കന്നട തുടങ്ങിയവ മീഡിയമായ കുട്ടികൾ, പ്ലസ്ടു, വി.എച്ച്​.എസ്​.ഇ കോഴ്സുകളിലെ അപൂർവ വിഷയങ്ങൾ എന്നിവ ചാനലിന് പുറത്താണ്. 

കരിക്കുലം, സിലബസ്, കണ്ടൻറ്​ പ്രിപറേഷൻ, ട്രാൻസാക്​ഷൻ, ലേണിങ്​ മാനേജ്മ​െൻറ്, ലേണേഴ്സ് അസസ്മ​െൻറ്, ഇവാല്വേഷൻ എന്നിങ്ങനെ പഠന-ബോധന പ്രവർത്തങ്ങളെ സമഗ്രമായി ഉൾക്കൊള്ളുന്ന ലേണേഴ്സ് മാനേജ്മ​െൻറ്​ സിസ്​റ്റ​ത്തി​​െൻറ (LMS) അഭാവമാണ് കേരളത്തി​​െൻറ ഓൺലൈൻ പഠനരംഗം അനുഭവിക്കുന്ന മുഖ്യപ്രശ്നം. 40 ലക്ഷം കുട്ടികൾക്കും ഒന്നര ലക്ഷം അധ്യാപകർക്കും   വിദ്യാഭ്യാസ വകുപ്പി​​െൻറ കൈയിലുള്ളത് ടീച്ചിങ്ങാണോ ലേണിങ്ങാണോ മുഖ്യ ലക്ഷ്യമെന്നുപോലും പറയാൻ കഴിയാത്തതും നിരവധി പരിമിതികളുള്ളതുമായ ‘സമഗ്ര’ എന്ന സംവിധാനം മാത്രമാണ്. കണ്ടൻറ്​ ട്രാൻസാക്​ഷനും അസസ്മ​െൻറിനും ഇത് ഒട്ടും അനുയോജ്യമല്ല എന്നതിനാലാണ് സൂം, ഗൂഗ്ൾ മീറ്റ് തുടങ്ങിയ മീറ്റിങ്​ ആപ്പുകളെ ബോധനത്തിനുവേണ്ടി അധ്യാപകർ  ആശ്രയിക്കുന്നത്.

20 വയസ്സിനുള്ളിലുള്ള കുട്ടികൾ ഡിജിറ്റൽ ലോകത്ത്​ ജനിച്ചുവളർന്ന ഡിജിറ്റൽ നേറ്റിവ്​സാണ്​. 40 വയസ്സിന് മുകളിലുള്ളവർ ഡിജിറ്റൽ മൈഗ്രൻറ്​സാണ്. ഇതിനിടയിലുള്ളവർ സമ്മിശ്രസ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. കുടിയേറിപ്പാർത്തവർ തദ്ദേശീയരെ സംസ്കാരം പഠിപ്പിക്കുന്ന വൈരുധ്യംകൂടി കേരളത്തിൽ ഓൺലൈൻ പഠനത്തിനുണ്ട്. കുട്ടി ജീവിതത്തിൽ നിരന്തരം ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്​ മൊബൈൽ. മികച്ച ഒരു പഠനോപകരണം കൂടിയാണത്. എന്നിട്ടും സ്കൂൾ കാമ്പസുകൾ മൊബൈൽ നിരോധിതമേഖലയായി തുടരുന്നത് ഈ കുടിയേറ്റമനോഭാവം കാരണമാണ്.

എന്താണ് ഓൺലൈൻ പഠനം?
ഓൺലൈൻ വിദ്യാഭ്യാസം സ്വയം പഠനത്തിനുള്ള പ്ലാറ്റ്ഫോം ആണ്. ​െറഗുലർ ക്ലാസിൽ അധ്യാപകൻ കുട്ടിയെ പഠിപ്പിക്കുമ്പോൾ വെർച്വൽ ക്ലാസിൽ കുട്ടി സ്വയം പഠിക്കുകയാണ്. ​െറഗുലർ സ്വഭാവത്തിലുള്ള  ടൈംടേബ്ൾ പഠനമല്ല ഇത്. ഓരോ കുട്ടിയുടെയും പഠിക്കാനുള്ള കഴിവിനും വേഗതക്കും അനുസരിച്ച് സ്വയം പഠിക്കാനും വളരാനുമുള്ള അവസരം ഇത് പ്രദാനം ചെയ്യുന്നുണ്ട്. ക്ലാസി​​െൻറ അതിർവരമ്പുകളില്ലാത്ത ഒരു സ്വതന്ത്രപഠനമാണ് ഓൺലൈൻ ലേണിങ്​. ഇത് അധ്യാപക​​െൻറ ഡിജിറ്റൽ സാന്നിധ്യത്തിൽ നടക്കുന്ന സമ്പൂർണ ഹോംലേണിങ്​ ആണ്. ​െറഗുലർ ക്ലാസ് ഒരേ അച്ചിൽ എല്ലാവരെയും വാർത്തെടുക്കാൻ ശ്രമിക്കുമ്പോൾ വ്യക്തി വൈവിധ്യങ്ങളെയും സാഹചര്യങ്ങളെയും അംഗീകരിക്കും വിധം കൂടുതൽ ഇലാസ്തികത തുറന്നുതരുകയാണ്​ ഓൺലൈൻ അധ്യയനം. 

​െറഗുലർ ക്ലാസ് അസൈൻമ​െൻറുകളിൽ നിന്ന് ഭിന്നമായി വിവിധ ശേഷിക്കാർക്ക് പറ്റും വിധം വൈവിധ്യമുള്ളതും സ്വയം പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതും കുട്ടിയുടെ താൽപര്യം നിലനിർത്തുന്നതുമാവണം ഓൺലൈൻ അസൈൻമ​െൻറുകൾ. കുട്ടിയുടെ സ്വയം പഠനത്തെ പ്രമോട്ട് ചെയ്യുന്ന വിവിധ തന്ത്രങ്ങൾ സർക്കാർ - സ്വകാര്യ ലേണിങ്​ മാനേജ്മ​െൻറ്​ സിസ്​റ്റങ്ങളിലുണ്ട്. ഹോംവർക്ക് നേരത്തേ കൊടുക്കുകയും അത് ചെയ്യുന്നതിൽ കുട്ടി നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതി​​െൻറ ഭാഗമായി കണ്ടൻറ് ട്രാൻസാക്​ഷൻ നടത്തുകയും ചെയ്യുക എന്ന സ്ട്രാറ്റജിയാണ് അ​േമരിക്കയിലെ ഖാൻ അക്കാദമി സ്വീകരിച്ചിട്ടുള്ളത്. വിദ്യാർഥിക്ക്​ സൗകര്യമനുസരിച്ച് പഠന സന്ദർഭങ്ങളിലൂടെ എത്ര പ്രാവശ്യം വേണമെങ്കിലും കടന്നു പോവാം. അതുകൊണ്ട് അധ്യാപക​​െൻറ ഡിജിറ്റൽ സാന്നിധ്യം ഇതിൽ കൂടുതലായിരിക്കും.

പരിഹാരങ്ങൾ
കേരളത്തി​​െൻറ സമഗ്ര വിദ്യാഭ്യാസാവശ്യങ്ങൾക്ക് വേണ്ട ഒരു എൽ.എം.എസ്​ സർക്കാർ ഉടൻ പ്രഖ്യാപിക്കണം. സ്വതന്ത്രമായ കണ്ടൻറ്​ ഷെയറിങ്ങിന്​ ഇത് സഹായകമാവണം. വ്യക്തിവൈവിധ്യവും ബൗദ്ധികനിലവാരവും ഉള്ള കുട്ടികൾക്ക് കഴിവിനനുസരിച്ച്  ഒരേ കണ്ടൻറി​​െൻറ വ്യത്യസ്ത തലങ്ങൾ തിരഞ്ഞെടുക്കാൻ എൽ.എം.എസ്​ സഹായിക്കണം. കുട്ടിയുടെ പ്രതികരണം  നിരീക്ഷിക്കാനും ആവശ്യമനുസരിച്ച് ഒരേ കണ്ടൻറി​​െൻറതന്നെ ലളിതവും ഇടത്തരവും സങ്കീർണവുമായ തലങ്ങളെ  അവരുടെ മുന്നിലെത്തിക്കാനും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗപ്പെടുത്തണം.
ഡി.എഡ്, ബി.എഡ്, എം.എഡ് തുടങ്ങിയ നിലവിലെ അധ്യാപക പരിശീലന പദ്ധതികളുടെ ഉള്ളടക്കം ഉടച്ചുവാർക്കണം. കണ്ടൻറ്, പെഡഗോജി എന്നീ രണ്ട് ഘടകങ്ങൾക്കാണ് ഇന്ന് അധ്യാപക പരിശീലന കോഴ്സുകളിൽ പ്രാമുഖ്യമുള്ളത്. എന്നാൽ, വിദ്യാഭ്യാസത്തിൽ ഓൺലൈൻ-ഓഫ്​ലൈൻ  ബ്ലെൻഡിങ്​ കടന്നുവരുന്നതോടെ ടെക്നോളജികൂടി ബോധനശാസ്ത്രത്തിൽ അനിവാര്യഘടകമായി മാറും. ടെക്നോളജിയെ കുട്ടിയുടെ പഠന പ്രവർത്തനങ്ങളിലേക്ക് ഇൻറഗ്രേറ്റ് ചെയ്യാൻ അധ്യാപകരെ പ്രാപ്തരാക്കും വിധം അധ്യാപക കോഴ്സുകൾ റീഡിസൈൻ ചെയ്​ത്​ മതിയായ പരിശീലനം നൽകണം. വിദ്യാഭ്യാസ മേഖലയിൽ സാങ്കേതികവിദ്യ കുട്ടിയുടെ അവകാശമായി സർക്കാർ അംഗീകരിക്കണം.

സൗജന്യ വിദ്യാഭ്യാസം, സ്കൂൾ നിർമാണം, പുസ്തക വിതരണം തുടങ്ങിയ സർക്കാർ ബാധ്യതയുടെ തുടർച്ചയാണ് മുഴുവൻ കുട്ടികൾക്കും ലാപ്ടോപ്, ഇൻറർനെറ്റ് കണക്​ടിവിറ്റി, ഫ്രീ ​േഡറ്റ എന്നിവ ഉറപ്പുവരുത്തൽ. കോർപറേറ്റുകളുടെ നിയന്ത്രണത്തിലുള്ള ഡേറ്റ വിലകൊടുത്ത് വാങ്ങാൻ നിർബന്ധിതരാകുക വഴി വിദ്യാഭ്യാസത്തിനുള്ള കുട്ടിയുടെ മൗലികാവകാശമാണ് ലംഘിക്കപ്പെടുന്നത്. ആദിവാസി, ദലിത്, പിന്നാക്ക വിഭാഗങ്ങളിലെ മുഴുവൻ കുട്ടികൾക്കും സർക്കാർ  സൗജന്യ ചാനൽ-ഇൻറർനെറ്റ് ലഭ്യത ഉറപ്പു വരുത്തണം. ക്ലാസ്മുറികളിൽ കമ്പ്യൂട്ടറും പ്രൊജക്​ടറും സ്ഥാപിച്ചുമാത്രം നടത്താൻ പറ്റുന്നതല്ല ഓൺലൈൻ പഠനം. മികച്ച ലേണിങ്​ മാനേജ്മ​െൻറ് സിസ്​റ്റങ്ങൾ ഇന്ന് കോർപറേറ്റുകളുടെ കുത്തകയാണ്. അതുകൊണ്ട്  ഓൺലൈൻ വിദ്യാഭ്യാസം കോർപറേറ്റ്​വത്​കരണത്തിലേക്ക് വഴുതിവീഴാതിരിക്കാൻ വേണ്ട നിതാന്ത ജാഗ്രതയും സർക്കാറി​​െൻറ  ഭാഗത്തുനിന്നുണ്ടാവണം.
ഓൺലൈൻ പഠനം ഡീസ്കൂളിങ്ങിലേക്കും അധ്യാപക തൊഴിൽനഷ്​ടത്തിലേക്കും നയിക്കുമെന്ന ആശങ്കകൾ ഉയർന്നിട്ടുണ്ട്. തൊഴിൽനഷ്​ടത്തെക്കാൾ തൊഴിൽമാറ്റങ്ങൾക്കായിരിക്കും ഇത്​ കാരണമാവുക. ഓൺലൈൻ പഠനത്തി​​െൻറ വിവിധ തലങ്ങളിൽ അധ്യാപകസാന്നിധ്യം അനിവാര്യമാവുമെന്നുതന്നെയാണ്​ അനുഭവം.വെർച്വൽ ക്ലാസി​​െൻറ നിരന്തര നവീകരണത്തിലൂടെ നിലവിലുള്ള പരിമിതികൾ പരിഹരിക്കപ്പെടുകയും ഓൺലൈൻ എന്ന വിശേഷണംപോലും ആവശ്യമില്ലാത്ത വിധം പഠനം ഓൺലൈൻ വഴി ആവുകയും ചെയ്യുന്ന കാലം വിദൂരമല്ല.

(കേരള സ്​റ്റേറ്റ്​ ടീച്ചേഴ്​സ്​ മൂവ്​മ​െൻറ്​ 
സംസ്​ഥാന പ്രസിഡൻറാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentkerala newsmalayalam newsOnline education
News Summary - Online education system-Opinion
Next Story