Begin typing your search above and press return to search.
exit_to_app
exit_to_app
പഠന–ബോധനം ഓൺലൈനിലേക്കു മാറ​െട്ട 
cancel

കേന്ദ്ര–സംസ്​ഥാന സർക്കാറുകൾ വിവിധ സേവനങ്ങൾക്കുവേണ്ടി നടപ്പാക്കുന്ന ഓൺലൈൻസംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഉന്നത വിദ്യാഭ്യാസമേഖലയിൽ തുലോം കുറവാണ്. മാനവവിഭവശേഷി മന്ത്രാലയം മറ്റെല്ലാ മേഖലയിലെയും പോലെ ‘എപ്പോഴ​ും, എവിടെയും, ആർക്കും’ (Any time, Any where, Any one) സേവനങ്ങൾ വിദ്യാഭ്യാസമേഖലയിലും നടപ്പിൽവരുത്താൻ വിവിധ പദ്ധതികൾക്ക് തുടക്കം കുറി​െച്ചങ്കിലും അത് പ്രയോജനപ്രദമായോ എന്നു സംശയമാണ്​.


വിവരവിനിമയത്തി​​െൻറ അക്ഷയപാത്രം
സ്വയം (SWAYAM -Study Webs of Active– Learning for Young Aspiring Minds)  പ്ലാറ്റ്ഫോമിൽ MOOC (Massive Open Online Course) കോഴ്സുകളും, പി.ജി/യു.ജി േപ്രാഗ്രാമുകൾക്കുവേണ്ട ഇ-ഉള്ളടക്കവും വിഡിയോ ​െലക്ചറുകളും യു.ജി.സിയുടെ ഒരു അന്തർസർവകലാശാല കേന്ദ്രമായ എജുക്കേഷനൽ കമ്യൂണിക്കേഷൻ കൺസോർട്ട്യ (സി.ഇ.സി)ത്തിലൂടെയും അതിനുകീഴിലെ 21 എജുക്കേഷനൽ മൾട്ടിമീഡിയ റിസർച്ച്​ സ​െൻററുകളിലൂടെയും സ്വയംപ്രഭ (SWAYAM PRABHA)  പ്ലാറ്റ്ഫോമി​െൻറ 32 ഡി.ടി.എച്ച്​ ചാനലുകളിലൂടെയും ജനങ്ങളിലേക്കെത്തിക്കാൻ ബൃഹത്തായ പദ്ധതികളാണ് മാനവശേഷി മന്ത്രാലയം നടപ്പാക്കി വരുന്നത്. 
കേരളത്തിലെ എജുക്കേഷനൽ മൾട്ടിമീഡിയ റിസർച്ച്​ സ​െൻറർ കാലിക്കറ്റ് സർവകലാശാലയിലാണ്. ഒരു  വെബ്​പോർട്ടലിൽ സി.ഇ.സിയുടെ ആയിരക്കണക്കിന് ഇ-ഉള്ളടക്കവും വിഡിയോ ​െലക്ചറുകളും സജ്ജീകരിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ ക്ലാസുകൾ സംേപ്രഷണം ചെയ്യുന്നതിന്​ സ്വയംപ്രഭ (SWAYAM PRABHA) പ്ലാറ്റ്ഫോമിലെ 32 ചാനലുകളുണ്ട്​.  സ​െൻററുകളുടെ കീഴിലുള്ള ആറു ചാനലുകളിലൊന്നായ ഫിസിക്കൽ ആൻഡ്​ എർത്ത്​ സയൻസസ്​( Physical and Earth Sciences) എന്നീ വിഷയങ്ങൾക്കുള്ള ചാനൽ 8 കൈകാര്യം ചെയ്യുന്നത് കാലിക്കറ്റ് സ​െൻററാണ്.  
24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ 32 ഡി.ടി.എച്ച്​ ചാനലുകളിലും ദിവസേന ആറു ​െലക്ചറുകൾ നാലു തവണ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.  ഈ 32 ചാനലുകളും ഡി.ഡി ഫ്രീ ഡിഷ്​, ഡിഷ്​ ടി.വി, ജിയോ ടി.വി എന്നിവയിൽ ലഭ്യമാണ്.  32 ഡി.ടി.എച്ച്​  ചാനലടക്കം ഉന്നതവിദ്യാഭ്യാസവകുപ്പി​െൻറ 10 ഡി.ടി.എച്ച്​  ചാനലുകൾ മൊബൈൽ ആപ്പിലും ലഭ്യമാണ്.
വിവിധ ലൈബ്രറികളിലെ മികവുറ്റ പുസ്​തകങ്ങൾ ലഭ്യമാക്കുന്നതിനുള്ള നാഷനൽ ഡിജിറ്റൽ ലൈബ്രറി (എൻ.ഡി.എൽ), e-pgpathshala, ഗവേഷണ പ്രബന്ധങ്ങൾ ശേഖരിച്ച് ക്രമീകരിക്കുന്നതിനുവേണ്ടി Shodhganga, INFLIBNET നു കീഴിൽ ഇ-ജേണലുകളുടെ വൻശേഖരത്തിനായുള്ള e-shodhsindhu, യന്ത്രനിർമാണത്തിനുള്ള നൈപുണ്യം നൽകുന്നതിനു വേണ്ടിയുള്ള e-yentra,  ഡിസൈനിങ്​ മേഖലയെ സമ്പന്നമാക്കാൻ e-kalpa, ലൈബ്രറികൾക്കായുള്ള  ഓപൺ സോഴ്സ്​ സോഫ്റ്റ് വെയറുകളുടെ ഏകീകരണത്തിനായുള്ള FOSSEE, വിവിധ പണ്ഡിതേശ്രഷ്​ഠരുടെ കൂട്ടായ്മക്കായി e-Vidwan, Virtual Labs, Free and Open Source Software  ൽ പരിശീലനം നൽകുന്നതിനായി Spoken Tutorials, സാങ്കേതികവിദ്യാ വിഷയങ്ങളിൽ ഐ.​െഎ.ടികളുടെ സഹകരണത്തോടെ വിഡിയോ ​െലക്ചറുകൾ നിർമിക്കുന്നതിനു നാഷനൽ പ്രോഗ്രാം ഒാൺ ടെക്​നോളജി എൻഹാൻസ്​ഡ്​ ലേണിങ്​(എൻ.പി.ടി.ഇ.എൽ), യൂനിവേഴ്​സിറ്റി എൻറർപ്രൈസ്​ റിസോഴ്​സ്​ പ്ലാനിങ്ങിനു SAMRATH, 15 ലക്ഷത്തിനടുത്ത് വരുന്ന കോളജ്–സർവകലാശാല അധ്യാപകർക്കു വർഷത്തിലൊരിക്കൽ ഓൺ ലൈനായി റിഫ്രഷർ കോഴ്സ്​ നൽകുന്നതിനുവേണ്ടിയുള്ള ARPIT (Annual Refresher Programme in Teaching) എന്നിവയെല്ലാം ഉന്നതവിദ്യാഭ്യാസരംഗത്ത് ഏറെ സഹായകമാണ്.

വിദ്യാർഥികൾക്കു നഷ്​ടം നികത്താം
വ്യാപകമായരീതിയിൽ എല്ലാവരുടെയും ശ്രദ്ധ ഈ രംഗത്തേക്ക് തിരിച്ചുവിടുന്നതിന് കോവിഡ് ​19ഉം തുടർന്നുവന്ന ലോക്​ഡൗണും വഹിച്ച പങ്ക് വളരെ വലുതാണ്. ഈയിടെയായി സംസ്​ഥാനത്തെ കോളജുകളിൽ അഡ്മിഷൻ, ക്ലാസുകൾ, പരീക്ഷ, ഫലപ്രഖ്യാപനം എല്ലാം സർക്കാർ നിർദേശാനുസരണം തീയതികൾ ഏകീകരിക്കപ്പെട്ടതിനാൽ അതിനിടയിൽ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങൾ, മഹാമാരി, ഹർത്താലുകൾ, വാഹനപണിമുടക്കുകൾ, അധ്യാപക വിദ്യാർഥി യൂനിയൻ സമരങ്ങൾ തുടങ്ങിയ അവിചാരിതമായ കാര്യങ്ങൾ കാമ്പസുകളിലെ പഠന–ബോധനപ്രക്രിയകളെ സാരമായി ബാധിക്കുകയും ഇതിൽ നഷ്​ടം പറ്റുന്നവർ വിദ്യാർഥികൾ മാത്രമായി മാറുകയും ചെയ്യുന്നു. ഈ സാഹചര്യങ്ങളിൽ പഠന–ബോധന പ്രക്രിയയുടെ ശാക്തീകരണത്തിന് ഓൺലൈൻ സൗകര്യങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക മാത്രമാണ് ഒരു പരിഹാരം.  
സെമസ്​റ്റർ അവസാനിക്കുമ്പോഴുള്ള മൂല്യനിർണയം ഓൺലൈനാക്കുന്നതിനെക്കുറിച്ച്​ കാര്യമായി ചർച്ചകൾ നടക്കുന്നുണ്ട്​. അതുപോലെ പ്രധാനമാണ് നിരന്തര മൂല്യനിർണയവും.  സെമിനാർ, അസൈൻമ​െൻറ്​, ടെസ്​റ്റ്​ പേപ്പർ, ക്ലാസ്​ പെർഫോമൻസ്​ എന്നിവയാണ് സാധാരണ നിരന്തര മൂല്യനിർണയത്തിന് പരിഗണിക്കപ്പെടുന്നത്. ഓൺലൈൻ സംവിധാനമനുസരിച്ചുള്ള ഏതെങ്കിലും ലേണിങ്​ മാനേജ്​മ​െൻറ്​ സിസ്​റ്റം (LMS) ഉപയോഗിക്കുകയാണെങ്കിൽ പഠന–ബോധന പ്രക്രിയകൾ സുഗമമാക്കാനും നിരന്തര മൂല്യനിർണയം സുതാര്യമാക്കാനും സഹായിക്കും. ഓൺലൈൻ ഉപയോഗപ്പെടുത്തുന്നതോടെ അധ്യാപകരുടെ റോൾ കുറയുമോ എന്നും അതുവഴി തസ്​തികകൾ കുറയുമോ എന്നും ആശങ്കയുള്ളവരുണ്ട്​. യു.ജി.സിയുടെ ലേണിങ്​ മാനേജ്​മ​െൻറ്​ സിസ്​റ്റം (എൽ.എം.എസ്​) റഗുലേഷനിലൂടെ മറ്റു സർവകലാശാലകൾ നടത്തുന്ന ഓൺലൈൻ കോഴ്​സുകൾ​ ചെയ്യാനും തങ്ങളുടെ കോഴ്സി​െൻറ 20 വരെ ക്രെഡിറ്റ്​ അതിലൂടെ ആർജിക്കാനുമാവുന്നതിലൂടെ വലിയ സാധ്യതകളാണ് വിദ്യാർഥികൾക്കു തുറക്കപ്പെടുക. അതേസമയം, പഠന–ബോധന പ്രക്രിയയിലെ ഓൺലൈൻ സംവിധാനങ്ങളും MOOC കോഴ്സുകളുമെല്ലാം അധ്യാപകരുടെ പങ്ക്​ കുറക്കുകയല്ല, വർധിപ്പിക്കുകയാണ്. സാധാരണ ഒരു അധ്യാപകൻ ക്ലാസെടുക്കുന്നത്​ 40 മുതൽ 80 വരെ കുട്ടികൾക്കാണെങ്കിൽ അധ്യാപകൻ ഒരു MOOC കോഴ്സ്​ ഓഫർ ചെയ്യുന്നതിലൂടെ ആയിരക്കണക്കായ വിദ്യാർഥികളെ ഒരേസമയം പഠിപ്പിക്കാനാവും. ഇ-ഉള്ളടക്കം നിർമിക്കാനും വിഡിയോ ​െലക്ചറുകൾ തയാറാക്കാനും അവതരിപ്പിക്കാനും ഓൺലൈനായി ടെസ്​റ്റ്​ പേപ്പറുകളും അസൈൻമ​െൻറുകളും നൽകാനും അധ്യാപകർ മുന്നൊരുക്കങ്ങൾ നടത്തിയാൽ മാത്രമേ ഇവയെല്ലാം ഫലപ്രദമാവുകയുള്ളൂ. പഠന–ബോധന പ്രക്രിയയിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തം വർധിപ്പിക്കാനും ഏതുസമയത്തും ആശയവിനിമയത്തിനും എൽ.എം.എസുകൾ സഹായകരമാണ്.   

ഇ​േൻറണൽ ഇവാല്വേഷനിലേക്കു മാറണം
സർവകലാശാല പഠനവകുപ്പുകളിലെ പിഎച്ച്.ഡി ഗവേഷണത്തിനു പുറമെ റിസർച്ച്​ പ്രോജക്​ട്​, കൺസൾട്ടൻസി, പബ്ലിക്കേഷൻ, പേറ്റൻറ്​ രജിസ്​ട്രേഷൻ തുടങ്ങിയ ഗവേഷണാനുബന്ധ പ്രവർത്തനങ്ങൾക്ക് ശ്രദ്ധിക്കേണ്ട സമയം മുഴുവൻ അഫിലിയേറ്റഡ് കോളജുകളിലെ പരീക്ഷനടത്തിപ്പ്, മൂല്യനിർണയം, പുനർമൂല്യനിർണയം,  മൂല്യനിർണയത്തിലെയും ചോദ്യപേപ്പറുകളുടെയും അപാകതകൾ പരിഹരിക്കൽ എന്നിവക്കായി നഷ്​ടപ്പെട്ടുകൊണ്ടിരിക്കുന്നു. പൂർണമായും ഇേൻറണൽ ഇവാല്വേഷനിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. കേരളത്തിൽ തന്നെ പ്രവർത്തിക്കുന്ന ​​െഎ.​െഎ.എം, ​െഎ.​െഎ.ടി, എൻ.​െഎ.ടി, ​െഎസർ പോലുള്ള ദേശീയസ്​ഥാപനങ്ങളിലെല്ലാം നൂറുശതമാനം മൂല്യനിർണയം നടത്തുന്നത് പഠിപ്പിക്കുന്ന അധ്യാപകർ തന്നെ. താരതമ്യേന വളരെ കാര്യക്ഷമമായും സുതാര്യമായും അവ നടന്നുകൊണ്ടിരിക്കുന്നു. ഏതു മൂല്യനിർവഹണവും ഫാൾസ്​ നമ്പറില്ലാതെ മൂല്യനിർണയത്തിന് ഏറ്റെടുക്കാവുന്ന വിശ്വസ്​തതയിലേക്ക്​ അധ്യാപകർ ഉയർന്നുവരേണ്ടതുണ്ട്.

(കാലിക്കറ്റ്​ സർവകലാശാല മുൻ വൈസ്​ ചാൻസലറാണ്​ ലേഖകൻ)

Show Full Article
TAGS:online classes Online Course 
News Summary - online classes post covid time-malayalam article
Next Story