Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിശ്വാസ...

വിശ്വാസ സംരക്ഷണത്തിനുവേണ്ടത് തുറന്ന മനസ്സ്

text_fields
bookmark_border
വിശ്വാസ സംരക്ഷണത്തിനുവേണ്ടത് തുറന്ന മനസ്സ്
cancel

​​കോഴിക്കോട് പേരാമ്പ്രയിലെ ജുമാമസ്​ജിദിനുനേരേ കഴിഞ്ഞ ഹർത്താൽ ദിവസം നടന്ന കല്ലേറിൽ സി.പി.എം ബ്രാഞ്ച് സെക് രട്ടറിയെ അറസ്​റ്റു ചെയ്യുകയും കേസെടുക്കുകയും ചെയ്ത സംഭവം വളരെ ഗൗരവത്തോടെ കേരളം ചർച്ചചെയ്യേണ്ട വിഷയമാണ്. ബ്ര ാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇരുപതോളം ഡി.വൈ.എഫ്.ഐ/ സി.പി.എം പ്രവർത്തകർ മതസ്​പർധയുണ്ടാക്കുക, ഇരുവിഭാഗങ്ങ ൾ തമ്മിൽ ലഹള ഉണ്ടാക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ജുമാമസ്​ജിദിന്​ കല്ലെറിഞ്ഞ് കേടുപാടുണ്ടാക്കി എന്നാണ് എഫ്​. ​െഎ.ആർ. തുടർന്ന് ബ്രാഞ്ച് സെക്രട്ടറിയെ ഈ വകുപ്പുകൾ ചുമത്തി അറസ്​റ്റുചെയ്തപ്പോൾ, അതിനെതി​െര മന്ത്രി ഇ.പി. ജയരാ ജനും സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റും രംഗത്ത ുവന്നത് കേരളത്തെ ഞെട്ടിച്ചു.

ബ്രാഞ്ച് സെക്രട്ടറിയെ പൂർണമായി സംരക്ഷിക്കുകയും നിയമപരമായി പ്രവർത്തിച്ച പെ ാലീസിനെ തള്ളിപ്പറയുകയുമാണ് സി.പി.എം ചെയ്തത്. പൊലീസി​​െൻറ തലതിരിഞ്ഞ നടപടിയെന്നുപോലും ആഭ്യന്തരമന്ത്രിയായിര ുന്ന കോടിയേരി വിശേഷിപ്പിച്ചു. കേരളത്തിൽ വർഗീയത കത്തിച്ച് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ അതിലൂടെ വിജയം നേടുകയ െന്ന കുറുക്കുവഴിയാണ് സി.പി.എം പയറ്റുന്നത്. മസ്​ജിദ് ആക്രമണത്തിനു പിന്നിൽ ആർ.എസ്.​എസ്​ ആണെന്നും അവർ പ്രചരിപ്പി ച്ചു. ന്യൂനപക്ഷവികാരം ആളിക്കത്തിക്കാനാണ് അവരുടെ ശ്രമം. വർഗീയത ചീറ്റുന്ന ബി.ജെ.പിയുടെ അതേ ലൈൻ.
ഇരുമുന്നണികളും മത്സരിച്ച് വർഗീയത കത്തിക്കുകയാണ്​ കേരളത്തിൽ. ഒരു കൂട്ടർ ഭൂരിപക്ഷ വർഗീയത​െയയും മറ്റേക്കൂട്ടർ ന്യൂനപക്ഷ വർഗീയതയെയും താലോലിക്കുന്നു. പ്രധാനമന്ത്രിപോലും വർഗീയതയുടെ ഈ ഘോഷയാത്രയിൽ പങ്കാളിയായി. ശബരിമലയിൽ മതസൗഹാർദവും ആചാരക്രമങ്ങളും സംരക്ഷിക്കുന്നതിനുപകരം സംഘർഷം ആളിക്കത്തിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. ജവഹർലാൽ നെഹ്​റു, ഇന്ദിര ഗാന്ധി, അടൽ ബിഹാരി വാജ്പേയ്, രാജീവ് ഗാന്ധി, ഡോ. മൻമോഹൻ സിങ്​ തുടങ്ങിയ പ്രഗല്​ഭരായ പ്രധാനമന്ത്രിമാരുടെ പ്രസംഗം കേട്ട് ​ൈകയടിച്ചിട്ടുള്ള കേരളത്തിന് നരേന്ദ്ര മോദിയുടെ പ്രസംഗം കേട്ടപ്പോൾ ഇച്ഛാഭംഗമാണ്​ തോന്നിയത്. .

ഒരേ അജണ്ടകൾ
രണ്ട് ആക്ടിവിസ്​റ്റുകളെ രഹസ്യമായി പൊലീസ്​ സംരക്ഷണയിൽ, സ്​റ്റാഫ് ഗേറ്റിലൂടെ സന്നിധാനത്ത് ദർശനത്തിന് എത്തിക്കുകയും അത്​ മുഖ്യമന്ത്രിതന്നെ പരസ്യമായി പ്രഖ്യാപിക്കുകയും വിശ്വാസികളെ പ്രകോപിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് ജനുവരി രണ്ടു മുതൽ കേരളത്തിൽ നടന്ന കലാപങ്ങൾ സി.പി.എം– ആർ.എസ്.എസ്​ അജണ്ട ആയിരുന്നെന്ന് പകൽപോലെ വ്യക്​തമാണ്. കേരളത്തിൽ മുമ്പും ഒറ്റപ്പെട്ട ചില സമുദായ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇത്ര വ്യാപകമായും ആസൂത്രിതമായും ഇതാദ്യമായാണ്.
ഹർത്താൽ ദിവസം കേരളം പൂർണമായി ക്രിമിനലുകളുടെയും ഗുണ്ടകളുടെയും പിടിയിലായിരുന്നു. നിയമം ​ൈകയിലെടുത്ത് അവർ അഴിഞ്ഞാടി. അക്രമികൾക്ക് എല്ലാ സൗകര്യവുമൊരുക്കി പൊലീസ്​ മാളത്തിലൊളിച്ചു. ജില്ലാ പൊലീസ്​ മേധാവികൾ ത​​​െൻറ ഉത്തരവനുസരിച്ച് പ്രവർത്തിച്ചില്ലെന്ന്​ ഡി.ജി.പി തന്നെ തുറന്നടിച്ചു.

പഴയ മാതൃകകൾ

1983ൽ ശബരിമല പുണ്യപ്പൂങ്കാവനത്തിൽപ്പെട്ട നിലയ്ക്കലിൽ ഒരു കുരിശുമായി ബന്ധപ്പെട്ട പ്രശ്നം രൂക്ഷമായപ്പോൾ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ നടത്തിയ സക്രിയമായ ഇടപെടൽ കേരളം മറക്കില്ല. ഒരു പൊട്ടിത്തെറിയിലേക്ക്​ പോകുമായിരുന്ന വൈകാരികവും മതപരവുമായ ഒരു വിഷയത്തെ കരുണാകരൻ ത​​​െൻറ രാഷ്​​ട്രീയ തന്ത്രത്തിലൂടെ പരിഹരിച്ചു. കരുണാകരൻ പ്രശ്നങ്ങളുടെ കുരുക്കഴിക്കാൻ സമർഥനായ ഭരണാധികാരി ആയിരുന്നു. 1992 ഡിസംബർ ആറിന് ബാബരി മസ്​ജിദ് തകർത്തപ്പോൾ, ഇന്ത്യ മുഴുവൻ പ്രക്ഷുബ്​ധമായി. അതി​​െൻറ അലയൊലി കേരളത്തിലും ഉണ്ടായി. വിവേകത്തിനും വികാരത്തിനു ഇടയിലുള്ള നേരിയ നൂൽപ്പാലത്തിലായിരുന്നു കേരളം. എന്തും സംഭവിക്കാവുന്ന ഒരു സാഹചര്യം ഉടലെടുത്തു. അപ്പോഴാണ് ഇന്ത്യൻ യൂനിയൻ മുസ്​ലിംലീഗ് പ്രസിഡൻറ്​ പാണക്കാട് ശിഹാബ് തങ്ങൾ ധീരമായ നിലപാടെടുത്തത്. ബാബരി മസ്​ജിദി​​െൻറ പേരിൽ കേരളത്തിൽ ഒരിലപോലും അനങ്ങാതിരുന്നത് അദ്ദേഹം ഉയർത്തിയ പ്രതിരോധക്കോട്ട മൂലമാണ്.

പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നതിലാണ് വൈദഗ്ധ്യം. ശബരിമല വിഷയം അദ്ദേഹം കൈകാര്യംചെയ്ത രീതി ഇതിന് അടിവരയിടുന്നു. സ്​ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പരമോന്നത നീതിപീഠത്തിൽനിന്ന് വിധി ഉണ്ടായപ്പോൾ കോടതിവിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത സംസ്​ഥാന സർക്കാറിനുണ്ട് എന്ന ഏകവാദം ഉയർത്തി കണ്ണുകെട്ടിയ കുതിരയെപ്പോലെ പായുകയാണ് അദ്ദേഹം ചെയ്തത്. ഭരണഘടന ​െബഞ്ചിലെ അഞ്ചു പേർക്കുപോലും യോജിക്കാൻ പറ്റാത്ത ഒരു കാര്യം. ഭരണഘടയിലെ വകുപ്പുകൾ വ്യാഖ്യാനിക്കുന്നതിൽപോലും വ്യത്യസ്​ത വീക്ഷണമുള്ള ജഡ്ജിമാർ. ഇതിൽനിന്നൊക്കെത്തന്നെ വിഷയത്തി​​െൻറ സങ്കീർണത വ്യക്​തം.

ഇത്രയും സങ്കീർണമായ ഒരു വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന ഒരേയൊരു പോംവഴി മുഖ്യമന്ത്രി സ്വീകരിച്ചതോടെ മറ്റെല്ലാ വഴികളും കൊട്ടിയടക്കപ്പെട്ടു. അഭിപ്രായസമന്വയത്തിനുള്ള സാധ്യത തുടക്കത്തിലേ തള്ളിക്കളഞ്ഞു. കോടതിവിധി നടപ്പാക്കാൻ ബാധ്യതയില്ലേ എന്നുചോദിച്ചാൽ ഉണ്ട് എന്നുതന്നെയാണ് ഉത്തരം. എന്നാൽ, അതോടൊപ്പം സർക്കാറിന്​ മറ്റുപല ബാധ്യതകളും ഉണ്ട്. എല്ലാ വിഭാഗം ആളുകളുടെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും വികാരങ്ങളും മാനിക്കാൻ ബാധ്യതയില്ലേ? ഒരു തുറന്ന മനസ്സും സമന്വയത്തിനുവേണ്ടിയുള്ള ചർച്ചയും ഈ വിഷയത്തിൽ ആവശ്യമായിരുന്നില്ലേ? സുപ്രീം കോടതി വിധി ഒറ്റയടിക്കു നടപ്പാക്കുന്നതിനുമുമ്പ് പുനഃപരിശോധന ഹരജി, വിധി നടപ്പാക്കാനുള്ള സാവകാശം തേടി കോടതിയെ സമീപിക്കൽ തുടങ്ങി പല സാധ്യതകളും തുറന്നുകിടന്നിരുന്നു.

പ്രത്യേകാവകാശം
ഭരണഘടനയുടെ 25, 26 വകുപ്പുകൾ പ്രകാരം സവിശേഷമായ മതവിഭാഗം എന്ന നിലയിലുള്ള ഭരണഘടന പദവി അയ്യപ്പഭക്​തർക്കു ലഭിക്കേണ്ടതാണ്. അതാണ് ജസ്​റ്റിസ്​ ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷവിധി. യു.ഡി.എഫ് സർക്കാർ കൊടുത്ത സത്യവാങ്മൂലത്തി​​െൻറ അടിസ്​ഥാനത്തിൽ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങൾ തുടരണമെന്ന് ആവശ്യപ്പെട്ടത് ഭരണഘടനയുടെ 25, 26 വകുപ്പുകൾ ഉദ്ധരിച്ചുകൊണ്ടാണ്. 10നും 50നും ഇടയിൽ പ്രായമുള്ള സ്​ത്രീകൾക്ക് ദർശനാവകാശം നിരോധിച്ചുകൊണ്ടുള്ള 1991ലെ ഹൈകോടതിയുടെ മഹീന്ദ്രൻ കേസിലെ വിധിയും ശബരിമലയിൽ ദർശനവും പൂജയും മറ്റും നടത്തേണ്ടത് ആചാരാനുഷ്ഠാനങ്ങളുടെ അടിസ്​ഥാനത്തിലായിരിക്കണമെന്ന 1950ലെ തിരുവിതാംകൂർ– കൊച്ചി ഹിന്ദുമത സ്​ഥാപനനിയമം 31ാം വകുപ്പും ഇതിന് ഉപോൽബലകമായി ഉദ്ധരിക്കപ്പെട്ടു. ഇക്കാര്യങ്ങൾ ഇടതുസർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ബോധപൂർവം മറച്ചുവെക്കുകയും ചെയ്തു. ഇവ രണ്ടും 2018 സെപ്റ്റംബർ 28ലെ സുപ്രീംകോടതി വിധിയിൽ റദ്ദു ചെയ്തിട്ടില്ല.

മുത്തലാഖ് കേസിൽ സുപ്രീംകോടതിയുടെ ന്യൂനപക്ഷ വിധിയിലെ പരാമർശം മാത്രം അടിസ്​ഥാനമാക്കിയാണ് കേന്ദ്രസർക്കാർ തിടുക്കപ്പെട്ട്​ നിയമനിർമാണം നടത്തിയത്. അത് രാഷ്​​ട്രീയലക്ഷ്യത്തോടെയുള്ള ചടുല നീക്കമായിരുന്നു. ശബരിമല കേസിൽ ന്യൂനപക്ഷ വിധിയുടെ അടിസ്​ഥാനത്തിൽ കേന്ദ്രസർക്കാറിന്​ അയ്യപ്പഭക്​തർക്കു നഷ്​ടപ്പെട്ട സവിശേഷമായ ഭരണഘടാ പദവി നിയമനിർമാണത്തിലൂടെ വീണ്ടെടുക്കാമായിരുന്നു. അതിനുപകരം തുടരെത്തുടരെ ഹർത്താലുകളും അക്രമങ്ങളും നടത്തി കേരളത്തെ തകർച്ചയിലേക്ക്​ തള്ളിയിട്ടു.

പ്രധാനമന്ത്രി കേരളത്തിൽ വന്നപ്പോൾ എരിതീയിൽ എണ്ണയൊഴിക്കുന്നതിനു പകരം ശബരിമലക്കുവേണ്ടി നിയമനിർമാണം നടത്തുമെന്ന പ്രഖ്യാപനത്തിനാണ്​ നാം കാതോർത്തത്. നിർഭാഗ്യവശാൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊക്കെ ശബരിമല ഒരു രാഷ്​​ട്രീയ ആയുധമാണ്; വോട്ടുരാഷ്​​ട്രീയമാണ്. യു.ഡി.എഫ് സർക്കാർ 2016 ഫെബ്രുവരി രണ്ടിനു നൽകിയ സത്യവാങ്മൂലം മുതൽ പ്രശ്നപരിഹാരത്തിന്​ മറ്റു സാധ്യതകൾ ഇല്ലെങ്കിൽ വിശ്വാസ, ആചാര, അനുഷ്ഠാന സംരക്ഷണം ഉറപ്പുവരുത്തുന്നതിന് നിയമനിർമാണംവരെ എന്ന യു.ഡി.എഫ് നിലപാടിൽ സ്​ഫടിക സമാനമായ വ്യക്​തത കാണാം. ശബരിമല വിഷയത്തിൽ അൽപംപോലും മായം ചേർക്കാതെ വിശ്വാസികളോടൊപ്പം എക്കാലവും നിന്നത്​ യൂ.ഡി.എഫ്​ മാത്രമാണ്​. പത്തനംതിട്ടയിലും നിയമസഭയിലും ഒറ്റ നിലപാട്​ മാത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women entryommenchandimalayalam newsOPNIONSabarimala NewsPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Ommenchandi on sabarimala issue-Opinion
Next Story