Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഉർദുഗാ​െൻറ ‘ഒലിവ്​...

ഉർദുഗാ​െൻറ ‘ഒലിവ്​ ഒാപറേഷൻ’

text_fields
bookmark_border
ഉർദുഗാ​െൻറ ‘ഒലിവ്​ ഒാപറേഷൻ’
cancel

അധികാരം ആരെയും മത്തുപിടിപ്പിക്കും. ചരിത്രത്തി​​​െൻറ സിംഹഭാഗവും അധികാരത്തിനായുള്ള പടയോട്ടങ്ങളുടെ വിവരണമാണ്​. എന്നാൽ, സ്വജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും രാജ്യത്തി​​​െൻറ അഖണ്ഡതക്കും യുദ്ധം അനിവാര്യമാകുന്ന സന്ദർഭങ്ങളും ഇല്ലാതില്ല. പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ, കുർദു തീവ്രവാദികൾക്കെതിരായി ‘ഒാപറേഷൻ ഒലിവ്​ ബ്രാഞ്ച്​’ എന്നു നാമകരണം ചെയ്​ത സൈനിക നടപടിയിലൂടെ തുർക്കിയുടെ ദക്ഷിണ അതിർത്തിയിൽ സുരക്ഷ ഉറപ്പുവരുത്തിയതായി അവകാശപ്പെടുന്നു. ജനുവരി 20ന്​ ശനിയാഴ്​ച തുടങ്ങിയ യുദ്ധത്തിൽ 24 മണിക്കൂറിനകംതന്നെ വൈ.പി.ജി എന്ന കുർദു സേനയുടെ 103 കേന്ദ്രങ്ങൾ തുർക്കിയുടെ വായുസേന തൂത്തെറിഞ്ഞു. യുദ്ധം രാഷ്​ട്രീയവും സൈനികവുമായ തുർക്കിയുടെ ^പ്ര​േത്യകിച്ചും പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാ​​െൻറ ^പ്രതാപം വർധിപ്പിച്ചിരിക്കുന്നുവെന്നാണ്​ തുർക്കിയുടെ അവകാശവാദം.
സിറിയയുടെ വടക്കുപടിഞ്ഞാറ്​ അതിർത്തിയിൽ തുർക്കിയുടെ ദക്ഷിണ ഭാഗത്താണ്​ അഫ്രീൻ. അഫ്രീ​​​െൻറയും ഇദ്​ലിബി​​​െൻറയുമൊക്കെ ആകാശാതിർത്തികൾ 2015നുശേഷം റഷ്യയുടെ നിരീക്ഷണത്തിലാണ്​. റഷ്യയുടെ​ സൈനികസാന്നിധ്യവും അവിടെയുണ്ടായിരുന്നു. അതിനാൽ യുദ്ധം തുടങ്ങുന്നതിന്​ മുമ്പ്​ തുർക്കി റഷ്യയുടെ അനുമതി തേടിയിരുന്നു. അതിനാൽ, റഷ്യ രണ്ടു ദിവസം മുമ്പുതന്നെ, സേനയെ അഫ്രീനിൽ നിന്ന്​ പിൻവലിച്ചു. സഖ്യകക്ഷിയായ ഇറാനെയും സിറിയയെയും തുർക്കി വിവരം ധരിപ്പിച്ചു. സിറിയയുടെയും തുർക്കിയുടെയും അതിർത്തികൾക്കിടയിൽ സൈനികനീക്കങ്ങളിലൂടെ കുഴപ്പം സൃഷ്​ടിക്കാനുള്ള കുർദുകളുടെ ^‘ജനസംരക്ഷണ സേന’ (Peoples' Protection Force^YPG)യുടെ ശ്രമം അമർച്ചചെയ്യാനുള്ള നടപടിയാണിതെന്ന്​ ആദ്യമേ തുർക്കി പ്രധാനമന്ത്രി ബിൻ അലി യിൽദിരിം പ്രസ്​താവിച്ചിരുന്നു. എന്നാൽ, ‘നാറ്റോ’ സഖ്യത്തിലെ അതികായനായ അമേരിക്ക കുർദുകളെ ആയുധമണിയിക്കാൻ ഒരുങ്ങിപ്പുറപ്പെട്ടതാണ്​ സംശയങ്ങൾക്കിട നൽകുന്നത്​. കഴിഞ്ഞ ഏഴു വർഷമായി (2011 മുതൽ) സിറിയ കലാപഭൂമിയായിരുന്നു. ലക്ഷക്കണക്കിന്​ മനുഷ്യരെയാണ്​ യുദ്ധം വകവരുത്തിയത്​. ഇൗ സന്ദർഭത്തിൽ, സിറിയയുടെ വടക്കൻ അതിർത്തിയിൽ കുർദുകളെ ആയുധമണിയിക്കാനും അവർക്കായി സൈനികരെ റിക്രൂട്ട്​ ചെയ്യാനും ട്രംപ്​ ഭരണകൂടം തുനിഞ്ഞതാണ്​ യുദ്ധത്തിലേക്കെടുത്തുചാടാൻ ഉർദുഗാനെ പ്രേരിപ്പിച്ചത്​.

പ​​െൻറഗൺ 4900 ട്രക്കുകളിലും 2000 വിമാനങ്ങളിലുമുള്ള ആയുധങ്ങൾ കുർദുകൾക്ക്​ എത്തിച്ചുവെന്നാണ്​ റിപ്പോർട്ട്​. അതുകൊണ്ട്​, അമേരിക്കക്കനുകൂലമായി ന്യായവാദങ്ങളൊന്നും ആർക്കും ചൂണ്ടിക്കാട്ടാനില്ല. യൂറോപ്യൻ രാഷ്​ട്രങ്ങളും നാറ്റോ അംഗങ്ങളുമായ ബ്രിട്ടനും ജർമനിയുമൊക്കെ കാര്യമായൊന്നും പ്രതികരിക്കാതിരുന്നതും അതുകൊണ്ടായിരിക്കണം. ഫ്രാൻസ്​ ​െഎക്യരാഷ്​ട്ര രക്ഷാസമിതിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ടിട്ടുണ്ട്​. എങ്കിലും, കാര്യമായ ഒച്ചപ്പാടൊന്നും ഉണ്ടായിട്ടില്ല. ​െഎക്യരാഷ്​ട്ര സഭയുടെ സെക്രട്ടറി ജനറൽ ഉർദുഗാനോട്​ സംയമനം പാലിക്കാൻ ആവശ്യപ്പെട്ടതു നല്ലതുതന്നെ. റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്​റോവ്​ കുറ്റം മുഴുവനും അമേരിക്കയുടേതാണെന്ന്​ തുറന്നുപറഞ്ഞിരിക്കുന്നു. സിറിയയുടെ വടക്കൻ അതിർത്തിയിൽ തുർക്കിയെയും ഇറാഖിനെയുംകൂടി പ്രകോപിപ്പിക്കുന്ന അമേരിക്കയുടെ നടപടിയാണ്​ യുദ്ധത്തിലേക്ക്​ നയിച്ചതെന്ന്​ അദ്ദേഹം പ്രസ്​താവിക്കുന്നു. സിറിയയുടെ വടക്കൻ അതിർത്തിയിലെ ഭൂപ്രദേശങ്ങൾ^ അ​ഫ്രീനും മൻബിജും ഉൾപ്പെടെ ^കുർദുകളുടെ നിയന്ത്രണത്തിലാണ്​. തുർക്കിയുടെ സഹായത്തോടെ അവ വീണ്ടെടുക്കാൻ ഇപ്പോൾ സിറിയക്ക്​ അവസരം കൈവന്നിരിക്കുന്നു. സിറിയൻ സേന ഇദ്​ലിബിലെ ‘അബൂ ദഹൂർ’ സൈനിക വിമാനത്താവളം തിരിച്ചുപിടിച്ചതായ വാർത്ത സ്​ഥിരീകരിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ സ്വാധീനം ശക്തമാക്കാനും തന്ത്രപരമായി ‘നാറ്റോ’ സഖ്യത്തിൽ വിള്ളലുണ്ടാക്കി അമേരിക്കയെയും തുർക്കിയെയും അകറ്റാനും റഷ്യക്ക്​ അവസരം ലഭിച്ചതായും നിരീക്ഷിക്കുന്നവരുണ്ട്​.

കഴിഞ്ഞ ഏഴു വർഷക്കാലം സിറിയയിൽ പ്രതിപക്ഷത്തോ​െടാപ്പം നിന്ന അമേരിക്കക്ക്​, അവിടെ നിലയുറപ്പിക്കാൻ സാധിക്കാതെ വന്നപ്പോഴാണ്​, അവർ കുർദുകളുടെ പഴുതിലൂടെ മേഖലയിൽ ഇടപെടാൻ ശ്രമം നടത്തുന്നത്​. ഇത്​ സിറിയ, തുർക്കി, ഇറാഖ്​, ഇറാൻ എന്നീ രാഷ്​ട്രങ്ങളുടെ അതിർത്തികളിൽ ഉളവാക്കാവുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച്​ ഉർദുഗാൻ ട്രംപിനെ ധരിപ്പിച്ചിരുന്നതാണ്​. ട്രംപ്​ വാക്കുപാലിച്ചില്ലെന്നു മാത്രമല്ല, കുർദുകൾക്കുവേണ്ടി 30,000 അംഗബലമുള്ള ഒരു സേനയെ റിക്രൂട്ട്​ ചെയ്യാനും പരിശീലിപ്പിക്കാനുമുള്ള ശ്രമത്തിലാണ്​ പ​​െൻറഗൺ​.

കുർദുകളും തുർക്കിയുമായുള്ള സംഘട്ടനങ്ങൾ കഴിഞ്ഞ 40 വർഷമായി തുടരുന്നതാണ്​. അബ്​ദുല്ല ഒക്​ലാൻ കുർദിസ്​താൻ വർക്കേഴ്​സ്​ പാർട്ടി (പി.കെ.കെ) സ്ഥാപിച്ചത്​ 1974ലാണ്​. അന്നു തുടങ്ങിയതാണ്​ പ്രശ്​നം. സിറിയ, തുർക്കി, ഇറാഖ്​, ഇറാൻ എന്നിവക്കിടയിലുള്ള അതിർത്തികളിൽ ഒരു സ്വതന്ത്ര രാഷ്​ട്രം സ്ഥാപിച്ചെടുക്കുകയാണ്​ അവരുടെ ആവശ്യം. അതിനായി അവർ ഇടക്കിടെ അതിർത്തികളിൽ സംഘട്ടനങ്ങളും രക്തച്ചൊരിച്ചിലും പതിവാക്കി. 40,000ത്തോളം മനുഷ്യജീവൻ ബലികഴിക്ക​െപ്പട്ടു. തുടർന്ന്​ അ​മേരിക്കയും യൂറോപ്യൻ യൂനിയനും തുർക്കിയും പി.കെ.കെയെ കരിമ്പട്ടികയിലുൾപ്പെടുത്തി ഭീകരസംഘടനയാണെന്നു പ്രസ്​താവിച്ചു. പി.കെ.കെയുടെ സിറിയൻ പതിപ്പാണ്​ ഡെമോക്രാറ്റിക്​ യൂനിയൻ പാർട്ടി (പി.വൈ.ഡി). അതി​​​െൻറ സൈനിക ഘടകമാണ്​ ‘പീപ്​ൾസ്​ പ്രൊട്ടക്​ഷൻ യൂനിറ്റ്​ (വൈ.പി.ജി). സംഭവഗതികൾ വേണ്ടതുപോലെ വിലയിരുത്തിയതുകൊണ്ടാകണം, രണ്ടായിരമാണ്ടോടെ കുർദുകൾ തങ്ങളുടെ ലക്ഷ്യം പൂർണ സ്വതന്ത്രരാഷ്​ട്രം എന്നതിനു പകരം സ്വയംഭരണം എന്നാക്കി തിരുത്തി.

എന്നിട്ടും മസ്​ഉൗദുൽ ബാരിസാനി ഹിതപരിശോധന നടത്തിയത്​ ‘കുർദിഷ്​​ റീജനൽ ഗവൺമ​​െൻറി’ന്​ (കെ.ആർ.ജി) ഒരു സ്വതന്ത്ര രാഷ്​ട്ര പദവി മോഹിച്ചുകൊണ്ടായിരുന്നു. 2003ലെ അമേരിക്കയു​െട ഇറാഖ്​ അധിനിവേശമാണ്​ കുർദുകൾക്ക്​ ഇറാഖിൽ റീജനൽ ഭരണത്തിനു സാധ്യതയൊരുക്കിയത്​. എന്നാൽ, 2017ൽ ബഗ്​ദാദിനെ വെല്ലുവിളിച്ചുകൊണ്ട്​ സ്വത​ന്ത്ര പദവിക്കായി തലസ്ഥാനമായ ഇർബിലിലും കൂടാ​തെ എണ്ണസമ്പന്നമായ കിർക്കുക്കിലും അവർ അഭിപ്രായ വോ​െട്ടടുപ്പ്​ നടത്തി. ഇസ്രാ​േയലാണ്​ അവർക്ക്​ അരുനിന്നത്​. അറബ് ലോകത്ത്​ വിള്ളലുണ്ടാക്കലാണല്ലോ സയണിസ്​റ്റുകളുടെ ആവശ്യം. എന്നാൽ, ഇപ്പോൾ സിറിയക്കെന്ന​പോലെ, അപ്പോൾ ഇറാഖി​​​െൻറ അഖണ്ഡതക്കുവേണ്ടി അവസരോചിതം തീരുമാനമെടുത്തതും ശക്തമായ നിലപാട്​ സ്വീകരിച്ചതും റജബ്​ ത്വയ്യിബ്​ ഉർദുഗാനായിരുന്നു. തുർക്കി കെ.ആർ.ജിക്കെതിരെ സാമ്പത്തികവും സൈനികവുമായ ഉപരോധം പ്രഖ്യാപിച്ചു. കുർദിസ്​താനിൽനിന്ന്​ ദിനേന ലോക ക​േമ്പാളത്തിലേക്ക്​ എണ്ണ കയറ്റിയയക്കുന്ന ^തുർക്കിയിലൂടെ കടന്നുപോകുന്ന^ പൈപ്പുകൾ തുർക്കി പൂട്ടിയിടുമെന്നു പ്രഖ്യാപിച്ചത്​ ബർസാനിയെ വിഷമവൃത്തത്തിലാക്കി. തുർക്കിയുടെയും ഇറാഖി​​​െൻറയും സൈന്യം കൈകോർത്തുപിടിച്ച്​ വാദ്യാഘോഷത്തോടെ നീങ്ങുന്നത്​ കണ്ടപ്പോൾ ബാരിസാനിക്ക്​ ഉദ്യമം ഉപേക്ഷിക്കേണ്ടതായിവന്നു.

അഫ്രീനിലെ വിജയം യഥാർഥത്തിൽ സിറിയയുടെ നേട്ടമാണ്​. സിറിയയുടെ വടക്കുപടിഞ്ഞാറ്​ അതിർത്തി സുരക്ഷിതമായിരിക്കുന്നു. ഇനി വടക്കുകിഴക്കു കിടക്കുന്ന മൻബിജി​​​െൻറ കാര്യമാണ്​. അവിടെ അമേരിക്കൻ സേന തമ്പടിച്ചിട്ടുണ്ടത്രെ. വേണ്ടിവന്നാൽ അ​മേരിക്കൻ സേനയുമായിതന്നെയും ഒരു ഏറ്റുമുട്ടലിനു തയാറാവേണ്ടിവരുമെന്നാണ്​ ഉർദുഗാൻ പ്രസ്​താവിച്ചിരിക്കുന്നത്​. ഡോണൾഡ്​ ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, വൈ.പി.ജിയെ ആയുധമണിയിക്കുന്നതിൽനിന്ന്​ അ​േമരിക്ക പിന്തിരിയണമെന്ന്​ അദ്ദേഹം ആവർത്തിച്ചാവശ്യപ്പെട്ടിട്ടുണ്ട്​. ഒരാഴ്​ചക്കകം കിഴടങ്ങിയില്ലെങ്കിൽ അഫ്രീനിൽ നിന്നെന്നപോ​െല, മൻബിജിൽനിന്നും കുർദുസേന തുരത്തപ്പെടുന്നതാണ്​.

സിറിയയുടെ വടക്കു തുർക്കിയുടെ ദക്ഷിണ അതിർത്തികളാണ്​. 40 വർഷമായി അവിടെ അക്രമം അഴിച്ചുവിടുകയായിരുന്നു. അമർച്ച​െചയ്യാൻ പറ്റിയ അവസരമാണിതെന്നാണ്​ ഉർദുഗാൻ കരുതുന്നത്​. ഇതുസംബന്ധമായി തുർക്കികളെ ബോധവത്​കരിക്കുന്നതിൽ ഭരണകൂടം വിജയിച്ചിരിക്കുന്നു. പത്രമാധ്യമങ്ങളുടെ പ്രശംസകൾ ഇതു വ്യക്തമാക്കുന്നു. ഇസ്​തംബൂൾ, അങ്കാറ, ഇസ്​മീർ എന്നീ പട്ടണങ്ങളിൽ ​പോയ വർഷം നടന്ന ഭീകരാക്രമണങ്ങൾ കുർദു ഭീകരവാദികളുടെ ചെയ്​തികളാണെന്നും അവർക്ക്​ ആയുധങ്ങൾ ലഭിച്ചത്​ അമേരിക്കയിൽനിന്നായിരുന്നെന്നും തുർക്കികൾക്ക്​ അറിവുള്ളതാണ്​. 

‘ഒാപറേഷൻ ഒലിവ്​ ബ്രാഞ്ചി’നു  ലഭിക്കുന്ന ജനസമ്മതി  ഇതൊക്കെയും വ്യക്തമാക്കുന്നുണ്ട്​. എന്നാൽ, തുർക്കിയുടെ വിദേശകാര്യ മന്ത്രി മെവ്​ലുദ്​ കാവസോഗ്​ലുവി​​​െൻറ പ്രസ്​താവന സിറിയയെ സന്തുഷ്​ടമാക്കിയിരിക്കുന്നു. അഫ്രീനിൽ നിന്ന്​​ കുർദുകളെ പൂർണമായും തുരത്തിക്കഴിഞ്ഞാൽ പ്രദേശം യഥാർഥ അവകാശികളായ സിറിയൻ ഭരണകൂടത്തിനു വിട്ടുനൽകുമെന്നാണ്​ അദ്ദേഹം പ്രസ്​താവിച്ചത്​. ഇത്​ ഇറാനെയും റഷ്യയെയുംകൂടി തൃപ്​തിപ്പെടുത്തുന്നു. അമേരിക്കയുടെ വീണ്ടുവിചാരമില്ലാത്തതും അവ്യക്തവുമായ വിദേശനയവും ട്രംപി​​​െൻറ ഭരണപാടവമില്ലായ്​മയും അവരെ ‘നാറ്റോ’ സഖ്യകക്ഷിയായ തുർക്കിയിൽനിന്ന്​ ഒന്നുകൂടി അകറ്റുന്നതിന്​ ‘ഒലിവ്​ ബ്രാഞ്ച്​ ഒാപറേഷൻ’ കാരണമായിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Erdoganarticleturkymalayalam newsKurdiaah Militant
News Summary - Olive Operation Of Erdogan - Article
Next Story