Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസമ്പദ്ഘടനയുടെ...

സമ്പദ്ഘടനയുടെ പതനത്തിന്​ എന്ത​ു വേഗം!

text_fields
bookmark_border
സമ്പദ്ഘടനയുടെ പതനത്തിന്​ എന്ത​ു വേഗം!
cancel

ഒരു മന്ത്രം ജപിച്ച് സാമൂഹികതിന്മകളെ ഇല്ലാതാക്കുന്ന ലാഘവത്തോടെയാണ് 2016 നവംബർ എട്ടിന് രാത്രി അന്നത്തെ ഏറ്റവും വലിയ കറൻസികളായിരുന്ന 500, 1000 നോട്ടുകൾ ഇന്ത്യൻ പ്രധാനമന്ത്രി റദ്ദാക്കിയത്. കറൻസി ഉപയോഗം കുറക്കാനും പണത്തി​​​െൻറ പൂഴ്ത്തിവെപ്പ്​ തടയാനും നടത്തിയ നോട്ട് നിരോധനത്തിനു ശേഷം, 2000ത്തി​​​െൻറ കറൻസി അച്ചടിച്ചതി​​​െൻറ യുക്തിയെന്തെന്ന് ഇനിയും വിശദീകരിക്കാനായിട്ടില്ല. പകരം വ്യാജപ്രചാരണങ്ങളുടെ ഘോഷയാത്ര നടത്തി യാഥാർഥ്യങ്ങൾ മറച്ചുവെക്കാനാണ് ബന്ധപ്പെട്ടവർ ശ്രമിച്ചത്. 2000ത്തി​​െൻറ കറൻസിയിൽ നാനോ ജി.പി.എസ്​ ചിപ്പ് ഉണ്ടെന്നും 120 അടി താഴ്ചയിൽ ഒളിപ്പിച്ചാൽ പോലും സാറ്റലൈറ്റ്​ മുഖാന്തരം കണ്ടെത്താനാകുമെന്നുമായിരുന്നു കിടിലൻ പ്രചാരണം. അതി​​​െൻറ നിരർഥകത തമാശയായി മാറിയത്​ സമീപകാലത്തു മാത്രമാണ്. അഥവാ വ്യാജപ്രചാരണത്തെ ശരിയെന്ന വിധം സ്വീകരിക്കുന്ന സമൂഹത്തെ സൃഷ്​ടിച്ചുകൊണ്ടാണ് രാജ്യത്ത് ഏതാണ്ടെല്ലാ സാമ്പത്തികപരിഷ്​കരണങ്ങളും നടപ്പാക്കിവരുന്നത്. ആയിരത്തി​​​െൻറ കറൻസി ഇല്ലാതായതും 200​​െൻറയും 2000ത്തി​​​െൻറയും രണ്ടുതരം പുതിയ കറൻസികൾ രംഗത്തുവന്നതുമാണ് നോട്ടുനിരോധനത്തി​​​െൻറ ശിഷ്​ടബാക്കി. അന്നത്തെ മറ്റെല്ലാ അവകാശവാദങ്ങളും അർഥശൂന്യമായിരുന്നുവെന്ന് സകലർക്കും ബോധ്യമായി. എന്നാൽ, ഈ തുഗ്ലക് പരിഷ്​കാരത്തിന്​ ഇന്ത്യൻ സമ്പദ്​വ്യവസ്​ഥ കനത്ത വിലകൊടുക്കേണ്ടിവന്നു. രണ്ടു കൊല്ലം മുമ്പ് 16.42 ലക്ഷം കോടി രൂപയായിരുന്നു രാജ്യത്തുണ്ടായിരുന്ന മൊത്തം കറൻസിയുടെ മൂല്യമെങ്കിൽ, ഇപ്പോഴത് 18.76 ലക്ഷം കോടിയായി വർധിച്ചിരിക്കുന്നു! ഡിജിറ്റൽ കമ്പോള വ്യാപനം സ്വിച്ചിട്ടാൽ നടപ്പാക്കാനാവില്ലെന്നും ബോധ്യമായി. കള്ളനോട്ടും കള്ളപ്പണവും ഭീകരവാദവും കുറഞ്ഞുവെന്ന് ആരും ഇപ്പോൾ അവകാശപ്പെടുന്നില്ല. പുതിയ കറൻസികൾ ജനങ്ങൾക്ക് പരിചിതമാകും മുമ്പ് അവയുടെ വ്യാജൻ പുറത്തിറങ്ങുന്നതായിട്ടാണ് ബാങ്ക് ജീവനക്കാരുടെ അനുഭവം. നിരോധിക്കപ്പെട്ട 500ഉം 1000വും കറൻസി നോട്ടുകൾ ഗംഗാനദിയിലൂടെ ഒഴുകിപ്പോകുമെന്ന പ്രധാനമന്ത്രിയുടെ ജപ്പാൻ പ്രസംഗവും വൃഥാവിലായി. 50 ദിവസമാണ് ലക്ഷ്യസാക്ഷാത്​കാരത്തിനായി അദ്ദേഹം ചോദിച്ചതെങ്കിലും 730 ദിവസം പിന്നിടുമ്പോൾ എല്ലാവരും സമവായത്തിലെത്തുന്ന ഏകകാര്യം സമ്പദ്ഘടനയുടെ പതനവും കമ്പോളത്തി​​​െൻറ മാന്ദ്യവുമാണ്.

അനൗപചാരിക മേഖലയുടെ പതനം
59 മിനിറ്റ്​ കൊണ്ട് ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനത്തി​​​െൻറ അനുഭവമെന്താകുമെന്ന് മുൻകാല അനുഭവങ്ങളുടെ അടിസ്​ഥാനത്തിൽ ഉൗഹിക്കാവുന്നതേയുള്ളൂ. വിദേശ ബാങ്കുകളിലെ കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം രൂപ വീതം സാധാരണക്കാരുടെ അക്കൗണ്ടുകളിൽ എത്തിക്കുമെന്ന പ്രഖ്യാപനമൊക്കെ മനസ്സിൽ തെളിയുമ്പോൾ അവരിൽ നിസ്സംഗതയുണ്ടാകുന്നത് സ്വാഭാവികം മാത്രം. കാരണം, മാനം മുട്ടെയുള്ള പ്രഖ്യാപനങ്ങൾ നടക്കുന്നത്, ജനാധിപത്യ സംവിധാനത്തിൽ രൂപംകൊള്ളുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള സേഫ്റ്റി വാൽവെന്ന നിലക്കാണ്. പിന്നീട് അവയൊന്നും വിശദമായ പരിശോധനക്കും വിലയിരുത്തലിനും വിധേയമാകാറില്ലെന്നതാണ് നാടി​​​െൻറ ജനാധിപത്യത്തിനുള്ള പ്രധാന ദൗർബല്യം. പുതിയ വായ്പപ്രഖ്യാപനത്തി​​​െൻറ വിശദീകരണക്കുറിപ്പിൽ പ്രതിപാദിക്കുന്നത്, രണ്ടു വർഷമായി വിറങ്ങലിച്ച് നിലകൊള്ളുന്ന ചെറുകിട, ഇടത്തരം വാണിജ്യ വ്യവസായ സംരംഭങ്ങളുടെ (എസ്​.എം.ഇ) ഉയിർത്തെഴുന്നേൽപി​​​െൻറ ആവശ്യകതയെക്കുറിച്ചാണ്. അഥവാ, നോട്ട് നിരോധനം മൂലം കടുത്ത പ്രഹരമുണ്ടായത് രാജ്യത്തെ 60-70 പേർ പങ്കാളികളായ അനൗപചാരിക മേഖലക്കാണെന്ന (Informal Sector) വസ്​തുത പ്രകടമായി കേന്ദ്രസർക്കാർ അംഗീകരിച്ചിരിക്കുകയാണ്. ഈ മേഖലയുടെ ചലനശേഷി തകർന്നില്ലാതായതാണ് വ്യാപകമായ തൊഴിലില്ലായ്മക്കും കമ്പോളത്തി​​​െൻറ സങ്കോചത്തിനും കാരണമായത്. നോട്ട് നിരോധനത്തി​​​െൻറ ഏറ്റവും കരുണയില്ലാത്ത ദൃശ്യവും ഇതുതന്നെ.

സംരക്ഷണത്തിന് നീക്കമില്ല
സാധനങ്ങൾക്കു പകരം സാധനങ്ങൾ കൈമാറുന്ന പഴയ ബാർട്ടർ സമ്പ്രദായത്തിനു പകരം വിനിമയ മൂല്യം നിശ്ചയിക്കുന്ന ഒരു പൊതുമാനദണ്ഡമായി കറൻസി രൂപം കൊണ്ടതാണ് വ്യാപാര-വാണിജ്യ പ്രക്രിയയുടെ അഭിവൃദ്ധിയുടെ ആണിക്കല്ല്. ഇന്ത്യയിൽ 2016ൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ആകെ കറൻസി മൂല്യത്തി​​​െൻറ 86 ശതമാനം പൊടുന്നനെ നിശ്ചേതനമായപ്പോൾ അത് സമ്പദ്​വ്യവസ്​ഥയുടെ ഹൃദയാഘാതത്തിനാണ് വഴിയൊരുക്കിയത്. എന്നാൽ, ഇങ്ങനെ കുഴഞ്ഞുവീണ സമ്പദ്​വ്യവസ്​ഥക്ക്​ ആശ്വാസം പകരാനോ ഉത്തേജക നടപടികൾ കൈക്കൊള്ളാനോ ശ്രമമുണ്ടായില്ല എന്നതാണ് കേന്ദ്രസർക്കാർ നയത്തിലുള്ള ജനവിരുദ്ധതയുടെ സുപ്രധാന മുഖം. പണത്തി​​​െൻറ ക്രയവിക്രയം ത്വരിതപ്പെടുത്തി കമ്പോളത്തെ സക്രിയമാക്കേണ്ട ബാങ്കിങ്​ സ്​ഥാപനങ്ങളാകട്ടെ, വൻകിട കോർപറേറ്റുകളുടെ താൽപര്യസംരക്ഷകരായി മാറുകയും ചെയ്തു. തന്മൂലം കുത്തകകളുടെ ആസ്​തിയിലും വരുമാനത്തിലും വലിയ കുതിപ്പുണ്ടായി. എന്നാൽ, ചെറുകിട വായ്പകൾ ഇല്ലാതാകുകയും അനൗപചാരിക മേഖലയെ അവഗണിക്കുകയും ചെയ്തതി​​​െൻറ പാതകത്തിൽനിന്നും കൈകഴുകി രക്ഷനേടാനുള്ള നീക്കമാണ് പുതിയ വായ്പ പ്രഖ്യാപനം. ഇതൊരുതരം ഹിപ്പോക്രസി ആണ്. നോട്ടുനിരോധന വേളയിൽ ജനങ്ങൾ ക്യൂവിൽ നിന്നതും അവരുടെ ജീവിതം നരകതുല്യമായതും നൂറിൽപരം പേർ മരണമടഞ്ഞതും നേരിൽ കണ്ട ദയനീയ ദൃശ്യങ്ങൾ. എന്നാൽ, സമ്പദ്​വ്യവസ്​ഥയുടെ കാണാമറയത്ത്, കൃഷിയടക്കമുള്ള അടിസ്​ഥാന മേഖലയിൽ സംഭവിച്ച ഉരുൾപൊട്ടലുകളും പ്രത്യാഘാതങ്ങളും കണ്ടറിഞ്ഞ് പരിഹാരങ്ങൾക്ക് ശ്രമിക്കാത്തതിനാലാണ് കമ്പോളമാന്ദ്യവും വളർച്ചനിരക്കിലെ ശോഷണവും തീക്ഷ്ണമായിത്തീർന്നത്.

ചേരിപ്പോര് അതിരൂക്ഷം
റിസർവ്​ ബാങ്കും കേന്ദ്ര സർക്കാറും തമ്മിലുള്ള ശീതസമരത്തി​​​െൻറ ഉള്ളടക്കം സാമ്പത്തിക രംഗത്ത് അനുവർത്തിക്കുന്ന സമീപനങ്ങളിലെ നൈതികതയെ ചൊല്ലിയുള്ളതാണ്. ഒരു രാജ്യത്തി​​​െൻറ കേന്ദ്രബാങ്കെന്നാൽ സാമ്പത്തിക കാര്യങ്ങളിലുള്ള ദിശാ നിർണയത്തി​​​െൻറ അവസാനവാക്കാണ്. കറൻസിയുടേയും ബാങ്കിങ്​ സ്​ഥാപനങ്ങളുടേയും അധിപൻ എന്നതിനു പുറമെ കേന്ദ്ര സർക്കാറി​​​െൻറ സാമ്പത്തികനയങ്ങളെ വിളംബരപ്പെടുത്തുന്ന ബഹിർഗമനകവാടം കൂടിയാണത്. സ്വാശ്രയത്വത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ സമ്പദ്​ഘടനയുടെ വിശുദ്ധി ഉൾക്കൊള്ളുന്ന റിസർവ്​ ബാങ്കി​​​െൻറ ചട്ടങ്ങളും നടപടിക്രമങ്ങളും സ്വയം ഭരണാവകാശസംഹിതകളും സമാനതകളില്ലാത്തവിധം അമൂല്യവും മഹത്തരവുമാണ്. 2016 നവംബർ എട്ടി​​​െൻറ കറൻസി നിരോധന കാര്യത്തിൽ ഒരു ജനതയെ മാത്രമല്ല, റിസർവ്​ ബാങ്കിനെയും കേന്ദ്രസർക്കാർ ഫലത്തിൽ ബന്ദിയാക്കി എന്ന കാര്യം ഇന്നൊരു രഹസ്യമല്ല. കേന്ദ്ര സർക്കാറുമായി നല്ല ആശയപ്പൊരുത്തം വെച്ചുപുലർത്തിയതി​​​െൻറ ആനുകൂല്യത്തിലായിരുന്നു രഘുറാം രാജനു ശേഷം ഇപ്പോഴത്തെ റിസർവ്​ ബാങ്ക് ഗവർണർ ചുമതല ഏൽക്കുന്നത്. എന്നാൽ, റിസർവ്​ ബാങ്ക് എന്ന ചട്ടക്കൂടി​​​െൻറ മൂല്യങ്ങളും ധാർമികതയും മുറുകെപ്പിടിക്കേണ്ടിവന്നപ്പോൾ പുതിയ ഗവർണർക്കും സർക്കാർ വിധേയത്വം ഉപേക്ഷിച്ച് തത്ത്വാധിഷ്ഠിത നിലപാട് സ്വീകരിക്കേണ്ടി വന്നു. അത്രകണ്ട് തിളക്കമാർന്നതും നൈതികതയിലൂന്നിയുള്ളതുമാണ് റിസർവ്​ ബാങ്ക് അടക്കമുള്ള ഇന്ത്യയുടെ സ്വയംഭരണ സ്​ഥാപനങ്ങളുടെ അടിത്തറയും ഉള്ളടക്കവുമെന്നതാണ് ശ്രദ്ധേയം. അതിനാൽ, ഇത്തരം സ്​ഥാപനങ്ങളുടെ ഘടനയും ചട്ടക്കൂടും തകർത്തുകളയുകയോ, അവയെ ഇല്ലായ്മ ചെയ്യുകയോ വേണമെന്ന ചിന്തയാണ് കേന്ദ്രസർക്കാറിൽനിന്ന്​ നിരന്തരം ഉയർന്നുവരുന്നത്.

(ബാങ്ക്​ എ​​​ംപ്ലോയിസ്​ ​െഫഡറേഷൻ ​ഒാഫ്​ ഇന്ത്യ സംസ്​ഥാന പ്രസിഡൻറാണ്​ ലേഖകൻ)

Show Full Article
TAGS:currency demonetization note ban Economy article malayalam news 
News Summary - Note Ban Has Two Years - Article
Next Story