Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightയുക്തിഭദ്രമല്ല, ...

യുക്തിഭദ്രമല്ല,  കോവിഡ്​ പ്രശ്​നപരിഹാരമല്ല

text_fields
bookmark_border
യുക്തിഭദ്രമല്ല,  കോവിഡ്​ പ്രശ്​നപരിഹാരമല്ല
cancel

കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർമ​ല സീ​താ​രാ​മ​​​െൻറ വാർത്തസ​മ്മേ​ള​ന​ത്തി​ൽ 20 ല​ക്ഷം കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജിെ​ൻ​റ ഏ​റ്റ​വും പ്ര​ധാ​ന​ഭാഗ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ക​രു​തി​യ​തെ​ങ്കി​ലും അ​ത്ത​ര​ം നി​ർണാ​യ​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളൊന്നും ഉ​ണ്ടാ​യി​ല്ല. ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ക്കപ്പെ​ട്ട 15 ഇ​നങ്ങ​ളി​ൽ ആ​റെ​ണ്ണ​വും എം.​എ​സ്.​എം.​ഇ​യെക്കു​റി​ച്ചു​ള്ള​താ​യി​രു​ന്നു. ഇൗ ആ​റ് നി​ർദേ​ശ​ങ്ങൾ പൊ​തു​വി​ൽ ഞാ​ൻ സ്വാ​ഗ​തം ചെ​യ്യു​ന്നു. പ​ക്ഷേ, പ്ര​ഖ്യാ​പി​ക്ക​പ്പെട്ടത്​  ന​ല്ല​േ​താ ചീ​ത്ത​േ​യാ എ​ന്നത​ല്ല, ആ​വ​ശ്യ​ത്തി​ന് ഉ​ത​കു​ന്ന​താ​ണോ എന്നതാ​ണ് പ്രശ്​നം. ഉ​ദാ​ഹ​ര​ണ​ത്തി​ന് മൂന്നു ല​ക്ഷം കോ​ടി രൂ​പ എം.​എ​സ്.​എം.​ഇ​ക​ൾ​ക്ക് നാ​ലു വ​ർ​ഷ​ത്തേ​ക്ക് ന​ൽ​കു​ക​യും അ​തി​ൽ ഒ​രു വ​ർ​ഷ​ത്തേക്ക് മു​ത​ലിെ​ൻ​റ മൊ​റ​േ​ട്ടാ​റി​യം പ്ര​ഖ്യാ​പി​ക്കു​ക​യും െച​യ്തി​ട്ടു​ണ്ട് തി​രി​ച്ച​ട​വി​ൽ. അ​ത്​ സ്വാഗതാർഹമാണ്​. പ​ക്ഷേ, പ്ര​ശ്നം അ​ത​ല്ല. എം.​എ​സ്.​എം.​ഇ​കൾക്കും കോ​ർപ​റേ​റ്റു​കൾക്കും ലോ​ൺ കി​ട്ടാ​ത്ത​ത​ല്ല പ്ര​ശ്നം. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം, കെ​ട്ടി​ട വാ​ട​ക, കെ​ട്ടിക്കി​ട​ക്കു​ന്ന ച​ര​ക്കു​ക​ൾ വി​റ്റ​ഴി​ക്ക​ൽ- ഇൗ ​മൂ​ന്നു കാ​ര്യ​ങ്ങ​ളാ​ണ് അ​വർക്ക്​ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടുണ്ടായ പ്ര​ശ്നങ്ങൾ. ഇൗ ​മൂ​ന്നു വിഷയത്തിലും ഒ​രു നി​ർ​ദേ​ശ​വും മൂ​ന്നു ല​ക്ഷം കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യി​ൽ ഇ​ല്ല. മ​റി​ച്ച്, അ​വ​ർ​ക്ക് ഇൗ​ടു​ക​ളി​ല്ലാ​തെ വാ​യ്പ കൊ​ടു​ക്കാ​മെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. അ​ത് ന​ല്ല​തുതന്നെ. പ​ക്ഷേ, അ​തു​കൊ​ണ്ട് കോ​വി​ഡ് ഉ​ണ്ടാ​ക്കി​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​ത് 45 ല​ക്ഷം യൂ​നി​റ്റു​ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​വും എ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ൽ എ​ത്ര​പേ​ർ​ക്ക് ഇൗ ​പു​തി​യ വാ​യ്പ എ​ടു​ക്കാ​ൻ ക​ഴി​യും എ​ന്ന​ത് സം​ശ​യ​​മാ​ണ്.

ര​ണ്ടാ​മ​താ​യി ധ​ന​മ​ന്ത്രി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് സ​ബോ​ർ​ഡി​നേ​റ്റ് ലോ​ൺ എ​ന്ന പു​തി​യ ആ​ശ​യ​മാ​ണ്. പ​ല​ത​ര​ത്തി​ലും ബു​ദ്ധി​മു​ട്ടു​ന്ന ഇൗ എം.എസ്​.എം.ഇകൾക്കും ക്രെ​ഡി​റ്റാ​ണ് കേ​ന്ദ്രം കൂ​ടു​ത​ൽ നി​ർ​ദേ​ശി​ക്കു​ന്ന​ത്. അ​ങ്ങ​നെ ര​ണ്ടു ല​ക്ഷം എം.​എ​സ്.​എം.​ഇ യൂ​നി​റ്റു​ക​ൾ ഉ​ണ്ടെ​ന്ന് അ​വ​ർ പ​റ​യു​ന്നു. പ​ക്ഷേ, അ​വ​രു​ടെ​യും പ്ര​ശ്നം ക​ടം​കി​ട്ടി​യാ​ൽ തീ​രി​ല്ല. മൂ​ന്നാ​മ​തു ധ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത് ന​ല്ല രീ​തി​യി​ൽ ന​ട​ത്തു​ന്ന​തും അ​പ്ഗ്രേ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​തു​മാ​യ എം.​എ​സ്.​എം.​ഇ​(viable MSME)ക​ളെ കു​റി​ച്ചാ​ണ്. അ​വ​ർ​ക്കും കൊ​ടു​ക്കു​ന്ന​ത് വീ​ണ്ടും 10,000 കോ​ടി​യു​ടെ വായ്​പയാ​ണ്. ഇൗ ​മൂ​ന്നു പ്രോ​ജ​ക്ടു​ക​ളും ക്രെ​ഡി​റ്റ് അ​ടി​സ്ഥാ​ന​മാ​യ​താ​ണ്. ഇ​വ മൂ​ന്നും ഉ​ദ്ദേ​ശി​ച്ച ഫ​ലം ഉ​ണ്ടാ​ക്കു​മെ​ന്ന് ഞാ​ൻ വി​ചാ​രി​ക്കു​ന്നി​ല്ല. 

എം.​എ​സ്.​എം.​ഇ​യു​ടെ നി​ർ​വ​ച​നം ഒ​രു പാ​ക്കേ​ജിെ​ൻ​റ ഭാ​ഗ​മായല്ല, ഗ​വ​ൺ​മെ​ൻ​റ് ഉ​ത്ത​ര​വിെ​ൻ​റ ഭാ​ഗ​മായാണ്​ വ​രേ​ണ്ട​ത്​. ഉ​ദാ​ഹ​ര​ണ​ത്തി​ന് മൈ​ക്രോ എം.​എ​സ്.​എം.​ഇ​ക​ളെ 25 ല​ക്ഷ​ത്തി​ൽനി​ന്നും ഒ​രു കോ​ടി​യി​ലേ​ക്കുവ​രെ മാ​റ്റു​ക​യും അ​വ​ർ​ക്ക് അ​ഞ്ചു കോ​ടി​യു​ടെ ടേ​ൺ ഒാ​വ​ർ ഉ​ണ്ടെ​ങ്കി​ലും അ​വ​രെ മൈ​ക്രോ എം.​എ​സ്.​എം.​ഇ​ക​ളാ​യി​ട്ട് ക​ണ​ക്കാ​ക്കു​ക​യും ചെ​യ്യു​ക എ​ന്നു​ള്ള​താ​ണ്. അ​ത് ന​ല്ല കാ​ര്യം ത​ന്നെ.  എന്നാൽ, പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യില്ല. അ​തു​പോ​ലെ 200 കോ​ടിവ​രെ​യു​ള്ള സ​ർ​ക്കാ​ർ പ്രൊ​ക്യു​ർ​മെ​ൻ​റു​ക​ൾ​ക്ക് ഗ്ലോ​ബ​ൽ ടെ​ണ്ട​ർ ഒ​ഴി​വാ​ക്കു​​ന്ന​തോടെ എം.​എ​സ്.​എം.​ഇ​ക​ൾ​ക്ക് ന​ല്ല രീ​തി​യി​ൽ ഇ​ട​പെ​ടാ​നും അ​വ​രു​ടെ ച​ര​ക്കു​ക​ൾ ഗ്ലോ​ബ​ൽ ഭീ​മ​ൻ​മാ​രു​മാ​യി മ​ത്സരി​ക്കാ​തെ വി​റ്റ​ഴി​ക്കാ​നും ക​ഴി​യു​മെ​ന്നത്​ സ്വാഗതാർഹമാണ്​. മറ്റെ​ല്ലാം ചെ​റി​യ ചെ​റി​യ കാ​ര്യ​ങ്ങ​ളാ​ണ്.

12 ശ​ത​മാ​ന​ത്തി​ൽനി​ന്ന് 10 ശ​ത​മാ​ന​ത്തി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ പി.​എ​ഫ് അ​ട​യ്ക്കു​ന്ന​ത് കു​റ​ച്ചു. അ​തു​പോ​ലെ അ​വ​ർ അ​ട​യ്ക്കു​ന്ന കാ​ലാ​വ​ധി​യി​ൽ മാ​ർ​ച്ച്, ഏ​പ്രി​ൽ, മേ​യ്, ജൂ​ൺ, ജൂെ​ലെ, ആ​ഗസ്​റ്റ്​ വ​രെ നീ​ട്ടി​ക്കൊ​ടു​ത്തി​ട്ടു​ണ്ട്. തൊ​ഴി​ലു​ട​മ​സ്ഥ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​പ്പോ​ൾ അ​ട​യ്ക്കേ​ണ്ട​തി​ല്ല. മ​റി​ച്ച്​ ആ ​അ​ട​യ്ക്കു​ന്ന തു​ക ഏ​താ​ണ്ട് 2,500 കോ​ടി രൂ​പ ജീ​വ​നക്കാ​ർ​ക്കും ഉ​ട​മ​സ്ഥ​ർ​ക്കും വേ​ണ്ടി ഗ​വ​ൺ​മെ​ൻ​റ് അ​ട​യ്ക്കു​മെ​ന്ന് പ​റ​ഞ്ഞു. അ​തും ന​ല്ല കാ​ര്യം. അ​തേ​സ​മ​യം, പി.​എ​ഫ് 12 ശ​ത​മാ​ന​ത്തി​ൽനി​ന്ന് 10 ശ​ത​മാ​ന​മാ​യി ജീ​വ​ന​ക്കാ​ർ​ക്ക് കു​റച്ചതിനെ സ്വാ​ഗ​തം ചെ​യ്യാനാവി​ല്ല. അത്​ ഗ​വ​ൺ​മെ​ൻ​റ് അ​ട​യ്ക്കു​ന്നി​ല്ലെ​ങ്കി​ൽ പി.​എ​ഫിെ​ൻ​റ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും.

അ​തേ​പോ​ലെ മൈ​ക്രോ ഫി​നാ​ൻ​സ് ഹൗ​സിങ്​ ഫി​നാ​ൻ​സ് ഇ​ൻ​സ്​റ്റിറ്റ്യൂ​ഷ​നുകൾക്ക്​ ലി​ക്വി​ഡി​റ്റി​യി​ലേ​ക്കാ​ണ് ൈപ​സ കൊ​ടു​ക്കു​ന്ന​ത്. 30,000 കോ​ടി രൂ​പ​. അ​ത് വ​ലി​യൊ​രു തു​ക​യാ​ണ്. അ​വി​ടെ അ​പ​ക​ട​മു​ണ്ട്. നിക്ഷേപഗുണം കു​റഞ്ഞ, സി ​ഗ്രേ​ഡ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ​ണം െകാ​ടു​ക്കും. അ​ൺ​റേ​റ്റ​ഡ് പേ​പ്പേ​ഴ്സ് ഉ​ള്ള ആ​ളു​ക​ൾ​ക്ക് 45,000 കോ​ടി രൂ​പ കൊ​ടു​ക്കു​മെ​ന്ന് പ​റ​യുേ​മ്പാ​ൾ അ​ത് ഗ​വ​ൺ​മെ​ൻ​റ് വ​ള​രെ ചി​ന്തി​ച്ച് ചെ​യ്യേ​ണ്ട കാ​ര്യ​മാ​ണ്. അ​തി​ൽ വ​ലി​യ തി​രി​മ​റി​ക​ളും അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​വി​ടെ​യും ലോ​ൺ എ​ടു​ത്ത​വ​രെ അ​ല്ല, ലോ​ൺ കൊ​ടു​ക്കു​ന്ന​വ​രെ​യാ​ണ് നോ​ക്കു​ന്ന​ത്. കോവിഡ്​ കൊണ്ട്​ ലോ​ൺ എ​ടു​ത്ത്​ കുഴഞ്ഞ​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നി​ല്ല. അ​തു​പോ​ലെ പ​വ​ർ ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​നുകളോടും റൂ​റ​ൽ ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ൻ കോ​ർ​പ​റേ​ഷ​നോ​ടും  പ​വ​ർ ഉ​ൽ​പാ​ദി​പ്പി​ക്ക​ന ക​മ്പ​നി​ക​ൾ​ക്ക് പൈ​സ കൊ​ടു​ക്കാ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ല്ലാ​ത​ര​ത്തി​ലു​ള്ള ക​രാ​റു​ക​ളും നീ​ട്ടി​ക്കൊ​ടു​ത്തു. ഭാ​ഗി​ക​മാ​യി പ​ണിതീ​ർ​ത്ത​വ​രു​ടെ ബാ​ങ്ക് ഗാ​ര​ൻറി​ക​ൾ കു​റച്ചു. ഇെ​താ​ക്കെ ന​ല്ല കാ​ര്യ​ങ്ങ​ളാ​ണെ​ങ്കി​ലും ഇ​വ ഒ​രു പാ​ക്കേ​ജി​ൽകൂ​ടി​യ​ല്ല, ഒ​രു ഗ​വ​ൺ​മെ​ൻ​റ് ഉ​ത്ത​ര​വി​ൽകൂ​ടി വ​രേ​ണ്ട​താ​ണ്. 

സാ​ധാ​ര​ണ​ക്കാ​ർ, വാ​ട​ക​ക്കാ​ർ, അ​തു​പോ​ലെ മ​റ്റു​ള്ള ആ​ളു​ക​ൾ​ക്ക് ടി.​ഡി.​എ​സ്  25 ശ​ത​മാ​നം കു​റ​ച്ചിട്ടുണ്ട്​. ഒ​പ്പം റീ​ഫ​ണ്ട് എം.​എ​സ്.​എം.​ഇ​ക്കും കോ​ർ​പ​റേ​റ്റു​ക​ൾ ഒ​ഴി​കെ​യു​ള്ള ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പെെ​ട്ട​ന്ന് കൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. അതും സ്വാഗതാർഹമാണ്​. 15 കാ​ര്യ​ങ്ങ​ളി​ൽ ആ​റും എം.​എ​സ്.​എം.​ഇ​യെ കു​റി​ച്ചാ​ണ്. എന്നാൽ, ക​ട​മെ​ടു​ത്ത​വ​രു​ടെ സ്ഥി​തി, അ​ത് ചെ​റു​കി​ട വ്യ​വ​സാ​യി​ക​ളും വ്യാ​പാ​രി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ന്ന സാ​ധാ​ര​ണ മ​നു​ഷ്യ​രാ​യാ​ലും അ​വ​ർ എ​ടു​ത്ത ക​ട​ത്തി​നെ കു​റി​ച്ച് മിണ്ടാട്ടമില്ല. കൂ​ടു​ത​ൽ ക​ടം ത​രാ​മെ​ന്ന് ക​ട​ത്തി​ലും പ്ര​യാ​സ​ത്തി​ലും ആ​യ ഒ​രാ​ളോ​ട് പ​റ​യു​ന്ന​തിെ​ൻ​റ യു​ക്തി ബോ​ധ്യപ്പെ​ട്ടി​ട്ടി​ല്ല. അ​തി​നാ​ൽ കോ​വി​ഡ് ഉ​ണ്ടാ​ക്കി​യ പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നു ഞാ​ൻ ക​രു​തു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modikerala newscp johnNirmala Sitharamanindia newscovid 19
News Summary - Non-rational, Covid is not a solution
Next Story