Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅമേരിക്കയിലെ...

അമേരിക്കയിലെ വെന്‍റിലേറ്ററുകളുടെ കുറവ് എന്താണ് തുറന്നുകാട്ടുന്നത്?

text_fields
bookmark_border
അമേരിക്കയിലെ വെന്‍റിലേറ്ററുകളുടെ കുറവ് എന്താണ് തുറന്നുകാട്ടുന്നത്?
cancel

കോവിഡ് -19 ന്‍റെ വ്യാപനം അദ്ഭുതപ്പെടുത്തുന്നതാണ്. വാസ്തവത്തില്‍ ഞെട്ടിക്കുന്നതും. പക്ഷേ, വൈറസിന്‍റെ പ്രത്യക് ഷപ്പെടല്‍ അദ്ഭുതമുളവാക്കുന്നില്ല. ഈ പ്രതിസന്ധിയോട് ഏറ്റവും മോശമായി പ്രതികരിച്ചത് അമേരിക്കയാണെന്ന വസ്തുതയ ും ഞെട്ടിക്കുന്നില്ല. വര്‍ഷങ്ങളായി ശാസ്ത്രജ്ഞര്‍ മഹാമാരിയെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേക ിച്ച് 2003 ലെ സാര്‍സ് പകര്‍ച്ചവ്യാധിക്കു ശേഷം. വൈറസിനുള്ള പ്രതിരോധ മരുന്നുകള്‍ വികസിപ്പിച്ചിട്ടുണ്ട്. പക്ഷേ, അവ ഇപ്പോഴും പരീക്ഷണതലത്തിന് അപ്പുറം മുന്നോട്ടുപോയിട്ടില്ല എന്നതാണ് ദുര്യോഗം. ശാസ്ത്രീയമായ ധാരണ മതിയായ കാര ്യമല്ല. ആരെങ്കിലും തുടക്കം കുറിച്ചേ പറ്റു.
വിപണിയുടെ സൂചന വ്യക്തമാണ്: ഭാവിയിലെ ദുരന്തം തടയുന്നത് ലാഭകരമായ ബ ിസിനസല്ല. സര്‍ക്കാറിന് ചുവടുകള്‍ വയ്ക്കാനാവും. പക്ഷേ, അപ്പോള്‍ ആധിപത്യമുള്ള സിദ്ധാന്തം അത് തടയും: ‘സര്‍ക്കാരാ ണ് പ്രശ്നം’. റീഗന്‍ തിളങ്ങുന്ന ചിരിയോടെ ഇക്കാര്യം മുമ്പേ പറഞ്ഞിട്ടുണ്ട്. അതിന്‍െറ അര്‍ത്ഥം തീരുമാനമെടുക്കാന ുള്ള അവകാശം പൂര്‍ണമായി ബിസിനസ് ലോകത്തിന് കൈമാറണം എന്നാണ്. ബിസിനസ് ലോകം സ്വകാര്യലാഭത്തിനായി സമര്‍പ്പിതവും, പൊതുനന്മാക്കായി പ്രവര്‍ത്തിക്കുന്നവരുടെ സ്വാധീനത്തില്‍നിന്ന് മുക്തവുമാണ്. അതിനുശേഷമുള്ള വര്‍ഷങ്ങളില്‍ നിയോലിബറല്‍ ക്രൂരതകളുടെ ഡോസ് അനിയന്ത്രിതമായ മുതലാളിത്ത ക്രമത്തിലേക്ക് കുത്തിവച്ചു; അതേ മുതലാളിത്ത ക്രമം നിര്‍മിച്ച വിപണിക്ക് ഉതകുന്ന മട്ടില്‍.

ഏറ്റവും നാടകീയവും കൊലപാതകപരവുമായ വീഴ്ചകള്‍ അമേരിക്കയിലെ രോഗനിര്‍ണയശാസ്ത്രത്തിന്‍റെ ആഴം വ്യക്തമായി വെളിപ്പെടുത്തുന്നുണ്ട്. വെന്‍റിലേറ്ററുകളുടെ അഭാവമാണ് മഹാമാരിയെ എതിരിടുന്നതില്‍ ഏറ്റവും വലിയ കുപ്പിക്കഴുത്ത്. ഹെല്‍ത്ത് ആന്‍ഡ് ഹ്യമന്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്‍റ് ഈ പ്രശ്നം മുന്‍കൂട്ടിക്കണ്ടിരുന്നു. അവര്‍ ചെറിയ സ്ഥാപനത്തിന് വിലകുറഞ്ഞ, ഉപയോഗിക്കാന്‍ എളുപ്പമായ വെന്‍റിലേറ്ററുകളുടെ നിര്‍മാണത്തിന്‍റെ കരാര്‍ നല്‍കി. പക്ഷേ, അതില്‍ മുതലാളിത്ത യുക്തി ഇടപെട്ടു. ആ സ്ഥാപനത്തെ വലിയ കോര്‍പ്പറേറ്റ് കമ്പനിയായ കോവിഡിയന്‍ വാങ്ങിച്ചു. അവര്‍ വെന്‍റിലേറ്റര്‍ നിര്‍മാണ പദ്ധതിയെ വശത്തേക്ക് ഒതുക്കി. 2014 ല്‍ കമ്പനി സര്‍ക്കാരിന് ഒരു വെന്‍റിലേറ്ററും നല്‍കിയില്ല. കമ്പനിക്ക് വെന്‍റിലേറ്റര്‍ നിര്‍മാണം മതിയായ രീതിയില്‍ ലാഭകരമല്ല എന്ന് കോവിഡയന്‍ കമ്പനിയുടെ എക്സിക്യുട്ടീവുകള്‍ ഒൗദ്യോഗിക യോഗങ്ങളില്‍ പറഞ്ഞു. സംശയരഹിതമായി തന്നെ അത് സത്യവുമാണ്.

നോം ചോംസ്കി

അമേരിക്കന്‍ ഭരണകൂടത്തിന് മഹാമാരിയുടെ മതിയായ മുന്നറിയിപ്പ് നേരത്തെ ലഭിച്ചിരുന്നു. അപ്പോഴും നിയോ ലിബറല്‍ യുക്തി ഇടപെട്ടു. നാശത്തിന് കാരണമായ, വിപണി പരാജയത്തെ മറികടക്കാന്‍ സര്‍ക്കാരിന് ആവില്ല എന്നതായിരുന്നു ന്യായം. വിലകുറഞ്ഞ പുതിയതരം വെന്‍റിലേറ്ററുകള്‍ നിര്‍മിക്കാനുള്ള ശ്രമം തടസപ്പെട്ടു. അത് പൊതുആരോഗ്യവുമായി ബന്ധപ്പെട്ട പദ്ധതികള്‍ സ്വകാര്യ കമ്പനികള്‍ക്ക് പുറംജോലിയായി നല്‍കുന്നതിലെ കുഴപ്പങ്ങള്‍ എടുത്തുകാട്ടുന്നതായി ന്യൂയോര്‍ക് ടൈംസ് തന്നെ പറഞ്ഞു. സ്വകാര്യ കമ്പനികളുടെ ഊന്നല്‍ ലാഭം ഏറ്റവും കൂടുതല്‍ സാധ്യമാക്കുകയാണ്. അല്ലാതെ ഭാവി പ്രതിസന്ധികള്‍ നേരിടാന്‍ തയാറാകുക എന്ന സര്‍ക്കാര്‍ ലക്ഷ്യവുമായി സ്വകാര്യ കമ്പനികള്‍ എപ്പോഴും ഒത്തുപോകില്ല എന്നും ന്യൂയോര്‍ക്ക് ടൈംസ് തന്നെ സൂചിപ്പിച്ചു. അതെ, അത് തന്നെയാണ് പ്രശ്നം.

ഡിസംബര്‍ 31ന് ന്യൂമോണിയയുടെ ലക്ഷണങ്ങളുള്ള അജ്ഞാത രോഗം വ്യാപിക്കുന്നതായി ചൈന ലോകാരോഗ്യ സംഘടനയെ അറിയിച്ചു. ജനുവരി ഏഴിന് ചൈന ലോകാരോഗ്യസംഘടനയെ തങ്ങളുടെ ശാസ്ത്രജ്ഞര്‍ രോഗത്തിന്‍റെ കാരണം കൊറോണ വൈറസ് ആണെന്ന് കണ്ടത്തെിയെന്നും അറിയിച്ചു. ജനുവരിയിലും ഫെബ്രുവരിയിലും യു.എസ് ഇന്‍റലിജന്‍സ് വിഭാഗം ഇത് ട്രംപിന്‍റെ ചെവിയില്‍ എത്തിക്കാന്‍ കഠിനമായി ശ്രമിച്ചു. പക്ഷേ പരാജയപ്പെട്ടു. ‘എന്തെങ്കിലും ചെയ്യാന്‍ ട്രംപിനെ കിട്ടുന്നില്ല എന്നും സംവിധാനം അപായ സൂചന കാണിക്കുന്നതായും’ അധികാരികള്‍ തന്നെ മാധ്യമങ്ങളെ അറിയിച്ചു.
ട്രംപ് നിശ്ബദനായിരിക്കുകയായിരുന്നില്ല. അദ്ദേഹം പൊതുജനത്തിനോട് ആത്മവിശ്വാസം നിറഞ്ഞ വിളംബരങ്ങള്‍ നടത്തി. അത് വെറും ചുമയാണെന്നും എല്ലാം നിയന്ത്രണത്തിലാണെന്നും ട്രംപ് പറഞ്ഞു. പ്രതിസന്ധി കൈകാര്യം ചെയ്യലിന് ട്രംപിന് 10ല്‍ 10 മാര്‍ക്കുംകിട്ടി. മറ്റാരെക്കാളും മുമ്പ് ഇത് മഹാമാരിയാണെന്ന് ട്രംപിനറിയാമായിരുന്നു. ബാക്കിയെല്ലാം നാടകമായിരുന്നു.

ഫെബ്രുവരി 10 ന് വൈറസ് രാജ്യമാകെ പടരുമ്പോള്‍ വൈറ്റ് ഹൗസ് വാര്‍ഷിക ബജറ്റ് നിര്‍ദേശങ്ങള്‍ പുറത്തുവിട്ടു. അതില്‍ സര്‍ക്കാരിന്‍റെ ആരോഗ്യസംബന്ധമായ കാര്യങ്ങള്‍ക്കെല്ലാം വലിയ വെട്ടിക്കുറക്കല്‍ വരുത്തി (വാസ്തവത്തില്‍ ജനങ്ങളെ സഹായിക്കുന്ന ഒന്നും അതില്‍ ഉണ്ടായിരുന്നില്ല). അതേസമയം ‘ശരിക്കും പ്രധാനപ്പെട്ട’ കാര്യത്തിന് ഫണ്ട് വര്‍ധിപ്പിച്ചു: സൈന്യത്തിനും മതിലിനും.
പരീക്ഷണങ്ങള്‍ക്ക് ഞെട്ടിക്കുന്നവിധത്തില്‍ വൈകിയതും പരിമിതപ്പെട്ടതും മറ്റെന്തിനേക്കാളും നിയന്ത്രണാധീനമായി പകര്‍ച്ചവ്യധി സമൂഹത്തില്‍ പകരുന്നത് തടയാനുള്ള ശ്രമങ്ങള്‍ അസാധ്യമാക്കി. മികച്ച ആശുപത്രികള്‍ക്ക് അടിസ്ഥാന ഉപകരണങ്ങള്‍ ഇല്ലായിരുന്നു. ഇന്ന് അമേരിക്കയാണ് ഈ പ്രതിസന്ധിയുടെ ആഗോള പ്രഭവകേന്ദ്രം. ഉപരിതലത്തിലുള്ളത് ട്രംപിന്‍റെ ദുഷ്ടവിചാരങ്ങളാണ്.

ഭാവിയിലെ ദുരന്തങ്ങള്‍ ഒഴിവാക്കണമെങ്കില്‍, ട്രംപിന് അപ്പുറത്തേക്ക് നമ്മള്‍ നോക്കണം. ട്രംപ് അധികാരത്തില്‍ വന്നത് 40 വര്‍ഷത്തെ നിയോ ലിബറലിസം ഗുരുതരമായി ബാധിച്ച, അതിന് ആഴത്തില്‍വേരുകളുള്ള സമൂഹത്തിലാണ്. മുതലാളിത്തത്തിന്‍റെ നിയോലിബറല്‍ രൂപം റീഗന്‍റെയും മാര്‍ഗരറ്റ് താച്ചറുടെയും കാലത്തേ പ്രയോഗത്തിലുണ്ടായിരുന്നു. വന്‍പണക്കാരോടുള്ള റിഗന്‍റെ ദയാവായ്പിന് ഇന്ന് നേരിട്ട് സാംഗത്യമുണ്ട്. ആ നയമാറ്റത്തിന് ദശക്കണക്കിന് ട്രില്യന്‍ ഡോളറുടെ വലിയ പ്രത്യാഘാതങ്ങളുണ്ടായി. നയം മാറ്റം വളരെ ചെറിയ ന്യൂനപക്ഷത്തിന് ഗുണകരമായി. അതിന്‍റെ ഫലമായി ജനസംഖ്യയുടെ 0.1 ശതമാനത്തിന് രാജ്യത്തെ 20 ശതമാനം സമ്പത്ത് കൈയടക്കാനായി. അമേരിക്ക ലാഭത്തിനായി ആരോഗ്യ സംവിധാനം മൊത്തത്തില്‍ സ്വകാര്യവത്കരിച്ചു. അത് വികസിത രാജ്യങ്ങളുടെ പ്രതീശീര്‍ഷ ചെലവ് ഇരട്ടിപ്പിക്കുകയും മോശമായ അനന്തര ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. നിയോ ലിബറല്‍ സിദ്ധാന്തം ആരോഗ്യ സംവിധാന മേഖലയാകെ കച്ചവടവല്‍ക്കരിച്ചു. എന്തെങ്കിലും തടസമുണ്ടായാല്‍ സംവിധാനം അപ്പാടെ നിലംപൊത്തും. ഇത് നിയോ ലിബറല്‍ തത്വങ്ങളെ അടിസ്ഥാനമാക്കിയ, ദുര്‍ബലമായ ആഗോള സാമ്പത്തിക ക്രമത്തെ സംബന്ധിച്ചും സത്യമാണ്.

(ട്രൂത്ത്ഒൗട്ടിനുവേണ്ടി സി.ജെ. പൊളിച്റോനിയൗ നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങളുടെ സ്വതന്ത്ര ലേഖന രൂപമാണിത്)
കടപ്പാട്: Truthout

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Noam Chomskycovid 19neoliberalismhealth crisis in america
News Summary - nom chosky about covid condition in america and neoliberalism-malayalam article
Next Story