Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനൊ​ബേ​ൽ ഗേ​ൾ

നൊ​ബേ​ൽ ഗേ​ൾ

text_fields
bookmark_border
നൊ​ബേ​ൽ ഗേ​ൾ
cancel

ഒാ​രോ പു​ഞ്ചി​രി​യും സ​മാ​ധാ​ന​ത്തി​ലേ​ക്കു​ള്ള പാ​ത​യൊ​രു​ക്കു​ന്നു​വെ​ന്നാ​ണ്​ പ​റ​യാ​റു​ള്ള​ത്. അ ​ധി​നി​വേശ​വും വം​ശ​ഹ​ത്യ​യു​െ​മ​ല്ലാം ഒ​രു ജ​ന​ത​യ​ു​ടെ സ്വ​പ്​​ന​ങ്ങ​ൾ ത​ല്ലി​ക്കെ​ടു​ത്തി​യ​പ്പോ​ൾ അ​വ​ർ​ക്ക്​ പ്ര​തീ​ക്ഷ​യു​ടെ പു​ഞ്ചി​രി​യാ​ണ്​ അ​വ​ൾ സ​മ്മാ​നി​ച്ച​ത്. സ്വ​ന്തം രാ​ജ്യ​ത്ത്​ അ​ന്യ​രാ​ക്ക​പ്പെ​ട്ട ആ ​ജ​ന​ത​യു​ടെത​ന്നെ ഭാ​ഗ​മാ​യി​രു​ന്നു അ​വ​ൾ. എ​ന്നി​ട്ടും, ന​ഷ്​​ട​സ്വ​പ്​​ന​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്കാ​ൻ ആ​ത്മവി​ശ്വാ​സ​ത്തി​െ​ൻ​റ പു​തി​യ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കാ​നാ​യി​രു​ന്നു ച​രി​ത്ര നി​യോ​ഗം. അ​ത്​ അ​ങ്ങ​നെ​യേ സം​ഭ​വി​ക്കൂ. കാ​ര​ണം, നാ​ദി​യ മു​റാ​ദ്​ എ​ന്നാ​ണ്​ അ​വ​ളു​ടെ പേ​ര്.​ ‘നാ​ദി​യ’ എ​ന്നാൽ പ്ര​തീ​ക്ഷ എ​ന്നാ​ണ്​. ആ​ഗ്ര​ഹം, ല​ക്ഷ്യം എ​െ​ന്നാ​ക്കെ​യാ​ണ്​ ‘മു​റാ​ദി’​ന് ​അ​ർ​ഥം ക​ൽ​പി​ച്ചി​ട്ടു​ള്ള​ത്. അ​തി​നാ​ൽ, അ​വ​ൾ ഒ​രേ​സ​മ​യം പ്ര​തീ​ക്ഷ​യും ആ​ഗ്ര​ഹ​വും ല​ക്ഷ്യ​വു​മാ​കു​ന്നു. അ​ധി​നി​വേ​ശം അ​ഭയാർ​ഥി​ക​ളാ​ക്കി​യ ലോ​ക​ത്തെ കോ​ടി​ക്ക​ണ​ക്കി​ന്​ ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ നാ​ദി​യ​ക്ക്​ അ​വ​ത​രി​പ്പി​ക്കാ​നു​ണ്ടാ​യി​രു​ന്ന​തും ആ ​മൂ​ന്നു വാ​ക്കു​ക​ളു​ടെ അ​ർ​ഥ​ത​ല​ങ്ങ​ളാ​ണ്. അതി​​​െൻറ ആ​ശ​യ​ത്തെ​യും രാ​ഷ്​​ട്രീ​യ​ത്തെ​യും നോ​ർ​വീ​ജി​യ​ൻ ​നൊബേൽ ക​മ്മി​റ്റിക്ക്​ കേൾക്കേണ്ടിവന്ന​പ്പോൾ അ​തൊ​രു പു​തി​യ ച​രി​ത്ര സ​ന്ദ​ർ​ഭ​മാ​യി; നാ​ദി​യ മു​റാ​ദ്​ ബാ​സീ ത്വാ​ഹ എ​ന്ന യ​സീ​ദി യു​വ​തിയിലൂടെ സ​മാ​ധാ​ന നൊ​ബേ​ൽ ച​രി​ത്ര​ത്തി​ൽ പി​ന്നെ​യും പെ​ൺ​വി​പ്ല​വം!

നാ​ലുവ​ർ​ഷം മു​മ്പാ​ണ്. സ​ദ്ദാം ഹു​സൈ​നെ പി​ഴു​തെ​റി​ഞ്ഞ അ​മേ​രി​ക്ക​ൻ അ​ധി​നി​വേ​ശ​ത്തി​െ​ൻ​റ തീ​ക്ക​ന​ലു​ക​ൾ ഇ​റാ​ഖി​ൽ 10​ വ​ർ​ഷ​ത്തി​നു​ ശേ​ഷ​വും നീ​റി​പ്പു​ക​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു. തൊ​ട്ട​പ്പു​റ​ത്ത്, സി​റി​യ​യി​ലും കാ​ര്യ​ങ്ങ​ൾ ശുഭകരമല്ല. രണ്ടിടത്തും അ​സം​തൃ​പ്​​ത​രു​ടെ ഒ​രു പ​ടത​ന്നെ​യു​ണ്ട്. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ, വ​ട​ക്കേ ഇ​റാ​ഖി​ലെ​യും ദ​ക്ഷി​ണ സി​റി​യ​യി​ലെ​യും സു​ന്നി ഭൂ​രി​പ​ക്ഷം ഒ​രു മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു. അ​സം​തൃ​പ്​​ത​രു​ടെ ദേ​ശ​ത്തെ ഒ​രു പ്ര​ത്യേ​ക രാ​ജ്യ​മാ​യി​പ്പോ​ലും അ​വ​ർ വി​ഭാ​വ​നം ചെ​യ്​​തു. അ​വി​ടെ​യാ​ണ്, എ​വി​ടെ​നി​ന്നോ ​െഎ.​എ​സ്​ ക​ട​ന്നു​വ​ന്ന​ത്. മേ​ൽപ​റ​ഞ്ഞ അ​സം​തൃ​പ്​​ത ദേ​ശ​​ത്തി​ൽ അ​വ​ർ ഖി​ലാ​ഫ​ത്ത്​ പ്ര​ഖ്യാ​പി​ച്ചു. പി​ന്നെ സാ​യു​ധ മു​ന്നേ​റ്റ​ങ്ങ​ളു​ടെ നാ​ളു​ക​ളാ​ണ്. അ​ങ്ങ​നെ​യാ​ണ്​ ​മൂ​സി​ലും കി​ർ​കു​ക്കു​മെ​ല്ലാം ​െഎ.​എ​സി​െ​ൻ​റ നി​യ​ന്ത്ര​ണ​ത്തി​ലാ​കു​ന്ന​ത്. ത​ങ്ങ​ളു​ടെ ആ​ശ​യ​ങ്ങ​ളു​ടെ പു​റ​ത്തു​ള്ള​വ​യെല്ലാം ഉ​ന്മൂ​ല​നം ചെ​യ്യപ്പെ​ടേ​ണ്ട​താ​ണെ​ന്ന്​ അ​വ​ർ വി​ശ്വ​സി​ച്ചു. ആ ​പ്ര​ത്യ​യ​ശാ​സ്​​ത്ര​മാ​ണ്​ ​െഎ.​എ​സ്​ ഭീ​ക​ര​രെ സി​ൻ​ജാ​റി​ലെ ഗ്രാ​മ​ങ്ങ​ളി​ലെ​ത്തി​ച്ച​ത്. ത​ന്ത്ര​പ്ര​ധാ​ന​മാ​യ നി​ന​വെ പ്ര​വി​ശ്യ​യി​ലെ ഒ​രു ജി​ല്ല​യാ​ണ്​ സി​ൻ​ജാ​ർ. ലോ​ക​ത്തുത​ന്നെ ഏ​റ്റ​വും കൂടു​ത​ൽ യ​സീ​ദി​ക​ൾ വ​സി​ക്കു​ന്ന സ്​​ഥ​ലം. ​െഎ.​എ​സി​െ​ൻ​റ ക​ണ​ക്കി​ൽ യ​സീ​ദി​ക​ൾ കൊ​ല്ല​പ്പെ​ടേ​ണ്ട​വ​രും അ​ടി​മ​ക​ളാ​ക്ക​പ്പെ​ടേ​ണ്ട​വ​രു​മാ​ണ്.

അ​തി​നാ​ൽ, ഒ​ട്ടും താ​മ​സി​ച്ചി​ല്ല; 2014 ആ​ഗ​സ്​​റ്റ്​ മൂ​ന്നി​ന്​ അ​വ​ർ ആ ​ഗ്രാ​മ​ങ്ങ​ൾ വ​ള​ഞ്ഞു. അ​വി​ടെ കാ​വ​ൽ​ക്കാ​രാ​യു​ണ്ടാ​യി​രു​ന്ന കു​ർ​ദ്​ സൈ​ന്യം വി​ര​ണ്ടോ​ടി. പി​ന്നെ നാ​ലുനാ​ൾ​ നീ​ണ്ട ഒാ​പ​റേ​ഷ​നാ​യി​രു​ന്നു. 4000ത്തില​ധി​കം പേ​രാ​ണ്​ മ​രി​ച്ചു​വീ​ണ​ത്. അ​ക്കൂ​ട്ട​ത്തി​ൽ നാ​ദി​യ​യു​ടെ ഉ​മ്മ​യും സ​ഹോ​ദരങ്ങ​ളു​മൊ​ക്കെ​യു​ണ്ട്. 40,0000 പേ​ർ സി​ൻ​ജാ​ർ കു​ന്നു​ക​ളി​ലേ​ക്ക്​ പ​ലാ​യ​നം​ ചെ​യ്​​തു. യ​സീ​ദി​ക​ളു​ടെ വി​ശ്വാ​സ​മ​നു​സ​രി​ച്ച്, മ​ര​ണാ​ന​ന്ത​ര സം​ഗ​മ സ്​​ഥ​ല​മാ​ണ്​ സി​ൻ​ജാ​ർ കു​ന്നു​ക​ൾ. അ​വി​ടേ​ക്കാ​ണ്​ ആ​ദ്യ പ​ലാ​യ​നം. ഗ്രാ​മ​ത്തി​ൽ അ​വ​ശേ​ഷി​ച്ച സ്​​ത്രീ​ക​ളെ ​െഎ.​എ​സ്​ ലൈം​ഗി​ക അ​ടി​മ​ക​ളാ​ക്കി മൂ​സി​​ലി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി. അ​ക്കൂ​ട്ട​ത്തി​ലൊ​രാ​ളാ​യി​രു​ന്നു നാ​ദി​യ.
അ​ന്ന്​ 21 വ​യ​സ്സാ​ണ്​ നാ​ദി​യ​ക്ക്. ഒ​ന്നു​കി​ൽ അ​ധ്യാ​പി​ക, അ​ല്ലെ​ങ്കി​ൽ ബ്യൂ​ട്ടീ​ഷ്യ​ൻ; ഇ​താ​യി​രു​ന്നു നാ​ദി​യ​യു​ടെ ആ​ഗ്ര​ഹം. ക​ല്യാ​ണ വീ​ടു​ക​ളി​ൽ പെ​ണ്ണി​നെ അ​ണി​യി​ച്ചൊ​രു​ക്കാ​ൻ പോ​കാ​റു​ണ്ടായിരുന്നു അവർ. കോ​ജോ എന്ന ഗ്രാ​മ​ത്തി​ൽ അ​ങ്ങ​നെ​യു​ള്ള സ്വ​പ്​​ന​ങ്ങ​ളു​െ​മാ​ക്കെ​യാ​യി ക​ളി​ച്ചും ര​സി​ച്ചും ക​ഴി​യു​േ​മ്പാ​ഴാ​ണ്​ സി​ൻ​ജാ​ർ പ്രേ​ത​ഭൂ​മി​യായത്​. മൂ​സി​ലി​ൽ നാ​ലു മാ​സ​ത്തോ​ളം അ​ടി​മജീ​വി​തം നയിച്ചു. പ​ല​രും അ​വ​രെ വാ​ങ്ങി ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചു. ​െഎ.​എ​സ്​ ത​ട​വ​റ​യി​ൽനി​ന്ന്​ ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ പി​ടി​കൂ​ട​പ്പെ​ട്ട​പ്പോ​ൾ കൂ​ട്ട​ബ​ലാ​ത്സം​ഗ​മാ​യിരുന്നു​ വി​ധി​ച്ച ശി​ക്ഷ. പ​​േക്ഷ, ഒ​രു​നാ​ൾ ആ ​ത​ട​വ​റ അ​വ​ൾ ഭേ​ദി​ച്ചു. എ​ങ്ങ​നെ ര​ക്ഷ​പ്പെ​ട്ടാ​ലും അ​വ​രു​ടെ കൈ​യി​ൽ ത​ന്നെ അ​ക​പ്പെ​ടു​മെ​ന്നു​റ​പ്പാ​ണ്. എ​ന്നി​ട്ടും, ര​ണ്ടും ക​ൽ​പി​ച്ച്​ മൂ​സി​ലിൽ അ​ല​ഞ്ഞു. അ​ത്​ വെ​റു​തെ​യാ​യി​ല്ല. ആ ​തെ​രു​വി​ലെ ജ​ബ്ബാ​ർ എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ നാ​ദി​യ​ക്ക്​ അ​ഭ​യം ന​ൽ​കി.

ദൊ​ഹൂ​ക്​ എ​ന്ന സ്​​ഥ​ല​ത്തെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലാ​യി​രു​ന്നു നാ​ദി​യ. അ​വി​ടെ​വെ​ച്ച്​ ഒ​രു ബെ​ൽ​ജിയ​ൻ പ​ത്ര​ത്തി​ന്​ അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ്​ ത​െ​ൻ​റ അ​ടി​മജീ​വി​തം അ​വ​ർ ആ​ദ്യ​മാ​യി തു​റ​ന്നുപ​റ​ഞ്ഞ​ത്. അ​തൊ​രു വ​ഴി​ത്തി​രി​വാ​യി; നാ​ദി​യ​യു​ടെ ശ​ബ്​​ദം കേ​ൾ​ക്കാ​ൻ പി​ന്നെ​യും മാ​ധ്യ​മ​ങ്ങ​ളും വി​വി​ധ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും ആ ​ക്യാ​മ്പി​ലെ​ത്തി. ഇൗ ​തു​റ​ന്നു​പ​റ​ച്ചി​ൽ, പു​ത​ി​യൊ​രു ആ​ക്​​ടി​വി​സ​ത്തി​െ​ൻ​റ പാ​ത​യി​ലേ​ക്കും നാ​ദി​യ​യെ കൊ​ണ്ടെ​ത്തി​ച്ചു. അ​ധി​നി​വേ​ശ​ത്തി​െ​ൻ​റ ഇ​ര​ക​ളു​ടെ നീ​തി​ക്കാ​യു​ള്ള അ​വ​രു​ടെ പോ​രാ​ട്ടം ഇ​വി​ടെ തു​ട​ങ്ങു​ന്നു. ജ​ർ​മ​നി​യി​ൽ നാ​ദി​യ​ക്ക്​ അ​ഭ​യം ല​ഭി​ക്കു​ന്ന​തും ഇ​ക്കാ​ല​ത്താ​ണ്. 2015 ഡി​സം​ബ​ർ 16 നാ​ദി​യ​യു​ടെ​യും ​യു.​എ​ന്നി​െ​ൻ​റ​യും ച​രി​ത്ര​ത്തി​ൽ ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​താ​യി​രു​ന്നു. അ​ന്നാ​ണ്​ ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ ര​ക്ഷാസ​മി​തി ആ​ദ്യ​മാ​യി മ​നു​ഷ്യ​ക്ക​ട​ത്തി​​നെ​ക്കു​റി​ച്ച്​ ച​ർ​ച്ച ചെ​യ്യു​ന്ന​ത്. വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത്​ നാ​ദി​യ​യും. അ​ടി​മ ജീ​വി​ത​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട സ്​​ത്രീ​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന്​ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ അ​വ​ർ മു​ന്നോ​ട്ടു​വെ​ച്ചു. അ​തി​െ​ൻ​റ അം​ബാ​സ​ഡ​റു​മാ​യി.

1993ൽ ​കോ​ജോ​യി​ലെ ക​ർ​ഷ​ക കു​ടും​ബ​ത്തി​ലാ​ണ്​ ജ​ന​നം. 1950ക​ളി​ൽ സി​ൻ​ജാ​റി​ൽ വ​ന്നു​കൂ​ടി​യ​വ​രാ​ണ്​ യ​സീ​ദി​ക​ൾ. സ്വാ​ഭാ​വി​ക​മാ​യും അ​വ​രു​മാ​യി ത​ദ്ദേ​ശീ​യ​ർ അ​ത്ര ര​സ​ത്തി​ല​ല്ല. അ​തി​െ​ൻ​റ അ​സ്വാ​ര​സ്യ​ങ്ങ​ൾ ചെ​റു​പ്പം​മു​ത​ലേ ക​ണ്ടു​വ​ള​ർ​ന്ന​താ​ണ്. പ​​േക്ഷ, ആ ​ചി​ല്ല​റ സം​ഘ​ർ​ഷ​ങ്ങ​ളെ​ക്കാ​ൾ എത്ര​യോ ഭ​യാ​ന​ക​മാ​യി​രു​ന്നു 2014നു​ ശേ​ഷ​മു​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ. ആ ​ക​ഥ​ക​ളൊ​ക്കെ​യും വി​ശ​ദ​മാ​യി എ​ഴു​തി​യി​ട്ടു​ണ്ട്. ‘ദ ​ലാ​സ്​​റ്റ്​ ഗേ​ൾ:​ ൈമ ​സ്​​റ്റോ​റി ഒാ​ഫ്​ കാ​പ്​​റ്റി​വി​റ്റി ആ​ൻ​ഡ്​ ​മൈ ഫൈ​റ്റ്​ എ​ഗെ​ൻ​സ്​​റ്റ്​ ​െഎ.​എ​സ്’ എ​ന്ന ആ​ത്മക​ഥ ഇ​തി​ന​കംത​ന്നെ പ​ല​ഭാ​ഷ​ക​ളി​ൽ വന്നുക​ഴി​ഞ്ഞു. ദൈ​വ​ത്തി​െ​ൻ​റ അ​പ്രീ​തി​ക്ക്​ പാ​ത്ര​മാ​യി ഭൂ​മി​യി​ൽ നി​പ​തി​ച്ച താ​വൂ​സ്​ എ​ന്ന മ​യി​ൽ മാ​ലാ​ഖ​യാ​ണ്​ ലോ​ക​ത്തി​െ​ൻ​റ ഭ​ര​ണാ​ധി​കാ​രി എ​ന്നാ​ണ്​ യ​സീ​ദി​ക​ൾ വി​​ശ്വ​സി​ക്കു​ന്ന​ത്. യ​സീ​ദി വി​മ​ർ​ശ​ക​ർ പ​റ​യും​പോ​ലെ ശ​പി​ക്ക​പ്പെ​ട്ട പി​ശാ​ചാ​യി​രു​ന്നു താ​വൂ​സ്. ഭൂമിയിൽ രക്ഷകനാകേണ്ട മ​യി​ൽ മാ​ലാ​ഖ പ​രാ​ജ​യ​പ്പെ​ട്ടി​ട​ത്താ​ണ്​ നാ​ദി​യ പ്ര​തീ​ക്ഷ​യു​ടെ തു​രു​ത്താ​യി യ​സീ​ദി​ക​ൾ​ക്കു മു​ന്നി​ലു​ള്ള​ത്. നാദിയയുടെ ആ​ത്മക​ഥ അ​വ​സാ​നി​ക്കു​ന്ന​ത്​ ഇ​ങ്ങ​െ​ന​: എ​െ​ൻ​റ അ​നു​ഭ​വ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​ന്ന ഇൗ ​ലോ​ക​ത്തെ അ​വ​സാ​ന​ത്തെ പെ​ൺ​കു​ട്ടി ഞാ​നാ​യി​രി​ക്ക​െ​ട്ട!

Show Full Article
TAGS:nadia murad nobel peace prize OPNION articles malayalam news 
News Summary - Nobel girl-Opnion
Next Story