Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഎസ്​.എഫ്​.ഐയിലെ...

എസ്​.എഫ്​.ഐയിലെ ആർ.എസ്​.എസുകാരെ തിരിച്ചറിയണം

text_fields
bookmark_border
എസ്​.എഫ്​.ഐയിലെ ആർ.എസ്​.എസുകാരെ തിരിച്ചറിയണം
cancel
camera_alt

നി​മി​ഷ രാ​ജു

'ഞ​ങ്ങ​​ൾ​ക്കെ​തി​രെ നി​ന്നാ​ൽ നി​ന​ക്ക്​ ത​ന്ത​യി​ല്ലാ​ത്ത ​കൊ​ച്ചി​നെ ഉ​ണ്ടാ​ക്കി​ത്ത​രും'' എ​ന്ന ആ​ക്രോ​ശം ന​മ്മ​ൾ കേ​ട്ട​ത്​ ഉ​​ത്ത​രേ​ന്ത്യ​ൻ ജാ​തി​കക്കോട്ടക​ളി​ൽ നി​ന്ന​ല്ല, പ്ര​ബു​ദ്ധ​കേ​ര​ള​ത്തി​ലെ ഒ​രു സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ന​ക​ത്തു​നി​ന്നാ​ണ്. ആ ​ബ​ലാ​ത്സം​ഗ ഭീ​ഷ​ണി മു​ഴ​ക്കി​യ​വ​ർ സ്വ​യം അവകാശപ്പെടുന്ന​ത്​ സ്​​ത്രീ സം​ര​ക്ഷ​ക​ർ എ​ന്നാ​ണ്. അ​വ​രേ​ന്തി​യ കൊ​ടി​യി​ൽ എ​ഴു​തി​വെ​ച്ചി​രുന്ന​ത്​ സ്വാ​ത​ന്ത്ര്യം, ജ​നാ​ധി​പ​ത്യം, സോ​ഷ്യ​ലി​സം എ​ന്നുമാണ്. മ​ർ​ദ​ന​ത്തി​നും ബ​ലാ​ത്സം​ഗ ഭീ​ഷ​ണി​ക്കും ജാ​തി അ​ധി​ക്ഷേ​പ​ത്തി​നും മു​ന്നി​ൽ പതറാതെ നി​ന്ന്​ പ്ര​തി​ക​രി​ച്ച എ.​ഐ.​എ​സ്.​എ​ഫ്​ സം​സ്ഥാ​ന ജോ. ​സെ​ക്ര​ട്ട​റി അ​ഡ്വ. നി​മി​ഷ രാ​ജു എം.​ജി സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ്​ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ​ക്കു​റി​ച്ചും താ​ൻ​​​ നേ​രി​ട്ട ഭീ​ക​ര​ത​യെ​ക്കു​റി​ച്ചും ​െവ​ളി​പ്പെ​ടു​ത്തു​ന്നു.

എ​ന്താ​ണ്​ അ​ന്ന്​ കാ​മ്പ​സി​ൽ ന​ട​ന്ന​ത്​?

എം.​ജി സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ഞ​ങ്ങ​ൾ കാ​മ്പ​സി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​മാ​യി വ​ന്ന്​ ' നീ ​സ​ഹ​ദ​ല്ലേ​ടാ' എ​ന്ന്​ ചോ​ദി​ച്ച്​ എ.​ഐ.​എ​സ്.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​ൻ എ.​എ. സ​ഹ​ദി​െൻറ ക​ര​ണ​ത്ത​ടി​ക്കു​ന്ന​ത്​ ക​ണ്ടാ​ണ്​ ഞാ​ൻ അ​ങ്ങോ​ട്ടു​​ചെ​ന്ന​ത്. അ​വ​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ്​ എ​നി​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​ല സ​മ​ര​ങ്ങ​ളി​ലും ഒ​രു​മി​ച്ച്​ ന​ട​ന്ന​വ​രും സ​ഹ​പാ​ഠി​യു​മൊ​ക്കെ​യാ​ണ്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഒ​റ്റ​ക്ക്​ ഒ​രാ​ളെ കൂ​ട്ടം​കൂ​ടി ത​ല്ലു​ന്ന​ത്​ ശ​രി​യ​ല്ലെ​ടാ എ​ന്ന്​ ഞാ​ൻ,അതുമൊരു സ്​​ത്രീ ശ​ക്ത​മാ​യി പ​റ​ഞ്ഞ​ത് അ​വ​ർ​ക്ക്​ സ​ഹി​ച്ചി​ല്ല. 'നി​ന​ക്ക്​ ത​ന്ത​യി​ല്ലാ​ത്ത കൊ​ച്ചി​നെ ഉ​ണ്ടാ​ക്കി​ത്ത​രാം' എ​ന്ന്, അ​താ​യ​ത്​ എ​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്യു​മെ​ന്ന്​​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്​ എ​റ​ണാ​കു​ളം ലോ ​കോ​ള​ജി​ൽ ഒ​പ്പ​മി​രു​ന്നു പ​ഠി​ച്ച അ​ർ​ഷോ​യാ​ണ്. അ​ക്ര​മാ​സ​ക്​​ത​രാ​യ ഒ​രു ആ​ൺ​കൂ​ട്ടം പൊ​തു​ജ​ന​മ​ധ്യ​ത്തി​ലി​ട്ട്​ തെ​റി​വി​ളി​ക്കു​ന്ന​ത്​ കേ​ൾ​ക്കേ​ണ്ടി വ​രു​േ​മ്പാ​ഴു​ള്ള മാ​ന​സി​കാ​വ​സ്​​ഥ​യു​​ണ്ട​ല്ലോ, അ​ത്​ പ​റ​ഞ്ഞ്​ മ​ന​സ്സിലാ​ക്കാ​ൻ ക​ഴി​യു​ന്ന​തി​ന​പ്പു​റ​മാ​ണ്. സ​ഹ​പാ​ഠി​യാ​യ ഒ​രു ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​നി​ൽ നി​ന്ന്​ ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​നാ​വാ​ത്ത വാ​ക്കു​ക​ൾ. സ​ഖാ​ക്ക​ൾ എ​ന്നെ ആ​ശു​പ​ത്രി​യി​േ​ല​ക്ക്​ ​കൊ​ണ്ടു​പോ​കു​േ​മ്പാ​ൾ​ വ​ണ്ടി​യി​ലി​രു​ന്ന്​ ഞാ​ൻ വേ​ദ​നി​ച്ച​ത്​ ആ ​വാ​ച​ക​ങ്ങ​ളു​ടെ ഭീ​ക​ര​ത തി​രി​ച്ച​റി​ഞ്ഞാ​ണ്.

ഞാ​ൻ കൈ​പി​ടി​ച്ച്​ ​പാ​ർ​ട്ടി​യി​ലേ​ക്ക്​ െകാ​ണ്ടു​വ​ന്ന പ്ര​വ​ർ​ത്ത​ക​നാ​ണ് സ​ഹ​ദ്​. എ​നി​ക്ക്​ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ചാ​ർ​ജ്​​ ഉ​ള്ള​പ്പോ​ഴാ​ണ്​ അ​വ​ൻ മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ വ​രു​ന്ന​ത്. അ​വ​നെ​ന്തെ​ങ്കി​ലും പ​റ്റു​മോ എ​ന്നാ​യി​രു​ന്നു പേ​ടി. അ​ത്ര​മാ​ത്രം മൃ​ഗീ​യ​മാ​യാ​ണ്​ അ​വ​ർ ത​ല്ലി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ, ഇ​ടു​ക്കി​യി​ൽ​നി​ന്നു​ള്ള സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗം ഷി​യാ​സ്​​ ചാ​ടി​ച്ച​വി​ട്ടു​ന്ന​ത്​ സ​ഹ​ദി​നെ​യാ​ണ്. എ​ന്നെ സം​ബ​ന്ധി​ച്ച്​ വൈ​കാ​രി​ക​നി​മി​ഷ​മാ​യി​രു​ന്നു അ​ത്. എ​െൻറ ശ്ര​ദ്ധ മു​ഴു​വ​ൻ അ​തി​ലാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ്​ അ​വ​ർ പ​റ​ഞ്ഞ​ത്​ ആ ​സ​മ​യ​ത്ത്​ എ​നി​ക്ക്​​ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ഞ്ഞ​ത്. അ​പ്പോ​ൾ​ത​ന്നെ ഞാ​ന​ത്​ പ്ര​ശ്​​ന​മാ​യി ഉ​ന്ന​യി​ച്ചി​ല്ലെ​ന്ന​താ​ണ്​ ചി​ല​രി​പ്പോ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഞാ​നെ​െൻറ കാ​തു​ക​ൾ കൊ​ണ്ടു​കേ​ട്ട​താ​ണ്. അ​ങ്ങ​നെ പ​റ​ഞ്ഞി​ല്ലെ​ന്നു പ​റ​യാ​ൻ അ​വ​ർ​ക്കെ​ങ്ങ​െ​ന ക​ഴി​യും. അ​ർ​ഷോ​യും അ​രു​ണും തെ​റി​വി​ളി​ച്ചു. അ​ർ​ഷോ മാ​റി​നി​ൽ​ക്കെ​ടീ എ​ന്ന്​ എ​െൻറ ജാ​തി ചേ​ർ​ത്തു​വി​ളി​ച്ചു. തെ​റി മാ​ത്ര​മാ​ണ്​ വി​ളി​ച്ചി​രു​ന്ന​ത്. വെ​ർ​ബ​ൽ റേ​പ്പാ​ണ്​ അ​വി​ടെ ന​ട​ന്ന​ത്. ഇ​ത്ര​യും സ്​​ത്രീ​വി​രു​ദ്ധ​ത പ​റ​യാ​ൻ എ​ങ്ങ​നെ​യാ​ണ്​ ഇ​വ​ർ​ക്കു ക​ഴി​യു​ന്ന​ത്. ചി​ല​പ്പോ ഞാ​ൻ ക​റു​ത്ത​താ​യ​തു​കൊ​ണ്ടാ​കാം. ഇ​ത്​ എ​സ്.​എ​ഫ്.​ഐ​ക്കാ​ര​ല്ല, ക​മ്യൂ​ണി​സ്​​റ്റ്​ ബോ​ധ​മു​ള്ള ഒ​രു എ​സ്.​എ​ഫ്.​ഐ​ക്കാ​ര​നും അ​തി​ന്​ ക​ഴി​യി​ല്ല. കേ​ട്ട​വാ​ക്കു​ക​ൾ ഇ​നി​യും ഓ​ർ​ക്കാ​ൻ​പോ​ലും വ​യ്യ. കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​മ​ൽ, ദീ​പ​ക്​ ഇ​വ​രൊ​ക്കെ നേ​രി​ട്ട​റി​യാ​വു​ന്ന​വ​രാ​ണ്. ​

ഞാ​ൻ 2013 മു​ത​ൽ സ​ജീ​വ എ.​ഐ.​എ​സ്.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​യാ​ണ്. ഒ​രു​മി​ച്ച്​ അ​വ​ർ​ക്കൊ​പ്പം പ​ല വേ​ദി​ക​ളി​ലും പ​രി​പാ​ടി​ക​ളി​ലും ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. സം​ഘ​ർ​ഷ​ത്തി​നു​മു​മ്പ്​ അ​മ​ലി​ന​ടു​ത്തു​ചെ​ന്ന്​ ഞാ​ൻ സം​സാ​രി​ച്ച​താ​ണ്. കാ​ര​ണം അ​വ​രൊ​ക്കെ സു​ഹൃ​ത്തു​ക്ക​ളാ​ണ്. എ​നി​ക്കൊ​രു പ്ര​ശ്​​നം വ​ന്നാ​ൽ കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന്​ ​ക​രു​തി​യി​രു​ന്ന​വ​രാ​ണ്. എ​സ്.​എ​ഫ്.​ഐ​ക്കാ​രും അ​വ​രു​ടെ ന്യാ​യീ​ക​ര​ണ ബ​ന്ധു​ക്ക​ളും ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ആ​ഘോ​ഷി​ക്കു​ന്ന​ത്​ ''ഇ​തെ​ല്ലാം ഒ​രോ​ള​ത്തി​നു പ​റ​ഞ്ഞ​താ​ണ്​''​എ​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ശ​ര​ത്തി​െൻറ വാ​ട്​​സ്​​ആപ്​ ചാ​റ്റാ​ണ്. ഒ​രു സു​ഹൃ​ത്ത്​ എ​സ്.​എ​ഫ്.​ഐ​യെ നി​ര​ന്ത​രം ന്യാ​യീ​ക​രി​ച്ച​പ്പോ​ൾ ''ശ​രി, നി​ങ്ങ​ൾ പ​റ​ഞ്ഞ​താ​ണ്​ ശ​രി'' എ​ന്ന്​ ഗ​തി​കെ​ട്ട്​ പ​റ​ഞ്ഞ​താ​ണ്​ ശ​ര​ത്. ആ ​ചാ​റ്റി​ൽ അ​വ​ർ​ക്ക്​ വേ​ണ്ട​ത്​ മാ​ത്രം എ​ടു​ത്താ​ണ്​ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഭീ​ഷ​ണി​യും തെ​റി​യും കേ​ട്ട​ത്​ ഞാ​നാ​ണ്. എ​​ന്‍റെ അ​നു​ഭ​വ​ത്തെ നി​ഷേ​ധി​ക്കാ​ൻ ആ​ർ​ക്കാ​ണ്​ ക​ഴി​യു​ക?

പാ​ർ​ട്ടി ഒ​പ്പ​മു​ണ്ട്​

സി.​പി​എ​മ്മി​ൽ​നി​ന്നോ ഡി.ൈ​വ.​എ​ഫ്.​ഐ​യി​ൽ​നി​ന്നോ എ​സ്.​എ​ഫ്.​ഐ​യി​ൽ​നി​ന്നോ ആ​രും വി​ളി​ച്ചി​ല്ല. എ​സ്.​എ​ഫ്.​ഐ​ക്കാ​രാ​യ ധാ​രാ​ളം സു​ഹൃ​ത്തു​ക്ക​ൾ എ​നി​ക്കു​ണ്ട്.​ അ​വ​രാ​രും വി​ളി​ച്ചി​ല്ല. എ​െൻറ പാ​ർ​ട്ടി എ​നി​ക്കൊ​പ്പ​മു​ണ്ട്. സം​ഭ​വം അ​റി​ഞ്ഞ്​ ആ​ദ്യം വി​ളി​ച്ച​ത്​ സഖാവ്​ കാ​നം രാ​ജേ​ന്ദ്ര​നാ​ണ്. ആ​നി രാ​ജ, എം.​എ​സ്. താ​ര, ക​മ​ല സ​ദാ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​രും വി​ളി​ച്ചു, ധൈ​ര്യ​മാ​യി​രി​ക്കാ​ൻ പ​റ​ഞ്ഞു.

എം.​ജി​യി​ലേ​ത്​ ഒ​റ്റ​പ്പെ​ട്ട അ​നു​ഭ​വ​മാ​ണോ?

സ​മാ​ന അ​നു​ഭ​വം കേ​ര​ള​ത്തി​ൽ​ എ​ല്ലാ കാ​മ്പ​സു​ക​ൾ​ക്ക​ക​ത്തും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ഞ​ങ്ങ​ൾ നേ​രി​ടു​ന്ന​താ​ണ്. ഞ​ങ്ങ​ൾ മാ​ത്ര​മ​ല്ല, ​കെ.​എ​സ്.​യു​വും മ​റ്റെ​ല്ലാം വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ളും നേ​രി​ടു​ന്ന​താ​ണ്. എ​തി​ർ​ശ​ബ്​​ദ​ങ്ങ​ളു​യ​ർ​ത്തു​ന്നു എ​ന്ന്​ ത​ങ്ങ​ൾ​ക്ക്​ തോ​ന്നു​ന്ന ആ​രെ​യും നി​ഷ്​​കാ​സ​നം ചെ​യ്യു​ക എ​ന്ന​ത്​ രീ​തി​യാ​യി എ​ടു​ക്കു​ക​യാ​ണ്​ എ​സ്.​എ​ഫ്.​ഐ. അ​ത​ല്ല ജ​നാ​ധി​പ​ത്യം എ​ന്ന്​ അ​വ​രെ പ​റ​ഞ്ഞു മ​ന​സ്സി​ലാ​ക്കേ​ണ്ടി​യി​രു​ന്നു. അ​ത​ല്ല സോ​ഷ്യ​ലി​സം എ​ന്ന്​ അ​വ​ർ തി​രി​ച്ച​റി​യേ​ണ്ടി​യി​രി​ക്കു​ന്നു, തി​രു​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. ആ ​സ്വാ​ത​ന്ത്ര്യ​ത്തെ കു​റി​ച്ച​ല്ല ന​മ്മ​ൾ സം​സാ​രി​ക്കേ​ണ്ട​ത്​ എ​ന്ന്​ ഇ​നി​യും ന​മ്മ​ൾ തി​രി​ച്ച​റി​യു​ന്നി​ല്ലെ​ങ്കി​ൽ കാ​മ്പ​സു​ക​ളെ അ​രാ​ഷ്​​​ട്രീ​യ​വ​ത്​​ക​രി​ക്കു​ന്ന​തി​ന്​ അ​തൊ​രു കാ​ര​ണ​മാ​യേ​ക്കും.

എ.​െ​എ.​എ​സ്.​എ​ഫ്​ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ഷാ​ജോ മാ​ത്ര​മാ​ണ്​ സെ​ന​റ്റി​ലേ​ക്ക്​ ഇ​ത്ത​വ​ണ മ​ത്സ​രി​ച്ച​ത്. എ​സ്.​എ​ഫ്.​ഐ​യു​ടെ ആ​ധി​പ​ത്യം ​െകാ​ണ്ടു​ത​ന്നെ​യാ​ണ്​ മ​ത്സ​രി​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​ത്. വി​ദ്യാ​ർ​ഥി രാ​ഷ്​​ട്രീ​യം ഇ​ത്ര​മാ​ത്രം സ​ജീ​വ​മാ​യ കേ​ര​ള​ത്തി​ലെ കാ​മ്പ​സു​ക​ളി​ൽ ഒ​രു സം​ഘ​ട​ന എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്നു​വെ​ങ്കി​ൽ അ​ത​വ​രു​ടെ സർവ്വസ്വീ​കാ​ര്യ​ത​യാ​ണെ​ന്ന്​ ക​രു​ത​രു​ത്, മ​റി​ച്ച്​ ജ​നാ​ധി​പ​ത്യ​ത്തെ എ​ത്ര​മാ​ത്രം മ​റ​ച്ചു​പി​ടി​ക്കു​ന്നു എ​ന്ന​തി​​ന്‍റെ സൂ​ച​ന​യാ​ണ്​.​ എം.​ജി സെ​ന​റ്റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ പ​ര​സ്യ​മാ​യി വി​ജ്​​ഞാ​പ​ന​മി​റ​ങ്ങു​ന്ന​തു പോ​ലും അ​പൂ​ർ​വ​മാ​ണ്. നോ​ട്ടി​ഫി​ക്കേ​ഷ​ൻ വ​രു​ന്ന സ​മ​യ​ത്തെ​ല്ലാം ഞ​ങ്ങ​ളു​ടെ സ്​​ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കാ​റു​ണ്ട്. സി​ൻ​ഡി​ക്കേ​റ്റ​ട​ങ്ങു​ന്ന ആ​ൾ​ക്കാ​ർ എ​സ്.​എ​ഫ്.​ഐ​ക്ക്​ വേ​ണ്ടി ചൂ​ട്ടു​പി​ടി​ക്കു​ന്ന​തി​നാ​ലാ​ണ്​ പ​ല​പ്പോ​ഴും നോ​ട്ടി​ഫി​ക്കേ​ഷ​ൻ ഉ​ണ്ടാ​വാ​ത്ത​ത്. ക​ഴി​ഞ്ഞ ത​വ​ണ നോ​ട്ടി​ഫി​ക്കേ​ഷ​നി​ല്ലാ​തെ ആ​രു​മ​റി​യാ​തെ മ​ത്സ​രം ന​ട​ത്തി. അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലെ പി​ടി ഉ​പ​യോ​ഗി​ച്ച്​ ന​ട​ത്തു​ന്ന​താ​ണീ അ​ട്ടി​മ​റി.

ഭ​യം സൃ​ഷ്​​ടി​ച്ചെ​ടു​ക്കു​ക​യാ​ണ്​ അ​വ​ർ

പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ വെ​ച്ച്​ എ​നി​ക്കു​ണ്ടാ​യ​തു പോ​ലെ​യൊ​രു അ​നു​ഭ​വം ഉ​ണ്ടാ​യാ​ൽ ഏ​തെ​ങ്കി​ലും പെ​ൺ​കു​ട്ടി​ക​ൾ പി​ന്നെ രം​ഗ​ത്തു​വ​രു​മോ. ഇ​ല്ല. ആ ​ഭ​യം സൃ​ഷ്​​ടി​ച്ചെ​ടു​ക്കു​ന്ന​ത​ല്ലേ അ​വ​ർ. എ​െൻറ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി​ക​ളി​ൽ പ​ല​രും ഭ​യ​പ്പെ​ട്ടു​പോ​യി. അ​താ​ണ്​ അ​ക്ര​മി​ക​ൾ ആ​ഗ്ര​ഹി​ച്ച​തും. നാ​ട്ടി​ലും കാ​മ്പ​സി​ലും സ​ജീ​വ​മാ​യി രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​യാ​ളാ​ണ്​ ഞാ​ൻ. എ​സ്.​എ​ഫ്.​​ഐ പ്ര​വ​ർ​ത്ത​ക​ർ എ​െൻറ സ​ഹോ​ദ​ര​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്ത്​ എ​നി​ക്ക്​ ഭ​ക്ഷ​ണം വാ​ങ്ങി​ത്ത​ന്നി​ട്ടു​ണ്ട്. ​വീ​ട്ടി​ൽ​െ​കാ​ണ്ടു​പോ​യി വി​ട്ടി​ട്ടു​ണ്ട്. അ​ങ്ങനെ​യ​ല്ലാ​ത്ത എ​സ്.​എ​ഫ്.​​ഐ​ക്കാ​രു​മു​ണ്ടെ​ന്ന്​ ഞാ​ന​റി​യു​ന്ന​ത്​ എം.​ജി കാ​മ്പ​സി​ൽ വെ​ച്ചാ​ണ്.

അ​പ​മാ​നി​ച്ച​വ​രെ ശി​ക്ഷി​ക്ക​ണം

എ​ന്നെ അ​പ​മാ​നി​ച്ച​വ​രെ മാ​തൃ​കപ​ര​മാ​യി ശി​ക്ഷി​ക്ക​ണം. എ​ന്നെ മാ​ത്ര​മ​ല്ല, ഒ​രു സ്​​ത്രീ​ക്കു​മെ​തി​രെ​യും ഇ​​ത്ത​രം ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​ത്​ അ​നു​വ​ദി​ച്ചു കൂ​ടാ. അ​ത്​ ഇ​ട​തു​പ​ക്ഷ സം​സ്​​കാ​ര​മ​ല്ല. സ്​​ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്യു​മെ​ന്ന ഭീ​ഷ​ണി രാ​ജ്യ​ത്ത്​ പ​തി​വാ​യി മു​ഴ​ക്കു​ന്ന​ത്​ സം​ഘ്​​പ​രി​വാ​ർ നേ​താ​ക്ക​ളും അ​വ​രു​ടെ അ​ണി​ക​ളു​മാ​ണ്. സംഘ്​പരിവാറിനെയും വർഗ്ഗീയശക്​തികളെയും വിമർശിക്കുന്ന വനിതാ നേതാക്കൾ, ആക്​ടിവിസ്​റ്റുകൾ, ജേണലിസ്​റ്റുകൾ, ദലിത്​-ന്യൂനപക്ഷ സമൂഹങ്ങളിലെ സ്​ത്രീകൾ എന്നിവരെല്ലാം നിരന്തരം അത്തരം വെർബൽ റേപ്പിന്​ ഇരയാവാറുണ്ട്​. എ​സ്.​എ​ഫ്.​ഐ​ക്ക​ക​ത്ത്​ ആ​ർ.​എ​സ്.​എ​സ്​​​ രാ​ഷ്​​ട്രീ​യം ഉ​ൾ​ക്കൊ​ള്ളു​ന്ന​വ​രു​ണ്ട് എന്ന്​ വ്യക്​തമാണ്. ​അ​വ​രെ തി​രി​ച്ച​റി​ഞ്ഞ്​ സം​ഘ​ട​ന പു​റ​ത്താ​ക്ക​ണം. എ​സ്.​എ​ഫ്.​ഐ​യും എ.​ഐ.​എ​സ്.​എഫും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ക​മ്യൂ​ണി​സ്​​റ്റ്​​​​ മൂ​ല്യ​ങ്ങ​ൾ വ​രും​കാ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മാ​തൃ​ക​പ​ര​മാ​യി ഈ ​രാ​ജ്യ​ത്തി​ന​ക​ത്ത്​ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ഊ​ർ​ജ​മാ​യി മാ​റ​ണം. അതിന്​ തെറ്റുതിരുത്തൽ അനിവാര്യമാണ്​.


എം.​ജി സ​ർ​വ​ക​ലാ​ശാ​ല സ്​​കൂ​ൾ ഓ​ഫ്​ ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ൽ എ​ൽ.​എ​ൽ.​എം വി​ദ്യാ​ർ​ഥി​നി​യാ​യ നി​മി​ഷ രാ​ജു വൈ​ക്കം ചെ​മ്പ്​ ന​ടു​ത്തു​രു​ത്തേ​ൽ റി​ട്ട. പൊ​ലീ​സുദ്യോഗസ്​ഥൻ എ​ൻ.​കെ. രാ​ജുവി​െൻറ​യും ശ​കു​ന്ത​ള​യു​ടെ​യും മ​ക​ളാ​ണ്. ഭ​ർ​ത്താ​വും എ.​ഐ.​വൈ.​എ​ഫ്​ എ​റ​ണാ​കു​ളം ജി​ല്ല സെ​ക്ര​ട്ട​റി​യു​മാ​യ ഡി​വി​ൻ കെ. ​ദി​ന​ക​ര​നൊ​പ്പം നോ​ർ​ത്ത്​ പ​റ​വൂ​രി​ലാ​ണ്​ താ​മ​സം. ഡി​വി​െൻറ പി​താ​വ്​ കെ.​എം. ദി​ന​ക​ര​ൻ കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മീ​ഷ​ൻ അം​ഗ​മാ​ണ്​

Show Full Article
TAGS:nimisharaju SFI-AISF conflict 
News Summary - nimisharaju-SFI-AISF conflict
Next Story