Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകോവിഡി​​െൻറ പുതിയ...

കോവിഡി​​െൻറ പുതിയ വകഭേദങ്ങളും ഹോമിയോപ്പതിയും

text_fields
bookmark_border
homeopathy
cancel

കോവിഡി​െൻറ പുതിയ വകഭേദങ്ങളെക്കുറിച്ച്​ ഭയാനക വിവരങ്ങളാണ്​​ നാം കേൾക്കുന്നത്​. കോവിഡ്​-19 രോഗലക്ഷണങ്ങളിൽ സാധാരണ കണ്ടുവന്നിരുന്നത്​ പനി, തലവേദന, വരണ്ട ചുമ, ക്ഷീണം, ശരീരവേദന, വയറിളക്കം, തൊണ്ടവേദന, കണ്ണുകളിൽ നീർക്കെട്ട്​, രുചിയും മണവുമില്ലായ്​്​മ, തൊലിപ്പുറത്തെ പാടുകൾ തുടങ്ങിയവയായിരുന്നു. രോഗ തീവ്രത കൂടിയവർക്ക്​ നെഞ്ചുവേദനയും കടുത്ത ശ്വാസംമുട്ടലും അനുഭവപ്പെട്ടു. എന്നാൽ, പുതിയ മ്യൂ​ട്ടേഷനുകൾ നമ്മുടെ ശരീരത്തെ ആക്രമിക്കുന്ന രീതിയിൽതന്നെ വ്യത്യാസങ്ങളുണ്ട്​. ഏതാണ്ടെല്ലാ കോവിഡ്​ കേസുകളിലും പ്രധാനമായും കാണപ്പെടുന്ന പനി പുതിയ വൈറസ്​ ബാധയിൽ ചിലപ്പോൾ കണ്ടെന്നുവരില്ല. അതേസമയം, മറ്റു ചില ലക്ഷണങ്ങൾ: കാഴ്​ചവൈകല്യം, കേൾവി തകരാറ്​, പേശിവേദന, ചർമ അണുബാധ എന്നിവ കണ്ടുവരുകയും ചെയ്യുന്നു. സാംക്രമിക രോഗങ്ങളുടെ വ്യാപനമുണ്ടാകു​േമ്പാൾ പ്രതിരോധിക്കാൻ നൽകുന്ന ഔ​ഷധത്തെ 'ജീനസ്​ എപിഡെമിക്​സ്' എന്നാണ്​ ഡോ. സാമുവൽ ഹാനിമാൻ പേരിട്ടത്​.

കോവിഡി​​െൻറ ആദ്യ തരംഗമുണ്ടായപ്പോൾ ​ഡൽഹിയിലെ ആയുഷ്​ ഡിപ്പാർട്​മെൻറ്​ പ്രതിരോധിക്കാനുള്ള ഒൗഷധമായി തിരഞ്ഞെടുത്തത്​ 'ആർസെനിം ആൽബം 30' എന്ന ഔഷധമായിരുന്നു. രോഗമുണ്ടാക്കുന്ന രോഗാണു അതല്ലെങ്കിൽ വക​േഭദങ്ങൾ ഏതെല്ലാം തരം രോഗലക്ഷണങ്ങൾ രോഗിയിൽ പ്രകടമാക്കുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തിയും പഠനവിധേയമാക്കിയുമാണ്​ ഹോമിയോപ്പതിയിൽ പ്രതിരോധ ഔഷധം നിർണയിക്കുന്നത്​.

രോഗതീവ്രതയും സങ്കീർണതകളുംകൂടി പരിഗണിക്കപ്പെടു​േമ്പാൾ ഈ ഔഷധവും അതി​​െൻറ പൊട്ടൻസിയും മാറിയേക്കാം. ആദ്യ തരംഗത്തിൽ തെര​െഞ്ഞടുക്കപ്പെട്ട ഒൗഷധം 'ആർസെനികം ആൽബം' ആയിരുന്നെങ്കിലും രണ്ടാം തരംഗത്തി​​െൻറ ​തീവ്രതയും രോഗലക്ഷണങ്ങളും കണക്കിലെടു​ക്കുേമ്പാൾ ഫോസ്​ 30, ബ്രയോണിയ 30 തുടങ്ങിയ ഔഷധങ്ങൾകൂടി പ്രതിരോധത്തിന്​ ഉപയോഗിക്കാവുന്നതാണ്​.

സംസ്ഥാനത്ത്​ മുമ്പ്​​ ഡെങ്കി ഫീവർ, ചികുൻ ഗുനിയ, ജാപ്പനീസ്​ എൻസെഫലൈറ്റിസ്​ തുടങ്ങിയ സാംക്രമിക രോഗങ്ങൾ പടർന്നുപിടിച്ചപ്പോൾ ഹോമിയോപ്പതി ചികിത്സയും പ്രതിരോധവും ഏറെ ഫലപ്രാപ്​തി കൈവരിച്ചത്​ ഓർക്കുമല്ലോ​. പ്രതിരോധ രംഗത്ത്​ മാത്രമല്ല രോഗചികിത്സയിലും ഹോമിയോപ്പതി ഫലപ്രദമാണ്​. കോവിഡി​​െൻറ പ്രധാന സങ്കീർണതകളിലൊന്നായ ന്യുമോണിയ തടയാനും ചികിത്സിച്ച്​ സുഖപ്പെടുത്താനും ഫലപ്രദമായ ഔഷധങ്ങൾ ഹോമിയോപ്പതിയിലുണ്ട്. നിർഭാഗ്യവശാൽ ഈ ഒരു പ്രതിസന്ധി ഘട്ടത്തിലും ഹോമിയോപ്പതിയ​ുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ സർക്കാറും ആരോഗ്യ വകുപ്പും മടികാണിക്കുകയാണ്​.

ആദ്യ തരംഗത്തിൽ ഹോമിയോ ഡോക്​ടർമാർ ചികിത്സി​ക്കേണ്ട എന്നായിരുന്നു ആരോഗ്യ വകുപ്പ്​ നിലപാട്​. പിന്നീട്​ രോഗം വ്യാപകമായപ്പോൾ എല്ലാ സ്വകാര്യ ഹോമിയോ ക്ലിനിക്കുകളിലും രോഗികൾ എത്തിത്തുടങ്ങി. ഫലപ്രാപ്​തിയും ലഭിക്കുന്നുണ്ട്​. അലോപ്പതി ​ൈവദ്യശാസ്​ത്രരംഗത്തെ അളവുകോൽകൊണ്ട്​ ഹോമിയോപ്പതിയുടെ ചികിത്സരംഗത്തെ ഫലപ്രാപ്​തി അളന്നുനോക്കാൻ ശ്രമിച്ചതിനുശേഷം 'കപടശാസ്​ത്രം' എന്ന്​ മുദ്രകുത്തി അപവാദ കാമ്പയിൻ നടത്തുന്ന ​പ്രവണതയുമുണ്ട്​. അങ്ങനെയെങ്കിൽ പൊതുഖജനാവിൽനിന്ന്​ നികുതിപ്പണംകൊണ്ട്​ നടത്തുന്ന ഹോമിയോ മെഡിക്കൽ കോളജ്​ അടക്കമുള്ള സർക്കാർ ഹോമിയോ സ്ഥാപനങ്ങൾ നിലനിർത്തുന്നതിൽ അർഥമില്ല. ഒന്നുകിൽ ജനങ്ങൾക്ക്​ ഈ സ്ഥാപനങ്ങൾ വഴി ഹോമിയോപ്പതിയുടെ സേവനങ്ങൾ ലഭ്യമാക്കുക, അതല്ലെങ്കിൽ അടച്ചുപൂട്ടുക. കോവിഡി​​െൻറ ഭയാനകമായ അവസ്ഥയിലെങ്കിലും എല്ലാ വൈദ്യശാസ്​ത്ര ശാഖകളെയും സമന്വയിപ്പിച്ച്​ ജനങ്ങളെ മരണമുനമ്പിൽനിന്ന്​ രക്ഷിക്കാൻ സർക്കാർ ഉണർന്നു പ്രവർത്തി​ക്കേണ്ടതുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:homeopathy​Covid 19
News Summary - New variants of Covid and homeopathy
Next Story