Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനക്​സലൈറ്റുകൾ...

നക്​സലൈറ്റുകൾ ഇനിയെന്നാണ്​ ആ സത്യം തുറന്നു പറയുക?

text_fields
bookmark_border
നക്​സലൈറ്റുകൾ ഇനിയെന്നാണ്​ ആ സത്യം തുറന്നു പറയുക?
cancel

‘അടിയോരുടെ പെരുമനെ’ വെടിവെച്ചുകൊന്ന പൊലീസ്​ കോൺസ്​റ്റബിൾ  രാമചന്ദ്രൻ നായർ പിന്നീട്​ ത​​​​​െൻറ പാതകം വിളിച്ചു പറഞ്ഞു. കോടതി കേറി. എഞ്ചിനിയറിങ്​ കോളജ്​ വിദ്യാർഥി രാജ​​​​​െൻറ കൊലയാളികളും പ്രേരണനൽകിയവരും കോടതി കയറി. ലക്ഷ്​മണ അടക്കം പൊലീസ്​ ഒാഫീസർമാർ ശിക്ഷിക്കപ്പെട്ടു. എന്നിട്ടും നക്​സലൈറ്റ്​ പ്രവർത്തകനും ദൽഹി സർവകലാശാലയിലെ ഗവേഷകനുമായിരുന്ന തമിഴ്​നാട്ടുകാരൻ മതിയഴക​​​​െൻറ കൊലയാളികൾ സ്വന്തം പാതകം ഏറ്റെുപറയുകയോ ശിക്ഷ ഏറ്റുവാങ്ങുകയോ ഉണ്ടായില്ല. ഇൗച്ചര വാരിയരെ പോലെ മതിയഴക​​​​െൻറ അമ്മയും മകനെകാത്ത്​ കരഞ്ഞുകരഞ്ഞ്​ അവസാനിച്ചിരിക്കണം.


 എഴുപതുകളിലാണ്​ മതിയഴകൻ ബോംബെയിൽ നടന്ന നക്​സലൈറ്റ്​ പ്രസ്ഥാനത്തി​​​​െൻറ രഹസ്യ യോഗത്തിനിടയിൽ സ്വന്തം സഖാക്കളുടെ കയ്യാൽ കൊല്ലപ്പെട്ടത്​. മൃതദേഹം പോലും ഇന്നുവരെ കണ്ടെത്തിയില്ല. അന്ത്യകർമങ്ങൾ നിർവഹിക്കാനാകാതെ അമ്മ  അവനു വേണ്ടി കാത്തിരുന്നു. കോളജ്​ അധികാരികളോടും മക​​​​െൻറ കൂട്ടുകാരോടും  ആ അമ്മ യാചിച്ചു കരഞ്ഞു. 
മകനെവിടെ? അവനെന്തുപറ്റി? മരിച്ചെങ്കിൽ മൃതദേഹമെവിടെ? മതിയഴകനെ സംഘടനാ നേതാക്കളുടെ അറിവോടെ കൊല്ലുകയായിരുന്നു. യോഗത്തിൽ
പ്രത്യയശാസ്​ത്രപ്രശ്​നങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ മതിയഴകൻ കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നതായി ബോധ്യപ്പെട്ടപ്പോഴാണ്​ രഹസ്യം ചോരുമെന്ന്​ ഭയന്ന്​ സ്വന്തം യുവ സഖാവിനെ അവർ കൊലചെയ്​തത്​. യോഗത്തിൽ നിന്ന്​ പുറത്തുപോകാനാവശ്യപ്പെട്ടിട്ടും പോകാതിരുന്ന മതിയഴകനെ ബലം പ്രയോഗിച്ച്​ പുറത്താക്കാൻ ശ്രമിക്കുന്നതിനിടയിൽ അബദ്ധത്തിൽ മരിച്ചതാണെന്ന്​ നേതാക്കൾ ന്യായീരിച്ചിരുന്നു. നക്​സൽബാരിയിലെ മുന്നേറ്റങ്ങൾക്ക്​  അര നൂറ്റാണ്ട്​ തികയുന്ന ഇപ്പോഴല്ലെങ്കിൽ ഇനിയെന്നാണ്​ ഇൗ സഖാക്കൾ സത്യം തുറന്നു പറയുക?

വയനാട്ടിലെ ആദിവാസികളുടെ മോചനത്തിനായി വിപ്ലവത്തിനിറങ്ങിയ വർഗീസിനെ ​ പൊലീസ് പോയിൻറ്​ബ്ലാങ്കിൽ വെടിവെച്ചുകൊല്ലുകയായിരുന്നു. നക്​സലൈറ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെ​െട്ടന്നായിരുന്നു ഒൗദ്യോഗിക ഭാഷ്യം. പിന്നീട്​ വർഷങ്ങൾക്ക്​ ശേഷം വർഗീസിനെ മേലാളന്മാരുടെ ഉത്തരവ്​ പാലിക്കാൻ തൊട്ടടുത്തുനിന്ന്​ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നും അതി​​​​െൻറ പാപബോധം ജീവിതം ദുസ്സഹമാക്കിയെന്നും അതിനാലാണ്​ സത്യം തുറന്നു പറയുന്നതെന്നും വെടിവെച്ച കോൺസ്​റ്റബിൾ രാമചന്ദ്രൻ നായർ പരസ്യമായി പറഞ്ഞു. അതിനെതിരെ കോടതി കയറി. വാദിച്ചു. അദ്ദേഹവും മരിച്ചു. അതുപോലും നക്​സലൈറ്റുകൾക്ക്​ പ്രചോദനമായില്ല. അവർ ചെയ്​ത കൊലപാതകം അവർ വിളിച്ചു പറഞ്ഞില്ല. ഇനി പറയാനും സാധ്യതയില്ല. 

പാവങ്ങളുടെ മോചനത്തിനായി വിപ്ലവസംഘടനയുണ്ടാക്കി, ജനങ്ങളെ, പ്രത്യേകിച്ചും യുവാക്കളെ സംഘടനയിലേക്ക്​ ആകർഷിച്ചവർ അടിക്കടി നിലപാട്​ മാറ്റി, പ്രത്യശാസ്​ത്ര ചിന്തകൾ മാറ്റി. ചിലർ ശത്രുവി​​​​െൻറ പാളയത്തിൽ അഭയം തേടി. ചിലർ ഭക്തിയിൽ തളിർക്കുകയും പൂക്കുകയും ചെയ്​തു. ചിലർ പരിസ്ഥിതിയടക്കം വിവിധ ജനകീയ പ്രശ്​നങ്ങളിലിടപെട്ട്​ സജീവത നിലനിർത്താൻ ശ്രമിച്ചു. ഇതിലൊന്നും പെടാതെ ഭരണകൂടത്തി​​​​െൻറ അടിച്ചമർത്തലിൽ ജീവൻ നഷ്​ടപ്പെട്ടവരും ജീവിക്കാനാവാത്ത അവസ്ഥയിലെത്തിയവരും, മനോരോഗികളായവരും, ആത്മഹത്യ ചെയ്​തവരും അനവധി. നേതാക്കൾ  സംഘടന പിരിച്ചു വിട്ട്​ പുതിയ ജീവിതമോ പ്രത്യശാസ്​ത്രമോ കണ്ടെത്തി. ബുദ്ധിജീവികളായി, സജീവ ചർച്ചകളിൽ ഇടപെട്ടു. ‘കേരളീയർ നഷ്​ടപ്പെട്ട ജീവികളാണ്​’(keralites are the lost people)​ എന്ന്​ എഴുതിവെച്ച്​ ആത്മഹത്യ ചെയ്​ത സുബ്രഹ്​മണ്യദാസ്​ കേരളത്തെ കുറിച്ച്​ അന്നെഴുതിയ പലതും ഇന്ന്​ സത്യമായി ഭവിക്കുന്നു. 

മഷിയിൽ വിഷം കലർത്തി ആത്മഹത്യ ചെയ്​ത യുവ കവി സനിൽദാസും, തലശ്ശേരിയിലും പാട്യത്തുമുള്ള യുവാക്കളും... ഇവരെല്ലാം ആരുടെയും ഒാർമകളിൽ പോലുമില്ലാതായിരിക്കുന്നു. നക്​സൽബാരിയുടെ അമ്പതാം വാർഷികം ആചരിക്കു​േമ്പാൾ ഇൗ ‘ചെറിയ’ മനുഷ്യരെ നമുക്ക്​ ഒാർക്കാം. ഒപ്പം സ്വന്തം സഖാവിനെ സംശയത്തി​​​​െൻറ പേരിൽ കൊലചെയ്​ത സഖാക്കളോട്​ സത്യം തുറന്നു പറയാൻ ആവശ്യപ്പെടുകയും ചെയ്യാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:naxalites naxalbari
News Summary - naxalites naxalbari
Next Story