Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightദേശീയ വിദ്യാഭ്യാസ...

ദേശീയ വിദ്യാഭ്യാസ നയവും ഉന്നത വിദ്യാഭ്യാസ മേഖലയും

text_fields
bookmark_border
graduation
cancel

ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയെ സമൂല പരിവർത്തനത്തിലേക്ക്​ നയിക്കാൻ പര്യാപ്തമാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസനയമെന്നും അതല്ല, ‘പഴയ വീഞ്ഞ് പുതിയ കുപ്പിയിലെ’ന്ന വണ്ണം അവതരിപ്പിച്ചിരിക്കുകയാണെന്നുമുള ്ള വിരുദ്ധാഭിപ്രായങ്ങൾ ഇതിനകം ഉയർന്നിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കരട് നയം മുന്നോട്ടുവെക് കുന്ന സമീപനങ്ങളെയും നിർദേശങ്ങളെയും വിശകലനം ചെയ്യുകയാണിവിടെ. കരടുനയത്തി​​​െൻറ ഒമ്പതാം അധ്യായം മുതൽ 18ാം അധ്യാ യം വരെയാണ് ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് സവിശേഷമായി പ്രതിപാദിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയ ിൽ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി തുടങ്ങിയ മൂല്യങ്ങൾ ഏവർക്കും ലഭ്യമാകുന്ന, മാനവികതയിൽ അധിഷ്ഠിതമായ ഒരു രാഷ്​ട്രമായി ഇന്ത്യയെ മാറ്റുന്നതിൽ പരമപ്രധാന പങ്കാണ് ഉന്നത വിദ്യാഭ്യാസത്തിനുള്ളതെന്ന്​ നയം നിരീക്ഷിക്കുന് നു. വ്യവസായ വിപ്ലവത്തി​​​െൻറ നാലാം ഘട്ടത്തി​​​െൻറ ഭാഗമായി ഉയർന്നു വരാനിടയുള്ള നിരവധി തൊഴിലവസരങ്ങൾക്ക് യുവജനങ്ങളെയും രാഷ്​ട്രത്തെയും സന്നദ്ധമാക്കുകയെന്നതാണ് ഉന്നത വിദ്യാഭ്യാസത്തി​​​െൻറ സുപ്രധാന ലക്ഷ്യങ്ങളിലൊന്നായി നയം മുന്നോട്ടു വെക്കുന്നത്. പുത്തൻ അറിവി​​​െൻറ ഉൽപാദനവും സമൂഹനിർമിതിയുമെന്ന വിശാലമായ ലക്ഷ്യങ്ങളെയെല്ലാം കീഴ്പ്പെടുത്തുന്ന ഒന്നായി നൈപുണ്യവികസനമെന്ന ആശയം കരട് നയത്തിലുടനീളം പരാമർശിക്കപ്പെടുന്നു.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസമേഖല അഭിമുഖീകരിക്കുന്ന ഛിന്നഭിന്ന പ്രകൃതം, സ്വയംഭരണമില്ലായ്മ, സങ്കുചിതമായ അക്കാദമിക സമീപനങ്ങൾ, പിന്നാക്കപ്രദേശങ്ങൾ നേരിടുന്ന അവഗണന, ഗുണമേന്മയുള്ള ഗവേഷണത്തി​​​െൻറയും ഗവേഷണ ഫണ്ടി​​​െൻറയും അഭാവം തുടങ്ങി നിരവധി വിഷയങ്ങൾ പ്രശ്നങ്ങളായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. അതേസമയം, ഗുരുതര പ്രശ്നങ്ങളായ ഉന്നതവിദ്യാഭ്യാസത്തി​​​െൻറ വാണിജ്യവത്​കരണം, വരേണ്യവത്​കരണം, സാമൂഹികവും സാമ്പത്തികവും ജാതീയവുമായ വിവേചനങ്ങളും അസമത്വവും തുടങ്ങിയ വിഷയങ്ങളിൽ ഏതാണ്ട് പൂർണമൗനം പാലിക്കുന്നു. ചില വിഷയങ്ങൾ സാന്ദർഭികമായി മാത്രം പരാമർശിക്കുന്നു എന്നുമാത്രം. സമത്വം, നീതി തുടങ്ങിയ മൂല്യങ്ങളിലധിഷ്ഠിതമായ സമൂഹത്തെക്കുറിച്ച് വാചാലമാകുന്ന കരട് നയം, അത്തരമൊരു സമൂഹ നിർമിതിക്ക്​ തടസ്സമാകുന്ന വിഷയങ്ങൾ കാണാതെ പോകുന്നത് സ്വാഭാവികമാകാനിടയില്ല. ഉന്നത വിദ്യാഭ്യാസ മേഖലയെ ഗ്രസിച്ച മേൽപറഞ്ഞ പ്രശ്നങ്ങളെ നേരിടാൻ കരട് നയം കാണുന്ന പരിഹാരങ്ങൾ ഇവയാണ്:

1. ബഹുവിഷയ പഠനത്തിനു പ്രാധാന്യം നൽകുന്ന വലിയ സർവകലാശാലകൾ കൂടുതൽ ആരംഭിക്കുക.
2. ലിബറൽ വിദ്യാഭ്യാസത്തിലധിഷ്ഠിതമായ ബിരുദപഠനത്തിന് കൂടുതൽ പ്രാധാന്യം നൽകുക.
3. സ്ഥാപനങ്ങൾക്കും അധ്യാപകർക്കും കൂടുതൽ സ്വയംഭരണം.
4. കരിക്കുലം, ബോധനരീതികൾ, മൂല്യനിർണയം, വിദ്യാർഥികൾക്കുള്ള സഹായങ്ങൾ തുടങ്ങിയ കാര്യങ്ങൾ പൂർണമായും പുനഃ സംഘാടനത്തിനു വിധേയമാക്കുക.
5. മെറിറ്റ് അടിസ്ഥാനമാക്കിയ നിയമനങ്ങളിലൂടെയും കരിയർ മാനേജ്മ​​െൻറിലൂടെയും സ്ഥാപന നേതൃത്വത്തി​​​െൻറയും അധ്യാപകരുടെയും അവിഭാജ്യത ഉറപ്പുവരുത്തുക.
6. നാഷനൽ റിസർച് ഫൗണ്ടേഷൻ (NRF) സ്ഥാപിക്കുക.
7. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണം സമ്പൂർണ സ്വയംഭരണമുള്ള ബോർഡുകളെ ഏൽപിക്കുക.
8. ലളിതവും പക്ഷേ, ശക്തവുമായ ഏക നിയന്ത്രണസംവിധാനം നടപ്പാക്കുക.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഘടന പൂർണമായും പൊളിച്ചെഴുതി ഏകീകരിക്കുന്നതിലൂടെ മേൽ നിർദേശങ്ങൾ നടപ്പാക്കണമെന്നാണ് നിർദേശം. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളെ മുഴുവൻ ഗവേഷണ സർവകലാശാലകൾ, അധ്യയന കലാശാലകൾ, സ്വയംഭരണ കോളജുകൾ എന്നീ മൂന്നു തരത്തിലേക്ക്​ പൂർണമായി മാറ്റാൻ കരട്​ നയം നിർദേശിക്കുന്നു. 2032 ആവുമ്പോഴേക്കും മുഴുവൻ അഫിലിയേറ്റഡ് കോളജുകളും സ്വന്തമായി ബിരുദം നൽകാൻ കഴിവുള്ള സ്വയംഭരണ കോളജുകളായി മാറുകയോ അവയുടെ അഫിലിയേറ്റഡ്​ സർവകലാശാലകളുമായി ലയിക്കുകയോ വേണം. 2032 ആകുമ്പോഴേക്കും ഈ പരിവർത്തനം സാധ്യമാക്കുന്ന തരത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭാഗത്തുനിന്നു നടത്തേണ്ട വിവിധ പ്രവർത്തനങ്ങളും കരട് നയം നിർദേശിക്കുന്നു.

സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പും ശേഷവും ആരംഭിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വലിയൊരളവുവരെ ഇപ്പോഴും ഭരിക്കുന്നത് കൊളോണിയൽ മൂല്യങ്ങളാണ്. നിരവധി ജനാധിപത്യ പ്രക്രിയകളിലൂടെയാണ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിമിതമായെങ്കിലും സാമൂഹികനീതി നടപ്പാക്കപ്പെടുന്നത്. സ്വാശ്രയസ്ഥാപനങ്ങൾ പിടിമുറുക്കുകയും വിദ്യാഭ്യാസത്തി​​​െൻറ കച്ചവടവത്​കരണം ത്വരിതപ്പെടുകയും ചെയ്തതോടെ ഉന്നത വിദ്യാഭ്യാസമേഖല പൂർണമായും അരാഷ്​ട്രീയവത്​കരിക്കപ്പെട്ടു കഴിഞ്ഞു.ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട അധ്യാപക, വിദ്യാർഥി പ്രതിനിധികളില്ലാത്ത, സർക്കാറി​േൻറയോ സ്വകാര്യ മാനേജ്മ​​െൻറുകളുടെയോ പ്രതിനിധികളാണ് സർവകലാശാലകളുടെയും സ്വയംഭരണ കോളജുകളുടെയും അക്കാദമിക, ഭരണ കാര്യങ്ങൾ നിർവഹിക്കുന്നത്. അക്കാദമികസമൂഹത്തി​​​െൻറ താൽപര്യങ്ങളോ ആശങ്കകളോ ഏതെങ്കിലും രീതിയിൽ പ്രതിഫലിപ്പിക്കാത്ത തികച്ചും വരേണ്യമായ ഈ വ്യവസ്ഥയെ രാജ്യവ്യാപകമായി നടപ്പാക്കാനുള്ളതാണ് കരട് നയത്തിലെ നിർദേശങ്ങൾ. മതാത്മക ആശയങ്ങൾക്കും ശാസ്ത്ര വിരുദ്ധതക്കും സമ്പൂർണ മേൽക്കൈയുള്ള ഭരണ സംവിധാനത്തിൽ ഇൗ നയം സൃഷ്​ടിക്കുന്ന പ്രത്യാഘാതങ്ങൾ ദൂരവ്യാപക പ്രത്യാഘാത ഫലങ്ങൾ ഉളവാക്കും. സർവകലാശാലകളെ ദൃഢീകരിക്കുകയും സ്വയംഭരണം നൽകുകയുമെന്ന വ്യാജേന കലാശാലകൾക്കു മേൽ ഭരണകൂടത്തി​​​െൻറ നിയന്ത്രണം സാധ്യമാകും വിധമാണ് നിർദേശങ്ങളും സമീപനവും. ലോകവ്യാപകമായി സ്വീകരിക്കപ്പെട്ട ശാസ്ത്ര സിദ്ധാന്തങ്ങളെ പൂർണമായും തള്ളിക്കളഞ്ഞ്​ വൈദിക കാലഘട്ടത്തിലെ മതാത്മക യുക്തികൾകൊണ്ട് കാര്യങ്ങളെ വിലയിരുത്തുന്ന രാഷ്​ട്രീയനേതൃത്വമാണ് ഈ നയം നടപ്പാക്കേണ്ടതും വിദഗ്​ധരെ നിയമിക്കേണ്ടതും.

സംഘ്​പരിവാർ വിഭാവന ചെയ്യുന്ന രാഷ്​ട്രീയ ഹിന്ദുത്വത്തി​​​െൻറ പരീക്ഷണശാലയായി ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസമേഖലയും ഗവേഷണവും മാറുമെന്ന ആശങ്കക്ക്​ കൃത്യമായ കാരണങ്ങളുണ്ട്​. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗവേഷണങ്ങൾ, ദലിത്-പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെയും പാർശ്വവത്​കൃത വിഭാഗങ്ങളുടെയും താൽപര്യങ്ങളെയും അവകാശങ്ങളെയും ഹനിക്കുന്ന രീതിയിൽ മാറിത്തീരാനാണ് സാധ്യത. രാജാവിനെക്കാൾ വലിയ രാജഭക്തി പ്രകടിപ്പിക്കാൻ അവസരം കാത്തുനിൽക്കുന്ന അക്കാദമികവിദഗ്​ധരുടെ മുന്നിൽ നാഷനൽ റിസർച് ഫൗണ്ടേഷൻ അടക്കമുള്ള സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകൾ ഏറെയാണ്. വിഭവങ്ങളുടെയും അവയുടെ വിതരണത്തി​​​െൻറയും കാര്യത്തിൽ കടുത്ത അസമത്വം നിലനിൽക്കുന്നവയാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും പ്രദേശങ്ങളും. ജാതി, മത താൽപര്യങ്ങളിൽ അധിഷ്​ഠിതമായ സാമൂഹിക ​േശ്രണീബന്ധങ്ങൾ ഈ അസമത്വത്തെ കൂടുതൽ സങ്കീർണമാക്കുന്നു. ഉന്നത വിദ്യാഭ്യാസം പോയിട്ട് പ്രാഥമിക വിദ്യാഭ്യാസംപോലും നിഷേധിക്കപ്പെടുന്ന കോടിക്കണക്കിന് വിദ്യാർഥികൾ നിലനിൽക്കുന്നുവെന്ന യാഥാർഥ്യത്തെ കരട്​ നയം പരിഗണിക്കുന്നേയില്ല. വിദ്യാഭ്യാസത്തിന്​ ഇപ്പോൾ ചെലവഴിക്കുന്നതി​​​െൻറ ഇരട്ടിയെങ്കിലും തുക ചെലവഴിച്ചും പ്രാദേശികവും സാമൂഹികവുമായ ഘടകങ്ങളെ പരിഗണിച്ചും ഉന്നത നിലവാരത്തിലുള്ള പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാർ മേഖലയിലോ ശക്തമായ സാമൂഹിക നിയന്ത്രണത്തോടെ സ്വകാര്യമേഖലയിലും ആരംഭിക്കുക മാത്രമാണ് എല്ലാവർക്കും അവസരം നൽകുകയും ഏവരെയും ഉൾക്കൊള്ളുകയും ചെയ്യുന്ന വിദ്യാഭ്യാസം സൃഷ്​ടിക്കാനുള്ള മാർഗം. ഇന്ത്യയിലെ ഉപരി, മധ്യവർഗങ്ങൾക്ക്​ വിദ്യാഭ്യാസം കിട്ടാക്കനിയല്ല. ഇത്തരക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസസൗകര്യങ്ങൾ ഒരുക്കുകയും കോർപറേറ്റ് മൂലധന താൽപര്യങ്ങൾക്കനുസൃതമായ തൊഴിൽസേനയെ രൂപപ്പെടുത്തുകയുമാണ് ഉന്നതവിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യമായി കസ്തൂരി രംഗൻ കമ്മിറ്റി കാണുന്നതെങ്കിൽ ഈ നയം ധാരാളം മതിയാകും.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ മൊത്ത പ്രവേശന നിരക്ക് (GER), 50 ശതമാനമായി വർധിപ്പിക്കണമെന്ന്‌ ലക്ഷ്യം വെക്കുന്ന കരട് നയം അതിനുള്ള വഴി പറയുന്നില്ല. എന്നു മാത്രമല്ല, നിലവിലുള്ള അഫിലിയേറ്റഡ് കോളജുകളെ ബിരുദം നൽകാൻ അധികാരമുള്ള സ്വയംഭരണ കോളജുകളാക്കി മാറ്റുന്നതോടെ പന്തിയിൽ പക്ഷഭേദമെന്നത് നയമായി മാറും. തൊണ്ണൂറുകളോടെ അതിശക്തമായിത്തീർന്നതും മധ്യ-ഉപരി വിഭാഗങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുള്ളതുമായ സംവരണ വിരുദ്ധ-മെറിറ്റ് വാദങ്ങൾ കൂടുതൽ ശക്തിയാർജിക്കുകയും ഭരണഘടന വിഭാവന ചെയ്യുന്ന അവകാശങ്ങൾ അപകടത്തിലാകുകയും ചെയ്യുമെന്നും സംശയിക്കേണ്ടിയിരിക്കുന്നു. അധ്യാപകർ അടക്കമുള്ള ജീവനക്കാരുടെ കാലാനുസൃത ശമ്പള വർധനയും സ്ഥാനക്കയറ്റവും അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം സംജാതമാവും. ബഹുവിഷയ പഠനം, അധ്യാപക/ശിശുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സ്വാഗതാർഹമായ നിരവധി നിർദേശങ്ങൾ ഉൾക്കൊള്ളുന്നുവെങ്കിലും സുശക്തവും ജനാധിപത്യപൂർണവും സാമൂഹികനീതിയിൽ അധിഷ്ഠിതവുമായ പൊതുവിദ്യാഭ്യാസം എന്ന വിശാലലക്ഷ്യത്തിലേക്ക്​ കരട്​ നയം തിരുത്തിയെഴുതിയില്ലെങ്കിൽ ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ പൂർണമായും ഗ്രസിച്ച വരേണ്യവത്​കരണവും കച്ചവടവത്​കരണവും മൂർധന്യത്തിലെത്തുകതന്നെ ചെയ്യും.
(വടക്കാഞ്ചേരി ശ്രീവ്യാസ എൻ.എസ്.എസ് കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനാണ് ലേഖകൻ)

Show Full Article
TAGS:national education policy higher education sector article malayalam news 
News Summary - national education policy and higher education sector -article
Next Story