Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനാഷനൽ കോർട്ട്​ ഒാഫ്...

നാഷനൽ കോർട്ട്​ ഒാഫ് അപ്പീൽ പ്രസക്തമായ ഒരു നിർദേശം

text_fields
bookmark_border
നാഷനൽ കോർട്ട്​ ഒാഫ് അപ്പീൽ പ്രസക്തമായ ഒരു നിർദേശം
cancel

ഗ്രീക്ക്​ തത്ത്വചിന്തകനായ സോക്രട്ടീസ്​ ന്യായാധിപനുണ്ടാകേണ്ട നാല്​ ഗുണങ്ങൾ എണ്ണിപ്പറഞ്ഞിട്ടുണ്ട്: ‘ദാക്ഷിണ്യത്തോടെ കേൾക്കുക, സവിവേകം ഉത്തരം പറയുക, സമചിത്തതയോടെ വിചിന്തനം ചെയ്യുക, നിഷ്പക്ഷമായി തീർപ്പുകൽപിക്കുക’. നമ്മുടെ ന്യായാധിപന്മാരിൽ ഈ ഗുണങ്ങൾ പ്രകടമാണോ എന്ന ചോദ്യം പ്രസക്തമാണ്. ഉത്തരം നിഷേധാത്മകമാണെങ്കിൽ അതിന്​ ന്യായാധിപന്മാർ മാത്രമല്ല ഉത്തരവാദികൾ. കെട്ടിക്കിടക്കുന്ന കേസുകളുടെ അമ്പരപ്പിക്കുന്ന എണ്ണം നമ്മുടെ ജഡ്ജിമാരുടെ താങ്ങാനാവാത്ത ജോലിഭാരത്തിലേക്കു വിരൽചൂണ്ടുന്നു. സുപ്രീംകോടതിയുടെ ‘ഇന്ത്യൻ ജുഡീഷ്യറി വാർഷിക റിപ്പോർട്ട് 2015-^16’ അനുസരിച്ച്​ ജില്ല കോടതികളിൽ 2.81 കോടി കേസുകളാണ്​ കെട്ടിക്കിടക്കുന്നത്. 2017 നവംബർ ഒന്നിലെ കണക്കനുസരിച്ച്​ 55,259  കേസുകൾ സുപ്രീം കോടതിയിൽ നിലവിലുണ്ട്​. ഈ കനത്ത ജോലിഭാരംകൊണ്ട്​ കോടതികൾ വീർപ്പുമുട്ടുമ്പോൾ, ന്യായാധിപന്മാർക്ക്​ ദാക്ഷിണ്യത്തോടെ കേൾക്കാനോ സമചിത്തതയോടെ വിചിന്തനം ചെയ്യാനോ കഴിയില്ല. ഫലമോ നീതിപൂർവമായ തീർപ്പുകൽപിക്കലുംഅസാധ്യമാകുന്നു. 

പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​മാ​യ സു​പ്രീം​കോ​ട​തി​യു​ടെ കാ​ര്യ​മെ​ടു​ക്കു​ക. 2017 ജ​നു​വ​രി ഒ​ന്നി​നും മാ​ർ​ച്ച് 31നും ​ഇ​ട​യി​ൽ മാ​ത്രം  21,892 കേ​സു​ക​ളാ​ണ്​ സു​പ്രീം​കോ​ട​തി തീ​ർ​പ്പാ​ക്കി​യ​ത്. അ​മേ​രി​ക്ക​ൻ സു​പ്രീം​കോ​ട​തി ഒ​രു​വ​ർ​ഷം ശ​രാ​ശ​രി 100ൽ ​താ​ഴെ​യും ബ്രി​ട്ട​നി​ലെ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​മാ​യ പ്ര​ഭു​സ​ഭ 200ൽ ​താ​ഴെ​യും കേ​സു​ക​ളേ തീ​ർ​പ്പാ​ക്കു​ന്നു​ള്ളൂ. സു​പ്രീം​കോ​ട​തി നി​ല​വി​ൽ​വ​ന്ന 1950ൽ ​വെ​റും 525 കേ​സു​ക​ളാ​ണ്​ തീ​ർ​പ്പാ​ക്കി​യ​ത്. എ​ന്നാ​ൽ, 2016ൽ ​സു​പ്രീം​കോ​ട​തി തീ​ർ​പ്പാ​ക്കി​യ കേ​സു​ക​ളു​ടെ എ​ണ്ണം 75,979 ആ​യി വ​ർ​ധി​ച്ചു. ഇ​തി​ൽ സിം​ഹ​ഭാ​ഗ​വും അ​പ്പീ​ലു​ക​ളാ​ണ്. അ​തി​ൽ​ത​ന്നെ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദം  136 പ്ര​കാ​ര​മു​ള്ള സ്പെ​ഷ​ൽ​ലീ​വ്​ പെ​റ്റീ​ഷ​നു​ക​ളും.

സു​പ്രീം​കോ​ട​തി കാ​ലാ​നു​ഗ​ത​മാ​യി അ​നി​ർ​വ​ചി​ത​മാ​യ വി​ശാ​ല​മാ​യ ന്യാ​യാ​ധി​കാ​രം നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. സു​പ്രീം​കോ​ട​തി​യു​ടെ ഹാ​ൻ​ഡ്​​ബു​ക്ക്​ അ​നു​സ​രി​ച്ച്​ 45 ത​രം കേ​സു​ക​ളാ​ണ്​ ഇ​പ്പോ​ൾ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​ഘ​ട​ന ഭേ​ദ​ഗ​തി​വ​രു​ത്താ​ൻ പാ​ർ​ല​മെ​ൻ​റി​ന്​ അ​ധി​കാ​ര​മി​ല്ല എ​ന്ന ത​ത്ത്വം രൂ​പ​പ്പെ​ടു​ത്തി​യ​തോ​ടെ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​യി​ലും കൊ​ളീ​ജി​യം വ്യ​വ​സ്ഥ കൊ​ണ്ടു​വ​ന്ന​തോ​ടെ ജു​ഡീ​ഷ്യ​ൽ നി​യ​മ​ന​ത്തി​ലും സു​പ്രീം​കോ​ട​തി പ്രാ​മാ​ണ്യം​നേ​ടി. എ​ന്നാ​ൽ, അ​ധി​കാ​രം കു​ന്നു​കൂ​ടി​യ​പ്പോ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി നീ​തി​നി​ർ​വ​ഹ​ണം ന​ട​ത്തു​ക എ​ന്ന ക​ർ​ത്ത​വ്യ​ത്തി​ന്​ ഉൗ​നം​ത​ട്ടി​യോ എ​ന്ന്​ നി​യ​മ​ജ്ഞ​ർ സം​ശ​യി​ക്കു​ന്നു. 1987ൽ ​ജ​സ്​​റ്റി​സ്​ ഇ.​എ​സ്. വെ​ങ്കി​ട്ട​രാ​മ​യ്യ ഒ​രു വി​ധി​ന്യാ​യ​ത്തി​ൽ പ​റ​ഞ്ഞ​ത്, ‘സു​പ്രീം​കോ​ട​തി​യി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കേ​സു​ക​ൾ മു​ഴു​വ​ൻ തീ​ർ​പ്പാ​ക്കു​ന്ന​തി​ന്, പു​തി​യ കേ​സു​ക​ൾ ഒ​ന്നും ഫ​യ​ൽ ചെ​യ്തി​ല്ലെ​ങ്കി​ൽ മാ​ത്രം 15 വ​ർ​ഷം എ​ടു​ക്കു’​മെ​ന്നാ​ണ്. ജ​സ്​​റ്റി​സ്​ കെ.​കെ. മാ​ത്യു 1982ൽ ​ത​ന്നെ സു​പ്രീം​കോ​ട​തി​യു​ടെ അ​നു​ച്ഛേ​ദം 136 അ​നു​സ​രി​ച്ചു​ള്ള അ​പ്പീ​ൽ അ​ധി​കാ​രം, പൊ​തു​പ്രാ​ധാ​ന്യ​മു​ള്ള നി​യ​മ​വ്യാ​ഖ്യാ​ന​മു​ൾ​ക്കൊ​ള്ളു​ന്ന കേ​സു​ക​ളി​ൽ മാ​ത്ര​മാ​യി ഒ​തു​ക്ക​ണ​മെ​ന്ന്​ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.
ഇ​പ്പോ​ഴ​ത്തെ അ​റ്റോ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്​ സു​പ്രീം​കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​ന​മ​ണ്ഡ​ല​മാ​യി ഭ​ര​ണ​ഘ​ട​ന നി​ർ​മാ​താ​ക്ക​ൾ ഉ​ദ്ദേ​ശി​ച്ച താ​ഴെ​പ്പ​റ​യു​ന്ന​വ മാ​ത്ര​മാ​ണ്​ എ​ന്നാ​ണ്:
1. ഭ​ര​ണ​ഘ​ട​ന വ്യാ​ഖ്യാ​നം
2. കേ​ന്ദ്ര-^​സം​സ്ഥാ​ന നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​ന സാ​ധു​ത
3. ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക​ളു​ടെ സാ​ധു​ത
4. സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​വും ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ
5. നി​യ​മ​വ്യാ​ഖ്യാ​നം സം​ബ​ന്ധി​ച്ച്​ ഹൈ​കോ​ട​തി​ക​ൾ ത​മ്മി​ലു​ണ്ടാ​കു​ന്ന ത​ർ​ക്ക​ങ്ങ​ൾ
6. ​ ​പ്ര​സി​ഡ​ൻ​ഷ്യ​ൽ റ​ഫ​റ​ൻ​സ്

അ​പ്പീ​ലു​ക​ളും റി​ട്ട്​ അ​ധി​കാ​ര​വും സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന്​ എ​ടു​ത്തു​മാ​റ്റ​ണം എ​ന്നാ​ണ്​ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ അ​ഭി​പ്രാ​യം.​അ​നു​ച്ഛേ​ദം 132, -134 അ​നു​സ​രി​ച്ചു​ള്ള ഹൈ​കോ​ട​തി​ക​ളി​ൽ​നി​ന്നു​ള്ള അ​പ്പീ​ലു​ക​ളും അ​നു​ച്ഛേ​ദം 136 അ​നു​സ​രി​ച്ചു​ള്ള സ്പെ​ഷ​ൽ ലീ​വ്​ അ​പ്പീ​ലു​ക​ളും സ്​​റ്റാ​റ്റ്യൂ​ട്ട​റി അ​പ്പീ​ലു​ക​ളും അ​ന്തി​മ​മാ​യി തീ​ർ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​യി​ലൂ​ടെ നാ​ഷ​ന​ൽ കോ​ർ​ട്ട്​​സ്​ ഒാ​ഫ്​ അ​പ്പീ​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ്​ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. രാ​ജ്യ​ത്തി​െ​ൻ​റ നാ​ലു മേ​ഖ​ല​ക​ളി​ലാ​യി​രി​ക്ക​ണം ഈ ​അ​പ്പീ​ൽ കോ​ട​തി​ക​ൾ സ്ഥാ​പി​ക്ക​പ്പെ​ടേ​ണ്ട​ത്. ഹൈ​കോ​ട​തി​ക​ൾ​ക്കും സു​പ്രീം​കോ​ട​തി​ക്കും ഇ​ട​യി​ലാ​യി​രി​ക്ക​ണം ഈ ​കോ​ട​തി​ക​ളു​ടെ സ്ഥാ​നം.

1986ൽ ​ജ​സ്​​റ്റി​സ്​ പി.​എ​ൻ. ഭ​ഗ​വ​തി ബി​ഹാ​ർ ലീ​ഗ​ൽ സ​പ്പോ​ർ​ട്ട്​ അ​തോ​റി​റ്റി x ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഒാ​ഫ്​ ഇ​ന്ത്യ എ​ന്ന കേ​സി​ൽ സു​പ്രീം​കോ​ട​തി​യെ ഒ​രു സാ​ധാ​ര​ണ അ​പ്പീ​ൽ കോ​ട​തി​യാ​യി​ട്ട​ല്ല വി​ഭാ​വ​നം​ചെ​യ്‌​തി​ട്ടു​ള്ള​തെ​ന്നും ആ​യ​തി​നാ​ൽ അ​പ്പീ​ലു​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ ദേ​ശീ​യ അ​പ്പീ​ൽ കോ​ട​തി​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. യേ​ൽ ലോ ​സ്കൂ​ളി​ലെ നി​ക്ക്റോ​ബി​ൻ​സ​ൺ ന​ട​ത്തി​യ പ​ഠ​നം സു​പ്രീം​കോ​ട​തി കേ​സു​ക​ളി​ലെ പ്രാ​ദേ​ശി​ക അ​സ​ന്തു​ലി​ത​ത്വം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സു​പ്രീം​കോ​ട​തി സ്ഥി​തി​ചെ​യ്യു​ന്ന ഡ​ൽ​ഹി​ക്ക​ടു​ത്തു​ള്ള പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​രാ​ഖ​ണ്ഡ്​ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് 6.2 ശ​ത​മാ​നം വീ​തം കേ​സു​ക​ൾ ഉ​ത്ഭ​വി​ക്കു​മ്പോ​ൾ, അ​വ​യേ​ക്കാ​ൾ വി​ശാ​ല​മാ​യ തെ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളാ​യ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് 1.1 ശ​ത​മാ​ന​വും ക​ർ​ണാ​ട​ക​ത്തി​ൽ​നി​ന്ന് 2.4 ശ​ത​മാ​ന​വും  കേ​സു​ക​ൾ മാ​ത്ര​മേ വ​രു​ന്നു​ള്ളൂ. വി​ദൂ​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ജ​ന​ങ്ങ​ൾ​ക്ക്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള പ്ര​യാ​സ​മാ​ണ്​ ഇ​ത്​ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.

രാ​ജ്യ​ത്തി​െ​ൻ​റ നാ​ലു പ്രാ​ദേ​ശി​ക മേ​ഖ​ല​ക​ളി​ൽ നാ​ഷ​ന​ൽ കോ​ർ​ട്ട്​ ഒാ​ഫ്​ അ​പ്പീ​ൽ സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ ഈ ​പ്ര​യാ​സം മ​റി​ക​ട​ക്കാ​നാ​വും. ഓ​രോ നാ​ഷ​ന​ൽ കോ​ർ​ട്ട്​ ഒാ​ഫ്​ അ​പ്പീ​ലി​ലും 15 ജ​ഡ്ജി​മാ​ർ വേ​ണ​മെ​ന്നാ​ണ്​ കെ.​കെ. വേ​ണു​ഗോ​പാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. സു​പ്രീം​കോ​ട​തി​യി​ലെ അ​പ്പീ​ൽ കേ​ൾ​ക്കു​ന്ന ര​ണ്ടം​ഗ ബെ​ഞ്ചി​ന് പ​ക​രം മൂ​ന്നം​ഗ ബെ​ഞ്ചു​ക​ൾ ഈ ​നാ​ഷ​ന​ൽ കോ​ർ​ട്ട്​ ഒാ​ഫ്​ അ​പ്പീ​ലി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഈ ​നി​ർ​ദേ​ശം അം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ സു​പ്രീം​കോ​ട​തി ഒ​രു​വ​ർ​ഷം പ​രി​ഗ​ണി​ക്കു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണം 2000ത്തി​ൽ താ​ഴെ​യാ​ക്കി ചു​രു​ക്കാ​നാ​വും. മാ​ത്ര​മ​ല്ല, ഒ​രു ഭ​ര​ണ​ഘ​ട​ന കോ​ട​തി എ​ന്ന പ​ദ​വി മ​ഹ​ത്വ​പൂ​ർ​ണ​മാ​യി നി​ല​നി​ർ​ത്താ​നു​മാ​വും.

2016ൽ ​വി. വ​സ​ന്ത​കു​മാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത റി​ട്ട്​ പെ​റ്റീ​ഷ​നി​ൽ കൊ​ൽ​ക്ക​ത്ത, മും​ബൈ, ചെ​ന്നൈ, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ഷ​ന​ൽ കോ​ർ​ട്ട്​ ഒാ​ഫ്​ അ​പ്പീ​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത്​ അ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച്, ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​െ​ൻ​റ പ​രി​ഗ​ണ​ന​ക്ക് വി​ട്ടു. ഈ ​കേ​സി​ൽ അ​മി​ക്ക​സ്​​ക്യൂ​റി​ക​ളാ​യി​രു​ന്ന കെ.​കെ. വേ​ണു​ഗോ​പാ​ലും ടി.​ആ​ർ. അ​ന്ധ്യ​രു​ജി​ന​യും ഈ ​ആ​ശ​യ​ത്തെ ശ​ക്ത​മാ​യി അ​നു​കൂ​ലി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ നാ​ഷ​ന​ൽ കോ​ർ​ട്ട്​ ഒാ​ഫ്​ അ​പ്പീ​ൽ സം​ബ​ന്ധ​മാ​യി ച​ർ​ച്ച​ചെ​യ്ത​താ​യി 2017 ആ​ഗ​സ്​​റ്റി​ൽ ഇ​ക്ക​ണോ​മി​ക്​ ടൈം​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്നു. നാ​ഷ​ന​ൽ കോ​ർ​ട്ട്​ ഒാ​ഫ്​ അ​പ്പീ​ൽ എ​ന്ന ആ​ശ​യ​ത്തി​െ​ൻ​റ മു​ഖ്യ​വ​ക്താ​വാ​യ കെ.​കെ. വേ​ണു​ഗോ​പാ​ൽ അ​റ്റോ​ണി ജ​ന​റ​ൽ ആ​യ​തോ​ടു​കൂ​ടി ഈ ​ആ​ശ​യ​ത്തി​ന്​ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ കൂ​ടു​ത​ൽ പി​ന്തു​ണ ല​ഭി​ച്ചേ​ക്കാം.

ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദം 32 പ്ര​കാ​രം മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ കോ​ട​തി​ക​ൾ വ​ഴി ന​ട​പ്പാ​ക്കി​ക്കി​ട്ടു​ക എ​ന്ന​തു​ത​ന്നെ ഒ​രു മൗ​ലി​കാ​വ​കാ​ശ​മാ​ണ്. അ​നു​ച്ഛേ​ദം 39 എ ​പ്ര​കാ​രം തു​ല്യ​നീ​തി പ്ര​ദാ​നം ചെ​യ്യു​ന്ന ഒ​രു നി​യ​മ​വ്യ​വ​സ്ഥ ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന​ത്​ സ്​​റ്റേ​റ്റി​െ​ൻ​റ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ഈ ​ഭ​ര​ണ​ഘ​ട​ന വാ​ഗ്ദാ​ന​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടാ​ൻ നാ​ഷ​ന​ൽ കോ​ർ​ട്ട്​ ഒാ​ഫ്​ അ​പ്പീ​ൽ പോ​ലു​ള്ള ആ​ശ​യ​ങ്ങ​ൾ ഗൗ​ര​വ​േത്താടെ​ ച​ർ​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട​തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsOPNIONCourt appealsupreme court
News Summary - National court appeal-Opnion
Next Story