Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightരാഷ്ട്രപതി ഭവനില്‍...

രാഷ്ട്രപതി ഭവനില്‍ നാരായണനില്ല

text_fields
bookmark_border
രാഷ്ട്രപതി ഭവനില്‍ നാരായണനില്ല
cancel
camera_alt??.????. ?????????, ?????? ????????

പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിനൊപ്പം സഭാസ്തംഭനവും ആരംഭിക്കുന്നതിനാല്‍ വീണുകിട്ടുന്ന ഒഴിവുവേളകളില്‍ പലപ്പോഴും രാജ്യസഭ സെക്രട്ടേറിയറ്റിലെ സത്യനാരായണ്‍ സാഹുവിന്‍െറ മുറിയില്‍ അഭയം കണ്ടത്തൊറുണ്ട്. രാജ്യസഭയിലെ ജോയന്‍റ് സെക്രട്ടറിയായ ഈ ഒഡിഷക്കാരന്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍െറ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയായിരുന്നതിനാല്‍ ആ സ്നേഹവും ബഹുമാനവും ഇപ്പോഴും മലയാളിയോട് ഹൃദയത്തില്‍ സൂക്ഷിക്കുന്നു. രാജ്യത്തെ കലുഷമായ അന്തരീക്ഷത്തിലും പ്രതീക്ഷയും ആത്മവിശ്വാസവും കൈവിടാത്ത തലസ്ഥാനത്തെ അപൂര്‍വം വ്യക്തികളിലൊരാള്‍.

വാക്കിലും എഴുത്തിലും മാത്രമല്ല, ജീവിതത്തില്‍ തന്നെയും ശുദ്ധ ഗാന്ധിയനായ മനുഷ്യന്‍. കറന്‍സി നിരോധനത്തിന്‍െറ പിറ്റേന്ന് കേന്ദ്രസര്‍ക്കാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പതിവില്ലാത്ത തരത്തില്‍ രാഷ്ട്രപതി ഭവന്‍ വാര്‍ത്താക്കുറിപ്പുമായി രംഗത്തുവന്നപ്പോഴാണ് സമകാലീന സാഹചര്യം വളരെയേറെ പ്രക്ഷുബ്ധമായ വേളയിലൊരിക്കല്‍ സാഹുവുമായി നടത്തിയ സംഭാഷണം ഓര്‍മയിലേക്ക് വന്നത്.

നവംബര്‍ എട്ടിന് രാത്രി എട്ടു മുതല്‍ ഒമ്പതു വരെ ഹിന്ദിയിലും ഇംഗ്ളീഷിലും രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് രാജ്യത്തെ ജനങ്ങളുടെ കൈവശമുള്ള 500ന്‍െറയും 1000ത്തിന്‍െറയും കറന്‍സികളെല്ലാം അര്‍ധരാത്രി 12 മണിയോടെ വെറും കടലാസുകളായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞപ്പോള്‍ ചങ്ങാത്ത മുതലാളിത്തത്തിന്‍െറ ഗുണഭോക്താക്കളെല്ലാം അതിനെ സ്വാഗതംചെയ്തത് ആരെയും അദ്ഭുതപ്പെടുത്തിയിരുന്നില്ല. എന്നാല്‍, ഈ എടുത്തുചാട്ടത്തിന്‍െറ ശരിതെറ്റുകളറിയാതെ ജനം അമ്പരന്നുനില്‍ക്കുന്ന വേളയില്‍ അപ്രതീക്ഷിതമായ കോണില്‍നിന്ന് മോദിയെ പിന്തുണച്ച് വന്ന പ്രസ്താവന പലരെയും ഞെട്ടിച്ചുകളഞ്ഞു.

റയ്സീന കുന്നിലെ രാഷ്ട്രപതി ഭവനില്‍നിന്ന് മോദിയുടെ കറന്‍സി നിരോധനത്തെ സ്വാഗതംചെയ്ത് പിറ്റേന്ന് വാര്‍ത്താക്കുറിപ്പിറക്കിയ  പ്രണബ് മുഖര്‍ജി ഇത് ധീരമായ തീരുമാനമാണെന്നും കണക്കില്‍പ്പെടാത്ത പണവും കള്ളനോട്ടും ഒരുപോലെ തടയുമെന്നും വ്യക്തമാക്കി. തലേന്ന് രാത്രി തന്നോട് പ്രധാനമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചുവെന്നും 1000, 500 രൂപ നോട്ടുകള്‍ മാറ്റാന്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ളെന്നും 500 രൂപക്ക് താഴെയുള്ള കറന്‍സികളെല്ലാം മൂല്യമുള്ളതാണെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

രാജ്യത്തെ പണമിടപാടുകള്‍ കാലങ്ങളോളം കൈകാര്യംചെയ്ത് തഴക്കമുള്ള മുന്‍ ധനമന്ത്രിയാണ് ഇപ്പോഴത്തെ രാഷ്ട്രപതി എന്നതിനാല്‍ വിവാദതീരുമാനത്തിന്‍െറ പിറ്റേന്ന് തന്നെയിറക്കിയ ഈ പ്രസ്താവന നിഷ്പക്ഷമതികള്‍ക്കിടയില്‍ സൃഷ്ടിച്ച ആശയക്കുഴപ്പം ചെറുതല്ല. എന്നാല്‍, പ്രഥമ പൗരന്‍െറ ഈ ആഹ്വാനത്തിനു ശേഷമാണ് രാജ്യത്തെ പരമോന്നത കോടതി മുമ്പാകെ ഇതിനെതിരായ ആവലാതിയുമായി ജനങ്ങളത്തെിയത്. അതിനോട് പരമോന്നത കോടതി കൈക്കൊണ്ട സമീപനം തീര്‍ത്തും ഭിന്നമായിരുന്നു.

പ്രധാനമന്ത്രിയുടെ ബ്രീഫിങ് മുഖവിലക്കെടുത്ത് സഹകരിക്കാന്‍ ജനങ്ങളോട് ആഹ്വാനംചെയ്ത് തങ്ങള്‍ക്ക് മുമ്പാകെ വന്ന ആവലാതികള്‍ തള്ളിപ്പറയുന്നതിനു പകരം അതില്‍ കഴമ്പുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചത്. അതിനാല്‍ തന്നെ കറന്‍സി നിരോധനത്തിനെതിരെ രാജ്യത്തെ ഹൈകോടതികളില്‍ വരുന്ന ഹരജികള്‍ തള്ളാന്‍ ഒരുക്കമല്ല എന്നും ചീഫ് ജസ്റ്റിസ് അസന്ദിഗ്ധമായി വ്യക്തമാക്കി. അരുണാചല്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ജനാധിപത്യസര്‍ക്കാറുകളെ അട്ടിമറിച്ച മോദിസര്‍ക്കാറിന്‍െറ നടപടിക്ക് രാഷ്ട്രപതി മോലൊപ്പ് ചാര്‍ത്തിയെങ്കിലും പരമോന്നത കോടതി അത് അസാധുവാക്കിയത് രാജ്യത്തെ ജനങ്ങള്‍ മറന്നുകാണില്ല. ഭരണഘടനാപരമായി രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മുന്നിലാണെന്ന കാര്യമാണല്ളോ എന്ന് നമ്മെ ഓര്‍മിപ്പിക്കുന്ന സന്ദര്‍ഭങ്ങളായിരുന്നു ഇവ.

ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവും ജനദ്രോഹപരവുമായ നടപടികള്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഭരണഘടനാപദവിയെന്ന നിലയില്‍ രാഷ്ട്രപതിക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന ചോദ്യത്തിന് ആ പദവിയിലിരുന്ന മലയാളിയായ കെ.ആര്‍. നാരായണന്‍ എന്ന പഴയ കോണ്‍ഗ്രസ് പാര്‍ലമെന്‍േററിയനുമായുള്ള തന്‍െറ അനുഭവം പങ്കുവെക്കുകയാണ് സാഹു ചെയ്തത്. അതുമൊരു ബി.ജെ.പി സര്‍ക്കാറിന്‍െറ കാലത്തായിരുന്നുവെന്നു വാജ്പേയിയുടെ എന്‍.ഡി.എ സര്‍ക്കാറിന്‍െറ കാലത്തെ പരാമര്‍ശിച്ച് സാഹു ഓര്‍മിപ്പിച്ചു.

നാരായണന്‍െറ തന്നെ വാക്കുകളില്‍ അദ്ദേഹം എക്സിക്യൂട്ടിവ് പ്രസിഡന്‍റായിരുന്നില്ല, ഭരണഘടനയുടെ ചട്ടക്കൂടിനകത്തുനിന്ന് പ്രവര്‍ത്തിക്കുന്ന ഒരു വര്‍ക്കിങ് പ്രസിഡന്‍റായിരുന്നു. 1995 ഒക്ടോബര്‍ 15ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത അടല്‍ ബിഹാരി വാജ്പേയി ഇന്ത്യന്‍ ഭരണഘടന പുനരവലോകനം ചെയ്യുമെന്നു പറഞ്ഞ സന്ദര്‍ഭത്തെ നാരായണന്‍ നേരിട്ടതും സാഹു വിശദീകരിച്ചു.

2000 ഫെബ്രുവരി ഒന്നിന് ഭരണഘടനയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ ഒരു കമീഷനെ നിയമിച്ച് ഉത്തരവിറക്കി. എന്നാല്‍, ഇന്ത്യന്‍ ഭരണഘടന പുനരവലോകനം ചെയ്യുന്നതിനെതിരെ നാരായണന്‍ പരസ്യമായി ആഞ്ഞടിച്ചു. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് ഹാനികരമായിരിക്കില്ല ഈ പുനരവലോകനമെന്ന് എന്‍.ഡി.എയുടെ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയി പറഞ്ഞുനോക്കിയെങ്കിലും അത് വിശ്വസിക്കാന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനെ കിട്ടിയില്ല. ഗുജറാത്തില്‍ വംശഹത്യ അരങ്ങേറിയപ്പോള്‍ ‘രാജ്യവും സമൂഹവും അകപ്പെട്ട ഗുരുതരമായ പ്രതിസന്ധി’യെന്ന് വിളിച്ചുപറഞ്ഞ ഈ പഴയ കോണ്‍ഗ്രസ് പാര്‍ലമെന്‍േററിയന്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഗുജറാത്തില്‍ സൈന്യത്തെ ഇറക്കണമെന്ന് പ്രധാനമന്ത്രി വാജ്പേയിക്ക് രാഷ്ട്രപതി എന്ന നിലയില്‍ കത്തെഴുതുകയും ചെയ്തു. ഒരു രാഷ്ട്രപതിക്ക്  നിഷ്പക്ഷനാകാന്‍ അരാഷ്ട്രീയക്കാരനാകേണ്ട കാര്യമില്ളെന്നും പ്രഥമ പൗരനായ ശേഷവും പോളിങ് ബൂത്തിലത്തെി വോട്ടുരേഖപ്പെടുത്തി നാരായണന്‍ കാണിച്ചുതന്നു.

സ്വാതന്ത്ര്യസമര കാലത്ത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ പ്രസിഡന്‍റിനെ അഭിസംബോധന ചെയ്യാന്‍ മഹാത്മാഗാന്ധി പതിവായി ഉപയോഗിച്ചിരുന്ന പദമാണ് രാഷ്ട്രപതി. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പുള്ള ഗാന്ധിജിയുടെ നിരവധി കത്തുകളില്‍ തനിക്ക് ‘രാഷ്ട്രപതി’യില്‍നിന്ന് കിട്ടിയ വിവരങ്ങളെക്കുറിച്ചു പറയാറുണ്ട്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‍െറ പ്രസിഡന്‍റ് എന്നായിരുന്നു ഗാന്ധിജി ഇവിടെ വിവക്ഷിച്ചിരുന്നത്. ഭരണഘടനാ അസംബ്ളിയില്‍  ഭരണഘടന സമിതി സമര്‍പ്പിച്ച കരടില്‍ ഫെഡറേഷന്‍െറ തലവന്‍ പ്രസിഡന്‍റ് (രാഷ്ട്രപതി) ആയിരിക്കുമെന്നു വരുന്നത് അങ്ങനെയാണ്.

ഈ ഒരു പാരമ്പര്യം പ്രതിഫലിപ്പിക്കുന്നതിനാല്‍ അതിന്‍െറ മഹത്ത്വവും ഇന്ത്യന്‍ പ്രസിഡന്‍റിനുണ്ട്. ഭരണഘടനയുടെ കാവല്‍ക്കാരനാണ് രാജ്യത്തെ പരമോന്നത ഓഫിസിന്‍െറ പരമാധികാരി. അതുകൊണ്ടാണ് രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ പ്രധാനമന്ത്രിയില്‍നിന്നും മറ്റു മന്ത്രിമാരില്‍നിന്നും വ്യത്യസ്തമാകുന്നത്. അവര്‍ ഭരണഘടനയോടുള്ള വിധേയത്വവും പ്രതിബദ്ധതയും ആണയിടുമ്പോള്‍ ഭരണഘടനയെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുമെന്നാണ് രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യുക. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും സേവനത്തിനുമായി താന്‍ സ്വയം സമര്‍പ്പിക്കുമെന്നും രാഷ്ട്രപതി വാഗ്ദാനം ചെയ്യുന്നു.

എന്നാല്‍, രാഷ്ട്രപതിയുടെ ജനക്ഷേമത്തിന്‍െറയും ജനസേവനത്തിന്‍െറയും ഈ മുഖം ഇന്ത്യയില്‍ വേണ്ടത്ര പ്രതിഫലിപ്പിക്കപ്പെടാത്തതാണ് മര്‍മപ്രധാനമായ വിഷയമെന്ന് സത്യനാരായണ്‍ സാഹു പറയുന്നു. ഇന്ത്യന്‍ ഭരണഘടന വിദഗ്ധനും അമേരിക്കന്‍ ചരിത്രകാരനുമായ ഗ്രാന്‍വില്ളെ ഓസ്റ്റിന്‍ ഇതൊരു സാമൂഹിക സാമ്പത്തിക രേഖയാണെന്നാണ് വിശേഷിപ്പിക്കാറുള്ളത്. അതിനാല്‍ ഭരണഘടനയെ സംരക്ഷിക്കണമെങ്കില്‍ അതിന്‍െറ കാവല്‍ക്കാരനായ രാഷ്ട്രപതിക്ക് ആ രാജ്യത്തെ ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കേണ്ട ബാധ്യതയാണുള്ളതെന്ന് രാഷ്ട്രപതി ഭവനില്‍ ഇരിക്കുന്ന കാലത്ത് നാരായണന്‍ തങ്ങളെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നുവെന്ന് സാഹു പറഞ്ഞു.

ഇക്കാര്യം നാരായണന്‍തന്നെ വിശദീകരിച്ചതും അദ്ദേഹം എടുത്തുകാട്ടി: ‘‘ഭരണകൂടത്തിനും സര്‍ക്കാറിന്‍െറ മറ്റു സംവിധാനങ്ങള്‍ക്കും ജനങ്ങള്‍ക്കും മേല്‍ നേര്‍ക്കുനേരെയല്ലാത്ത ഒരു സ്വാധീനം രാഷ്ട്രപതി ഭവനുണ്ട്. വളരെ നിര്‍ണായകമായ സന്ദര്‍ഭങ്ങളില്‍ രാഷ്ട്രപതിക്ക് നേരിട്ട് ചെയ്യാവുന്ന ഒന്നു രണ്ടു അധികാരങ്ങളൊഴിച്ചാല്‍ നേര്‍ക്കുനേരെയല്ലാത്ത  ഈ സ്വാധീനം ഉപയോഗിക്കുകയെന്നതാണ് ഒരു രാഷ്ട്രപതി രാജ്യത്ത് നിര്‍വഹിച്ചുകൊണ്ടിരിക്കേണ്ട ഏറ്റവും വലിയ റോള്‍. രാഷ്ട്രപതിയുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളുടെ പ്രകൃതവും തങ്ങളുടെ നിലവാരത്തിനൊത്താണ് എന്ന് ജനങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ മാത്രമേ ഈ റോള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയൂ. അതിന് രാഷ്ട്രപതിയും ജനങ്ങള്‍ക്കുമിടയില്‍ ഒരേ സമവാക്യമാണുണ്ടായിരിക്കേണ്ടത്.’’ സമകാലീന ഇന്ത്യയിലെ ഓരോ നാളും പ്രക്ഷുബ്ധമാകുമ്പോള്‍ നാരായണന്‍െറ ഈ വാക്കുകളാണ് സഹചാരിയായിരുന്ന സത്യനാരായണ്‍ സാഹുവും ഓര്‍മിപ്പിക്കുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentk r narayananpranab mhkharji
News Summary - narayanan not at rashtrapathi bhavan
Next Story