മുത്തൂറ്റ് സമരം: ഉത്തരവാദി മാനേജ്മെന്‍റ്
text_fieldsമുത്തൂറ്റ് ഫിനാൻസ് കമ്പനി മാനേജ്മെൻറിെൻറ പകപോക്കലും തൊഴിലാളിവിരുദ്ധ നടപടികളുമാണ് ജീവനക്കാരെ 2020 ജനുവര ി രണ്ടുമുതൽ വീണ്ടും സമരത്തിന് നിർബന്ധിതമാക്കിയത്. ജീവനക്കാരുടെ യൂനിയനെ തകർക്കുകയും യൂനിയനിൽ അംഗങ്ങളായവരെ പ ിരിച്ചുവിടുകയുമാണ് മാനേജ്മെൻറ് ചെയ്യുന്നത്. യൂനിയൻ സെക്രട്ടറി നിഷ കെ. ജയൻ ഉൾപ്പെടെ നാലു ഭാരവാഹികളും 30 വർക് കിങ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 166 പേരെ 2019 ഡിസംബർ ഏഴു മുതൽ പിരിച്ചുവിട്ടത് ക്രൂരവും പ്രതികാരവും നിയമവിരുദ് ധവുമാണ്. സ്ഥാപനത്തിൽ യൂനിയൻ അനുവദിക്കിെല്ലന്ന പിടിവാശിയാണ് മാനേജ്മെൻറിെൻറത്.
പരിഷ്കൃത സമൂഹത്തിന് അ ംഗീകരിക്കാനാവാത്തതാണ് ഇൗ നിലപാട്. മിനിമം വേതനം, നിയമാനുസൃതമുള്ള ആനുകൂല്യങ്ങൾ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജീവനക്കാർ 2019 ആഗസ്റ്റ് 20 മുതൽ 52 ദിവസം പണിമുടക്കിയിരുന്നു. തൊഴിൽമന്ത്രി ഉൾപ്പെടെയുള്ളവർ നടത്തിയ അനുരഞ്ജനങ്ങളിൽ മാനേജ്മെൻറ് നിഷേധാത്മക നിലപാട് സ്വീകരിച്ചതിനാലാണ് സമരം നടത്തേണ്ടിവന്നത്. ഹൈകോാടതി ഇടപെട്ട് മധ്യസ്ഥനെ നിയോഗിക്കുകയും അദ്ദേഹത്തിെൻറ സാന്നിധ്യത്തിൽ ലേബർ കമീഷണർ തുടർചർച്ചകൾ നടത്തുകയും ചെയ്തതിെൻറ അടിസ്ഥാനത്തിൽ ഒക്ടോബർ 10 ന് സമരം ഒത്തുതീർന്നു. മിനിമം വേതനം നടപ്പാക്കാനും അതിന് വിധേയമായി പ്രതിമാസം 500 രൂപ പ്രതിമാസം ശമ്പളവർധന നൽകാനും മാനേജ്മെൻറ് സമ്മതിച്ചു. പ്രതികാര നടപടികൾ ഉണ്ടാവില്ലെന്നും സമ്മതിച്ചു. ഒത്തുതീർപ്പ് കരാറിൽ ഒപ്പുെവച്ചശേഷം മുത്തൂറ്റിെൻറ 611 ശാഖകളും തുറന്നു പ്രവർത്തിക്കുമെന്ന് മാനേജ്മെൻറ് പറഞ്ഞു. ഏതെങ്കിലും ശാഖ പൂട്ടുമെന്നോ തൊഴിലാളികളെ പിരിച്ചുവിടുമെന്നോ ഒരു ചർച്ചയിലും പറഞ്ഞിരുന്നില്ല.
ഒത്തുതീർപ്പ് കരാർ നിരീക്ഷകൻ ഹൈകോടതിയിൽ സമർപ്പിച്ചു. കരാർ രേഖപ്പെടുത്തുകയും ചെയ്തു. ഇൗ കരാർ ലംഘിച്ചാണ് മാനേജ്മെൻറ് 43 ശാഖകൾ പൂട്ടാനും 166 ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചത്. ഒരു സ്ഥാപനത്തിൽ (പൂർണമായോ ഭാഗികമായോ)അടച്ചുപൂട്ടണമെങ്കിൽ സർക്കാറിെൻറ അറിവും സമ്മതവും വേണം. ഒരു വർഷത്തിൽ കൂടുതൽ സർവിസ് ഉള്ളവരെ പിരിച്ചുവിടണമെങ്കിലും അനുമതി വേണം. 12 വർഷംവരെ സർവിസ് ഉള്ളവരെയാണ് പിരിച്ചുവിട്ടത്. നടപടി തികച്ചും നിയമവിരുദ്ധമാണ്. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കലാണ്. മുത്തൂറ്റ് പബ്ലിക് ലിമിറ്റഡ് കമ്പനിയാണ്. വ്യവസായ തൊഴിൽ തർക്ക നിയമം, മിനിമം വേതന നിയമം, േട്രഡ് യൂനിയൻ നിയമം തുടങ്ങിയവ കമ്പനിക്ക് ബാധകമാണ്. നിയമങ്ങൾ ബാധകമല്ലെന്ന നിലപാടാണ് മാനേജ്മെൻറിന്. ‘പറയുന്നതുപോലെ ജോലി ചെയ്യണം, തരുന്നത് വാങ്ങി പോകണം, ആരും ഒന്നും ചോദിക്കരുത്, പറയരുത്’; ഇതാണ് നിലപാട്. അത് അംഗീകരിക്കാൻ കഴിയില്ല.
ബിസിനസിൽ പിറകിൽനിൽക്കുന്ന ശാഖകളാണ് പൂട്ടിയതെന്ന് പറയുന്നത് അവാസ്തവമാണ്. ശാഖകളുടെ ബിസിനസ് പഠനം നടത്തിയ ഏതെങ്കിലും റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണോ പൂട്ടിയതെന്ന ചോദ്യത്തിന് മറുപടിയില്ല. ഇപ്പോൾ പൂട്ടാൻ പരസ്യം നൽകിയ ശാഖകൾ മെച്ചപ്പെട്ടവയാണ്. ഇതിനേക്കാൾ വരുമാനം കുറഞ്ഞവയുണ്ട്. യൂനിയൻ പ്രവർത്തകരുള്ള ബ്രാഞ്ചുകൾ തിരഞ്ഞുപിടിച്ച് പൂട്ടുകയാണ്. ജനുവരി രണ്ടിന് പണിമുടക്ക് ആരംഭിക്കുംമുമ്പ് ലേബർ കമീഷണർ രണ്ടുതവണ ചർച്ചക്ക് വിളിച്ചു. ഒന്നിൽ മാനേജ്മെൻറ് ഹാജരായില്ല. പ്രശ്നം തീരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് ആരംഭിച്ചത്. പിന്നീട് തൊഴിൽമന്ത്രി അനുരഞ്ജന ശ്രമം നടത്തി. മാനേജിങ് ഡയറക്ടർ പങ്കെടുത്തില്ല. ഏതാനും ഉദ്യോഗസ്ഥരെ അയച്ച് സർക്കാറിനെയും അവഹേളിച്ചു. മാനേജ്മെൻറിെൻറ പിടിവാശി മൂലം ഒരു തീരുമാനവും ഉണ്ടായില്ല.
തൊഴിൽ തർക്കം നിലനിൽക്കെ ജീവനക്കാരെ പിരിച്ചുവിടാൻ പാടിെല്ലന്ന വ്യവസ്ഥ മാനേജ്മെൻറ് ലംഘിച്ചു. ലേബർ കമീഷണർ നോട്ടീസ് നൽകി. ഹൈകോടതി ഇടപെട്ടു. പിരിച്ചുവിട്ടതിന് എന്ത് ന്യായീകരണം; ബ്രാഞ്ചുകൾ പൂട്ടുമ്പോൾ ജീവനക്കാർക്ക് പകരം ജോലി എന്തുകൊണ്ട് നൽകിയില്ല എന്ന് ചോദിച്ചു. ലേബർ കമീഷണറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി പരിഹരിക്കാൻ നിർദേശിച്ചു. അതനുസരിച്ച് ജനുവരി 14ന് ലേബർ കമീഷണർ വിളിച്ച ചർച്ചയിൽ ഹൈകോടതി നിരീക്ഷകനും പങ്കെടുത്തു. ഇൗ ചർച്ചയിലും മാനേജിങ് ഡയറക്ടർ പങ്കെടുത്തില്ല. ഹൈകോടതിയുടെയും മുകളിലാണ് എന്ന മനോഭാവമാണ് മാനേജ്മെൻറിന്. 14ന് നടന്ന ചർച്ചയിലും പ്രശ്നപരിഹാരത്തിനുള്ള ഒരു നിലപാടും മാനേജ്മെൻറ് സ്വീകരിച്ചില്ല. ജീവനക്കാരെ പിരിച്ചുവിട്ട 2019 ഡിസംബർ ഏഴിനു മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിച്ചശേഷം ഏതു പ്രശ്നവും ചർച്ചചെയ്യാമെന്ന് യൂനിയൻ പറഞ്ഞിട്ടും നിലപാട് മാറ്റിയില്ല.
മാനേജ്മെൻറ് നടപടികൾ നിയമവിരുദ്ധമാണെന്ന് ലേബർ കമീഷണർ വിശദീകരിച്ചു. അനുരഞ്ജന നടപടി ആരംഭിച്ചശേഷം ജീവനക്കാരെ പിരിച്ചുവിട്ടത്, കരാർ ലംഘനം, ബ്രാഞ്ചുകൾ അടച്ചുപൂട്ടൽ, ജീവനക്കാരെ പിരിച്ചുവിടൽ, ചർച്ചകളിൽനിന്ന് മാനേജിങ് ഡയറക്ടർ വിട്ടുനിന്നത് എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. പൊതുമേഖല ബാങ്കുകൾ, നബാർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നും ഏഴു ശതമാനം പലിശക്ക് വായ്പയെടുത്ത് സ്വർണപ്പണയത്തിൽ 26 ശതമാനംവരെ പലിശക്കുനൽകി ലാഭം വാരിക്കൂട്ടുന്നവരാണ് മുത്തൂറ്റ്. ജനങ്ങൾക്ക് സംരംഭങ്ങൾ തുടങ്ങാനും കൃഷിക്കും വ്യാപാരത്തിനും ചുരുങ്ങിയ പലിശക്ക് നൽകേണ്ട പണമാണ് മുത്തൂറ്റ് വാങ്ങുന്നത്. ഭീമമായ ലാഭം ഉപയോഗിച്ച് ആരെയും വിലക്കെടുക്കാമെന്ന മനോഭാവമാണ് മാനേജ്മെൻറിന്. സമരം ചെയ്യുന്നവരെ അപമാനിക്കാൻ, തന്നെ ആക്രമിച്ചെന്ന കള്ളക്കഥ പ്രചരിപ്പിച്ച് പരിക്കേറ്റതായി അഭിനയിച്ചു നടക്കുന്ന മാനേജിങ് ഡയറക്ടറുടെയും കൂട്ടുകാരുടെയും ധാർഷ്ട്യ മനോഭാവമാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം. അതുകൊണ്ടുതന്നെയാണ് കേരളീയ സമൂഹം ജീവനക്കാരുടെ സമരത്തെ സർവാത്മനാ പിന്തുണക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
