Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവെല്ലുവിളി ചെറുതല്ല; ...

വെല്ലുവിളി ചെറുതല്ല; പാർട്ടി അച്ചടക്കം പ്രധാനം

text_fields
bookmark_border
വെല്ലുവിളി ചെറുതല്ല;  പാർട്ടി അച്ചടക്കം പ്രധാനം
cancel

ഇലപൊഴിയും കാലങ്ങളെ അതിജീവിച്ച പാർട്ടിയാണ്​ കോൺഗ്രസ്​. കോൺ​ഗ്രസി​നെ വിട്ട്​ ആരും എങ്ങും പോയിട്ടില്ല. അതേസമയം കേരളത്തിൽ പാർട്ടിക്ക്​
ഒ​േട്ടറെ വെല്ലുവിളികളുണ്ട്​. അത്​ ഗൗരവമായി കാണേണ്ടത്​ തന്നെയാണ്​. എല്ലാം മറികടക്കാൻ ഒറ്റക്കെട്ടായ ശ്രമങ്ങൾക്ക്​ കഴിയും. കോൺഗ്രസിനെവിട്ട് ആരും എങ്ങും പോയിട്ടില്ല; പക്ഷേ, പ്രവർത്തനം ഉഷാറാകണം കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമത്തോട്​ സംസാരിക്കുന്നു.

പുതിയ കെ.പി.സി.സി പ്രസിഡൻറി​​െൻറ ആക്ഷൻ പ്ലാൻ?

ബൂത്തുതലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തണം. ബൂത്തു കമ്മിറ്റികൾ നാമമാത്രം. ഗൗരവപൂർണമായ രൂപവത്​കരണം നടന്നിട്ടില്ല. ബൂത്തുതല പ്രവർത്തകരെ, നേതാക്കളെ സംഘടിപ്പിച്ചു മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് ഏറ്റവും പ്രാധാന്യം കൊടുക്കുക. തെരഞ്ഞെടുപ്പു കാലത്ത് അവരാണ് വീടുവീടാന്തരം കയറേണ്ടത്; പാർട്ടിയുടെ പ്രതിദിന കാര്യങ്ങൾ നടത്തേണ്ടത്.

എന്തൊക്കെയാണ് മുന്നിൽക്കാണുന്ന വെല്ലുവിളികൾ?

വെല്ലുവിളിയുണ്ട്. ലാഘവ ബുദ്ധിയോടെ കണ്ടിട്ടു കാര്യമില്ല. ദേശീയ രാഷ്​​്ട്രീയം തന്നെ പ്രധാന വെല്ലുവിളി. എന്നാൽ, ഇലപൊഴിയും കാലങ്ങളെ അതിജീവിച്ച ചരിത്രമാണ് കോൺഗ്രസിേൻറത്. നരേന്ദ്ര മോദിയുെട നാലു വർഷത്തെ ഭരണം, ഒരിക്കലും വരാൻ പാടില്ലാത്ത വിപത്തായിരുന്നു. മതേതര, ജനാധിപത്യ ശക്തികൾക്കിടയിലെ അനൈക്യം മുതലാക്കിയാണ് മോദി അധികാരത്തിൽ വന്നത്. ഇൗ ശക്തികളുടെ െഎക്യം ഉണ്ടാക്കിയെടുത്ത് ബി.ജെ.പിയെ തോൽപിക്കണം. നാലു വർഷം കൊണ്ട് വർഗീയ ചേരിതിരിവ് ശക്തമായതല്ലാതെ രാജ്യത്തിന് ഒരു നേട്ടവും ഉണ്ടായിട്ടില്ല. ജനം അസ്വസ്ഥരാണ്.

കേരളത്തിലെ വെല്ലുവിളികൾ എന്താണ്?

അതും നിസ്സാരമല്ല. സി.പി.എം കൃത്യമായ സംഘടനാ സംവിധാനമുള്ള കേഡർ പാർട്ടിയാണ്. സംഘടനാപരമായ ന്യൂനതകൾ ഉണ്ടെങ്കിലും, പാർട്ടി നേരിടുന്ന വെല്ലുവിളിക്കു മുമ്പിൽ അവർ ഒന്നാണ്. തികഞ്ഞ അച്ചടക്കത്തോടെ മുന്നോട്ടു പോകും. മുഖ്യമന്ത്രിയാണോ പാർട്ടി സെക്രട്ടറിയാണോ വലുതെന്നു ചോദിച്ചാൽ, പാർട്ടിയിലും ഭരണത്തിലും ഒരേപോലെ കടിഞ്ഞാണുള്ള നേതാവായി പിണറായി വിജയൻ നിൽക്കുന്നു. ഇന്നുവരെ അങ്ങനെയൊരു ചരിത്രമില്ല. പിണറായിയെ കേന്ദ്രീകരിച്ചു നിൽക്കുന്നു സി.പി.എം. അത് ലാഘവത്തോടെ കാണാൻ കഴിയില്ല. ഒരു നേട്ടവും അവകാശപ്പെടാനില്ലെന്നതു മറുപുറം. മുഖ്യമന്ത്രിക്ക് ഭരണത്തിൽ പൂർണ നിയന്ത്രണമില്ല. ഏകാധിപതിയുടെ മുഖമൊക്കെ കാണിക്കുന്നുവെന്നു മാത്രം. ഉദ്യോഗസ്ഥർ അസംതൃപ്തരാണ്. മുഖ്യമന്ത്രിയിൽ വിശ്വാസമില്ല. അദ്ദേഹത്തിനോ, ആരിലും വിശ്വാസമില്ല. വിശ്വാസ പ്രതിസന്ധിയാണ് കേരളം നേരിടുന്നത്.

കോൺഗ്രസിനു മുന്നിലെ വെല്ലുവിളികളെ എങ്ങനെ മറികടക്കാൻ കഴിയും?

കോൺഗ്രസ് അച്ചടക്കവും സംഘടനാ ബോധവുമുള്ള പാർട്ടിയായി പ്രവർത്തിക്കണം. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന അവസ്ഥ മാറ്റണം. മുന്നിലുള്ള വെല്ലുവിളിയുടെ ഗൗരവം തിരിച്ചറിയാൻ എല്ലാവർക്കും കഴിയണം. സംഘടനാ സംവിധാനം അതനുസരിച്ച് ശക്തിപ്പെടുത്തണം.

ബി.ജെ.പിയുടെ സാധ്യതകൾ എങ്ങനെ വിലയിരുത്തുന്നു?

ബി.ജെ.പിയുടെ വോട്ടുശതമാനം 14 വരെയായി വളർന്നു. പെെട്ടന്നൊരു വളർച്ച ഉണ്ടായത് കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല. മോദി കേന്ദ്രത്തിലെത്തിയതുതന്നെ അതിനു കാരണം. ഹിന്ദുത്വ ശൈലിയിൽ ആവേശം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നു. ഇതൊക്കെ പറയുേമ്പാഴും ശരാശരി ബി.ജെ.പിക്കാരൻ കേന്ദ്രഭരണത്തിൽ അസംതൃപ്തനാണ്.

ചുരുങ്ങിയ സമയത്തിനുള്ളിൽ പാർട്ടിയെ ശക്​തിപ്പെടുത്താൻ എത്രത്തോളം കഴിയും?

ലോക്സഭ തെരഞ്ഞെടുപ്പിലേക്കു നീങ്ങുേമ്പാൾ, കേന്ദ്രവും കേരളവും ഭരിക്കുന്ന രണ്ടു കക്ഷികളെ നേരിടുകയെന്ന വലിയ വെല്ലുവിളിയാണ് സംഘടനാ സംവിധാനം ദുർബലമായ കോൺഗ്രസിനു മുന്നിൽ. ചുരുങ്ങിയ സമയത്തിനുള്ളിൽ പാർട്ടിയെ ചിട്ടപ്പെടുത്തി മുന്നോട്ടു നീങ്ങാൻ എത്രത്തോളം കഴിയും? ഗ്രൂപ്പുകൾ പാർട്ടിയെ പല ദിശയിൽ പിടിച്ചുവലിക്കുന്ന സ്ഥിതിയുണ്ട്. കോൺഗ്രസ് ക്ഷീണിതമായ അവസ്ഥയിലാണ്. താഴെത്തട്ടിൽ നിരാശയുള്ളവരെ ഉത്തേജിപ്പിക്കണം. കോൺഗ്രസിനെവിട്ട് ആരും എങ്ങും പോയിട്ടില്ല. ഉൗർജസ്വലമായ ഇടപെടലുകൾ ഉണ്ടാകാത്തതി​​െൻറ ആവേശമില്ലായ്മയാണ് കോൺഗ്രസുകാരിൽ ഉള്ളത്. അവരെ തട്ടിയുണർത്താൻ സാധിക്കുകതന്നെ ചെയ്യും.

ഗ്രൂപ്​ എന്ന പദം ഉപയോഗിക്കാൻ എനിക്കു മടിയുണ്ട്. എന്നാൽ, ചില സമവാക്യങ്ങൾ കോൺഗ്രസിലുണ്ട്. അതു മറച്ചുവെച്ചു പറഞ്ഞിട്ടു കാര്യമില്ല. എന്നാൽ, അവരെല്ലാമായി എനിക്കു വലിയ ബന്ധമുണ്ട്. എ​​െൻറ സമീപനം അതാണ്. പഴയ െഎ^ഗ്രൂപ്പുകാരനാണെങ്കിലും ഒരു ഘട്ടം വന്നപ്പോൾ, എൺപതുകളുടെ തുടക്കത്തിൽ ഞാൻ അത് ഉപേക്ഷിച്ചു. ആ രൂപത്തിൽ പോയിട്ടു കാര്യമില്ല എന്നു തോന്നി. എല്ലാ വിഭാഗത്തിലും കൊള്ളാവുന്ന നല്ല ആളുകളുണ്ട്. അവരെ പ്രമോട്ട് ചെയ്യണം. ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കണം.

യു.ഡി.എഫിനെ നയിക്കുന്നത് കോൺഗ്രസാണെങ്കിലും, അതിനു സംഭവിച്ച ശക്തിക്ഷയം മൂലം ഘടകകക്ഷികൾ കുറുമുന്നണിപോലെ പ്രവർത്തിച്ച് വിലപേശുന്ന സ്ഥിതിയാണ് രാജ്യസഭ സീറ്റി​​െൻറ കാര്യത്തിൽ കണ്ടത്. യു.ഡി.എഫിൽ കോൺഗ്രസി​​െൻറ പ്രതാപം തിരിച്ചുപിടിക്കാൻ പുതിയ കെ.പി.സി.സി അധ്യക്ഷന് എത്രത്തോളം കഴിയും?

കോൺഗ്രസ് ഉണർന്നു പ്രവർത്തിക്കുന്നില്ല എന്നല്ലാതെ, തകർന്നു തരിപ്പണമായി എന്ന മനോഭാവം ഘടകകക്ഷികൾക്കില്ല. കോൺഗ്രസ് നിശ്ചലാവസ്ഥ മാറ്റി ഉഷാറാകുേമ്പാൾ ഘടകകക്ഷികൾക്ക് കോൺഗ്രസിൽ വിശ്വാസമുണ്ടാകും; അതിനനുസരിച്ച് അവർ നിൽക്കും. പഴയ കെട്ടുറപ്പോടെ മുന്നണി സംവിധാനം മുന്നോട്ടു പോകും. കുറുമുന്നണി ഒന്നുമില്ല. കോൺഗ്രസ് ഉണരണമെന്നു മാത്രമാണ് അവരുടെ മനസ്സ്​. കോൺഗ്രസിനോട് അവിശ്വാസവുമില്ല. ദേശീയ സംസ്ഥാന സാഹചര്യങ്ങൾ കേരളത്തിൽ കോൺഗ്രസിന് അനുകൂലവുമാണ്.

സി.പി.എമ്മി​​െൻറ തെരഞ്ഞെടുപ്പു തന്ത്രങ്ങൾക്കു മുന്നിൽ കോൺഗ്രസ് തോറ്റു പോകുന്നതാണ് ചെങ്ങന്നൂരിലും മറ്റും കണ്ടത്...?

ആശയപരമായ മേന്മയൊന്നും സി.പി.എമ്മിന് ഇന്നില്ല. എല്ലാ സ്ഥാപിത താൽപര്യക്കാരുമായും തരാതരം സന്ധിചെയ്തുകൊണ്ടാണ് അവർ മുന്നോട്ടു പോകുന്നത്. അത് തൽക്കാലം വിശദീകരിക്കുന്നില്ല. അതി​​െൻറ സന്ദർഭം വരും. ന്യൂനപക്ഷങ്ങൾക്കു വേണ്ടി നിലകൊള്ളുന്നുവെന്ന് അവർ വാദിക്കും. എങ്ങനെ? എനിക്കു മനസ്സിലാകുന്നില്ല. ന്യൂനപക്ഷങ്ങളുടെ എന്തു പ്രശ്നമാണ് അവർ പരിഹരിക്കുന്നത്? അവരുടെ പക്ഷത്തേക്ക് എത്രത്തോളം ചേർന്നു നിൽക്കുന്നുവെന്നാണ് പറയുന്നത്? ലോക്സഭയിൽ പോലും നാലു കൊല്ലമായി ബി.ജെ.പിക്കെതിരായ ഇടതുശേഷി പ്രകടമായി കണ്ടില്ല. കയ്യാലപ്പുറത്തിരുന്നു കളി കാണുന്ന രീതിയിലാണ് പ്രവർത്തിച്ചത്.

കേരളത്തിൽ കോൺഗ്രസി​​െൻറ മുഖ്യശത്രു ആരാണ്? സി.പി.എമ്മോ ബി.ജെ.പിയോ?

ശത്രു ഇല്ല. ദ്വിമുഖ പോരാട്ടമാണ്.

തെരഞ്ഞെടുപ്പിലേക്ക് അധിക സമയമില്ല. കെ.പി.സി.സി പ്രസിഡൻറ് നിയമനം വൈകിയോ?

പരിമിതമായ സമയം മാത്രമേ പുതിയ പ്രസിഡൻറിനു മുന്നിലുള്ളൂ എന്നാണ് ഉത്തരം. എന്നാൽ, കേരളത്തിലെ സാമൂഹിക, രാഷ്​​ട്രീയ യാഥാർഥ്യങ്ങൾ മനസ്സിലാക്കി നേതാക്കന്മാർ ഉണരും എന്നാണ് വിശ്വസിക്കുന്നത്. പല കാര്യങ്ങളും മറന്ന് എല്ലാവരും ഒന്നിച്ചു മുന്നോട്ടുപോകും.

Show Full Article
TAGS:kpcc president Mullappalli Ramachandran article malayalam news 
News Summary - Mullappalli RamaChandran As KPCC President - Article
Next Story