Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right‘മാധ്യമ’ത്തി​െൻറ ഉത്തമ...

‘മാധ്യമ’ത്തി​െൻറ ഉത്തമ സുഹൃത്ത്​

text_fields
bookmark_border
‘മാധ്യമ’ത്തി​െൻറ ഉത്തമ സുഹൃത്ത്​
cancel
camera_alt????????? ??.???? ???????? ???????????? ??????? ????? ??????????????????????????

‘മാധ്യമം’ തിരുവനന്തപുരം എഡിഷൻ ആലോചിക്കുന്ന കാലം. ​കൊച്ചിയിൽ അച്ചടിക്കുന്ന പത്രം തിരുവനന്തപുരത്ത്​ വിതരണ ം ചെയ്യു​ന്നതിലെ കാലതാമസംമൂലം പ്രചാരത്തിൽ വേണ്ടത്ര മുന്നേറാനാവാത്ത അവസ്ഥ മറികടക്കാനുള്ള ആലോചനയിലാണ്​ മാനേ ജ്​​മ​െൻറ്​​. സ്വന്തം പ്രസ്​ തുടങ്ങി​ മോഹം സഫലമാക്കാൻ കഴിയില്ല. എങ്ങനെയെങ്കിലും എഡിഷൻ തുടങ്ങണ​െമന്ന ചിന്തയു മായി തിരുവനന്തപുരത്ത്​ എത്തിയ അന്ന​െത്ത എഡിറ്റർ വി.കെ. ഹംസ ഏതെങ്കിലും പത്രത്തി​​െൻറ ​ പ്രസിൽ അച്ചടിക്കാനുള്ള സാധ്യത ചോദിച്ചപ്പോൾ എനിക്ക്​ ഒറ്റ ഉത്തരമേയുണ്ടായിരുന്നുള്ളൂ: ‘കേരളകൗമുദി’! മത്സരസാധ്യതയുള്ള ഒരു പത്രം സമ് മതിക്കുമോയെന്ന്​ എഡിറ്റർക്ക്​ സംശയം. എന്നാൽ, ആശങ്ക വേണ്ടെന്ന്​ പറഞ്ഞത്​, കൗമുദി എഡിറ്റർ ഇൻ ചീഫായിരുന്ന എം.എസ് ​. മണി സാറി​​െൻറ സ്വഭാവരീതി അറിയുന്നതിനാലാണ്​. എങ്കിലും എഡിഷൻ തുടങ്ങുക എന്നത്​ ക്ഷി​പ്രസാധ്യമായ കാര്യമല്ലെന് നും ഏറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമേ ഉണ്ടാകൂ എന്നുമുള്ള തോന്നലും അതിനുള്ള സാവകാശം ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു.

വിളിച്ചപ്പോൾ യോഗത്തിലായിരുന്ന മണിസാർ ഇടയിൽ കാര്യം ചോദിച്ചു. പത്രം പ്രിൻറ് ​ചെയ്യാനാണെന്ന്​ പറഞ്ഞപ്പോൾ തിരിച്ചു വിളിക്കാമെന്നായി. അൽപസമയത്തിനകം മറുവിളി. തിരുവനന്തപുരത്ത്​, എഡിറ്ററുണ്ടെന്നും കൗമുദിയിൽ പ്രിൻറിങ്ങിന്​ താൽപര്യമുണ്ടെന്നും പറഞ്ഞു. ഇവിടെ വന്നാൽ​ സംസാരിക്കാമെന്നായിരുന്നു മറുപടി. അപ്പോൾതന്നെ പേട്ടയിലേക്കു തിരിച്ചു. കൗമുദി പ്രസിൽ അന്ന്​ ഇന്ത്യൻ എക്​സ്​പ്രസ്​കൂടി അച്ചടിക്കുന്നുണ്ട്​. അതിനാൽ, ആ പ്രസ്​ ഒഴിവില്ല. മാത്രമല്ല, മറ്റൊരു മലയാള പത്രവും അച്ചടിക്കേ​െണ്ടന്ന നിലപാടിലാണ്​ കൗമുദി മാനേജ്​മ​െൻറ്​ എന്നും പറഞ്ഞു. മാധ്യമം വന്നാൽ​ കൗമുദിയെ ബാധിക്കുമോയെന്ന്​ ആശങ്കയുണ്ടോ എന്ന എഡിറ്ററുടെ കുസൃതിച്ചോദ്യത്തിന്​ മത്സരമുണ്ടാകുന്നത്​ നല്ലതല്ലേ എന്നായിരുന്നു മറുപടി. ‘മത്സരമുണ്ടായാൽ എ​​െൻറ പത്രം കൂടുതൽ മെച്ചപ്പെടുകയേയുള്ളൂ.’ അങ്ങനെയെങ്കിൽ ഞങ്ങളുടെ പത്രം അച്ചടിക്കാനുള്ള സാധ്യത പരിശോധിച്ചുകൂടേ എന്ന്​ എഡിറ്റർ. വെറുതേ കിടക്കുന്ന പഴയ പ്രസിൽ അച്ചടിക്കാനാകുമോയെന്നു നോക്കാമെന്നും വൈകുന്നേരത്തോടെ മറുപടി നൽകാമെന്നുമായി മണി സാർ. ഒഴികഴിവാണെന്നാണ്​ ആദ്യം തോന്നിയത്​.

പിറ്റേന്നു രാവിലെ ഞങ്ങൾ ചെല്ലു​േമ്പാൾ അദ്ദേഹം യോഗങ്ങളെല്ലാം കഴിഞ്ഞ്​ കാത്തിരിക്കുകയായിരുന്നു. കൗമുദിയിലെ മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള സമയമാണ്​ ഇതിനിടയിൽ എടുത്തതെന്ന്​ പിന്നീട്​ അറിഞ്ഞു. അവിടെ ഒഴിഞ്ഞുകിടക്കുന്ന ജർമൻ നിർമിത പ്രസുണ്ട്​. അത്​ പുതുക്കിയെടുത്ത്​ മാധ്യമം പ്രിൻറ്​ ചെയ്യാമെന്നും ഒരാഴ്​ച സമയം മതിയെന്നും ഉറപ്പുപറഞ്ഞ്​​ അത്ഭുതപ്പെടുത്തി. താങ്ങാവുന്ന റേറ്റും നൽകി. ഒരാഴ്​ചകൊണ്ട്​ പ്രിൻറിങ്ങിന്​ എത്തുമെന്ന്​ അദ്ദേഹം കരുതിക്കാണില്ല. എങ്കിലും, പ്രസി​​െൻറ അറ്റകുറ്റപ്പണികൾ എല്ലാം വേഗം പൂർത്തിയാക്കി. ഇൗ ഒരാഴ്​ചക്കകം പ്രിൻറിങ്​ എന്ന വെല്ലുവിളി ഇപ്പുറത്തും അത്ഭുതകരമാം വിധം പൂർത്തിയാക്കിയിരുന്നു.
വാക്കു പാലിക്കുന്നതി​െല വാശിയാണ്​ അവിടെ കണ്ടത്​. പറഞ്ഞദിനത്തിൽ പ്രസ്​ റെഡി​െയന്ന്​ അറിയിച്ചപ്പോൾ പ്രിൻറിങ്ങിന്​ റെഡിയെന്ന എഡിറ്ററുടെ മറുപടി മണി സാറിനെയും ഞെട്ടിച്ചിരിക്കണം. അങ്ങനെ റെ​േക്കാഡ്​ വേഗത്തിൽ തിരുവനന്തപുരം എഡിഷൻ സാധ്യമാക്കിയതിൽ മണി സാർ നൽകിയ പിന്തുണയും താൽപര്യവും ഒരുകാലത്തും മറക്കാനാവില്ല.

എല്ലാം തികഞ്ഞ ഒരു പ്രഫഷനൽ പത്രാധിപരാണ്​ മണി സാർ എന്നതിനു പിന്നെയും അനുഭവസാക്ഷ്യങ്ങൾ ഏറെ അനുഭവിച്ചറിഞ്ഞ കാലമായിരുന്നു അത്​. പത്രപ്രവർത്തനത്തിൽ തുടക്കക്കാരനായിരുന്ന കാലത്ത്​, കൗമുദിയിൽ ആദ്യകാല സുഹൃത്തുക്കളെ കാണാൻ എത്തു​േമ്പാൾ പ്രായവും പദവിയും മറന്ന്​ തമാശകൾ പറഞ്ഞ് ​സൗഹൃദം കാഴ്​ച​െവച്ച ആ വലിയ മനുഷ്യൻ ജേണലിസത്തി​ൽ ഒരു അപ്പോസ്​തലനായിരുന്നു. പത്രപ്രവർത്തകരിലെ യുവനിരയോടായിരുന്നു ഏറെ ആഭിമുഖ്യം. തുടക്കക്കാരോടുപോലും തമാശകൾ പറയുന്ന അദ്ദേഹം നിമിഷങ്ങൾക്കകം ജോലിയിൽ കാർക്കശ്യം കാട്ടുന്ന പത്രാധിപരുമാവുമായിരുന്നു. വാർത്ത എഴുതുന്നിടത്തുതുടങ്ങി, പത്രം വിതരണത്തിനയക്കുന്നതുവരെ എല്ലാ മേഖലയിലും പരിപൂർണ അറിവുകളുണ്ടായിരുന്ന അദ്ദേഹം സമയാസമയങ്ങളിൽ ആഗോളതലത്തിൽതന്നെ വരുന്ന മാറ്റങ്ങൾ അറിയുകയും പങ്കു​െവക്കുകയും ചെയ്യുമായിരുന്നു. ​പ്രിൻറിങ്​ രംഗ​െത്ത സാ​േങ്കതിക മാറ്റങ്ങളും ന്യൂസ്​പ്രിൻറിനു ഭാവിയിലുണ്ടാകാവുന്ന വിലക്കയറ്റവും ക്ഷാമവുമൊക്കെ പ്രവചനതുല്യം വിവരിക്കുന്നത്​ കേട്ടിട്ടുണ്ട്​. മാധ്യമത്തിനു കടന്നുകയറാവുന്ന മേഖലകൾ, ​അതിനുള്ള വഴികൾ തുടങ്ങി, മത്സരിക്കുന്ന ഒരു സഹജീവിയോട്​ സാധാരണ ആരും പറയാത്ത കാര്യങ്ങൾ വരെ പറയാൻ മണി സാർ മടികാട്ടിയില്ല എന്നത്​ ആ മനുഷ്യ​​െൻറ വലുപ്പം പ്രകടമാക്കുന്നു.

യുവാക്കളെ ഹരംകൊള്ളിച്ചുത​െന്നയാണ്​ മണി സാർ അരങ്ങേറിയത്​. ഡൽഹിയിലെ പത്രപ്രവർത്തനത്തിനും കൗമുദിയിലെ ഒ​േട്ടറെ സാഹസികതകൾക്കും ശേഷം, മലയാളപത്രപ്രവർത്തനത്തിൽ മുടിചൂടാ മന്നനാകാമെന്ന അവസ്ഥ ഉണ്ടായിരുന്നിട്ടും അക്കാലത്ത്​ ആരും ചിന്തിക്കാത്ത മേഖലയിലേക്ക്​ കടന്നുകയറാൻ അദ്ദേഹം സാഹസികമായി തീരുമാനിച്ചത്​ പലരെയും അത്ഭുത​െപ്പടുത്തിയിരുന്നു. ‘കലാകൗമുദി’, ‘ഫിലിംമാഗസിൻ’, ‘കഥ’ എന്നീ മൂന്നു പ്രസിദ്ധീകരണങ്ങൾ ഒരുമിച്ച്​ ഇറക്കാൻ തീരുമാനിച്ചപ്പോൾ അതിസാഹസികതയായാണ്​, ഏവരും കരുതിയത്​. എന്നാൽ, എഴുപതുകളിൽ തുടങ്ങിയ അവ ഒാരോന്നും അതത്​ ​േമഖലകളിൽ കത്തിക്കയറി. ​ഒരേമനസ്സുള്ള രണ്ടു പ്രഗല്​ഭർകൂടി അദ്ദേഹത്തിന്​ മുതൽക്കൂട്ടായി. എൻ.ആർ.എസ്.​ ബാബു, എസ്.​ ജയചന്ദ്രൻ നായർ എന്നിവർ. പ്രഫഷനിലും പ്രതിഭയിലും ഒരുപോലെ നിന്ന അവർ മൂന്നു പിരിക്കയർപോലെ മലയാളയുവത്വത്തി​​െൻറ ബൗദ്ധിക മേഖലയെ വരിഞ്ഞുമുറുക്കി. പൈങ്കിളി ആഴ്​ചപ്പതിപ്പുകൾ മാത്രം ലഭ്യമായിരുന്ന അക്കാലത്ത്​​ മലയാളത്തിന്​ പുത്തൻ വായനാനുഭവമാണ്​, ഇൗ പ്രതിഭാത്രയങ്ങൾ പകർന്നത്​. പിന്നീട്​, എപ്പോഴോ ഇൗ മൂന്ന്​ ഇഴകളും പൊട്ടിപ്പിരിഞ്ഞു എന്നത്​ കാലത്തി​​െൻറ കുറുമ്പ്​​ എന്നേ പറയാനാകൂ.

ദക്ഷിണ കേരളത്തി​ന്​ വായനയുടെയും അറിവി​​െൻറയും വാതായനങ്ങൾ തുറന്നിട്ടവരുടെ ഗണത്തിൽ മണി സാർ മുൻപന്തിയിലാണെന്നതിന്​ കൂടുതൽ ഉദാഹരണങ്ങൾ വേണ്ട. കെ. സുകുമാരൻ എന്ന വലിയ പത്രാധിപരുടെ മകനായി ജനിച്ചതിലപ്പുറം, പത്രപ്രവർത്തനത്തിലെ ഒരു ഇതിഹാസമായി നിൽക്കാനുള്ള വലുപ്പം മണി സാറിനുണ്ട്​. ഇതിഹാസ കഥാപാത്രമായ മായാദാസനെപ്പോലെ കൈ​െവച്ചതെല്ലാം പൊന്നാക്കിയ മനുഷ്യൻ. അതിലേറെ, സഹജീവികളുമായി മത്സരബുദ്ധിയോടൊപ്പം ആത്മാർഥസൗഹൃദം കാഴ്​ച​െവച്ച മഹാവ്യക്തി. യുവത്വത്തെ എന്നും പ്രോത്സാഹിപ്പിച്ച ഭാവനാശാലി. കീഴ്​ജീവനക്കാരുമായി സൗഹൃദവും സഹാനുഭൂതിയും പങ്കുെവച്ച മനുഷ്യ​സ്​നേഹി. അഴിമതിക്കെതിരെ ഭീഷണി വക​െവക്കാതെ പൊരുതിയ പത്രാധിപർ. എന്നിട്ടും വേണ്ട അളവിൽ സംസ്​കാരിക കേരളത്തിന്​ അനുഭവവേദ്യമാകാതെപോയ സൗഭാഗ്യം. ഇതൊക്കെയാണ്​ എം.എസ്​. മണി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMS Mani
News Summary - Ms Mani Death Side Story-Kerala News
Next Story