Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right​േമാദിയോ പാർട്ടിയോ? 

​േമാദിയോ പാർട്ടിയോ? 

text_fields
bookmark_border
​േമാദിയോ പാർട്ടിയോ? 
cancel

ഭാരതീയ ജനത പാർട്ടി (ബി.ജെ.പി)യിൽ എല്ലാമെല്ലാമാണ്​ നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വസ്​തനായ അമിത്​ ഷായെ പാർട്ടി അധ്യക്ഷനായി അവരോധിച്ചിട്ടുണ്ട്​ അദ്ദേഹം. ജനങ്ങൾക്ക്​ പക്ഷേ, ഒാർമ തീരെ ശുഷ്​കമാണ്​. പാർട്ടി സ്​ഥാപകൻ അടൽ ബിഹാരി വാജ്​പേയി​ ആയിരുന്നു. അദ്ദേഹം പിന്നീട്​ നിരവധി പാർട്ടികളുടെ സഖ്യമായ എൻ.ഡി.എയുടെ ബാനറിൽ പ്രധാനമന്ത്രിവരെയായി. കോൺഗ്രസി​​​െൻറ പതനമെന്ന മഹാത്ഭുതം അന്ന്​ സംഭവിച്ചത്​ ഗാന്ധിയൻ സോഷ്യലിസ്​റ്റായ ജയപ്രകാശ്​ നാരായ​ണി​​െൻറ നേതൃത്വത്തിലായിരുന്നു. എല്ലാ കോൺഗ്രസ്​ ഇതര കക്ഷികളെയും അണിനിരത്താൻ മാത്രം ശക്​തമായിരുന്നു അദ്ദേഹം നയിച്ച പ്രസ്​ഥാനം. അന്ന്​ ജനസംഘം നേതാക്കളൊക്കെയും ആർ.എസ്​.എസുമായി ബന്ധം നിലനിർത്തുന്നതിൽ അതീവ ജാഗ്രത പുലർത്തി. പാർട്ടിയുടെ സാമുദായിക അജണ്ട നിർണയിച്ചത്​ ഹിന്ദുത്വ തന്നെയായിരുന്നുവെന്ന്​ സാരം. ഹിന്ദുത്വ ചായ്​വുള്ള ജനസംഘം ജയപ്രകാശ്​ നാരായ​ണി​​െൻറ മതേതര വേഷഭൂഷകളുമായി ചേർന്നു​ പോകുന്നതായിരുന്നില്ല. എന്നിട്ടും, ഇന്ദിരഗാന്ധിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ രൂപം നൽകിയ പ്രതിപക്ഷ സഖ്യത്തിലേക്ക്​ അതി​നെ വിളിച്ചുകൊണ്ടുവന്നത്​ ജയപ്രകാശ്​ നാരായണനായിരുന്നു. ആർ.എസ്​.എസി​​​െൻറ രാഷ്​ട്രീയ ജിഹ്വയാണ്​ ജനസംഘമെന്ന്​ അറിഞ്ഞുകൊണ്ടു​ തന്നെയായിരുന്നു നടപടി. രണ്ടും വഴിപിരിഞ്ഞശേഷമേ സഖ്യത്തി​​​െൻറ ഭാഗമാകൂ എന്ന ഉറപ്പിന്മേലായിരുന്നു കൂടെക്കൂട്ടിയതെന്നു മാത്രം. 

ജനതപാർട്ടി നിലവിൽ വരുകയും സർക്കാറിൽ ജനസംഘം ഉൾപ്പെടെ ഭാഗമാകുകയും ചെയ്​തപ്പോൾ പദവികൾ വഹിക്കുന്നവർ ആർ.എസ്​.എസുമായി ബന്ധം വെടിയണമെന്ന്​ ജയപ്രകാശ്​ വീണ്ടും ഒാർമിപ്പിച്ചു. മഹാത്​മഗാന്ധിയെ ഒരു ഹിന്ദു അറു​െകാല ചെയ്യുംവിധം അന്തരീക്ഷം രൂപപ്പെടുത്തിയത്​ ആർ.എസ്​.എസാണെന്ന്​ ജയപ്രകാശിന്​ അറിയാമായിരുന്നു. നാഥുറാം ഗോദ്​​സെ മഹാത്​മ ഗാന്ധിയുടെ പാദം സ്​പർശിച്ചശേഷം പോയൻറ്​ ബ്ലാങ്കിലായിരുന്നു വെടിയുതിർത്തത്​. ആസൂത്രിതമായാണ്​ കൊല നടപ്പാക്കിയതെന്ന്​ വ്യക്​തം. ആർ.എസ്​.എസ്​ നിരോധിക്കപ്പെട്ടു. സംഘടനയുടെ മേധാവി എം.എസ്.​ ഗോൾവൽക്കർ അറസ്​റ്റ്​ ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പ്​, രാഷ്​ട്രീയത്തിലേ​ക്ക്​ ഉണ്ടാകില്ലെന്ന ഉറപ്പിന്മേൽ അദ്ദേഹം ഏറെ വൈകാതെ മോചിതനുമായി. എല്ലാറ്റിനും മുന്നിൽനിന്ന ശക്​തി തങ്ങളായിരുന്നുവെന്നത്​ അവർ മറച്ചുവെച്ചു. എന്നാൽ, സംസ്​ഥാന സഭകളിലേക്കുപോലും സ്​ഥാനാർഥികളെ നിയമിക്കുന്നത്​ ഇന്ന്​ ആർ.എസ്​.എസാണ്​. വരുന്ന പാർലമ​​െൻറ്​ തെരഞ്ഞെടുപ്പിലും പ്രവണത സമാനമായിരിക്കും. 

ആർ.എസ്​.എസ്​ വിഷയത്തിൽ അന്ന്​ എടുത്ത പ്രതിജ്​ഞ ജനത പാർട്ടിയുടെ ഭാഗമാകാൻ കണ്ടെത്തിയ ഉപായം മാത്രമായിരുന്നു. ജയപ്രകാശ്​​ പലവുരു ഒാർമിപ്പിച്ചെങ്കിലും ജനസംഘം​ നേതൃത്വം  നിലപാട്​ മാറ്റിയതേയില്ല. ഹിന്ദു രാഷ്​ട്രം നിർമിക്കുകയെന്ന ലക്ഷ്യത്തോടെ ആർ.എസ്​.എസ്​ തന്നെ പടച്ചുവിട്ട സംഘടനയാണ്​ ജനസംഘം എന്നിരിക്കെ നിലപാട്​ എങ്ങനെ മാറും? തു​ട​ക്ക​ത്തി​ൽ, മ​റി​ച്ചു​വി​ശ്വ​സി​പ്പി​ക്കാ​ൻ ജ​ന​സം​ഘം നേ​തൃ​ത്വം കി​ണ​ഞ്ഞു​ശ്ര​മി​ച്ചി​രു​ന്നു. പ്ര​ശ്​​നം പ്ര​തി​സ​ന്ധി​യാ​യി പ​രി​ണ​മി​ച്ച​പ്പോ​ൾ, ബ​ന്ധം വി​ച്ഛേ​ദി​ക്കാ​നി​ല്ലെ​ന്ന്​ അ​വ​ർ ക​ട്ടാ​യം പ​റ​ഞ്ഞു. താ​ൻ വ​ഞ്ചി​ക്ക​പ്പെ​ട്ടു​വെ​ന്ന്​ അ​തോ​ടെ ജ​യ​പ്ര​കാ​ശി​ന്​ ​ബോ​ധ്യ​മാ​യി.  പക്ഷേ, ഏറെ വൈകിയതിനാൽ ജനസംഘത്തിനെ തുറന്നുകാട്ടാവുന്ന സാഹചര്യമായിരുന്നില്ല അപ്പോൾ. വിശ്വാസം ലംഘിക്കപ്പെട്ടുവെന്നും എന്നാൽ, എന്തെങ്കിലും ചെയ്യാൻ പ്രായം അനുവദിക്കുന്നില്ലെന്നും അന്ന്​ ജയപ്രകാശ്​ നാരായൺ പരസ്യമായി കുമ്പസാരിച്ചു. 

അംഗത്വപ്രശ്​നം ജനത പാർട്ടി എടുത്തിട്ടപ്പോൾ പുറത്തുപോകാനാണ്​ ജനസംഘം​ അംഗങ്ങൾ താൽപര്യം കാണിച്ചത്​. ഗാന്ധി വധിക്കപ്പെട്ട്​ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നേടിയെടുക്കാൻ പ്രയാസപ്പെട്ട ജനപ്രിയത ഇൗ കുറഞ്ഞ കാലയളവുകൊണ്ട്​ അവർ ആർജിച്ചിരുന്നു. രണ്ടുവർഷം ജനത പാർട്ടിക്കൊപ്പം ഭരണം പങ്കിടുകയും സുപ്രധാന തസ്​തികകൾ വഹിക്കുകയും ചെയ്​തത്​ ബി.ജെ.പിയുടെ വളർ​ച്ചയെ തെല്ലൊന്നുമല്ല സഹായിച്ചത്​. ഒരുവശത്ത്, പുതിയ അംഗങ്ങളെ അവർ കാവിയുടുപ്പിച്ചു. മറുവശത്ത്​, വാർത്ത വിനിമയ-പ്രക്ഷേപണം പോലുള്ള സുപ്രധാന തസ്​തികകളിൽ കൃത്യമായി ആളെ തെരഞ്ഞെടുത്തു നിയമിക്കുകയും ചെയ്​തു. ഇന്ന്​, ആർ.എസ്​.എസി​​​െൻറ പ്രവർത്തനം ദൈനംദിനമെന്ന തോതിൽ വളർന്നുകഴിഞ്ഞിരിക്കുന്നു. 

ഹിന്ദുത്വ ബുദ്ധിജീവികളെപ്പോലും കുതൂഹലപ്പെടുത്തിയ അനുഗുണ നിലപാട്​ ഇക്കാലയളവിൽ ബി.ജെ.പി സ്വീകരിച്ചു. അടൽ ബിഹാരി വാജ്​പേയി​ അധികാരത്തിലിരുന്നപ്പോൾ രണ്ടു തോണികളിൽ കാലുറപ്പിച്ചുള്ള സാഹസിക യാത്രയായിരുന്നു അദ്ദേഹത്തി​​​േൻറത്​. ബാബരി മസ്​ജിദ്​ പോലുള്ള വിഷയങ്ങൾ കൂടിയായതോടെ, ഒറ്റയക്കം മാത്രം കണ്ടുപരിചയിച്ച പാർട്ടി 1998 ആകു​​​േമ്പാഴേക്ക്​ 545 അംഗ സഭയിൽ 181 സീറ്റുകളിലേക്ക്​ വളർന്നു. അതോടെ, ജയപ്രകാശി​​​െൻറ വിശ്വസ്​തർക്കുപോലും എൻ.ഡി.എയോടും അതുവഴി ബി.ജെ.പിയോടും കൂട്ടുകൂടാമെന്നായി. 

പാർട്ടി അടിത്തറ വളർത്താനുള്ള തത്രപ്പാടിലേക്ക്​ അതിനകം ബി.ജെ.പിയും മാറിക്കഴിഞ്ഞിരുന്നു. ഉപപ്രധാനമന്ത്രിയായ എൽ.കെ. അദ്വാനി രാഷ്​ട്രീയ ബി.ജെ.പിയും സമ്പൂർണാധികാരം പുലർത്തുന്ന ആർ.എസ്​.എസും തമ്മിലെ ഭിന്നതകൾ കുറച്ചുകൊണ്ടുവരുന്ന കണ്ണിയായി നിലകൊണ്ടു. ഹിന്ദുക്കളെ ‘ഒന്നാക്കാൻ’ സാധ്യമായതൊക്കെയും അദ്ദേഹം ചെയ്​തു. വടക്കേ ഇന്ത്യൻ സംസ്​ഥാനങ്ങളിൽ നടത്തിയ രഥയാത്ര അതി​​​െൻറ ഭാഗമായിരുന്നു. നൂറ്റാണ്ടുകളായി ഒന്നിച്ചുനിന്ന മുസ്​ലിമിനെയും ഹിന്ദുവിനെയും രണ്ടായി പകുക്കാൻ അദ്ദേഹത്തിനായി. രാജ്യത്ത്​ സംഭവിച്ചുകൊണ്ടിരിക്കുന്നതിൽ ആനന്ദതുന്ദിലനായിരുന്ന അദ്ദേഹം രഥയാത്രയെ ഗാന്ധിയുടെ ദണ്ഡിയാത്രയോടാണ്​ ഉപമിച്ചത്​. എന്നാൽ, നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും പാർട്ടിക്ക്​ അതീതനാണ്​ താനെന്ന്​ ഉറപ്പിക്കുംവിധമാണ്​ മുന്നോട്ടുപോകുന്നത്​. നാലു വർഷം പൂർത്തിയായിട്ടും, ഏതുദിശയിലാണ്​ രാജ്യത്തെ അദ്ദേഹം നയിക്കുന്നതെന്ന്​ വ്യക്​തമാകുന്നില്ല. ഹിന്ദുത്വയുടെ വെള്ളംചേർത്ത രൂപം രാജ്യം കീഴടക്കുന്നുവെന്ന്​ സമ്മതിച്ചാൽതന്നെയും വിന്ധ്യാപർവതനിരകളോടു​ ചേർന്നുള്ള ഭാഗങ്ങളിൽ ഇതിന്​ കാര്യമായ വേരോട്ടമില്ല. ദക്ഷിണ സംസ്​ഥാനങ്ങളിലും പിന്തുണ നന്നേ കുറവാണ്​. 

ജവഹർലാൽ നെഹ്​റുവി​​​െൻറ കാലത്ത്​ ഹിന്ദി നടപ്പാക്കാൻ ശ്രമം നടത്തിയപ്പോൾ അനുഭവിച്ച അതേ അസ്വസ്​ഥതകൾ വീണ്ടും തിരിച്ചുവരുകയാണ്​. ഹിന്ദി സംസാരിക്കാത്ത നാടുകൾ സമ്മതമറിയിക്കാതെ ഇനി ഹിന്ദി സമ്പൂർണമായി സ്വീകരിക്കില്ലെന്ന്​ മുമ്പ്​ ലാൽ ബഹദൂർ ശാസ്​ത്രി ഉറപ്പുനൽകിയതാണ്​. രണ്ടുതരം പ്രവണതകളെ മോദി എങ്ങനെ സമവായത്തിലെത്തിക്കും എന്നതാണ്​ നോക്കിക്കാണാനുള്ളത്​. ഹിന്ദി സംസാരിക്കുന്ന സംസ്​ഥാന​ങ്ങളെ തല്ലിയും തലോടിയും പോകേണ്ടിവരുമെന്നുറപ്പാണ്​. അതു ചെയ്യാനാകുമോ എന്ന്​ കാത്തിരുന്ന്​ കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsJayaprakash Narayanbjp
News Summary - Modi Or Party - Article
Next Story