ഏകീകൃത മോഡറേഷനും കേരളത്തിെൻറ ഗ്രേസ് മാർക്കും
text_fieldsപാഠ്യേതര പ്രവർത്തനമികവിനുള്ള ഗ്രേസ് മാർക്ക് പാഠ്യപ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന മാർക്കിനൊപ്പം വിദ്യാർ ഥികൾക്കുകൂട്ടി നൽകുന്നത് അവസാനിപ്പിക്കണമെന്ന കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിെൻറ (എം.എച്ച്.ആർ.ഡ ി) നിർദേശത്തിൽ നാലു മാസത്തിനകം തീരുമാനം കൈക്കൊള്ളണമെന്ന് കേരള ഹൈകോടതി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടി രിക്കുന്നു. 2017 ഒക്ടോബറിൽ നൽകിയ നിർദേശത്തിൽ നടപടി കൈക്കൊള്ളാതെ ഗ്രേസ് മാർക്ക് നൽകുന്ന രീതി തുടരുകയാണെന്നു കാണ ിച്ച് സി.ബി.എസ്.ഇ-ഐ.സി.എസ്.ഇ സിലബസുകളിൽ പഠിക്കുന്ന മൂന്നു വിദ്യാർഥികൾ ഹൈകോടതിയെ സമീപിച്ചപ്പോഴാണ് ജസ്റ്റിസ് പി.വി. ആശ ജൂലൈ എട്ടിന് ഇൗ ഉത്തരവിറക്കിയത്.
കേരളത്തിൽ വിവിധ പരീക്ഷാബോർഡുകൾക്കു കീഴിൽ യോഗ്യതപരീക്ഷ എഴുതി വി ജയിച്ചവർ ഉന്നത കോഴ്സുകളിലേക്കു പ്രവേശനത്തിനു മത്സരിക്കുമ്പോൾ ഗ്രേസ് മാർക്ക് ആനുകൂല്യമുള്ളവർക്ക് മറ്റുള ്ളവരെക്കാൾ മുൻതൂക്കം കിട്ടുന്നു എന്ന പരാതിക്ക് ഏറെ പഴക്കമുണ്ട്. 10ാം തരം വരെ സി.ബി.എസ്. ഇ-ഐ.സി.എസ്.ഇ സിലബസുകളിൽ പഠ ിച്ച വിദ്യാർഥികൾ പ്ലസ് വൺ എത്തുമ്പോൾ കേരള സിലബസിലേക്കു മാറുന്ന പ്രവണത ഈയിടെ ധാരാളമായി കണ്ടുവരുന്നു. ഗ്രേസ്മ ാർക്ക് ആനുകൂല്യം ഇല്ലാത്ത ഇക്കൂട്ടർക്ക് സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ പ്രവേശനത്തിനായി കേരള സിലബസുകാരുമായി കടുത്ത മത്സരത്തിലേർപ്പെടേണ്ടിവരുന്നു. ഡൽഹി സർവകലാശാലയടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് മത്സരിക ്കുമ്പോൾ ഗ്രേസ് മാർക്ക് കൂടുതൽ സാധ്യത ലഭ്യമാക്കുന്നു എന്ന വിമർശനവും സജീവമാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ എല്ലാ പരീക്ഷ ബോർഡുകൾക്കും ഒരു ഏകീകൃത മോഡറേഷൻനയം എന്ന ആശയം രൂപംകൊള്ളുന്നത്.
എം.എച്ച്.ആർ.ഡിയുടെ നിർദേശപ്രകാരം വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സെക്രട്ടറിമാർ 2017 ഏപ്രിൽ 24ന് ഉന്നതതലയോഗം ചേർന്ന് ഏകീകൃത മോഡറേഷൻ നയം രൂപവത്കരിച്ചെങ്കിലും വിദ്യാഭ്യാസം സംസ്ഥാന വിഷയമാകയാൽ തീരുമാനമെടുക്കുന്നതിനു കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, 2017 ഒക്ടോബർ ആറിലെ കത്തു പ്രകാരം ഒക്ടോബർ 31നകം നിർദേശങ്ങൾ നടപ്പാക്കണമെന്ന് എം.എച്ച്.ആർ.ഡി ആവശ്യപ്പെെട്ടങ്കിലും അതുണ്ടായില്ല. തുടർന്നാണ് വിദ്യാർഥികൾ കോടതിയെ സമീപിച്ചതും ഉത്തരവ് സമ്പാദിച്ചതും. നാലു മാസത്തിനകം ഇക്കാര്യത്തിൽ സർക്കാറിെൻറ നയം വ്യക്തമാകുമെന്ന് പ്രതീക്ഷിക്കാം.
എം.എച്ച്.ആർ.ഡിയുടെ നിർദേശം
ഒരു പരീക്ഷയിൽ ജയിക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ മാർക്ക് നേടാനാവാതെ, വളരെ ചെറിയ കുറവുകൊണ്ട് തോൽക്കാനിടയുള്ളവരെ ജയിപ്പിക്കാൻ നൽകുന്ന മോഡറേഷനും ചോദ്യപേപ്പറുകളിലെ പിഴവുകൾക്ക് പരീക്ഷാബോർഡിെൻറ പ്രായശ്ചിത്തമായി നൽകുന്ന ബോണസ് മാർക്കിനും പച്ചക്കൊടി കാട്ടുന്ന കേന്ദ്ര മന്ത്രാലയം പക്ഷേ, ഗ്രേസ് മാർക്കിെൻറ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. പാഠ്യേതര പ്രവർത്തനങ്ങളുടെ മികവിലൂടെ വിദ്യാർഥികൾ നേടുന്ന ഗ്രേസ് മാർക്ക് പരീക്ഷയിലെ മാർക്കിനൊപ്പം കൂട്ടിക്കലർത്തുന്ന ഏർപ്പാട് അവസാനിപ്പിക്കണം എന്നാണ് എം.എച്ച്.ആർ.ഡി നിർദേശിച്ചിരിക്കുന്നത്.
കേരളത്തിൽ 10ാംതരം പരീക്ഷ മുതൽ ബിരുദാനന്തര ബിരുദ പരീക്ഷവരെ ഗ്രേസ് മാർക്ക് നൽകിവരുന്നുണ്ട്. കല-കായിക-ശാസ്ത്രരംഗങ്ങളിൽ സംസ്ഥാനതലത്തിൽ മികവു പുലർത്തുന്നവർക്കും സന്നദ്ധ സംഘടനകളായ നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്), നാഷനൽ കാഡറ്റ് കോർപ്സ് (എൻ.സി.സി), സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ് (എസ്.പി.സി), സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ്ക്രോസ് (ജെ.ആർ.സി) എന്നിവയിൽ പ്രവർത്തിക്കുന്നവർക്കുമാണ് ഗ്രേസ്മാർക്കിന് അർഹത.
ഗ്രേസ് മാർക്ക് വിവിധ വിഷയങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നത് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. ആദ്യപരിഗണന പരീക്ഷയിൽ ജയിപ്പിക്കുകതന്നെ. ഏകദേശം നാലു ശതമാനം കുട്ടികൾ ഈ ആനുകൂല്യത്തോടെ ജയിച്ചുകയറുന്നു. ലഭിച്ച ഗ്രേഡുകൾ ഉയർത്തുന്നതിനാണ് പിന്നീട് പരിഗണന. ഫുൾ എ പ്ലസ് നേടുന്നവരിൽ ഏകദേശം പകുതിയോളം പേരും ഫുൾമാർക്ക് നേടുന്ന മഹാഭൂരിപക്ഷം പേരും ഗ്രേസ് മാർക്കിെൻറ സഹായത്താലാണ് അതു നേടുന്നത്. ഗ്രേസ് മാർക്ക് ഒഴിവാക്കുന്ന പക്ഷം വിജയശതമാനം, എ പ്ലസിെൻറ എണ്ണം, ഫുൾമാർക്ക് നേടുന്നവരുടെ എണ്ണം എന്നിവയിൽ ഇടിവു വരും.
ഗ്രേസ് മാർക്ക് നേടിയ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളിൽ ഗ്രേസ് മാർക്ക് നൽകിയിരിക്കുന്നു’ എന്നു രേഖപ്പെടുത്തിയിരിക്കുമെങ്കിലും ഏതു ഇനത്തിൽ, എത്രമാർക്ക്, ഓരോ വിഷയത്തിനും എത്ര വീതം എന്നൊന്നും മനസ്സിലാക്കാനാവില്ല. ഇതുകൊണ്ടുതന്നെ സംസ്ഥാനത്തിനു പുറത്ത് പ്രവേശനത്തിനായി അപേക്ഷ നൽകുന്ന വിദ്യാർഥികളോട് ഗ്രേസ് മാർക്ക് ഒഴിവാക്കിയ മാർക്ക് ലിസ്റ്റ് ഹാജരാക്കണം എന്നു നിർദേശിക്കുന്നത് ഇപ്പോൾ സാധാരണമാണ്.
അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും
ഗ്രേസ് മാർക്കിനെ അനുകൂലിക്കുന്നവർ പറയുന്നത് ഇങ്ങനെ:
1) പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ഒത്തുചേരുമ്പോഴാണ് വിദ്യാഭ്യാസം പൂർണമാകുന്നത്. 2) പഠനസമയം നഷ്ടപ്പെടുത്തി പരിശീലനങ്ങളിൽ ഏർപ്പെടുന്നതിനുള്ള ആനുകൂല്യമാണിത്. 3) കുട്ടികളുടെ കല-കായിക-ബൗദ്ധിക രംഗത്തെ മികവ് അവരുടെ മാത്രമല്ല, സ്കൂളിെൻറയും നാടിെൻറയുമൊക്കെ നേട്ടമായി പരിഗണിച്ചുനൽകുന്ന പാരിതോഷികമാണിത്. 4) ചെറുപ്രായം മുതലുള്ള നിരന്തര പരിശീലനത്തിലൂടെയും പലഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ മാറ്റുരച്ചുമാണ് കല-കായികരംഗത്ത് ഒരു കുട്ടിക്ക് സംസ്ഥാനതലത്തിൽ മത്സരിക്കാൻ അവസരം ലഭിക്കുക. അവിടെയും ഉയർന്ന നിലവാരം പുലർത്തിയാൽ മാത്രമേ ഗ്രേസ് മാർക്ക് ലഭിക്കൂ. 6) നാലു ലക്ഷം വിദ്യാർഥികളിൽ ഒന്നോ രണ്ടോ പേർക്ക് മാത്രമായിരിക്കും അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യാനാവൂ. അതിന് അർഹമായ പ്രോത്സാഹനം നൽകേണ്ടതുണ്ട്.
എതിർക്കുന്നവർ പറയുന്നത്:
1) ഗ്രേസ് മാർക്കിലൂടെ ഉയർന്ന സ്കോർ നേടുന്നവർ അക്കാദമിക മികവു പുലർത്തുന്നവരെ മറികടക്കാനിടയുണ്ട്. 2) സ്കൂൾ കല-കായിക -ശാസ്ത്ര മത്സരവേദികളിൽ തെറ്റായ പ്രവണതകൾ വളരുന്നതിനു കാരണം ഗ്രേസ് മാർക്കാണ്. 3) കുട്ടികളുടെ അഭിരുചി നോക്കിയല്ല പല സ്കൂളുകളിലും അവരെ എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി എന്നിവയിൽ ചേർക്കുന്നത്. 100 ശതമാനം വിജയം നേടാനും എ പ്ലസ് എണ്ണം വർധിപ്പിക്കാനും ഇത് ചെയ്യുന്നുണ്ട്. 6) എൻ.എസ്.എസ്, എൻ.സി.സി യൂനിറ്റുകളൊന്നുമില്ലാത്ത വിദ്യാലയങ്ങളിൽ പഠിക്കുന്നവർക്ക് ഗ്രേസ് മാർക്കിനുള്ള അവസരം നിഷേധിക്കപ്പെടുന്നു. 7) കായിക പ്രതിഭകൾക്ക് ഉന്നതപഠനത്തിന് സ്പോർട്സ് േക്വാട്ട എന്ന നിലക്ക് സംവരണമുണ്ട്. പിന്നെ ഗ്രേസ് മാർക്കിെൻറ ആവശ്യമില്ല.
10ാംതരത്തിൽ ഗ്രേസ് മാർക്ക് കിട്ടിയയാൾക്ക് അതേയിനത്തിൽ പ്ലസ് വൺ പ്രവേശനത്തിനു മുൻഗണന (weightage) കിട്ടുന്നു. പ്ലസ് ടുവിന് േഗ്രസ്മാർക്ക് കിട്ടിയ വിദ്യാർഥിക്ക് ബിരുദപ്രവേശനത്തിനു മുൻഗണന ലഭിക്കുന്നു. ഓരോ മാർക്കും നിർണായകമാകുന്ന പ്ലസ് വൺ, ബിരുദപ്രവേശന പ്രക്രിയകളിൽ ഇത് വലിയ അസമത്വത്തിനു കാരണമാകുന്നു
സംസ്ഥാന അതിർത്തികൾ മറികടന്ന് വിദ്യാർഥികൾ പുതിയ പഠനസാധ്യതകൾ തേടുമ്പോൾ ഒരേ മാനദണ്ഡപ്രകാരം തന്നെ അവരെ അളക്കേണ്ടതുണ്ട്. അതിനായി രാജ്യത്തിനാകെ പ്ലസ് ടു വരെ ഒരേ പാഠ്യപദ്ധതി, ഒരേ ചോദ്യപേപ്പർ ഘടന, ഒരേ മൂല്യനിർണയ രീതി എന്നിവ ഗൗരവമായി ചർച്ചചെയ്യുന്നകാലമാണിത്.
മെഡിക്കൽ പ്രവേശനം ദേശീയപരീക്ഷയുടെ (NEET) അടിസ്ഥാനത്തിലായി. എൻജി. പ്രവേശനവും ബിരുദ-ബിരുദാനന്തര കോഴ്സ് പ്രവേശനവും ദേശീയ പ്രവേശനപരീക്ഷ വഴി തീരുമാനിക്കപ്പെടുമ്പോൾ യോഗ്യതപരീക്ഷയിലെ മാർക്കിെൻറ വലുപ്പം അപ്രസക്തമാകും. കേന്ദ്രമായാലും സംസ്ഥാനമായാലും ലക്ഷ്യമിടുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസമാണല്ലോ. അതിലേക്കുള്ള ചുവടുവെപ്പാകട്ടെ, ഗ്രേസ്മാർക്ക് സംബന്ധിച്ച സംസ്ഥാനത്തിെൻറ തീരുമാനവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
