Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅസ്വസ്​ഥത പടർത്തുന്ന...

അസ്വസ്​ഥത പടർത്തുന്ന ഡൽഹിക്കാഴ്​ചകൾ

text_fields
bookmark_border
അസ്വസ്​ഥത പടർത്തുന്ന ഡൽഹിക്കാഴ്​ചകൾ
cancel

2017 ജൂലൈയിലാണ്​ ഡൽഹിയിലെ അരവിന്ദ്​ കെജ്​രിവാൾ സർക്കാർ ഡോ. സഫറുൽ ഇസ്​ലാം അധ്യക്ഷനും അനസ്​താനിയ ഗിൽ, കർതാർ സിങ് ​ കൊച്ചാർ എന്നിവർ അംഗങ്ങളുമായി ന്യൂനപക്ഷ കമീഷൻ രൂപവത്​കരിച്ചത്. നാം കരുതിയതിനേക്കാൾ മികച്ച പ്രവർത്തനം നടത്താൻ കമീഷന്​ കഴിഞ്ഞു എന്നുതന്നെ വേണം പറയാൻ. കമീഷ​​​െൻറ വസ്​തുതാന്വേഷണ സംഘം ഇൗയാഴ്​ച തെളിവുകളുടെ അടിസ്​ഥാനത്തിൽ ചൂണ്ടിക്കാട്ടിയ ഒരു കാര്യമുണ്ട്​. ഹരിയാനയിലെ പൽവാൽ ജില്ലയിൽ അത്താവാർ ഗ്രാമത്തിലെ ഒരു മസ്​ജിദ്​ നിർമാണത്തിന്​ ഭീകരസംഘടനകളുടെ ഫണ്ട്​ ലഭിക്കുന്നുണ്ടെന്ന എൻ.​െഎ.എയുടെ ആരോപണം കമീഷൻ തള്ളിക്കളഞ്ഞതാണിത്​. ആരോപണവുമായി ബന്ധപ്പെട്ട്​ ഒരു ഡൽഹി പൗരനെ അറസ്​റ്റ്​ ചെയ്​തിരുന്നു. കമീഷൻ അംഗങ്ങൾ അത്താവാർ ഗ്രാമം സന്ദർശിക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്​തു. പൊലീസ്​, പ്രാദേശിക ഭരണകൂടം, രാഷ്​ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവരുമായൊക്കെ അവർ ചർച്ച നടത്തി. ഹസ്രത്ത്​ നിസാമുദ്ദീൻ ഭാഗത്തുനിന്ന്​ അറസ്​റ്റിലായ ആളുടെ കുടുംബാംഗങ്ങളെയും കമീഷൻ കണ്ടു. പള്ളി നിർമിച്ചത്​ ഗ്രാമത്തിലെയും സമീപഗ്രാമത്തിലെയും ആളുകളിൽനിന്ന്​ സ്വരൂപിച്ച പണം കൊ​ണ്ടാണെന്നാണ്​ അവർക്ക്​ മനസ്സിലായത്​. മസ്​ജിദ്​ നിർമാണത്തിന്​ ഏതെങ്കിലും ഭീകരസംഘടനകളുടേയോ വിദേശത്ത്​ നിന്നുള്ളവരുടെയോ പണം ലഭിച്ചതിന്​ ഒരു തെളിവുമുണ്ടായിരുന്നില്ല.

​െഎ.എൻ.എയുടെ ആരോപണങ്ങൾ വാസ്​തവവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെങ്കിൽ സുപ്രധാനമായ ചില ചോദ്യങ്ങൾ ഉയരുന്നു. സാമുദായിക അന്തരീക്ഷം വഷളാവുന്നതിന്​ ഇത്തരം നിരുത്തരവാദപരമായ ആരോപണങ്ങൾ ഉൗർജം പകരുന്നു. നൂറുവട്ടം ചിന്തിച്ചതിന്​ ശേഷമേ മുസ്​ലിംകൾ ഒരു മസ്​ജിദ്​ പോയിട്ട്​ പ്രാർഥനമന്ദിരം പോലും പണിയൂ. അതി​​​െൻറ നൂലാമാലകൾ അവർക്കറിയാം. തെറ്റായ ആരോപണത്തി​​​െൻറ പേരിലാണ്​ അന്വേഷണ ഏജൻസി വേട്ട തുടങ്ങിയത്​. രാജ്യത്ത്​ മതത്തി​​​െൻറ പേരിൽ നിരപരാധികൾ വേട്ടയാടപ്പെടുന്നു ഘട്ടത്തിലാണ്​ ഇത്തരം സംഭവങ്ങൾ നടക്കുന്നത്​.
കഴിഞ്ഞ കുറെ മാസങ്ങളായി ഡൽഹിയിൽ ആൾക്കൂട്ട കൊലപാതകങ്ങൾ ഉൾ​െപ്പടെ വർഗീയാതിക്രമങ്ങൾ വർധിച്ചിരിക്കുകയാണ്​. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട്​ ഡൽഹി പൊലീസിന്​ നോട്ടീസ്​ ലഭിച്ചിട്ടുമുണ്ട്​. വടക്ക്​-പടിഞ്ഞാറൻ ഡൽഹിയിൽ കഴിഞ്ഞ മാസമാണ്​ അബ്​ദുൽ റസാഖ്​ എന്ന​ 16കാരനെ ആൾക്കൂട്ടം കൊലപ്പെടുത്തിയത്​. തെക്കൻ ഡൽഹിയിൽ കഴിഞ്ഞാഴ്​ച എട്ടു വയസ്സുകാരനായ മദ്രസ വിദ്യാർഥിയും കൊലക്കിരയായി. മദ്​റസകളെ സാമൂഹിക വിരുദ്ധർ ആക്രമിക്കുന്ന സംഭവങ്ങളുണ്ട്​. കഴിഞ്ഞ മാസം കിഴക്കൻ ഡൽഹിയിലെ ബാബുൽ ഉലൂം മദ്​റസയിലെ ഹോസ്​റ്റലിൽ അർധരാത്രിയിൽ അക്രമം നടന്നു. തെക്ക്​-പടിഞ്ഞാറൻ ഡൽഹിയിലെ ബിജ്​വസൻ ജുമാ മസ്​ജിദിൽ അക്രമികൾ വെള്ളിയാഴ്​ച പ്രാർഥനക്കിടെ കുഴപ്പമുണ്ടാക്കി. പള്ളിയിലെ മൈക്ക്​ തട്ടിപ്പറിച്ചു. മെഹറൗലിയിലെ ഗുൽഷൻ പള്ളിയിലും നമസ്​കാരം തടസ്സപ്പെടുത്തി. ഒരു വർഷം മുമ്പ്​ ഇതേ പള്ളിയിലെ ഖബറുകൾ നശിപ്പിച്ചിരുന്നു.

കിഴക്കൻ ഡൽഹിയിലെ സോണിയ വിഹാറിലും ഗോകുൽപുർ തഹർ റോഡിലും തൃശൂലം പരസ്യമായ വിതരണം ചെയ്​ത സംഭവം വിവാദം സൃഷ്​ടിച്ചിരുന്നു. ഡൽഹി ന്യൂനപക്ഷ കമീഷൻ പൊലീസിനോട്​ വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ലഭിച്ച മറുപടി വിചിത്രമായിരുന്നു. പ്രതീകാത്​മകമായാണ്​ തൃശൂലങ്ങൾ വിതരണം ചെയ്​തതെന്നാണ്​ വടക്ക്​-കിഴക്കൻ മേഖല ഡി.ജി.പി കമീഷനോട്​ പറഞ്ഞത്​​. ഇതിന്​ തക്ക മറുപടി കമീഷൻ ഡി.ജി.പിക്ക്​ നൽകി​.

നിരവധി സ്​കൂളുകളിൽ പ്രിൻസിപ്പൽമാർ സംസ്​കൃതം നിർബന്ധമായി പഠിക്കണമെന്ന്​ കുട്ടികളോട്​ ആവ​ശ്യപ്പെടുകയാണെന്ന്​ ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ലഭിച്ചതായി കമീഷൻ പറയുന്നു. ഉർദു പഠിക്കണമെങ്കിൽ വേറെ സ്​കൂൾ നോക്കണമത്രെ. ഇതിനെതിരെ വിദ്യാഭ്യാസ അധികൃതർക്ക്​ കമീഷൻ നോട്ടീസ്​ നൽകിയിട്ടുണ്ട്​. സ്​കൂളുകളി​െല ​പ്രഭാത അസംബ്ലികളിൽ ഗായത്രിമന്ത്രം ആലപിക്കാൻ ഉത്തരവ്​ നൽകിയതിനെതിരെ വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ വിദ്യാഭ്യാസ ഡയറക്​ടറേറ്റിനും കമീഷൻ നോട്ടീസ്​ നൽകിയിട്ടുണ്ട്​. ന്യൂഡൽഹിയിലെ സാമുദായിക മേധാവിത്വത്തിന്​ ഒരുപാടു പഴക്കമുണ്ട്​. അതാക​െട്ട ഇപ്പോഴും തുടരുകയും ചെയ്യുന്നു. രാജ്യത്തി​​​െൻറ തലസ്​ഥാനത്ത്​ ഇതാണ്​ സ്​ഥിതിയെങ്കിൽ മറ്റ്​ ഭാഗങ്ങളിൽ ഇത്​ എങ്ങനെയായിരിക്കുമെന്ന്​ ഉൗഹിക്കാവുന്നതേയുള്ളൂ. ഭവിഷ്യത്ത്​ ഒാർത്ത്​ പലരും പരാതികൾ പറയുന്നില്ല. ആരോട്​ പരാതി പറയാനാണെന്നാണ്​ അവരുടെപക്ഷം. പ്രതിനിധികൾ ബി.ജെ.പിക്കാരാണെങ്കിൽ നീതിയും ന്യായവും പ്രതീക്ഷിക്കുകയേ വേണ്ട. രാഷ്​ട്രീയ നേതൃത്വവും ഭരണസംവിധാനവും പക്ഷപാതമായിരിക്കു​േമ്പാൾ എന്ത്​ പ്രതീക്ഷിക്കാൻ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsDelhi Lynching
News Summary - Minority Commission in Delhi - Article
Next Story