Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമിൽഖാജി, അങ്ങ്​...

മിൽഖാജി, അങ്ങ്​ എങ്ങോട്ടാണ്​ പറന്നു പോയത്​?

text_fields
bookmark_border
milkha singh and pt usha
cancel
camera_alt

മിൽഖ സിങിനൊപ്പം പി.ടി. ഉഷ

പറക്കും സിങ്ങിനെ കുറിച്ച്​ കോച്ച്​ ഒ.എം. നമ്പ്യാർ ഒരുപാട്​ കഥകൾ പറയുമായിരുന്നു. കണ്ണൂർ സ്​പോർട്സ്​ സ്​കൂളിൽ പഠിക്കു​േമ്പാൾ അദ്ദേഹത്തെക്കുറിച്ച്​ ഒരുപാട്​ തമാശകളും കേട്ടു. കാണണമെന്ന്​ അതിയായ ആഗ്രഹം തോന്നി. ട്രാക്കിലെ ഇതിഹാസത്തെ നേരിൽ കാണാൻ പക്ഷേ പിന്നെയും അഞ്ച്​ വർഷം കാത്തിരിക്കേണ്ടി വന്നു. കൊറിയയിൽ നടന്ന ലോക ജൂനിയർ ഇൻവിറ്റേഷൻ മീറ്റിൽ പ​ങ്കെട​ുക്കാൻ അവസരം ലഭിച്ചപ്പോൾ ഞങ്ങളുടെ ടീം ചീഫ്​ ആയിരുന്നു മിൽഖ. 1982ലായിരുന്നു അത്​. ഞാൻ​ 200 മീറ്ററിൽ സ്വർണ​ മെഡലും 100 മീറ്ററിൽ വെങ്കലവും നേടിയപ്പോൾ അദ്ദേഹം എന്നെ അഭിനന്ദിച്ചു. അദ്ദേഹവുമായി കൂടുതൽ സംസാരിക്കണമെന്നുണ്ടായിരുന്നു. ഹിന്ദി അറിയാത്തതിനാൽ അന്നത്​ സാധിച്ചില്ല.

1984ൽ ലോസ്​ ആഞ്​ജലസിൽ ഞാൻ ഒളിമ്പിക്​സ്​ മെഡലിന്​ അടുത്തെത്തിയപ്പോൾ അ​േദ്ദഹം എന്നെ ഇടക്കിടക്ക്​ ഉപദേശിക്കാൻ തുടങ്ങി. ഇന്ത്യക്ക്​ പുറത്തുള്ള മത്സരങ്ങളിൽ പ​ങ്കെടുക്കണം. വേൾഡ്​ ക്ലാസ്​ മെഡൽ നേടണം. അതിനുള്ള കഴിവുണ്ടെന്ന്​ എന്നെ പ്രോത്സാഹിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്​തു. അദ്ദേഹം കരുതിയത്​ എനിക്ക്​ സ്​കോളർഷിപ്പുകളൊക്കെ കിട്ടിയിട്ടും ഞാൻ പോകുന്നില്ല എന്നായിരുന്നു. അന്ന്​ അത്തരം തെറ്റായ പല വാർത്തകളും എന്നെ കുറിച്ച്​ പത്രത്തിൽ വന്നിരുന്നു. അദ്ദേഹവുമായുള്ള ബന്ധം പിന്നീട്​ ശക്​തമായി. പീടീ എന്നാണ്​ വിളിക്കുക, ചിലപ്പോൾ ബേട്ടീ എന്നും.

മിൽഖയുടെ ചെറുപ്പകാലത്ത്​ വലിയ നേട്ടമൊക്കെ ​െകായ്യു​േമ്പാൾ രാജ്യം എങ്ങനെയാണ്​ ആദരിച്ചത്​ എന്ന്​ ഞാൻ ഒരിക്കൽ ചോദിച്ചു. അദ്ദേഹം ഏതോ ഒരു വലിയ മെഡൽ നേടിയപ്പോൾ പ്രധാനമന്ത്രി ചോദിച്ചത്രേ, എന്താണ്​ വേണ്ടത്​ എന്ന്​. മിൽഖ ആവശ്യപ്പെട്ടത്​ രാജ്യത്തിന്​ ഒരു ദിവസത്തെ അവധി കൊടുക്കണമെന്നായിരുന്നു. അതുപ്രകാരം അവധി അനുവദിച്ചുവത്രേ.

കാലങ്ങൾ പിന്നിട്ടിട്ടും ഞങ്ങൾക്കിടയിലെ ബന്ധം ഉൗഷ്​മളമായിരുന്നു. ഭർത്താവിനെയും മകനെയും കുറിച്ച്​ എപ്പോഴും അന്വേഷിക്കും, ആരോഗ്യം ശ്രദ്ധിക്കണമെന്ന്​ പറയും,സ്​പോർട്​സ്​ സ്​കൂളി​ന്‍റെ കാര്യങ്ങൾ ചോദിക്കും. മൂന്നു​ വർഷം മുമ്പ്​ അദ്ദേഹത്തെ ചണ്ഡിഗഢിലെ വീട്ടിൽ പോയി കണ്ടു. അന്ന്​ കുറച്ചു ദിവസം അ​ദ്ദേഹത്തി​‍െൻറ അതിഥിയായി അവിടെ കഴിഞ്ഞു. അദ്ദേഹം ചെറുപ്പകാലത്ത്​ ഓടിപ്പരിശീലിച്ച ഗ്രൗണ്ട്​ കാണാൻ അദ്ദേഹത്തോടൊപ്പം മൂന്നര മണിക്കൂർ യാത്ര ചെയ്​തു. സൗകര്യങ്ങളൊന്നുമില്ലാത്ത കുട്ടിക്കാലത്തെ പരിശീലനത്തെ കുറിച്ചൊക്കെ മിൽഖ വാചാലനായി. മടങ്ങാൻ നേരം ത​ന്‍റെ അധ്യായം അവസാനിക്കാറായെന്നും മെഡലുകളും സ്​പൈക്കുമെല്ലാം മ്യൂസിയത്തിന്​ സമ്മാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അത്​ കേട്ട്​ നടുങ്ങിപ്പോയിരുന്നു. പക്ഷേ, ഇത്ര തിടുക്കപ്പെട്ട്​ അദ്ദേഹം പോകുമെന്ന്​ കരുതിയി​ട്ടേയില്ല.

അന്തർ സംസ്ഥാന​ മീറ്റിൽ പ​ങ്കെടുക്കുന്ന ശിഷ്യയോടൊപ്പം പാട്യാലയിൽ വന്നതാണ്​ ഞാൻ. ഇവിടെ വെച്ചാണ്​ പ്രിയ മിൽഖയുടെ വേർപാട്​ അറിഞ്ഞത്​. ഇതുപോലൊരു ഇതിഹാസം ഇനിയില്ല. അന്നും ഇന്നും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PT ushamilkha singh
News Summary - Milkhaji, where did you fly to?
Next Story