Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപുതിയ സർക്കാറിനോട്...

പുതിയ സർക്കാറിനോട്...

text_fields
bookmark_border
pinarayi vijayan
cancel

വമ്പിച്ച ജനപിന്തുണയോടെ ഭരണത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും അഭിനന്ദിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും നന്മ മുൻനിർത്തി നീതിപൂർവം കേരളത്തെ മുന്നോട്ടു നയിക്കാൻ കഴിയ​െട്ട എന്നാശംസിക്കുന്നു. വർധിച്ച ജനപിന്തുണ ഗവൺമെൻറി​െൻറയും ഇടതുപക്ഷത്തി​െൻറയും ഉത്തരവാദിത്തം വർധിപ്പിക്കുന്നുണ്ടെന്ന്​ മുഖ്യമ​ന്ത്രിതന്നെ വ്യക്തമാക്കിയതാണ്​. പ്രഥമ മന്ത്രിസഭ യോഗത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട്​ പറഞ്ഞ കാര്യങ്ങൾ ആ ബോധ്യം വെളിപ്പെടുത്തുന്നു​. കേരളത്തെ എങ്ങോട്ടു നയിക്കണം എന്ന കൃത്യമായ കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നുണ്ട് അദ്ദേഹം. കഠിനാധ്വാനവും കവിഞ്ഞ ഇച്ഛാശക്തിയും ആവശ്യമുള്ള കാര്യങ്ങളാണ് അവയോരോന്നും. അവ പ്രാവർത്തികമാക്കാനായാൽ വലിയ മാറ്റം തന്നെയായിരിക്കും കേരളത്തിലുണ്ടാവുക.

ജനാധിപത്യവും മതനിരപേക്ഷതയും

ജനാധിപത്യം, മതനിരപേക്ഷത, അഴിമതി രഹിത വികസനം, ജനക്ഷേമം തുടങ്ങിയവയിലുള്ള ഇടതുപക്ഷത്തി​െൻറ പ്രതിബദ്ധത മുഖ്യമന്ത്രി ആവർത്തിക്കുന്നുണ്ട്. തീർച്ചയായും ഒരു സർക്കാറിനുണ്ടാവേണ്ട അടിസ്ഥാന യോഗ്യതതന്നെയാണത്. അതിദുർബലനായ അവസാന മനുഷ്യ​െൻറയും അഭിപ്രായം മാനിക്കാനും സത്യമാണെങ്കിൽ, അതെത്ര കയ്​പുറ്റതാണെങ്കിലും അംഗീകരിക്കാനുമുള്ള സന്നദ്ധതയാണ് ജനാധിപത്യം. ആ തലത്തിലേക്ക് വളരാൻ ഇടതുപക്ഷവും സർക്കാറും വലിയ ശ്രദ്ധവെക്കുമെന്നുതന്നെയാണ്​ പ്രതീക്ഷ.

തൊലിപ്പുറ മതനിരപേക്ഷതക്കകത്ത് സാമുദായികതയും വർഗീയതയും കേരളത്തിൽ തിടംവെച്ച് വളരുന്നുണ്ട്. തെരഞ്ഞെടുപ്പുകളിൽ അതി​െൻറ ആനുകൂല്യം പറ്റുന്നവരാണ് കേരളത്തിലെ മുഖ്യധാരാ രാഷ്​​ട്രീയകക്ഷികൾ. ഏറ്റവുമൊടുവിൽ ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടം പോലും കേരളത്തിൽ സാമുദായിക ചേരിതിരിവിന്റെ ആഴം വർധിപ്പിക്കാൻ ഉപയോഗപ്പെടുത്തപ്പെട്ടു! മതനിരപേക്ഷ സമൂഹത്തെ കുറിച്ച കൃത്യമായ കാഴ്ചപ്പാടും ജനങ്ങളോട് സംവദിക്കാനുള്ള സംഘടനാ ബലവുമുണ്ട്​ ഇടതുപക്ഷത്തിന്​. കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാറും പുറമേ മതേതരമാകുമ്പോഴും അകം രോഗാതുരരായ ഉദ്യോഗസ്ഥവൃന്ദവും ഉയർത്തുന്ന സമ്മർദത്തെ അതിജീവിക്കാൻ പുതിയ സർക്കാറിനാവണം

പൊതുഫണ്ടിൽനിന്ന് കോടികൾ അടിച്ചുമാറ്റുന്നതു മാത്രമല്ല, അഴിമതി. സ്വജനപക്ഷപാതവും അനർഹമായ പരിഗണനകളും നീതിപൂർവകമല്ലാത്ത വിഭവവിതരണവുമൊക്കെ അഴിമതിയുടെ വകഭേദങ്ങളാണ്. കഴിഞ്ഞ സർക്കാറിനെ വല്ലാതെ പ്രയാസപ്പെടുത്തിയ കാര്യങ്ങളിൽ ഒന്നാണിത്. രേഖകളും ഉത്തരവുകളും സാ​േങ്കതികമായി മാത്രമല്ല, ധാർമികമായും ശരിയായിരിക്കുക എന്നതും പ്രധാനമാണ്.

കരുതൽ ഇനി തൊഴിൽരംഗത്തേക്ക്​

ഓഖിയും രണ്ട് പ്രളയവും കോവിഡും സംസ്ഥാനം അഭിമുഖീകരിച്ചിട്ടുണ്ട്. ദുരന്ത സമയത്ത് പട്ടിണി ഇല്ലാതെ നാടിനെ കാക്കാനും ആത്മവിശ്വാസം നൽകാനും ജാഗ്രതയോടെ സർക്കാർ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, അതേ ജാഗ്രത പുനരധിവാസ പ്രവർത്തനങ്ങളിൽ ഉണ്ടായെന്നു പറയാനാവില്ല. കോവിഡിനെ പ്രതിരോധിക്കുന്നതിലും ജീവൻ രക്ഷാസംവിധാനങ്ങൾ ഒരുക്കുന്നതിലും സർക്കാർ സാമാന്യ നിലവാരം പുലർത്തുന്നു. ലോക്ഡൗണിൽ വരുമാനമില്ലാതാകുന്നവരുടെ വയറിന് ആശ്വാസമാകാനും ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ, അനേകം നിയന്ത്രണങ്ങളാൽ തകർന്നടിഞ്ഞ നമ്മുടെ തൊഴിൽ, വ്യാപാരമേഖലയെ പുനരുജ്ജീവിപ്പിക്കാനും സർക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തുടർന്നും സാമ്പത്തികവ്യവസ്ഥ തകരാതെയും കോവിഡിനെ പ്രതിരോധിക്കുന്നതിനെ കുറിച്ച് നല്ല ഗൃഹപാഠം സർക്കാറിന് ആവശ്യമാണ്.

ആഭ്യന്തര വകുപ്പ്​ പൊലീസ്​ ഭാഷ്യത്തിനപ്പുറം

സ​ർ​ക്കാ​റി​ന് ല​ഭി​ച്ച വർധിത ജനപിന്തുണ ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​​െൻറ അ​ബ​ദ്ധ​ങ്ങ​ൾ​ക്കും വീ​ഴ്ച​ക​ൾ​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​യി​ വി​ല​യി​രു​ത്തപ്പെടരുത്​. അ​തി​ലേ​റ്റ​വും പ്ര​ധാ​നമാണ്​ ആഭ്യന്തരവകുപ്പ്​. പ്ര​ശ്ന​ക്കാ​രു​ണ്ടെ​ന്നും ന​ന്നാ​ക്കി​യെ​ടു​ക്കാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്നു​ം ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ നാ​ളു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്ന​ു. ​പക്ഷേ, അ​ഞ്ചു വ​ർ​ഷം കഴിഞ്ഞും പൊ​ലീ​സി​​െൻറ നി​യ​ന്ത്ര​ണം ഇടതുസർക്കാറി​െൻറ കൈയിൽ വന്നു കഴിഞ്ഞോ എ​ന്ന് സം​ശ​യി​ക്കേ​ണ്ട സ്​ഥിതിയുണ്ടായി.

സം​ഘ്പ​രി​വാ​ർ ശ​ക്തി​ക​ളോ​ട് പൊ​ലീ​സി​​െൻറ അ​നു​ഭാ​വപൂ​ർ​വ​മാ​യ നി​ല​പാ​ട്, വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​ക​ൾ, യു.​എ.​പി.​എ കേ​സു​ക​ൾ, ലോക്കപ്പ്​ മരണങ്ങൾ എ​ന്നി​വ​യി​ൽ പൊ​ലീസ് ഭാ​ഷ്യ​ത്തി​ന​പ്പു​റം പോ​കാ​ൻ കഴിഞ്ഞി​ട്ടി​ല്ല. മ​റ്റെ​ല്ലാ വ​കു​പ്പു​ക​ളു​ടേ​യും​ മേ​ലെ നി​ൽ​ക്കു​ന്ന ഒ​ന്നാ​യി പൊ​ലീ​സ്​സേ​ന മാ​റി. ഒ​രു ജ​നാ​ധി​പ​ത്യസ​മൂ​ഹ​ത്തി​ന്​ അ​നു​യോ​ജ്യ​മാ​യ പൊ​ലീ​സ് സേ​ന​യെ സ​ജ്ജ​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി ഈ ​ഭ​ര​ണ​കാ​ല​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.

സാമൂഹിക സന്തുലിതത്വത്തിൽ സഗൗരവ ശ്രദ്ധ

സാ​മൂ​ഹികനീ​തി​യെ കു​റി​ച്ച പ​രി​ഗ​ണ​ന​ക​ളും പ്ര​ധാ​ന​മാ​ണ്. ​കേ​ര​ള സ​മൂ​ഹ​ത്തി​​െൻറ പ​രിഛേ​ദ​മാവാൻ​ പുതിയ മ​ന്ത്രി​സ​ഭക്ക്​ ആയിട്ടി​ല്ലെന്നും വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കും മേ​ഖ​ല​ക​ൾ​ക്കും മ​തി​യാ​യ പ്രാ​തി​നി​ധ്യ​ം ഉണ്ടായില്ലെന്നുമുള്ള വിമർശനം ഇതിനകം ഉ​യ​ർ​ന്നിട്ടുണ്ട്​. അ​തിലെ വസ്​തുത പരിശോധിച്ച്​ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ആ ​അ​സ​ന്തു​ലി​ത​ത്വം മ​റി​ക​ട​ക്കാ​നും എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും മേ​ഖ​ല​ക​ളെ​യും നീ​തി​യോ​ടെ പ​രി​ഗ​ണി​ക്കാ​നും പ്ര​ത്യേ​കശ്ര​ദ്ധ വേ​ണം. മ​ന്ത്രി​മാ​രു​ടെ വ​കു​പ്പ് വി​ഭ​ജ​ന​ത്തെ കു​റി​ച്ചും ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​യു​ണ്ട്.​ വോട്ട്​ ബാങ്ക്​ രാഷ്​ട്രീയത്തിൽ പരിമിതികളുണ്ടാവാമെങ്കിലും ഭ​ര​ണ​ത്തി​​െൻറ മു​ൻ​ഗ​ണ​ന​ക​ളെ ഇ​ത്ത​രം സ​മ്മ​ർദ​ങ്ങ​ൾ സ്വാ​ധീ​നി​ക്ക​രു​ത്.

ദ​ലി​ത്, മു​സ്‌​ലിം, പി​ന്നാ​ക്ക, സ്ത്രീ ​വി​ഭാ​ഗ​ങ്ങ​ളെ​യും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളെ​യും അ​വ​രു​ടെ ജീ​വി​താ​വ​സ്ഥ​ക​ളി​ൽനി​ന്ന് നോക്കിക്കാണാൻ കഴിയണം. ഭൂ​മി​യു​ടെ അ​വ​കാ​ശം മു​ത​ൽ ദ​ലി​ത് വി​ഭാ​ഗ​ങ്ങ​ൾ കാ​ല​ങ്ങ​ളാ​യി ഉ​ന്ന​യി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ളെ പ​രി​ഗ​ണി​ക്ക​ണം. ​അ​തി​ന് കോ​ർപ​റേ​റ്റു​ക​ളോ​ടും വ​മ്പ​ൻ ക​മ്പ​നി​ക​ളോ​ടും ക​രു​തി​വെ​പ്പി​ല്ലാ​ത്ത മ​ൽ​പി​ടിത്ത​ത്തി​നു​ള്ള ഇ​ച്ഛാ​ശ​ക്തി സ​ർ​ക്കാ​ർ കാ​ണി​ക്കേ​ണ്ടി വ​രും.

ന്യൂനപക്ഷ വകുപ്പ്​ ആർക്കെന്നതല്ല

മു​സ്‌​ലിം സ​മു​ദാ​യം പലതരം വി​വേ​ച​നങ്ങൾ അനുഭവിക്കുന്നുണ്ട്​. ആ​ഗോ​ളത​ല​ത്തി​ൽ രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​സ്‌​ലാമോ​ഫോ​ബി​യ കേ​ര​ള​ത്തി​ലും സ​ജീ​വ​മാ​ണ്. ഇ​ത് കേ​ര​ള​ത്തി​​െൻറ സാ​മു​ദാ​യി​കാ​ന്ത​രീ​ക്ഷ​ത്തെ ത​ക​ർ​ക്കു​ക​യും സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.​ പൊ​ലീ​സി​ലും എ​ക്സി​ക്യൂ​ട്ടീ​വി​ലും അ​ത് രൂ​ക്ഷ​മാ​ണ്. ഇസ്​ലാ​മോ​ഫോ​ബി​യ​യു​ടെ ഗു​ണ​ഭോ​ക്താ​വാ​കു​ന്ന​തി​നു പ​ക​രം അ​തി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഒ​രു മ​ത​നി​ര​പേ​ക്ഷ സ​ർ​ക്കാ​റി​ൽനി​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ന്യൂ​ന​പ​ക്ഷ വ​കു​പ്പ് ആ​ർ​ക്കും കൈ​കാ​ര്യം ചെ​യ്യാം. ആ ​അ​ർ​ഥ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​ന്ന​ത് ആ​ക്ഷേ​പാ​ർ​ഹ​വു​മ​ല്ല. നേ​ര​ത്തെ പ​ര​സ്യ​പ്പെ​ടു​ത്തി​യ​തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ന്യൂ​ന​പ​ക്ഷ വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി തി​രി​ച്ചെ​ടു​ത്ത​തി​ൽ ചി​ല വി​മ​ർ​ശ​ന​ങ്ങ​ളു​ണ്ട്. കാ​ല​ങ്ങ​ളാ​യി ന്യൂ​ന​പ​ക്ഷ വ​കു​പ്പ് കൈ​വ​ശം​വെ​ച്ച് മു​സ്‌​ലിം​ക​ൾ അ​ന​ർ​ഹ​മാ​യ​ത് നേ​ടി​യെ​ടു​ക്കു​ന്നു എ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​െൻറ കാ​ല​ത്ത് സ​വ​ർ​ണ, സം​ഘ്പ​രി​വാ​ർ വി​ഭാ​ഗ​ങ്ങ​ൾ ന​ട​ത്തി​യ വ​ർ​ഗീ​യ പ്ര​ചാ​ര​ണം. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​നെ​യും വ​കു​പ്പ് മ​ന്ത്രി​യെ​യും കൂ​ടി അ​വ​രി​തി​ൽ പ്ര​തി​സ്ഥാ​ന​ത്താ​ക്കി​യി​രു​ന്നു. അ​ത്യ​ന്തം വ​ർ​ഗീ​യ​വും മു​സ്‌​ലിം​വി​രു​ദ്ധ​മാ​യ ഈ ​ആ​രോ​പ​ണ​ത്തി​ൽ എ​ത്ര​മാ​ത്രം യാ​ഥാ​ർ​ഥ്യ​മു​ണ്ടെ​ന്ന് സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പു​റ​ത്തുവി​ട്ട് വ്യ​ക്ത​മാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാവണം. മു​സ്‌​ലിം സം​ഘ​ട​ന​ക​ളും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും -ഇ​പ്പോ​ഴും അ​വ​ര​ത് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്- ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ കാ​ണി​ച്ച അ​മാ​ന്തം മു​സ്‌​ലിം സ​മു​ദാ​യ​ത്തെ സം​ശ​യ​ത്തി​​െൻറ നി​ഴ​ലി​ൽ നി​ർ​ത്തി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് ന്യൂ​ന​പ​ക്ഷ വ​കു​പ്പ് രൂ​പ​വത്​ക​രി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യ​വും അ​തി​​െൻറ ല​ക്ഷ്യ​വും വി​സ്മ​രി​ക്ക​പ്പെ​ട്ടുകൂടാ. ന്യൂ​ന​പ​ക്ഷവ​കു​പ്പ് മു​സ്‌​ലിം​ക​ൾ കൈ​വ​ശം വെ​ച്ചു​കൂ​ടാ എ​ന്ന വ​ർ​ഗീ​യ മ​നോ​ഭാ​വ​ത്തെ​യും മു​ഖ്യ​മ​ന്ത്രി അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

ന്യായീകരണമില്ലാത്ത സാമ്പത്തിക സംവരണം

ഇ​ന്ത്യാ​രാ​ജ്യ​ത്തി​​െൻറ ശി​ൽ​പി​ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്കുമേ​ൽ ക​ത്തിവെ​ക്കു​ക​യാ​യി​രു​ന്നു സാ​മ്പ​ത്തി​കസം​വ​ര​ണം ന​ട​പ്പി​ലാ​ക്കി​യ​തി​ലൂ​ടെ സ​ർ​ക്കാ​ർ ചെ​യ്ത​ത്. ഒ​രു ന്യാ​യീ​ക​ര​ണ​വും അ​തി​നി​ല്ലെ​ന്ന് പി​ന്നീ​ട് സു​പ്രീംകോ​ട​തി​യും തെ​ളി​യി​ച്ചു. ഇ​ത്ത​രം കാ​ഴ്ച​പ്പാ​ടു​ക​ൾ കൈയൊ​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ സാ​മൂ​ഹികനീ​തി സം​ബ​ന്ധി​ച്ച അ​വ​കാ​ശവാ​ദ​ങ്ങ​ൾ അ​ർ​ഥ​വ​ത്താ​കു​ക​യു​ള്ളൂ. അ​തേ​സ​മ​യം, പി.​എ​സ്​.സി നി​യ​മ​ന​ങ്ങ​ളി​ലെ​യും ജോ​ലി സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​ലെ​യും സം​വ​ര​ണ നി​ഷേ​ധ​ത്തി​​െൻറ അ​നേ​കം വ​ഴി​ക​ൾ അ​ട​ക്കാ​ൻ ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്തി​ട്ടി​ല്ല എ​ന്നു​ത​ന്നെ പ​റ​യേ​ണ്ടി​വ​രും. ന​മ്മു​ടെ സെ​ക്ര​േ​ട്ട​റി​യ​റ്റി​ലേ​യും ഉ​ദ്യോ​ഗ​സ്ഥവൃ​ന്ദ​ത്തി​ലെ​യും സ​വ​ർ​ണ താ​ൽ​പ​ര്യ​ങ്ങ​ളെ മ​റി​ക​ട​ന്നു മാ​ത്ര​മേ ഇ​തു സാ​ധി​ക്കൂ.

പിന്നാക്ക മേഖലകളോട്​ അനുഭാവം

പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന മേ​ഖ​ല​ക​ളോ​ടും അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണം. കേ​ര​ള​ത്തി​ൽ വി​ക​സ​ന​ത്തി​െൻറ ഏ​ത​്​ അള​വുകോ​ലി​ലും പി​റ​കി​ലാ​ണ് മ​ല​ബാ​ർ മേ​ഖ​ല. അ​ടി​സ്ഥാ​ന സൗ​ക​ര്യ, വി​ദ്യാ​ഭ്യാ​സ, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ ഇ​ത് പ്ര​ക​ട​മാ​ണ്. ഈ ​തി​രി​ച്ച​റി​വ് കേ​ര​ള​ത്തി​നു​ണ്ട്. വി​ശേ​ഷി​ച്ചും വി​ദ്യാ​ഭ്യാ​സമേ​ഖ​ല​യി​ൽ -പക്ഷേ, ക​ഴി​ഞ്ഞ ര​ണ്ട് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റു​ക​ളും ഇ​ത് കാ​ര്യ​മാ​യി പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. ഹ​യ​ർ സെ​ക്ക​ൻഡറി മേ​ഖ​ല​യി​ൽ അ​നു​ഭ​വി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​ക്ക് താ​ൽ​ക്കാ​ലി​കപ​രി​ഹാ​രം ക​ണ്ടെ​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. സൗ​ക​ര്യ​ക്കു​റ​വ് ഇ​പ്പോ​ഴും മ​ല​ബാ​ർ വ​ൻ​തോ​തി​ൽ അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. മ​ത​നി​ര​പേ​ക്ഷ​മൂ​ല്യ​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന സ​ർ​ക്കാ​ർ നീ​തി​പൂ​ർ​വം വി​ദ്യാ​ഭ്യാ​സ ല​ഭ്യ​ത ഉ​റ​പ്പുവ​രു​ത്തു​ക​യും വേ​ണം.

സ്ത്രീസ​മൂ​ഹ​ത്തെ സം​ബ​ന്ധി​ച്ച സ​ർ​ക്കാ​റി​​െൻറ പ​രി​ഗ​ണ​ന​ക​ൾ ശ്ര​ദ്ധേ​യ​മാ​ണ്. അ​തോ​ടൊ​പ്പം​ സ്ത്രീ ​സൗ​ഹാ​ർ​ദ​പ​ര​മാ​യ സാ​മൂ​ഹി​ക, രാ​ഷ്​ട്രീയ, സാം​സ്കാ​രി​കാ​ന്ത​രീ​ക്ഷം രൂ​പ​പ്പെ​ടുത്താ​ൻ അ​നി​വാ​ര്യ​മാ​യ സോ​ഷ്യ​ൽ എ​ൻജിനീ​യ​റി​ങ്ങും നി​യ​മ​നി​ർ​മാ​ണ​വും സ​ർ​ക്കാ​ർ ന​ട​ത്തേ​ണ്ട​താ​യി​ട്ടു​ണ്ട്.

(ജമാഅത്തെ ഇസ്​ലാമി കേരള അധ്യക്ഷനാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mi abdul azeezPinarayi VijayanPinarayi 2.0
News Summary - MI Abdul Azeez to new government
Next Story