Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅവൾക്കൊപ്പം...

അവൾക്കൊപ്പം നമ്മളായിരുന്ന​ു മുന്നിൽ

text_fields
bookmark_border
അവൾക്കൊപ്പം നമ്മളായിരുന്ന​ു മുന്നിൽ
cancel

ലോക ചലച്ചിത്രത്തി​ൻറ ഹെഡ്ഡാപ്പീസായി അറിയപ്പെടുന്ന ഹോളിവുഡിനെ ഇളക്കിമറിച്ച്​ ഒരു വൻവിവാദം കത്തിപ്പടരുകയാണ്​. ഹോളിവുഡിലെ ഏറ്റവും ശക്​തനായി അറിയപ്പെടുന്ന പ്രമുഖ നിർമാതാവും മിറാമാക്​സ്​ ​ഫിലിം കമ്പനിയുടെ സഹ സ്​ഥാപകനുമായ ഹാർവി വെയ്​ൻസ്​റ്റൈനെതിരെ ഗുരുതര ലൈംഗിക പീഡനാരോപണവുമായി പ്രമുഖ അഭിനേത്രികൾ രംഗത്തെത്തിയിട്ട്​ രണ്ടാഴ്​ചയോളമായി. ആ കുപ്പായത്തി​​െൻറ മറവിൽ കഴിഞ്ഞ 30 വർഷമായി ക്രൂരമായ ബലാൽസംഗം അടക്കം ഇയാൾ ചെയ്​തുവരുന്ന ലൈംഗിക ക​ുറ്റകൃത്യങ്ങളുടെ നടുക്കുന്ന വെളിപ്പെടുത്തലുമായി ദിനംപ്രതി ഒരോരുത്തർ വന്നുകൊണ്ടിരിക്കുന്നു. ഹോളിവുഡിലെ ഇൗ സർവസമ്മത​​െൻറ തനിരൂപം അറിഞ്ഞ സർവരും ഞെട്ടിത്തരിച്ചിരിക്കുകയാണ്​.

ആഞ്​ജലീന ജോളി
 

ഹാ​ർ​വി​യി​ൽ​നി​ന്ന്​ നേരിട്ട ദു​ര​നു​ഭ​വം തുറന്നുപറഞ്ഞ്​ പ്ര​മു​ഖ ഹോ​ളി​വു​ഡ്​ അ​ഭി​നേ​​​​ത്രി​ക​ളാ​യ ആ​ഞ്​​ജ​ലീ​ന ജോ​ളി​യും പാ​ൽ​​​ത്രോ​യു​മ​ട​ക്കം നിരവധി പേരാണ്​ രംഗത്തുവന്നത്​. ‘ദ ​ന്യൂ​യോ​ർ​ക്ക​ർ’ മാ​ഗ​സി​നി​ലാ​ണ്​ ഇ​വ​ർ പീ​ഡ​ന​വി​വ​രം പ​ങ്കു​വെ​ച്ച​ത്. 42കാരിയായ ആഞ്ജ​ലീന അവരുടെ കുട്ടിക്കാലത്തു തന്നെ ഇയാളുടെ ഇരയായിരുന്നുവത്രെ. അയാൾ ഉന്നമിട്ട ഇരകളിൽ ഒന്നു മാത്രമായിരുന്നു ആഞ്​ജലീന.

1998ലെ ചിത്രത്തി​ൻറ റിലീസിങ്​ സമയത്തോടനുബന്ധിച്ച്​ അതി​​െൻറ പ്രൊ​ഡ്യൂസർ ആയിരുന്ന ഹാർവി ഇവരുടെ ഹോട്ടൽ മുറിയിലേക്ക്​ വരികയും ആഞ്​ജലീന അയാളെ തിരസ്​കരിക്കുകയും ചെയ്​തു. ഇതിനുശേഷം ഒരിക്കൽപോലും അയാൾക്കൊപ്പം ജോലി ​െചയ്യാൻ അവർ തയ്യാറായില്ലെന്നും പറയുന്നു. ആ സമയത്തെ ത​​െൻറ കൂട്ടുകാരനായിരുന്ന നടൻ ബ്രാഡ്​പിറ്റുമായി ആഞ്​ജലീന ഇക്കാര്യം പങ്കുവെച്ചു. എന്നാൽ, ഇതി​​െൻറ പ്രത്യാഘാതങ്ങൾ ഭയന്ന്​ അവർ പുറത്ത്​ പറയാതിരിക്കുകയായിരുന്നുവത്രെ. !!!

ഇൗ വാർത്തകൾ അത്ര നിസ്സാരമായി വായിച്ചുപോവേണ്ടതല്ലെന്നു തോന്നുന്നു. രാജ്യം അമേരിക്കയാണ്​. ​ഇരകൾ രാജ്യത്തിനകത്തും പുറത്തും സ്വാധീനമുള്ള ശക്​തരായ അഭിനേത്രികളും. ചലച്ചിത്രമേഖലയിലെ സ്​ത്രീകൾ അഭിമുഖീരിക്കുന്ന പ്രശ്​നങ്ങൾ കേരളത്തിൽ സജീവമായ ചർച്ചകൾക്കും വിചാരണകൾക്കും വിമർശനങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന സവിശേഷമായ സന്ദർഭത്തിൽ കൂടിയാണ്​ ഇതു പുറത്തുവരുന്നത്​.

എന്തുകൊണ്ട്​ ഒച്ചയുയർത്തിയില്ല​? എന്തുകൊണ്ട്​ അന്നു തന്നെ ആരോടും പറഞ്ഞില്ല എന്ന ആണധികാര ചോദ്യങ്ങൾ എല്ലാ കാലത്തും ലൈംഗികാതിക്രമങ്ങളുടെ ഇരകളോട്​ കർക്കശമായി ഉന്നയിച്ചിട്ടുണ്ട്​. നീതിന്യായപീഠത്തിൽ നിന്നടക്കം നമ്മൾ കേട്ടതാണത്​. ഒന്നോർക്കണം, സ്​ത്രീ ശാക്​തീകരണത്തിൽ ലോകത്തിനു വഴികാട്ടികളായി നടന്നവരെന്ന വിശേഷണം പതിച്ചു നൽകുന്ന പാശ്ചാത്യരുടെ ഇടയിൽ നിന്നാണ്​ ഇത്രകാലവും തുറന്നു പറയാനാവാതെ അപമാനവും സഹിച്ച്​ ആഞ്​ജലീനയും പാൽത്രോയുമടക്കം എഴു​ന്നേറ്റു വരുന്നത്​. അവർക്കുപോലും അത്​ ലോകത്തെ അറിയിക്കാൻ വേണ്ടിവന്നത്​ കേവലം ഒന്നോ രണ്ടോ വർഷങ്ങൾ അല്ല. നീണ്ട മുപ്പതു വർഷങ്ങൾ ആണ്​!!!

വ്യാവസായിക വിപ്ലവാനന്തരം പത്തൊൻപതാം നൂറ്റാണ്ടി​െൻറ ആദ്യപാതിയിൽ പടിഞ്ഞാറിൽ ഉദയംചെയ്ത ഫെമിനിസ്റ്റ്​ പ്രസ്ഥാനങ്ങൾ ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിലേക്ക്​ വ്യാപിച്ച്​ ആധുനിക സമൂഹത്തിൽ സ്ത്രശാക്തീകരണത്തി​െൻറ പുതിയ മേച്ചിൽ പുറങ്ങൾ തുറന്നിട്ടുവെന്ന്​ എത്ര തവണ നമ്മൾ വായിച്ചു പഠിച്ചിരിക്കുന്നു. അവിടെപ്പോലും അത്രമേൽ ​അടച്ചുകെട്ടിയാണ്​ സ്​ത്രീപ്രശ്​നങ്ങളെ കണ്ടിരുന്നുവെന്നാണല്ലോ ഇപ്പോൾ പുറത്തുവരുന്ന സംഭവങ്ങളുടെ രത്നച്ചുരുക്കം...

ഇൗ വർഷം ഫെബ്രുവരിയിലാണ്​ ലണ്ടൻ നഗരത്തിലൂടെ നടന്നുപോയ ഒരു യുവതിക്കുണ്ടായ അനുഭവം വായിച്ചത്.​ നാലു മണിക്കൂറോളം നടന്ന ഇവരുടെ നേർക്ക്​ ലൈംഗികച്ചുവയുള്ള കമൻറുകളുടെയും തുറിച്ചുനോട്ടങ്ങളുടെയും പ്രളയമായിരുന്നു. എന്നാൽ, അവർ ചുമന്ന രഹസ്യ കാമറ ഇതെല്ലാം ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ഒരാളിൽ നിന്നും രക്ഷപ്പെടാനുള്ള ഒാട്ടത്തിനിടയിൽ വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു അവര്‍ക്ക്.

വെയ്ന്‍സ്റ്റൈനും ഭാര്യ ജോര്‍ജിന ചാപ്മാനും
 

ലണ്ടന്‍ നഗരത്തിലെ 18നും 34നും ഇടക്കുള്ള 2000 സ്​ത്രീകളിൽ നടത്തിയ ഒരു സർവെയിൽ പകുതിയോളം പേരും തങ്ങൾ വാക്കുകൊണ്ടും ശാരീരികമായും അപരിചിതരിൽ നിന്ന്​ അതിക്രമങ്ങൾക്കിരയായവരാണെന്ന് പറയുന്നു​. പക്ഷ, നഗരം ലണ്ടനാണ്​. ശക്​തമായ നിയമ സംവിധാനങ്ങൾ ഉണ്ടെന്ന്​ പറയപ്പെടുന്ന രാജ്യമാണ്​. അതുകൊണ്ടു​തന്നെ പ്രധാന വാർത്തകളിൽ ഇവ നിങ്ങൾക്ക്​ കാണാനും വായിക്കാനുമാവില്ല.

ഇടപഴകലുകളിലും സാമൂഹ്യ ബന്ധങ്ങളിലും പാശ്ചാത്യരെപോലെ തുറന്ന മാറ്റങ്ങൾ തന്നെ കൊണ്ടുവരണമെന്ന്​ ആവശ്യപ്പെടുന്നവരാണ്​ നമ്മൾ പ്രബുദ്ധ മലയാളികൾ. അത്തരമൊരു സമൂഹത്തിൽപോലും പെണ്ണിന്​ ശരീരം എത്രമേൽ ബാധ്യതയാണെന്ന ആഴമുള്ള ​ചിന്തയിലേക്ക്​ ഉണർത്തുന്നവയാണ്​ ആഞ്​ജലീനയടക്കമുള്ളവരും ലണ്ടൻ നഗരത്തിലുള്ളവരും വൈകിയ വേളയിൽ എങ്കിലും പങ്കുവെക്കുന്ന ​​അനുഭവങ്ങൾ. സെലിബ്രിറ്റികൾ പോലും എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാനുള്ള സാഹചര്യം അവിടങ്ങളിൽ നിലനിൽക്കുന്നുവെങ്കിൽ അവർ നേടിയെടുത്തുവെന്ന്​ പറയുന്ന ശാക്​തീകരണം വിചാരണക്ക്​ വിധേയമാക്കേണ്ടതു തന്നെയാണ്​.

നമ്മൾ മലയാളിപ്പെണ്ണുങ്ങൾക്കും പിന്നിലാണോ​ ഇൗ സ്​ത്രീകളുടെ ആർജ്ജവം എന്ന്​ സംശയിച്ചുപോവുന്നു. അപ്പോഴാണ്​ നമ്മുടെ സ്വന്തം നടിയെയും ഏതു ​പ്രതിസന്ധിയിലും തളരാതെ അവൾക്ക്​ പിന്നിൽ അണിനിരക്കുന്നവരെയും നമിച്ചുപോവുന്നത്​.
ഇപ്പോള്‍ ഹോളിവുഡ്  ‘മീ റ്റൂ’ കാമ്പയ്ന് തുടക്കമിട്ടിരിക്കുന്നു. ഏതെങ്കിലും വിധേനയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കോ ബലാല്‍സംഗത്തിനോ ഇരകളാക്കപ്പെട്ട സ്ത്രീകള്‍ അതു തുറന്നു പറഞ്ഞ് മുന്നോട്ട് വരിക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അഥവാ, ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളെ പ്രതലമാക്കി അവര്‍ പ്രതിരോധമുയര്‍ത്താന്‍ തുടങ്ങുകയാണ്. എന്നാല്‍, ‘അവള്‍ക്കൊപ്പം’ എന്ന് പറഞ്ഞ് ഈ സ്ത്രീകള്‍ക്കും മുമ്പേ നടക്കാന്‍ തുടങ്ങിയവരാണ് നമ്മള്‍. ആ അര്‍ഥത്തില്‍ എന്തുകൊണ്ടും ലോക പെണ്‍സമൂഹത്തിനു മുന്നില്‍ അഭിമാനത്തോടെ കയറി നില്‍ക്കാന്‍ നമുക്ക് കഴിയുമെന്നതില്‍ തര്‍ക്കമില്ല.

പക്ഷേ, ഈ സംഭവത്തില്‍ അവിടെ നിന്ന് കണ്ടു പഠിക്കാനും ചില പാഠങ്ങള്‍ ഉണ്ട് പറയാതെ വയ്യ. വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ വെയ്​ൻസ്​റ്റൈനി​​െൻറ  41 കാരിയായ ഭാര്യ നമ്മുടെ നാട്ടിലെ പാവം ഭാര്യമാരെപോലെ ‘നായകനെ’ പിന്തുണച്ച് രംഗത്തത്തെുകയോ അദ്ദേഹം നിരപരാധിയാണെന്ന് പറഞ്ഞ് കണ്ണീര്‍വാര്‍ക്കുകയോ ആയിരുന്നില്ല. പ്രമുഖ അമേരിക്കന്‍ മോഡലും നടിയുമായ ജോര്‍ജിന ചാപ്മാന്‍ പറഞ്ഞത് അങ്ങോര്‍ വേദനിപ്പിച്ച സ്ത്രീകളെ ഓര്‍ത്ത് എന്‍റെ ഹൃദയം നുറുങ്ങുന്നുവെന്നും അയാള്‍ ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ലെന്നും ഞാന്‍ ഇനിയും ആ മനുഷ്യന്‍െറ കൂടെ കഴിയാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ്. ആത്മാഭിമാനം പണയം വെച്ചിട്ടില്ലാത്ത ഒരു പെണ്ണിന്‍റെ തീരുമാനം സ്വന്തം ഭര്‍ത്താവിനാല്‍ പീഡിപ്പിക്കപ്പെട്ട ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായിരുന്നു.

സംഭവം അറിഞ്ഞ ഉടന്‍ സ്വന്തം കമ്പനിയാണ് ആദ്യം വെയ്​ൻസ്​റൈനെ പുറത്താക്കിയത്. അന്വേഷണത്തോട് പൂര്‍ണ സഹകരണവും അവര്‍ ഉറപ്പു നല്‍കി. അതിനുശേഷം ബാഫ്റ്റയും ഏറ്റവും ഒടുവില്‍ ഓസ്കാര്‍ സമിതിയും പുറത്താക്കി. നമ്മുടെ ചരിത്രത്തില്‍ ഇതുവരെ കേള്‍ക്കാത്ത ക്രൂരകൃത്യം ചെയ്ത നടനോട് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയുടെ സമീപനം എത്തരത്തിലായിരുന്നുവെന്ന് കണ്ടതാണ്.

മീ റ്റൂ കാമ്പയ്ന്‍ തുടക്കമിട്ട അലിസ്സ മിലാനോ
 

എങ്കിലും ചില കാര്യങ്ങള്‍ കൂടി പറയാതെ വയ്യ.
ഉള്ളിത്തൊലി പോലെ പൊളിച്ച് പൊളിച്ച് വരുമ്പോള്‍ ഉള്ളില്‍ ഒന്നുമില്ലാത്ത ശാക്തീകരണം മാത്രമാണ് പടിഞ്ഞാറില്‍ നടക്കുന്നതെന്ന സംശയം തീര്‍ത്തും ന്യായമാവുന്ന ചില ചരിത്ര മഹൂര്‍ത്തങ്ങള്‍ ഉണ്ട്. പാശ്ചാത്യ വാര്‍പ്പു മാതൃകകള്‍ എല്ലാം ഒത്തിണങ്ങിയിട്ടും യു.എസ് പ്രസിഡൻറ പദവിയിലേക്ക് ഹിലരി ക്ലിൻറൺ എത്താതിരിക്കുന്നതും ഇന്ത്യയും ബംഗ്ലാദേശും പാകിസ്താനും ശ്രീലങ്കയ​ും അടക്കമുള്ള രാജ്യങ്ങള്‍ ലോകപൊലീസിനും എത്രയോ മുന്നേ ആ വഴിയില്‍ നടന്നു കയറിയത് ഇതിലെ ഒന്നു മാത്രമാണ്.

പാശ്ചാത്യ സ്ത്രീ ശാക്തീകരണം എന്നത് കമ്പോള ശാക്തീകരണം തന്നെയാണെന്ന പച്ചയായ യാഥാര്‍ഥ്യത്തെക്കുറിച്ച് സ്ത്രീവിമോചകര്‍ അടക്കമുള്ളവര്‍ പൊതുവെ മിണ്ടാറില്ല. സ്ത്രീ ശരീരത്തിന്‍റെ ‘അനന്ത സാധ്യത’കളെ കമ്പോളത്തിന്‍റെ ഏറ്റവും മികച്ച ഫലം കൊയ്തെടുക്കുന്നതിലേക്ക് നയിക്കേണ്ടത് കോര്‍പറേറ്റുകളുടെ ആവശ്യവും അനിവാര്യതയുമാണ്. ആ അര്‍ഥത്തില്‍ അവര്‍ പരിപാലിച്ചുപോരുന്ന ഏറ്റവും വലിയ കച്ചവട സ്ഥാപനമാണ് ഹോളിവുഡ്. മതങ്ങള്‍ പോലും പെണ്ണിന്‍റെ ശരീരത്തെ അവരുടെ വ്യവഹാരത്തിലെ കേന്ദ്ര ബിന്ദുവായി ഗണിച്ചതുപോലെ തന്നെ അപകടകരമായി നോക്കിക്കാണേണ്ടതാണ് കമ്പോള മൂലധനത്തിലെ കേന്ദ്ര ബിന്ദുവായി പെണ്‍ശരീരത്തെ പ്രതിഷ്ഠിക്കുന്ന തന്ത്രവും.

ഇങ്ങത്തേലക്കല്‍ നില്‍ക്കുന്ന മതങ്ങളെ ചൂണ്ടിക്കാണിച്ച് അങ്ങേ തലക്കലേക്ക് പെണ്ണുങ്ങളെ ആട്ടിത്തെളിക്കുമ്പോള്‍ അതാണ് ശരിയായ വഴിയെന്ന് പെണ്‍ലോകവും തെറ്റായി ധരിച്ചുവശാവുന്നു. അതുകൊണ്ട് തന്നെ ഈ കെട്ടുപാടുകള്‍ക്കപ്പുറത്ത് പെണ്ണിന്‍റെ സ്വാഭാവിക ലോകത്തെ അന്വേഷിക്കുന്നതിലും കണ്ടത്തെുന്നതിലും ആധുനിക സ്ത്രീ സമൂഹം ഇരുട്ടില്‍ തപ്പുന്നതായി തോന്നിയിട്ടുണ്ട്. ഈ ലോകം പല അര്‍ഥത്തിലും പല ഇടങ്ങളിലും മുമ്പെങ്ങുമില്ലാത്തവിധം സ്ത്രീ സൗഹൃദമാവുമ്പോള്‍ തന്നെയും അതെത്രത്തോളം ആത്യന്തികമായി അവളെ സുരക്ഷിതയാക്കുന്നുണ്ട് എന്ന അടിസ്ഥാന ചോദ്യമാണ് ഹോളിവുഡിലെ സെലിബ്രിറ്റികളുടെ അനുഭവം നമുക്ക് മുന്നില്‍ തുറന്നിടുന്നത്.

 

Show Full Article
TAGS:metoo sexual assault article 
News Summary - metoo campaign against sexual assault
Next Story