Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഹിമാലയം ഉരുകുമ്പോൾ...

ഹിമാലയം ഉരുകുമ്പോൾ ദുരന്തം പാഞ്ഞിറങ്ങുന്നു

text_fields
bookmark_border
https://www.madhyamam.com/tags/himalaya
cancel

നേ​പ്പാ​ൾ-​തി​ബ​റ്റ് അ​തി​ർ​ത്തി​യി​ലെ ഹി​മാ​ല​യ​ൻ താ​ഴ്‌​വ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​കൃ​തി ദു​ര​ന്തം ന​ൽ​കു​ന്ന​ത്, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്റെ കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പ്. ഹി​മാ​ല​യം സ്വാ​ഭാ​വി​ക​മാ​യി​ത്ത​ന്നെ മ​ണ്ണി​ടി​ച്ചി​ലി​നും പ്ര​ള​യ​ത്തി​നും ഹി​മ​പാ​ത​ത്തി​നും സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​മാ​ണ്. എ​ന്നാ​ൽ, ചൂ​ടു​കൂ​ടു​ന്ന അ​ന്ത​രീ​ക്ഷ​വും അ​തി​വേ​ഗം പി​ൻ​വാ​ങ്ങു​ന്ന ഹി​മാ​നി​ക​ളും മ​ഴ​യു​ടെ സ്വ​ഭാ​വ​ത്തി​ലു​ണ്ടാ​കു​ന്ന മാ​റ്റ​വും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​പ​നി​ല വ​ർ​ധ​ന​യും കൂ​ടി​ച്ചേ​രു​മ്പോ​ൾ പ​ഴ​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് പു​തി​യ ക​രു​ത്ത് ല​ഭി​ക്കു​ക​യാ​ണെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

സാ​ധാ​ര​ണ പ്ര​ള​യ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി വ​ള​രെ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ അ​സാ​ധാ​ര​ണ​മാ​യ അ​ള​വി​ൽ വെ​ള്ളം താ​ഴേ​ക്ക് കു​തി​ച്ചെ​ത്തു​ന്ന​താ​ണ് ‘ഫ്ലാ​ഷ് ഫ്ല​ഡ്’ അ​ഥ​വാ മി​ന്ന​ൽ​പ്ര​ള​യം. ക​ന​ത്ത മ​ഴ, മേ​ഘ​വി​സ്ഫോ​ട​നം, മ​ണ്ണി​ടി​ച്ചി​ൽ മൂ​ലം ത​ട​യ​പ്പെ​ട്ട ന​ദി പെ​ട്ടെ​ന്ന് തു​റ​ക്കു​ന്ന​ത്, ഹി​മ​ത​ടാ​കം പൊ​ട്ടു​ന്ന​ത് തു​ട​ങ്ങി പ​ല കാ​ര​ണ​ങ്ങ​ളും ഇ​തി​നു പി​ന്നി​ലു​ണ്ടാ​കാം. മ​ല​നി​ര​ക​ളി​ലെ കു​ത്ത​നെ​യു​ള്ള ച​രി​വു​ക​ളും ഇ​ടു​ങ്ങി​യ താ​ഴ്‌​വ​ര​ക​ളും ഈ ​ഒ​ഴു​ക്കി​ന്റെ വേ​ഗ​വും ന​ശീ​ക​ര​ണ​ശേ​ഷി​യും പ​ല​മ​ട​ങ്ങ് വ​ർ​ധി​പ്പി​ക്കു​ന്നു.

ഇ​വി​ടെ മി​ന്ന​ൽ പ്ര​ള​യ​ത്തി​ന്റെ കാ​ര​ണ​മാ​ണ് ഈ ​അ​പ​ക​ട​ത്തെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. ഹി​മാ​ല​യ​ൻ മി​ന്ന​ൽ​പ്ര​ള​യ​ങ്ങ​ളെ സ​മ​ത​ല​പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​പ്പൊ​ക്ക​വു​മാ​യി താ​ര​ത​മ്യം ചെ​യ്യാ​നാ​കി​ല്ല. പ​ല​പ്പോ​ഴും താ​ഴേ​ക്കെ​ത്തു​ന്ന​ത് വെ​ള്ളം മാ​ത്ര​മ​ല്ല. പാ​റ​ക്ക​ഷ​ണ​ങ്ങ​ളും മ​ണ്ണും മ​ര​ങ്ങ​ളും മ​ഞ്ഞും ഹി​മാ​നി​ക​ളി​ൽ​നി​ന്നു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ളും അ​തി​നൊ​പ്പ​മു​ണ്ടാ​കും.

ഒ​രു ഹി​മാ​നി മു​ന്നോ​ട്ടു​നീ​ങ്ങു​മ്പോ​ൾ പാ​റ​യും മ​ണ്ണും അ​വ​ശി​ഷ്ട​ങ്ങ​ളും അ​തി​നൊ​പ്പം നീ​ങ്ങു​ന്നു. എ​ന്നാ​ൽ, ഹി​മാ​നി ഉ​രു​കി പി​ന്നോ​ട്ടു​പോ​കു​മ്പോ​ൾ വ​ലി​യ അ​ള​വി​ലു​ള്ള പാ​റ​യും ച​ര​ലും മ​ണ്ണും മ​ല​ഞ്ച​രി​വു​ക​ളി​ൽ സ്ഥി​ര​ത​യി​ല്ലാ​തെ അ​വ​ശേ​ഷി​ക്കും. ഇ​ത്ത​രം അ​യ​ഞ്ഞ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മ്പോ​ഴോ പെ​ട്ടെ​ന്ന് മ​ഞ്ഞു​രു​കു​മ്പോ​ഴോ അ​വ വെ​ള്ള​ത്തി​ൽ കു​തി​ർ​ന്ന് താ​ഴേ​ക്ക് തെ​ന്നി​മാ​റാം.

ആ​ദ്യം ചെ​റി​യ മ​ണ്ണി​ടി​ച്ചി​ലാ​യി തു​ട​ങ്ങു​ന്ന സം​ഭ​വം പി​ന്നീ​ട് വ​ൻ ഡെ​ബ്രി​സ് ഫ്ലോ​യാ​യി മാ​റാം. ചി​ല​പ്പോ​ൾ പാ​റ​യും മ​ഞ്ഞും ന​ദി​യു​ടെ ഒ​ഴു​ക്ക് ത​ട​ഞ്ഞ് പ്ര​കൃ​തി​ദ​ത്ത​മാ​യ ഒ​രു താ​ൽ​ക്കാ​ലി​ക അ​ണ​ക്കെ​ട്ടും സൃ​ഷ്ടി​ക്കും. പി​ന്നി​ൽ വെ​ള്ളം അ​ടി​ഞ്ഞു​കൂ​ടി ആ ​ത​ട​സ്സം പൊ​ട്ടു​മ്പോ​ൾ താ​ഴേ​ക്ക് എ​ത്തു​ന്ന​ത് സാ​ധാ​ര​ണ പ്ര​ള​യ​മ​ല്ല; വെ​ള്ള​വും പാ​റ​യും ച​ളി​യും ചേ​ർ​ന്ന വി​നാ​ശ​ക​ര​മാ​യ ത​രം​ഗ​മാ​ണ്.

ഇ​ത് ഒ​രു സി​ദ്ധാ​ന്ത​പ​ര​മാ​യ ഭീ​ഷ​ണി മാ​ത്ര​മ​ല്ല. ഹി​ന്ദു​കു​ഷ്-​ഹി​മാ​ല​യ മേ​ഖ​ല​യി​ലെ ഹി​മാ​നി​ക​ളു​ടെ ഐ​സ് ന​ഷ്ട​പ്പെ​ടു​ന്ന വേ​ഗം 2000ത്തി​ന് ശേ​ഷം ഇ​ര​ട്ടി​യാ​യ​താ​യി 2026ലെ ​പ​ഠ​ന​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ ഇ​ന്റ​ഗ്രേ​റ്റ​ഡ് മൗ​ണ്ട​ൻ ഡെ​വ​ല​പ്‌​മെ​ന്റ് വ്യ​ക്ത​മാ​ക്കു​ന്നു. 1975നു​ശേ​ഷം ചി​ല മേ​ഖ​ല​ക​ളി​ൽ മൊ​ത്തം 27 മീ​റ്റ​ർ​വ​രെ ഐ​സ് ക​നം ന​ഷ്ട​പ്പെ​ട്ട​താ​യും സ്ഥാ​പ​നം പ​റ​യു​ന്നു.

മ​ഞ്ഞു​പെ​യ്യേ​ണ്ട ഉ​യ​ര​ങ്ങ​ളി​ൽ മ​ഴ

കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തി​ന്റെ മ​റ്റൊ​രു അ​പ​ക​ട​ക​ര​മാ​യ സൂ​ച​ന മ​ഴ​യു​ടെ​യും മ​ഞ്ഞു​വീ​ഴ്ച​യു​ടെ​യും ഭൂ​പ​ട​ത്തി​ൽ സം​ഭ​വി​ക്കു​ന്ന മാ​റ്റ​മാ​ണ്. പ​ണ്ടു​കാ​ല​ത്ത് പ്ര​ധാ​ന​മാ​യും മ​ഞ്ഞു​വീ​ണി​രു​ന്ന ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ മ​ഴ ല​ഭി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ കൂ​ടി​വ​രു​ന്നു. അ​താ​യ​ത് മ​ഴ ല​ഭി​ക്കു​ന്ന മേ​ഖ​ല മ​ല​മു​ക​ളി​ലേ​ക്ക് ഉ​യ​രു​ക​യും മ​ഞ്ഞു​വീ​ഴു​ന്ന മേ​ഖ​ല അ​തി​ലും കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് പി​ന്മാ​റു​ക​യും ചെ​യ്യു​ന്നു.

മ​ഞ്ഞു​വീ​ഴ്ച​യും മ​ഴ​യും ഭൂ​മി​യോ​ട് ഒ​രേ രീ​തി​യി​ല​ല്ല പെ​രു​മാ​റു​ന്ന​ത്. മ​ഞ്ഞ് ഭൂ​മി​യി​ൽ സം​ഭ​രി​ക്ക​പ്പെ​ടു​ക​യും ക്ര​മേ​ണ ഉ​രു​കി വെ​ള്ള​മാ​കു​ക​യും ചെ​യ്യു​മ്പോ​ൾ ക​ന​ത്ത മ​ഴ വ​ള​രെ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ച​രി​വു​ക​ളെ ന​ന​ക്കു​ന്നു. ഇ​തി​ന​കം അ​സ്ഥി​ര​മാ​യ ഹി​മാ​നി അ​വ​ശി​ഷ്ട​ങ്ങ​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത് സം​ഭ​വി​ക്കു​മ്പോ​ൾ മ​ണ്ണി​ടി​ച്ചി​ലും പാ​റ​യി​ടി​ച്ചി​ലും അ​തി​വേ​ഗം സ​ജീ​വ​മാ​കാം.

ശാ​സ്ത്ര​ജ്ഞ​ർ നി​രീ​ക്ഷി​ക്കു​ന്ന മ​റ്റൊ​രു മാ​റ്റം രാ​ത്രി​യി​ലെ താ​പ​നി​ല​യി​ലു​ണ്ടാ​യ വ്യ​തി​യാ​ന​മാ​ണ്. ഉ​യ​ർ​ന്ന ഹി​മാ​ല​യ​ൻ മേ​ഖ​ല​ക​ളി​ൽ പ​ക​ൽ ചൂ​ടു​ണ്ടാ​യാ​ലും രാ​ത്രി താ​പ​നി​ല വ​ലി​യ തോ​തി​ൽ താ​ഴു​ന്ന​ത് സാ​ധാ​ര​ണ​മാ​യി​രു​ന്നു. ഈ ​രാ​ത്രി​കാ​ല ത​ണു​പ്പ് മ​ഞ്ഞി​ന്റെ​യും ഹി​മാ​നി​ക​ളു​ടെ​യും ഉ​രു​ക​ൽ താ​ൽ​ക്കാ​ലി​ക​മാ​യി മ​ന്ദ​ഗ​തി​യി​ലാ​ക്കു​മാ​യി​രു​ന്നു.

എ​ന്നാ​ൽ, കു​റ​ഞ്ഞ താ​പ​നി​ല​യും ഉ​യ​രു​ന്ന സാ​ഹ​ച​ര്യം വ​ന്നാ​ൽ ഈ ​സ്വാ​ഭാ​വി​ക ‘ബ്രേ​ക്ക്’ ന​ഷ്ട​പ്പെ​ടു​ന്നു. പ​ക​ലു​ണ്ടാ​യി​രു​ന്ന ഉ​രു​ക​ൽ രാ​ത്രി​യി​ലും തു​ട​രും. ഇ​തി​നൊ​പ്പം മ​ഴ​യും വ​ന്നാ​ൽ മ​ല​ഞ്ച​രി​വു​ക​ളി​ൽ വെ​ള്ള​ത്തി​ന്റെ അ​ള​വും മ​ർ​ദ​വും അ​തി​വേ​ഗം വ​ർ​ധി​ക്കും. ഇ​വി​ടെ കാ​ലാ​വ​സ്ഥാ മാ​റ്റം ഒ​രു സ്വി​ച്ച് അ​മ​ർ​ത്തു​ന്ന​തു​പോ​ലെ നേ​രി​ട്ട് ദു​ര​ന്ത​മു​ണ്ടാ​ക്കു​ന്നി​ല്ല. പ​ക​രം ദു​ര​ന്ത​ത്തി​നു​ള്ള പ​ശ്ചാ​ത്ത​ലം കൂ​ടു​ത​ൽ അ​സ്ഥി​ര​മാ​ക്കു​ക​യാ​ണ്.

ഹി​മാ​നി​ക​ളു​ടെ പി​ൻ​വാ​ങ്ങ​ൽ, മ​ഞ്ഞി​നു​പ​ക​രം മ​ഴ ല​ഭി​ക്കു​ന്ന​ത്, കു​റ​ഞ്ഞ സ​മ​യ​ത്തെ അ​തി​തീ​വ്ര​മ​ഴ, രാ​ത്രി​യി​ലെ ചൂ​ട്, അ​സ്ഥി​ര​മാ​യ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ, കു​ത്ത​നെ​യു​ള്ള ച​രി​വു​ക​ൾ-​എ​ന്നി​വ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ടു​മ്പോ​ഴാ​ണ് പ്ര​കൃ​തി​യു​ടെ ഘ​ട​ന​യി​ലും അ​തു​വ​ഴി കാ​ലാ​വ​സ്ഥ​യി​ലു​മു​ണ്ടാ​യ ചെ​റി​യൊ​രു മാ​റ്റം വ​ലി​യ ദു​ര​ന്ത​മാ​യി മാ​റു​ന്ന​ത്.

ഒ​രു രാ​ജ്യ​ത്തി​ന്റെ ദു​ര​ന്ത​മ​ല്ല

ഹി​മാ​ല​യ​ത്തി​ലെ ജ​ല​ദു​ര​ന്ത​ങ്ങ​ൾ​ക്ക് ദേ​ശീ​യ അ​തി​ർ​ത്തി​ക​ളി​ല്ല. പു​തി​യ ദു​ര​ന്തം ബാ​ധി​ച്ച ഭോ​ടെ കോ​ശി പോ​ലു​ള്ള ന​ദി​ക​ൾ തി​ബ​റ്റി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഉ​ത്ഭ​വി​ച്ച് നേ​പ്പാ​ളി​ലൂ​ടെ ഒ​ഴു​കി വ​ലി​യ ന​ദീ​വ്യ​വ​സ്ഥ​ക​ളി​ൽ ചേ​രു​ന്നു. തു​ട​ർ​ന്ന് അ​വ​യു​ടെ വെ​ള്ളം ഇ​ന്ത്യ​യി​ലേ​ക്കും എ​ത്തു​ന്നു. അ​തു​കൊ​ണ്ട് തി​ബ​റ്റി​ൽ സം​ഭ​വി​ക്കു​ന്ന ഹി​മാ​നി ത​ക​ർ​ച്ച നേ​പ്പാ​ളി​നെ ബാ​ധി​ക്കാം; നേ​പ്പാ​ളി​ലെ പ്ര​ള​യ​ത​രം​ഗം മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം ഇ​ന്ത്യ​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​കാം.

ഇ​ന്ത്യ ടു​ഡേ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തു​പോ​ലെ, ഹി​മാ​ല​യ​ത്തി​ന്റെ മു​ക​ൾ​പ്ര​ദേ​ശ​ത്തെ ദു​ര​ന്തം വ​ള​രെ വേ​ഗ​ത്തി​ൽ അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ഷ​ണി​യാ​യി മാ​റാ​ൻ ക​ഴി​യും. അ​തി​നാ​ൽ ഹി​മാ​ല​യ​ൻ ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന് ഓ​രോ രാ​ജ്യ​വും സ്വ​ന്തം അ​തി​ർ​ത്തി​ക്കു​ള്ളി​ൽ സ്ഥാ​പി​ക്കു​ന്ന മ​ഴ​മാ​പി​നി​ക​ളും മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ളും മാ​ത്രം പോ​രാ. ഉ​പ​ഗ്ര​ഹ നി​രീ​ക്ഷ​ണം, ഹി​മാ​നി​ക​ളു​ടെ​യും ഹി​മ​ത​ടാ​ക​ങ്ങ​ളു​ടെ​യും തു​ട​ർ​ച്ച​യാ​യ മാ​പ്പി​ങ്, ന​ദീ​പ്ര​വാ​ഹ ഡേ​റ്റ​യു​ടെ ത​ത്സ​മ​യ കൈ​മാ​റ്റം, അ​തി​ർ​ത്തി ക​ട​ന്നു​ള്ള മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം എ​ന്നി​വ അ​നി​വാ​ര്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:climate changedisasterHimalayaIce melting
Next Story