Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമാർ മാത്യു അറയ്ക്കൽ:...

മാർ മാത്യു അറയ്ക്കൽ: പകരക്കാരനില്ലാത്ത അമരക്കാരൻ

text_fields
bookmark_border
മാർ മാത്യു അറയ്ക്കൽ: പകരക്കാരനില്ലാത്ത അമരക്കാരൻ
cancel
camera_alt?????? ????????

അഞ്ചുപതിറ്റാണ്ട്​ ആത്മീയ വിശ്വാസ ജീവിതത്തിൽ നിറസാന്നിധ്യമായ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന്​ ഇന്ന് 75. ദീർഘകാലം കാഞ്ഞിരപ്പള്ളി കത്തോലിക്കസഭയുടെ അമരക്കാരനായി പ്രവർത്തിച്ച അദ്ദേഹം ഇന്നു രൂപതാധ്യക്ഷസ്​ഥാനം ഒഴിയും​.
1944 ഡിസംബർ 10ന് എരുമേലി അറയ്​ക്കൽ കുടുംബത്തിൽ മത്തായി-ഏലിയാമ്മ ദമ്പതികളുടെ മകനായി ജനനം. സ​െൻറ്​ തോമസ്​ സ്​കൂളിൽ വിദ്യാഭ്യാസം. തുടർന്ന് ചങ്ങനാശ്ശേരി സ​െൻറ്​ തോമസ്​ മൈനർ സെമിനാരിയിലും വടവാതൂർ സെമിനാരിയിലും പഠനം. 1971 മാർച്ച് 13ന് മാർ ആൻറണി പടിയറയിൽനിന്ന് വൈദികപട്ടം സ്വീകരിച്ചു. 1971-1974 കാലഘട്ടങ്ങളിൽ അമ്പൂരി ഇടവകയിൽ അസി. വികാരി. അറയ്ക്കലച്ച​​െൻറ ജീവിതയാത്ര ഇവിടെയാരംഭിക്കുന്നു.


ചങ്ങനാശ്ശേരി അതിരൂപതയിലെ കുടിയേറ്റ മേഖലയായ അമ്പൂരിയിൽ ആരംഭിച്ച പിതാവി​െൻറ സാമൂഹികപ്രവർത്തനം, രൂപത വിഭജിച്ചപ്പോൾ കാഞ്ഞിരപ്പള്ളി രൂപതയുടെ കുടിയേറ്റപ്രദേശമായ ഹൈറേഞ്ചിലേക്കു മാറി. ഹൈറേഞ്ച് മലമടക്കുകളിൽ, രാഷ്​ട്രീയക്കാരേക്കാൾ മുമ്പായി വികസനമെത്തിച്ചതി​െൻറ മുൻനിരയിൽ പിതാവുണ്ട്​.
ആത്മീയതയും അധ്വാനവും വിശ്വാസവും വികസനവും സമർപ്പണവും സാക്ഷ്യവും ഒരുമിച്ചുപോകേണ്ടതാണ് എന്നു ജീവിതംകൊണ്ട്​ തെളിയിച്ച വ്യക്തിയാണ് മാർ മാത്യു അറയ്ക്കൽ. സമഗ്രസ്വത്വത്തി​െൻറ പ്രാധാന്യം വാക്കിലും പ്രവൃത്തിയിലും അദ്ദേഹം വെളിവാക്കുന്നു. വ്യക്തികളെ അവരുടെ സമഗ്രതയിൽ ദർശിക്കാനും അവരിലെ സാധ്യത കണ്ടെത്താനും ഈ ഇടയ​േശ്രഷ്ഠനുള്ള കഴിവ് അപാരമാണ്.

1971ൽ വൈദികനായ പിതാവ്, 2001ൽ മെത്രാൻ സ്​ഥാനത്തേക്ക് ഉയർത്തപ്പെട്ടു. കാഞ്ഞിരപ്പള്ളി രൂപതയുടെ ഭരണസാരഥ്യം ഏറ്റെടുത്തു.
തിരുവനന്തപുരം ജില്ലയിലെ അമ്പൂരി പ്രദേശത്തെ തൊഴിലാളികളെ ഉൾപ്പെടുത്തി 1972ലെ കേരളത്തിലെ പ്രഥമ തൊഴിലാളി സഹകരണ സംഘത്തിന് തുടക്കംകുറിച്ചാണ്​ സാമൂഹികപ്രവർത്തനം ആരംഭിക്കുന്നത്. 1978ൽ പീരുമേട്ടിൽ, പീരുമേട് വികസന സമിതി രൂപവത്​കരിച്ച് കർമമണ്ഡലം ഹൈറേഞ്ചാക്കി സ്​ഥിരീകരിച്ചു. ജൈവകൃഷി മേഖലയിൽ കേരളത്തിൽ ആദ്യമായി കാലുകുത്തിയ ഒരു പ്രവർത്തകനാണ് പിതാവ്. യൂറോപ്യൻ യൂനിയ​​െൻറ ഭാഗിക സഹായത്തോടെ പീരുമേട്ടിൽ ഓർഗാനിക് തേയില ഫാക്ടറിയും ഓർഗാനിക് സ്​പൈസസ്​ ഫാക്ടറിയും ഈ രംഗത്തെ കാൽവെപ്പാണ്. സഹ്യാദ്രി ആയുർവേദ ആശുപത്രിയും സഹ്യാദ്രി ആയുർവേദ ഫാർമസ്യൂട്ടിക്കൽസും പിതാവി​െൻറ വികസന പന്ഥാവിലെ രജതരേഖകളാണ്. 235 ഓളം ആയുർവേദ മരുന്നുകളും കൂട്ടുകളും ഉൽപാദിപ്പിക്കുന്ന വലിയ സ്​ഥാപനമായി സഹ്യാദ്രി ഇന്ന് ഉയർന്നുനിൽക്കുന്നു.

രൂപതയിലെതന്നെ സാമൂഹികപ്രവർത്തനമേഖലയായ മലനാട് ​െഡവലപ്​മ​െൻറ് സൊസൈറ്റി ഇന്ന് ഇന്ത്യയിലെ കർഷക ജനകീയ പങ്കാളിത്തമുള്ളതും ഏറ്റവും ഉന്നതനിലവാരം പുലർത്തുന്നതുമായ സാമൂഹിക സംരംഭമാണ്. തമിഴ്നാട്ടിലും കേരളത്തിലുമായി തുടരുന്ന എം.ഡി.എസി​െൻറ മികവുറ്റ സംരംഭങ്ങളിൽ നേരിട്ടുള്ള ഗുണഭോക്താക്കൾ അരലക്ഷത്തിലേറെയാണ്. കർഷകപ്രസ്​ഥാനമായ ഇൻഫാമി​െൻറ ചിട്ടയായ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നതും എം.ഡി.എസാണ്.

സാമൂഹികപ്രവർത്തനത്തിൽ ഊന്നിനിൽക്കുമ്പോഴും വികസനവും വിദ്യാഭ്യാസവും തമ്മിലുള്ള ജൈവബന്ധത്തെക്കുറിച്ച് പിതാവ് ബോധവാനായിരുന്നു. 1995ൽ പിതാവ് കുട്ടിക്കാനമെന്ന കുന്നിൻമുകളിൽ മരിയൻ കോളജിന് ആരംഭംകുറിച്ചു.‘സ്വപ്നങ്ങളിൽ പണിത സ്​ഥാപന’മെന്നാണ് പിതാവ് മരിയൻ കോളജിനെ വിശേഷിപ്പിക്കുന്നത്. പ്രഫഷനൽ വിദ്യാഭ്യാസമേഖല തുറന്നുകിട്ടിയപ്പോൾ അവിടെയും തുടക്കക്കാരനായതി​െൻറ ദൃഷ്​ടാന്തമാണ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജ്. ഇന്ത്യയിലെതന്നെ സ്വകാര്യ എൻജിനീയറിങ് കോളജുകളിൽ ഉന്നത സ്​ഥാനമാണ് അമൽജ്യോതിയുടേത്. സ്​കൂൾ വിദ്യാഭ്യാസവും ഇഷ്​ടമേഖലയാണ്. കേരളത്തിലെ ഏറ്റവും മികച്ച സി.ബി.എസ്​.ഇ സ്​കൂളുകളായ ആനക്കല്ല് സ​െൻറ്​ ആൻറണീസ്​ സ്​കൂൾ, റാന്നി സിറ്റഡൽ സ്​കൂൾ ഇവയെല്ലാം ആ മേഖലയിലെ പൊൻതാരങ്ങളാണ്.

കേരള കത്തോലിക്ക സഭയിൽ അല്മായ േപ്രഷിതത്വം സെമിനാർ വിഷയം മാത്രമായിരുന്നു. അല്മായർ കൂടെ വേണം എന്ന ചിന്തയെക്കാൾ കൂടെയുണ്ടാവും എന്ന ചിന്തയാണ് സഭാധികാരികളെ നയിച്ചിരുന്നത്. സീറോ-മലബാർ സഭയിൽ ആ ചിന്ത തിരുത്തിയത് അല്മായ കമീഷ​​െൻറ രൂപവത്​കരണത്തോടെയാണ്. ആരംഭം മുതൽ കമീഷ​​െൻറ പ്രവർത്തനങ്ങൾ, വൈവിധ്യമേറിയതായിരുന്നു. അല്മായരെ അംഗീകരിക്കുന്ന മനസ്സ്, അവർക്കുവേണ്ടി വാദിക്കാനുള്ള തീക്ഷ്ണത, അല്മായരാണ് സഭയെന്ന തിരിച്ചറിവ് ഇവയെല്ലാം പിതാവി​െൻറ അല്മായ ബന്ധത്തിലെ സുവർണ നൂലുകളാണ്. ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ അല്മായ കൗൺസിൽ ചെയർമാനായും ഈ ദൗത്യം തുടരുന്നു.

പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം എന്ന നിലയിൽ വിവിധ സംസ്​ഥാന,ദേശീയ, അന്തർദേശീയ സ്​ഥാനങ്ങൾ വഹിക്കാൻ പിതാവിന് അവസരം ലഭിച്ചിട്ടുണ്ട്. ഇസ്രായേലി​െൻറ ഗുഡ്​വിൽ അംബാസഡർ (2006), മിസ്സോറി പ്രതിനിധി സഭയുടെ അംഗീകാര സർട്ടിഫിക്കറ്റ് (2007), കേന്ദ്ര സർക്കാർ ശാസ്​ത്ര സാങ്കേതിക വകുപ്പി​െൻറ കൺസൽട്ടൻറ്​ (95-98), കേന്ദ്ര ആസൂത്രണ വകുപ്പി​െൻറ എൻ.ജി.ഒ വിഭാഗം ഉപദേശകസമിതി അംഗം (98-03), സംസ്​ഥാന ഫാമിങ് കോർപറേഷൻ അംഗം (85-90), കേരള സോഷ്യൽ സർവിസ്​ ഫോറം ചെയർമാൻ (1995-), ജീവൻ ടി.വി ചെയർമാൻ (2002-2007) രാഷ്​ട്രദീപിക ചെയർമാൻ (2003-2007) എന്നിവ ചിലതു മാത്രം.

Show Full Article
TAGS:mathew arackal Malayalam Article 
News Summary - mathew arackal-malayalam article
Next Story