Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകമ്പോളവിധേയ...

കമ്പോളവിധേയ ജനാധിപത്യത്തിൽ സംഭവിക്കുന്നത്​

text_fields
bookmark_border
democracy
cancel

അമേരിക്കൻ ഐക്യനാടുകൾ ജനാധിപത്യം ഏറ്റുപറയുന്നു, പക്ഷേ, അതു സമ്പന്നരുടെ ഭരണമായി മാറി എന്നു നോം ചോംസ്​കി അഭി​ പ്രായപ്പെടുകയുണ്ടായി. മുതലാളിത്തവ്യവസ്​ഥിതിയുടെ ചിന്തകനായ ആഡം സ്​മിത്ത് ‘രാജ്യങ്ങളുടെ സമ്പത്ത്’ എഴുതിയ 1776ൽ ഇംഗ്ലണ്ടി​​െൻറ രാഷ്​ട്രീയനയങ്ങൾ ഉണ്ടാക്കാൻ പോകുന്നത് കച്ചവടക്കാരും ഉൽപാദകരുമായിരിക്കുമെന്നു പ്രവചിച്ചിട ്ടുണ്ട്. ഇതു സൂചിപ്പിച്ചുകൊണ്ടു ചോംസ്​കി പറഞ്ഞു: ‘‘ഇന്നു കച്ചവടക്കാരും ഉൽപാദകരുമല്ല സമൂഹത്തെ വിലയ്​ക്കെടു ക്കുന്നതും നയങ്ങൾ അടിച്ചേൽപിക്കുന്നതും. ഇത്​ ഇന്നു ചെയ്യുന്നത്​ സാമ്പത്തികസ്​ഥാപനങ്ങളും മൾട്ടി നാഷനൽ കോർപ റേഷനുകളുമാണ്. സമൂഹത്തി​ലെ ശക്​തന്മാരുടെയും വിശേഷാവകാശങ്ങളുള്ളവരുടെയും താൽപര്യങ്ങൾ എല്ലാവിധവും സഹായിക്കുക യും സംരക്ഷിക്കുകയും ചെയ്യുന്നു. ശേഷം ജനം മുതലാളിത്തത്തി​​െൻറ മൃഗീയ യാഥാർഥ്യത്തി​​െൻറ കെടുതികൾക്കു വിധിക്കപ്പെടുന്നു.’’ മുതലാളിത്തം ജനാധിപത്യത്തെ അപകടപ്പെടുത്തുന്നു എന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.

1991ൽ മൻമോഹൻ സിങ്​ സമ്മിശ്ര സമ്പദ്​ വ്യവസ്ഥ അവസാനിപ്പിച്ചു കമ്പോള ലിബറൽ സാമ്പത്തികനയം സ്വീകരിച്ചപ്പോൾ ഇന്ത്യ വാതിൽ തുറന്നതു ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന ഫാഷിസ്​റ്റ്​ ചുവയുള്ള ഭരണത്തിനാണ് എന്ന് ഉൗഹിച്ചുകാണില്ല. ജനാധിപത്യത്തി​​െൻറ അടിസ്​ഥാന തത്ത്വം അടിസ്​ഥാന മനുഷ്യാവകാശങ്ങൾ ഉറപ്പാക്കാൻ രാഷ്​ട്രീയ തീരുമാനങ്ങളെടുക്കുകയാണ്. അപ്പോൾ ഏറ്റവും പരിമിതപ്പെടുത്തേണ്ടതു സ്വകാര്യസ്വത്തവകാശം തന്നെ. അതുണ്ടാക്കേണ്ടത്​ഭരണഘടനക്ക്​ അനുസൃതമായ നിയമനിർമാണങ്ങളിലൂടെയുമാണ്. എന്നാൽ, കമ്പോള മുതലാളിത്തത്തിൽ തീരുമാനങ്ങളും അവയുടെ നടത്തിപ്പും സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ സൃഷ്​ടിക്കുന്നു. അതു വരുമാനം, സമ്പത്ത്, അധികാരം, അവസരങ്ങൾ എന്നീ മണ്ഡലങ്ങളിലാണ്. ഈ മണ്ഡലങ്ങളിൽ വർധിച്ച തോതിൽ അസമത്വം നിലവിൽ വരും. സമ്പത്ത് ചില കേന്ദ്രങ്ങളിൽ കുന്നുകൂടാൻ ഇടയാക്കുന്ന നയങ്ങളാണിവ. എന്നാൽ, ഈ കുന്നുകൂടൽ തടയാനോ അതു വിഭജിക്കാനോ സാധ്യമല്ലാത്ത സാഹചര്യങ്ങൾ ഉളവാകുന്നു. ആഡംസ്​മിത്ത് പറഞ്ഞതുപോലെ ‘സ്വാർഥതാൽപര്യ’ത്തി​​െൻറ സ്വാതന്ത്ര്യമാണ്​ സൃഷ്​ടിക്കപ്പെട്ടത്. ഈ സാമ്പത്തികനയം മത്സരാധിഷ്ഠിത സമൂഹമാണ് ഉണ്ടാക്കുന്നത്. ഈ മത്സരത്തിൽ ജനാധിപത്യത്തി​​െൻറ അടിസ്​ഥാനമായ തെരഞ്ഞെടുപ്പുകൾ വരെ അട്ടിമറിക്കപ്പെടുന്ന സാമ്പത്തിക–സാമൂഹിക–രാഷ്​ട്രീയസ്​ഥിതി സംജാതമായിരിക്കും.

സമ്പത്ത്​ വർധിക്കുന്നവർക്ക് അനുകൂലമായ വിഭാഗങ്ങൾ മറ്റു വിഭാഗങ്ങൾക്കെതിരെ സംഘടിച്ചു തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന സാഹചര്യമുണ്ടാകുന്നു. അതുണ്ടാക്കുന്നതു ‘കച്ചവടക്കാര​​െൻറ ജനാധിപത്യ’മാണ്. തെരഞ്ഞെടുപ്പി​​െൻറ വലിയ വെടിക്കെട്ടുമേളം തന്നെയാണ്​ ജനാധിപത്യം. അതു നിയന്ത്രിക്കുന്നത് ആരാണ് എന്നുപോലും മനസ്സിലാകാത്ത പൂരമാണു സാധാരണക്കാർ കാണുന്നത്. ശക്​തന്മാർ പാർട്ടിസ്​ഥാനാർഥികളെ നിശ്ചയിക്കുന്നതു മുതൽ തെരഞ്ഞെടുപ്പി​​െൻറ എല്ലാ തലങ്ങളെയും സാമ്പത്തികമായും മാധ്യമശക്​തികൊണ്ടും നിശ്ചയിക്കുകയാണ്. സത്യാനന്തര യുഗത്തിലെ മാധ്യമങ്ങളുടെ ​െപ്രാപഗണ്ട ടെക്നിക്കുകൾ മനസ്സിലാകാതെ പൊതുജനം മാന്ത്രികവലയത്തിലാക്കപ്പെടുന്നു. നമ്മുടെ തെരഞ്ഞെടുപ്പിനു വോട്ട് ചെയ്യുന്നതു 70–80 ശതമാനത്തിൽ കൂടാറില്ല. ആരാണു വോട്ട് ചെയ്യുന്നത്, ആരാണു ചെയ്യാതിരിക്കുന്നത്? സാമ്പത്തികമായി ഏറ്റവും താഴെ നിൽക്കുന്നവരാണു വോട്ട് ചെയ്യുന്നതിലധികവും. മധ്യവിഭാഗത്തി​​െൻറ രാഷ്​ട്രീയ ഇടപെടൽ സമ്പന്നവിഭാഗത്തോടൊപ്പം കൂടുമ്പോൾ താഴ്ന്ന വിഭാഗത്തി​​െൻറ രാഷ്​ട്രീയ ഇടപെടൽ നാമമാത്രമായി മാറുന്നു.

മുകളിലെ മൂന്നിലൊന്നു രാഷ്​ട്രീയമായി വലിയ സ്വാധീനമുള്ളവരാകുമ്പോൾ താഴത്തെ മൂന്നിലൊന്നു തഴയപ്പെടുന്നു. ഇതു ജനാധിപത്യത്തി​​െൻറ നീതിയുടെ തുലാസ്​ ഒരു ഭാഗത്തേക്ക്​ ചരിക്കുന്നു. വോട്ട് ചെയ്യുന്നവരിൽ ഭൂരിഭാഗവും സാമ്പത്തികനയങ്ങളുടെ ഗുണഭോക്​താക്കളാണ്. തഴയപ്പെടുന്ന താഴത്തെ വിഭാഗം ലേബർ യൂനിയനുകളും പാർട്ടികളും തഴയുന്നവരുമായിരിക്കും. സംഖ്യാബലം കുറഞ്ഞ ന്യൂനപക്ഷങ്ങളുടെയും ഗതി ഇതുതന്നെ. പണത്തി​​െൻറയും മാധ്യമങ്ങളുടെയും ശക്​തി സംഭരിക്കാൻ കഴിയാത്തവർ ജനാധിപത്യത്തി​​െൻറ വെറും കാഴ്ചക്കാർ മാത്രമാകും. ജനാധിപത്യത്തിൽ സർക്കാറുകൾ നിലനിൽക്കുന്നതു വോട്ടർ മാരുടെ വിശ്വാസത്തിലാണ്. പക്ഷേ, ഈ വിശ്വാസം എന്നതു മാധ്യമങ്ങളും ശക്​തന്മാരും തട്ടിക്കൂട്ടിയുണ്ടാക്കുന്നതാണ് എന്നു മാത്രമല്ല, അതു കമ്പോളം ഭരിക്കുന്നവരുടെ നിർദേശപ്രകാരം സംഭവിക്കുന്നതുമാണ്.

വോട്ട് ചെയ്യുന്ന മുകൾത്തട്ടും ഇടത്തരക്കാരും പലപ്പോഴും ജാതിമതഗോത്രപരമായി സംഘടിതരുമാണ്. സാമ്പത്തികശക്​തികളും സാമുദായിക–മതശക്​തികളും കൈകോർക്കുന്നത് അധികാരത്തിലാണ്. അധികാരത്തിൽ കയറ്റുന്നതു വോട്ടാണെന്നറിയുന്നവർ തന്നെയാണ് അധികാരത്തിൽ പിടിച്ചുനിർത്തുന്ന കോർപറേറ്റുകളും മതസമുദായ ശക്​തികളും. ഇതുണ്ടാക്കുന്നത് അധികാരവുമാണ്. ജർമൻ ചാൻസലറായ അംഗലാ മെർകൽ ഒരിക്കൽ ഉപയോഗിച്ച പ്രയോഗം ശ്രദ്ധേയമാണ് – ‘‘കമ്പോള വിധേയ ജനാധിപത്യം.’’
ഈ സാഹചര്യത്തിലാണ്​ വ്യാജ സെക്കുലറിസം എന്നതുപോലെ വ്യാജ ജനാധിപത്യം എന്ന പ്രയോഗവും വന്നു ഭവിക്കുന്നത്. ഈ ‘ശുദ്ധ’ ജനാധിപത്യത്തി​​െൻറ വക്​താക്കളുടെ മുഖംമൂടിക്കു പിന്നിൽ ഫാഷിസമാണ്. മധ്യവർഗത്തെ മതപരമായി പിടികൂടി ജനാധിപത്യം ഫാഷിസത്തിലേക്കു കൂപ്പുകുത്തുന്നു. അതിൽ നിർണായകമാകുന്നതു ഭൂരിപക്ഷമതത്തി​​െൻറ മൗലികവാദസ്വഭാവത്തിലാണ്. ഫാഷിസം വെറുപ്പി​​െൻറയും വിദ്വേഷത്തി​​െൻറയും ശത്രുവിനെതിരായ യുദ്ധത്തി​​െൻറയും ഘടനക്ക്​ ഒരിക്കലും പുറത്തുകടക്കില്ല. ജർമനിക്കെതിരെ യഹൂദരുടെ അന്തർദേശീയ ഗൂഢാലോചന എന്ന ​േപ്രാപഗണ്ട എങ്ങനെ ജർമൻകാരെ ഒന്നിപ്പിച്ചു എന്നു ചിന്തിക്കണം. നാസി ൈക്രസ്​തവികത ജർമനിയിൽ രൂപപ്പെട്ടതും മറക്കാനാവില്ല. നാഷനൽ സോഷ്യലിസത്തെ നാസികൾ ‘ൈക്രസ്​തവികത കർമപഥത്തിൽ’ എന്നാണ്​ വിശേഷിപ്പിച്ചത്. ചരിത്രം വായിക്കാൻ മറക്കുന്നിടത്തു ചരിത്രം ആവർത്തിക്കും. ‘എല്ലാവരും ഫാഷിസ്​റ്റുകളാകാൻ ആഗ്രഹിക്കുന്ന’ ഒരു സംസ്​കാരം നാം അറിയാതെ സംജാതമാകുകയാണോ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articledemocracymalayalam news
News Summary - Market Influenced Democracy -Article
Next Story